Image

വേരുകള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)

Published on 23 October, 2016
വേരുകള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)
കര്‍ക്കടകരാവിന്റെ കനത്ത മഴയില്‍,
കടത്തിണ്ണയിലന്ധകാരവും തണുത്തകാറ്റും.
കത്തിനോവുന്ന വയറും, ദാഹിക്കുന്ന തൊണ്ടയും
കുരിശടിയില്‍ നോക്കി കൂനിപ്പുതച്ചിരുന്നു.

കരിയുന്ന മനസ്സാക്ഷിയില്‍ കനച്ചചിന്ത!
കറുത്തപക്ഷം കുറിച്ച ഗദ്ഗദചരിത്രം!
കണ്ടകശ്ശനി പണിത ഗതകാലസ്മാരകം!
കലാലയ രാഷ്ട്രീയം ചെയ്‌തൊരു കൊലപാതകം!

ഓടിവന്ന വാഹനം കുരിശുംമൂട്ടില്‍ നിന്നു.
അണച്ച മെഴുകുതിരികളുടെ പുറകിലെ,
നേര്‍ച്ചപ്പെട്ടിയുടെ മുന്നില്‍ വന്നു, ഭക്തന്‍.
നെഞ്ചില്‍ നോവുകള്‍ നിറച്ച ജില്ലാധികാരി!

പാപബോധവും പശ്ചാത്തപവും കലര്‍ത്തിയ,
പ്രാര്‍ത്ഥനയില്‍ സ്വാര്‍ത്ഥതയ്ക്കുമാത്രം സാന്ദ്രത.
ഭിക്ഷ നല്‍കാത്ത ധനികതയുടെ കയ്യില്‍,
ഭിക്ഷുവല്ലാത്ത, ദൈവത്തിനു ഒരു വഴിപാട്!

മാടക്കടയിലുറക്കം നടിച്ച പുരുഷന്‍,
മെല്ലെ, കുരിശുംമൂട്ടിലെത്തി തീപ്പെട്ടിയുരച്ചു.
മെഴുകുവെച്ച് അടച്ച കാണിക്കപ്പെട്ടിമേല്‍,
മടക്കുകളില്ലാത്ത നൂറ് രുപയുടെ നോട്ട്!

വിളിപ്പാടകലെ, വിലാസലഹരി വില്‍ക്കുന്ന
മദ്യശാല, മാംസത്തൊഴിലാളിയുടെ കുടില്‍!
ഇരുവര്‍ക്കും, പള്ളിമുതല്‍ മുറിച്ചപ്പോള്‍,
തിണ്ണവാടകയ്ക്കും, പ്രാതലിനും, ബീടിക്കും ബാക്കി.
Join WhatsApp News
വിദ്യാധരൻ 2016-10-23 16:00:14
ഭീഷണൽക്കാത്ത ധനികനും 
വയറുകത്തുന്നവനും 
മാംസതൊഴിലാളിക്കും 
പ്രയോചനമിലാതെ നിൽക്കുന്ന 
കുരിശുപള്ളികൾ 
അറുത്ത് മുറിക്കണം അവയുടെ 
വേരുകൾ നമ്മൾക്കുടൻ കവി 
vargeeyavaadi 2016-10-23 17:42:12
ഒരു മതക്കാര്‍ക്കു മാത്രമുള്ള ദൈവം; ഒരു രാജ്യത്തിന്റെ മാത്രം ദൈവം;അന്യ ജാതിക്കാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രം; ശശികലമാരെ സ്രുഷ്ടിക്കുന്ന സംസ്‌കാരം; ശശികലമാര്‍ പറയുന്നതില്‍ ഹരം കൊള്ളൂന്ന വരേണ്യ വര്‍ഗം.
കുരിശു പള്ളി അത്ര പ്രശ്‌നക്കാരനല്ല വിദ്യാധര 
വിദ്യാധരൻ 2016-10-23 18:43:12
'മതം ഏതായാലും 
മനുഷ്യൻ നാന്നായാൽ മതി' 
വർഗ്ഗീയവാദി 

വാളല്ലെൻ സമരായുധം   ത്ഡണ  ത്ഡണ
               ധ്വാനം മുഴക്കിടുവാ-
നാളല്ലെൻ കരവാളൂ വിറ്റൊരു മണി -
              പ്പൊൻവീണ വാങ്ങിച്ചു ഞാൻ 
താളം രാഗലയശ്രുതിസ്വരമിവ -
              യ്ക്കല്ലാതെയൊന്നിന്നുമി-
ന്നോളക്കുത്തുകൾ തീർക്കുവാൻ കഴിയുകി -
             പ്രേമതീർത്ഥങ്ങളിൽ   (സർഗ്ഗസംഗീതം -വയലാർ)
വയലാർ 2016-10-23 18:53:33
"രക്തമാസങ്ങൾക്കുള്ളിൽ 
       ക്രൂരമാം മതത്തിന്റെ 
ചിത്തരോഗാണുക്കളു-
        മായവർ (ജനം) തമ്മിതല്ലി"  (ആയിഷ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക