തമിഴകത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച നയന്‍താര- പ്രഭുദേവ പ്രണയം അവസാനിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഉടന്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന് ഇരുവരും മാധ്യമങ്ങളോട് അടുത്തിടെയും പറഞ്ഞിരുന്നു. പ്രഭുദേവ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിന്റെ ലൊക്കേഷനില്‍ നയന്‍സ് നിത്യ സന്ദര്‍ശകയായിരുന്നുവെന്ന് പറയപ്പെടുന്നു. വിവാഹിതയാകാന്‍ പോകുന്നതിന്റെ മുന്നോടിയായി നയന്‍സ് സിനിമയില്‍ അഭിനയിക്കുന്നില്ല എന്നും തീരുമാനിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് മടങ്ങുകയാണെന്നും പ്രഭുദേവയുമായുള്ള ബന്ധം അവസാനിച്ചുവെന്നും നയന്‍സ് തന്നെ തന്റെ അടുത്ത സുഹൃത്തുക്കളെ അറിയിച്ചുവെന്നാണ് വാര്‍ത്തകള്‍. പുതിയൊരു തെലുങ്ക് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നതിനായി നയന്‍സ് കരാര്‍ ഒപ്പുവെക്കുകയും ചെയ്തിരിക്കുന്നു.