Image

ഹിലരിയുടെ ചിരിയും ട്രംപിന്റെ ചിന്തയും (പകല്‍ക്കിനാവ്-23 - ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 25 October, 2016
ഹിലരിയുടെ ചിരിയും ട്രംപിന്റെ ചിന്തയും (പകല്‍ക്കിനാവ്-23 - ജോര്‍ജ് തുമ്പയില്‍)
അമേരിക്കന്‍ തെരഞ്ഞെടുപ്പ് തന്നെ ലോകത്തെവിടെയുമുള്ള വിഷയം. ട്രംപും ഹിലരിയും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുന്ന മത്സരത്തില്‍ ഇതുവരെയുള്ള ഫലസൂചിക നോക്കിയാല്‍ ട്രംപ് വളരെയധികം പിന്നിലാണ്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്നു ചോദിച്ചാല്‍ ഹിലരിക്കുള്ള സാധ്യത തുലോം വിരളവുമാണ്. അതെന്താണ് അങ്ങനെ. അത് അങ്ങനെയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ കണ്ടില്ലാത്ത വിധത്തിലുള്ള അപൂര്‍വ്വമായ തെരഞ്ഞെടുപ്പിനാണ് നവംബര്‍ ആദ്യ ആഴ്ച സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഡൊണാള്‍ഡ് ട്രംപ് എന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്കെതിരേ മത്സരിക്കുന്ന ഹിലരി അമേരിക്കയിലെ പ്രഥമ വനിതയായിരുന്നു, ഏതാണ്ട് എട്ടുവര്‍ഷത്തോളം. ബരാക്ക് ഒമാബയ്ക്ക് മുന്നേ അമേരിക്കന്‍ പ്രസിഡന്റായി ഉയര്‍ന്നു വരേണ്ടയാളുമായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം പരിഗണിച്ച് 2008-ല്‍ ഹിലരി മാറിക്കൊടുത്ത ഒഴിവിലാണ് അന്ന് ഒബാമ വിജയിച്ചു കയറി വന്നത്. ഇന്ന് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഹിലരിക്ക് എതിരാളികളില്ല. കാര്യങ്ങളെല്ലാം അനുകൂലം. മുഖ്യ എതിരാളിയായി ഡൊളാണ്‍ഡ് ട്രംപ് തൊടുന്നതെല്ലാം പിഴക്കുന്നു. എന്നാലും ട്രംപിന് തന്നെ സാധ്യതയെന്നാണ് നിരീക്ഷകമതം. അതെന്താണ് അങ്ങനെ?
 
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാര്യം വച്ചു നോക്കിയാല്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. സെനറ്റില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയാണെങ്കിലും കോണ്‍ഗ്രസിന്റെ ജനപ്രതിനിധി സഭയിലും സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ സ്ഥാനത്തിലും സംസ്ഥാനങ്ങളിലെ പ്രതിനിധി സഭകളിലും പാര്‍ട്ടി ന്യൂനപക്ഷമാണ്. അതു തന്നെയാണ് ഹിലരി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. ഇതിനെ മറികടക്കാനുള്ള ഹിലരിയുടെ ശ്രമമാണ് ഇപ്പോള്‍ ചിരിയായി ടിവി-യില്‍ നിറയുന്നത്. പൗരസ്വാതന്ത്ര്യം, സാമൂഹിക സ്വാതന്ത്ര്യം, തുല്യാവകാശം, ഉത്തരവാദിത്ത സമ്പദ് വ്യവസ്ഥ, സര്‍ക്കാര്‍ ഇടപെടലുകള്‍ക്കു സാധ്യതയുള്ള വാണിജ്യനയം എന്നിവയാണ് ഹിലരിക്കു വേണ്ടി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍. അടിയന്തര ഘട്ടങ്ങളില്‍ ഉയര്‍ന്ന വരുമാനക്കാരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കി ദാരിദ്ര്യവും സാമൂഹിക അസന്തുലിതാവസ്ഥയും ഇല്ലാതാക്കുക സര്‍ക്കാരിന്റെ ധര്‍മ്മമാണെന്നും പാര്‍ട്ടിയും ഹിലരിയും വിശ്വസിക്കുന്നു. ഇതൊക്കെയും ന്യൂനപക്ഷത്തെ ഭൂരിപക്ഷമാക്കാനുള്ള ശ്രമമാണ്.

1830കളിലാണ് 'ഡെമോക്രാറ്റിക് പാര്‍ട്ടി' എന്ന പേര് പ്രയോഗത്തില്‍ വന്നു തുടങ്ങിയതെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ തോമസ് ജെഫേഴ്‌സണ്‍ സ്ഥാപിച്ച ഡെമോക്രാറ്റിക്‌റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുടര്‍ച്ചയാണ് തങ്ങളെന്ന് ഡെമോക്രാറ്റുകള്‍ അവകാശപ്പെടുന്നു. 1896ല്‍ വില്യം ജെന്നിങ്‌സ് ബ്രയാന്‍ നേതൃസ്ഥാനത്തെത്തിയതു മുതല്‍ സാമ്പത്തിക കാര്യങ്ങളിലും മറ്റും റിപബ്ലിക്കന്‍ പാര്‍ട്ടിയുടേതിനേക്കാള്‍ ഇടതുപക്ഷ നിലപാടാണ് ഡെമോക്രാറ്റുകള്‍ സ്വീകരിക്കുന്നത്. ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്‌വെല്‍റ്റിന്റെ നേതൃകാലത്താണ് പാര്‍ട്ടി മുറുകെപ്പിടിക്കുന്ന വ്യക്തിസ്വാതന്ത്ര്യവാദം, തൊഴില്‍വര്‍ഗ്ഗാഭിമുഖ്യം തുടങ്ങിയ നിലപാടുകള്‍ സ്വാംശീകരിക്കപ്പെട്ടത്. 1960കളിലെ പൗരാവകാശ പ്രസ്ഥാനത്തിന്റെ അനുരണനങ്ങളും പാര്‍ട്ടി നയങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിയറ്റ്‌നാം യുദ്ധകാലം മുതല്‍ വിദേശ സൈനിക ഇടപെടലുകളുടെ കാര്യത്തില്‍ പാര്‍ട്ടി രണ്ടു തട്ടിലാണ്. ബില്‍ ക്ലിന്റണ്‍ നേതൃത്വത്തിലെത്തിയ 1990കള്‍ മുതലിങ്ങോട്ട് രാഷ്ട്രീയ തത്ത്വസംഹിതകളില്‍ കടുംപിടുത്തം കാട്ടാത്ത മധ്യവര്‍ത്തി നയമാണ് പാര്‍ട്ടി പൊതുവേ പിന്തുടരുന്നത്.
 
പഴയ കോണ്‍ഫെഡറസിയില്‍ അംഗങ്ങളായിരുന്ന തെക്കന്‍ സംസ്ഥാനങ്ങളായിരുന്നു ഒരുകാലത്ത് ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രങ്ങള്‍. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗവും പിന്നീട് റിപബ്ലിക്കന്മാരുടെ നിയന്ത്രണത്തിലായി. നിലവില്‍ വടക്കു കിഴക്ക്, കാലിഫോര്‍ണിയ ഉള്‍പ്പെടുന്ന പസഫിക് തീരം, ഗ്രേറ്റ് ലേക്ക്‌സ് പ്രദേശങ്ങള്‍, മധ്യപശ്ചിമ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് പാര്‍ട്ടിയുടെ അടിത്തറ ശക്തമായിട്ടുള്ളത്. സമീപകാലത്ത് വിര്‍ജീനിയ, അര്‍ക്കന്‍സാസ്, ഫ്‌ളോറിഡ എന്നീ തെക്കന്‍ സംസ്ഥാനങ്ങളിലും, കൊളറാഡോ, മൊണ്ടാന എന്നീ സംസ്ഥാനങ്ങളിലും പാര്‍ട്ടി നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റി, ലോസ്ഏഞ്ചലസ്, ഷിക്കാഗോ, ഫിലഡല്‍ഫിയ, ഡിട്രോയിറ്റ്, സാന്‍ ഫ്രാന്‍സിസ്‌കോ, ഡാലസ്, ബോസ്റ്റണ്‍ തുടങ്ങിയിടങ്ങള്‍ ഹിലരി കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നു പറയാം.

കര്‍ഷകര്‍, തൊഴിലാളികള്‍, തൊഴിലാളി സംഘടനകള്‍, മതവംശീയ ന്യൂനപക്ഷങ്ങള്‍ എന്നിവരോട് ആഭിമുഖ്യം പുലര്‍ത്തുന്ന പാര്‍ട്ടി നിയന്ത്രണങ്ങളില്ലാത്ത സമ്പദ്‌വ്യവസ്ഥയ്ക്ക് എതിരാണ്. 1930കള്‍ മുതല്‍ സാധുജനങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ക്കുവേണ്ടി പാര്‍ട്ടി വാദിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ തൊഴില്‍ സംഘടനകളായിരുന്നു പാര്‍ട്ടി നയങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്നത്. 1960കളില്‍ ശക്തിപ്പെട്ട ആഫ്രിക്കന്‍-അമേരിക്കന്‍ വിഭാഗവും 1970കള്‍ക്കു ശേഷം സജീവമായ പരിസ്ഥിതി വാദികളും പാര്‍ട്ടിയുടെ ആശയ സംഹിതകളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

ഇനി ആരാണ് ഹിലരി എന്നു കൂടി നോക്കാം... 
ഹിലരി ഡെയ്ന്‍ റോഡം ക്ലിന്റണ്‍ (ഒക്ടോബര്‍ 26, 1947) എന്ന ഹിലരി അമേരിക്കന്‍ സെനറ്റംഗവും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ അംഗവുമാണ്. അമേരിക്കയുടെ 42-ാമതു പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ പത്‌നി. 1993 മുതല്‍ 2001 വരെ അമേരിക്കയുടെ പ്രഥമ വനിത. 2000ല്‍ അമേരിക്കന്‍ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടയാള്‍. പ്രഥമ വനിതയായിരിക്കെ ഏതെങ്കിലും നിയമനിര്‍മ്മാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെയാള്‍ എന്ന അപൂര്‍വ നേട്ടത്തിനുടമ. ന്യൂയോര്‍ക്ക് സംസ്ഥാനത്തു നിന്നുള്ള ആദ്യത്തെ വനിതാ സെനറ്റര്‍. അഭിഭാഷക. 2006ല്‍ സെനറ്റിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടയാള്‍. ഒപ്പം, 2008ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനുവരി 20നു സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചയാള്‍. എന്നാല്‍, 2008 ജൂണ്‍ 7ന്, പ്രൈമറി തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഡെലിഗേറ്റുകളുടെ പിന്തുണ ലഭിച്ച ബറാക്ക് ഒബാമയ്ക്കു വേണ്ടി മാറി കൊടുത്തയാള്‍. ഇതിനൊക്കെയും പുറമേ, മോണിക്ക ലെവിന്‍സ്‌ക്കിയോടും ഭര്‍ത്താവ് ബില്‍ ക്ലിന്റനോടും ക്ഷമിച്ച, സ്ത്രീ! അങ്ങനെയുള്ളയാളാണ് അമേരിക്ക എന്ന ലോക പോലീസിനെ നയിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നത് യു.എസ്.ഇലക്ടറല്‍ കോളേജ് ആണ്. യു.എസ് ഇലക്ടറല്‍ കോളേജ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അമേരിക്കന്‍ പൗരന്മാര്‍ ബാലറ്റ് വഴി വോട്ട് ചെയ്താണ്. ഇലക്ടറല്‍ കോളേജില്‍ ഏതെങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കും കേവല ഭൂരിപക്ഷം ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ അമേരിക്കയുടെ ജനപ്രാതിനിത്യസഭ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. അതാണ് കീഴ് വഴക്കം. 1845 മുതല്‍ നവമ്പര്‍ മാസത്തിലെ ഒനാമത്തെ തിങ്കളാഴ്ച കഴിഞ്ഞുള്ള ചൊവാഴ്ച്ച ആണ് തിരഞ്ഞെടുപ്പ് ദിവസം. അതാണ് അടുത്തു വരുന്നത്. മുന്‍പു പറഞ്ഞതു പോലെ, ഹിലരിയുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. സെനറ്റില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയെങ്കിലും എല്ലാ സഭകളിലും പാര്‍ട്ടി ന്യൂനപക്ഷമാണ്. അങ്ങനെയുള്ള ഒരു പാര്‍ട്ടി ഇപ്പോഴത്തെ അവസ്ഥയില്‍ ജയിച്ചു കയറിയാല്‍ അതൊരു അത്ഭുതമായിരിക്കുമെന്നു പറയാതെ വയ്യ!

(ഈ ലേഖനം വായിച്ച് ഏതെങ്കിലും തരത്തില്‍ ട്രംപിന്റെയോ ഹിലരിയുടെയോ ആളാണ് ഞാനെന്നും അവരെ ഏതെങ്കിലും വിധത്തില്‍ പ്രൊമോട്ട് ചെയ്യുന്നുവെന്നും തെറ്റിദ്ധരിച്ചാല്‍ ലേഖകനോ പ്രസിദ്ധീകരണമോ ഉത്തരവാദിയല്ലെന്നു അറിയിക്കുന്നു)


ജോര്‍ജ് തുമ്പയില്‍

ഹിലരിയുടെ ചിരിയും ട്രംപിന്റെ ചിന്തയും (പകല്‍ക്കിനാവ്-23 - ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
Moothappan 2016-10-25 03:13:17

The day after voting for Trump, after seeing 94 early voters before me at 9 am in a small city, there is a political psunami favoring the billionaire. The Trump lady who greeted us outside had a confident look . Tight race , 'nasty woman' losing because of illegal election law violations- the  ' don duck ' ditch . 


Joseph Padannamakkel 2016-10-25 06:46:12
നിഷ്പക്ഷമായ ഒരു ലേഖനം എഴുതിയ ലേഖകന് അഭിനന്ദനങ്ങൾ. വാസ്തവത്തിൽ റിപ്പബ്ലിക്കൻ പാർട്ടികളും ഡെമോക്രാറ്റിക്‌ പാർട്ടികളും തമ്മിൽ വലിയ വ്യത്യാസമില്ല. ഡെമോക്രറ്റിക്ക് പാർട്ടി അങ്ങേയറ്റം ലിബറൽ ആയിട്ടാണ് കരുതുന്നത്. ഉദാഹരണമായി ഗർഭഛിദ്രം, സ്വവർഗ വിവാഹം മുതലായവകൾ പാർട്ടിയുടെ നയങ്ങളാണ്. എന്നാൽ ബിൽ ക്ലിന്റണും ഹിലരി ക്ലിന്റണും വ്യക്തിപരമായി കടുത്ത യാഥാസ്ഥിതികരുമാണ്. വ്യക്തി ജീവിതത്തിൽ അവർ ഈ നയങ്ങളെ അനുകൂലിക്കുന്നുമില്ല. വോട്ടുബാങ്ക് ലക്ഷ്യമിടുന്നതുകൊണ്ടു സ്വന്തം ജീവിതത്തിലെ ചിന്തകൾക്കൊന്നും  പ്രാധാന്യവും കല്പിക്കാറില്ല.

പ്രസിഡണ്ട് ക്ലിന്റന്റെ കാലത്ത് അമേരിക്കയുടെ എക്കണോമി അങ്ങേയറ്റം നല്ലതായിരുന്നുവെന്നു  ചിലർ വാദിക്കും'. വാസ്തവത്തിൽ അന്നുണ്ടായിരുന്ന സാമ്പത്തിക വളർച്ച ക്ലിന്റന്റെ നേട്ടമായിരുന്നില്ല. ടെക്കനോളജിയുടെ വളർച്ചയായിരുന്നു കാരണം. 

ശീതസമരത്തിൽ അമേരിക്ക ജയിച്ചുവെന്നു പറഞ്ഞു ചിലർ റൊണാൾഡ്‌ റീഗനെ പുകഴ്ത്തും. അതിൽ റീഗന് ചെറിയ പങ്കെയുള്ളൂ. സോവിയറ്റ് യൂണിയന്റെ ഫെഡറൽ സിസ്റ്റം തകർന്ന് പല രാജ്യങ്ങളായി ഛിന്നഭിന്നങ്ങളായതുകൊണ്ടാണ് ശീതസമരം വിജയിച്ചത്. ഹൌസിങ് മാർക്കറ്റ് തകർന്നപ്പോൾ ജൂണിയർ ബുഷ് അമേരിക്കയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി മാറി. ഡിപ്രഷൻ കാലത്തെ പ്രസിഡണ്ടായിരുന്ന ഹൂവറിന്റെ സ്ഥാനവും ഏതാണ്ട് ഇതുപോലെ തന്നെ. അതാത് കാലത്തെ സാഹചര്യങ്ങളാണ് ഒരു പ്രസിഡണ്ടിനെ വലിയവനും ചെറിയവനും ആക്കുന്നത്. 

പ്രകൃതിയെ സംരക്ഷിക്കുന്ന നയം നല്ലതു ഡെമോക്രറ്റുകളുടേതാണ്. അമേരിക്കയുടെ മണ്ണ് കുഴിച്ചു ഓയിലുകളിൽ സ്വയം പര്യാപ്തി നേടാൻ റിപ്പബ്ലക്കൻ പാർട്ടി ആഗ്രഹിക്കുന്നു. മിഡിൽ ക്ലാസിനു മാത്രം നികുതിയിളവ് ഡെമോക്രാറ്റ് ആഗ്രഹിക്കുമ്പോൾ റിപ്പബ്ലിക്കൻ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വൻകിട കോർപ്പറേഷന് നികുതിയിളവ് നൽകാൻ താല്പര്യപ്പെടുന്നു.   

ഡെമോക്രാറ്റിന്റെ അടയാളം കഴുതയും റിപ്പബ്ലിക്കന്റെ അടയാളം ആനയുമാണ്. ഡെമോക്രാറ്റുകൾ  കഴുത അടയാളമായി സ്വീകരിച്ചത് പ്രസിഡൻഡ് ആൻഡ്രു ജാക്സന്റെ കാലം(1828) മുതലാണ്. അങ്ങനെയാണ് റിപ്പബ്ളിക്കിലുള്ളവർ പ്രതിയോഗികളായ ഡെമോക്രറ്റുകളെ 'ജാക് ആസ്' എന്ന് പരിഹസിച്ചു വിളിക്കാൻ തുടങ്ങിയത്. പിന്നീട് അത് നാടോടി പദമായി ഒരു ചീത്ത വാക്കായും മാറി. കാർട്ടുണിസ്റ്റായ 'തോമസ് നാസ്റ്റിന്റെ' കാർട്ടൂണുകളിൽക്കൂടിയാണ് ഈ രണ്ടടയാളങ്ങളും പ്രസിദ്ധമായത്. കഴുത നല്ല ധൈര്യവും കഴിവുമുള്ള മൃഗമെന്നു ഡെമോക്രാറ്റ് പറയുമ്പോൾ ആന ശക്തിയുള്ള മൃഗമെന്നു റിപ്പബ്ലിക്കനും പറയും. കഴുതയെ സിംഹത്തോലുമണിയിച്ചു കാർട്ടൂണുകൾ രചിച്ചപ്പോൾ കഴുതയെ കണ്ടാൽ മറ്റുള്ള മൃഗങ്ങൾ ഓടുമെന്ന സങ്കൽപ്പവും പ്രചാരത്തിലുണ്ടായിരുന്നു. 
വിദ്യാധരൻ 2016-10-25 12:55:12

എന്തുകൊണ്ട് ട്രംപ് അമേരിക്കൻ പ്രസിഡണ്ട് ആകാൻ അയോഗ്യൻ

1 ട്രംപ് വിജയശ്രീലാളിതനായ ഒരു കച്ചവടക്കാരൻ ആണെന്ന് അവകാശപ്പെടുന്നുണ്ടങ്കിലും ഒരു തട്ടിപ്പു കാരാനായിട്ടാണ് മറ്റു കോടിശ്വരൻമാര് കാണുന്നത്.  വാറൻ ബഫറ്റ്, മാർക്ക് ക്യൂബെൻ, ബ്ലൂംബെർഗ് ഇവരൊക്കെ ട്രംപിനെക്കാൾ സമ്പന്നരാണ്. അവരെല്ലാം അനേകായിരങ്ങൾക്ക് ജോലി ഉണ്ടാക്കി കൊടുക്കുകയും, നികുതി അടയ്ക്കുകയും, ധാനധർമ്മങ്ങളിൽ ഏർപ്പെട്ടും ഈ രാജ്യത്തിന്റെ വികസനത്തിൽ പങ്കു ചേർന്നിട്ടുണ്ട്. എന്നാൽ ട്രംപാകട്ടെ സ്വന്തം താത്പര്യങ്ങൾ മാത്രം നോക്കി എത്രമാത്രം ഒരു രാജ്യത്ത് നിന്ന് ലഭിക്കാമോ അതെല്ലാം അനുഭവിച്ചു സ്വന്തം പ്രസ്‌ഥാനങ്ങളെ വളർത്തിയ ഒരുത്തനാണ്.  രാജ്യത്തോടുള്ള കൂർ എത്രമാത്രം എന്നത് വായനക്കാർ വിയലായിരുത്തട്ടെ അയാളുടെ ധർമ്മസ്ഥാപനങ്ങൾ അയാളുടെ പിച്ചചട്ടിയിൽ കാശുവീഴ്ത്തുന്നതിനുള്ള ഒരു പദ്ധതിയാണ്.

2 ട്രംപ് അമേരിക്കയെ മഹത്വകരമാക്കും എന്ന് അവകാശപ്പെടുന്നു. നശിച്ചുകൊണ്ടിരിക്കുന്ന അമേരിക്കൻ ആർമി അയാൾ ശക്തമാക്കും എന്ന് ഉറക്കെ അലറി പറയുമ്പോൾ, നിങ്ങളുടെയും എന്റെയും നികുതി പണം ഉപയോഗിച്ചാണ് അത് സാധിക്കാൻ ഉപയോഗിക്കുന്നത്. കഴിഞ്ഞ പതിനാലു വർഷമായി നികുതി കൊടുക്കാത്ത ഇയൾ അമേരിക്കൻ സൈനികശക്തിയെ എങ്ങനെ പ്രബലപെടുത്തും?
 
3 . ട്രംപിന് ഒരു ഏക ചക്രയാധിപതിയുടെ സർവ്വ സ്വഭാവങ്ങളും ഉണ്ട്  അയാൾ യുദ്ധങ്ങളെ ഇഷ്ടപ്പെടുന്നു. അയാൾ നോർത്ത് കൊറിയൻ നേതാവും മനുഷ്യാവകാശ ധ്വംസകനുമായ  കിം ജോങ് അൺ, വ്ലാഡിമിർ പുട്ടിൻ, തുടങ്ങിയവരെ ആരാധിക്കുന്നു. പുറ്റിനുമായി ട്രംപിന് പണമിടപാടുകൾ ഉള്ളതായി സംശയിക്കപ്പെടുന്നു. ട്രംപിന്റെ രാജിവച്ച ഉപദേഷ്ട്ടാവ് റഷ്യൻ അനുഭാവിയായ യുക്രൈനിലെ പ്രസിഡണ്ടിന്റെ ഉപദേഷ്ടാവും ആയിരുന്നു. പന്ത്രണ്ട് മില്യൺ ഡോളർ അയാൾ അതിനു പ്രതിഫലമായി കയ്യ്പറ്റിയിട്ടുണ്ട്. അമേരിക്കയുടെ രഹസ്യങ്ങൾ ചോർത്തുവാൻ ട്രംപ് റഷ്യൻ ചാരന്മാരോട് ആവശ്യപ്പെടുമ്പോൾ അയാളിൽ ഒളിഞ്ഞിരിക്കുന്ന ഒരു രാജ്യദ്രോഹി പുറത്തു ചാടുന്നു.  കൂടാതെ എങ്ങനെയും പണം സമ്പാദിക്കണം എന്നുള്ള ഒരു ചിന്ത മാത്രമേ അയാൾക്കുളളൂ.

4 അമേരിക്കയുടെ നഷ്ട്ടപ്പെട്ട ജോലികൾ ട്രംപ് തിരിച്ചുകൊണ്ടുവരും എന്ന് പറയുമ്പോൾ അത് നഷ്ടപ്പെടുത്തിയതിൽ അയാൾക്കും പങ്കുണ്ട്.  ചൈന, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് അയാളുടെ പല ഉല്പന്നങ്ങളൂം ഉൽപാതിക്കപ്പെടുന്നത്.  ലോകം മാറ്റത്തിന്റെ മാർഗ്ഗത്തിലാണ്. എല്ലാകാലവും കൽക്കരി ഉപഗോഗിച്ചു യന്ത്രങ്ങൾ ചലിപ്പിക്കാം എന്ന് വിശ്വസിക്കുന്നത് തെറ്റാണ്. മൂന്നാം ലോകങ്ങളിൽപോലും സൂര്യതാപത്തിൽ നിന്നുമൊക്കെ ഊർജ്ജം ഉത്പാദിപ്പിച്ച് അതിന്റെ കുറവ് നികത്തികൊണ്ടിരിക്കുകയാണ്. അമേരിക്ക അത്തരത്തിൽ ഒരു മാറ്റത്തിന് വിധേയപ്പെടുംമ്പോൾ അത് ഇവിടുത്തെ പല വമ്പൻ കമ്പനികളെയും ബാധിക്കും അതുപോലെ തൊഴിൽപരമായി പല മാറ്റങ്ങൾക്കും വഴിയൊരുക്കും. അതിന്റെ അനിവാര്യതയെ തള്ളി കളഞ്ഞുകൊണ്ടും, സമ്പന്നരുടെ താത്പര്യങ്ങളെ സംരക്ഷിക്കാനുമായിട്ടാണ് ട്രംപ് തുനിയുന്നത്

5 വിവിധ ലോകങ്ങളുമായുള്ള ട്രേഡ് ഒരു വെല്ലുവിളിയാണ്.  ലോക മാർക്കെറ്റ് ചൈനയുടെ ഉൽപ്പന്നങ്ങൾകൊണ്ടു നിറയുമ്പോൾ അമേരിക്കകയ്ക്ക് കയ്യുംകെട്ടി  ഇരിക്കാനാവില്ല.  ഒരു രാജ്യത്തിന്റെ    ആഭ്യന്തര വളര്ച്ചാ നിരക്ക്, ആ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ സൂചകമാണ്
അതും കായറ്റുമതിയേയും ഇറക്കുമതിയെയും ആശ്രയിച്ചിരിക്കും.   കാലത്തിനനുസരിച്ചു തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ പുതിയ യുഗത്തെ നേരിടാൻ പുത്തൻ തലമുറയെ സജ്ജരാകുകയാണ് വേണ്ടത്. അത് ലോക രാഷ്ട്രങ്ങളോട് മത്സരിക്കുവാനും ഈ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥിതിയെ പുഷ്കലമാക്കുകയും ചെയ്യും

6 നികുതി ഇളവ്- ട്രംപിന്റെ നികുതി നയങ്ങളിലൂടെയും ഹില്ലാരിയുടെ നയങ്ങളിലൂടെയും അമേരിക്കയിൽ ഏറ്റവും പ്രയോചനപ്പെടുന്നത് 1% സമ്പന്നവർഗ്ഗമാണ്.  ട്രംപ് 15 % നികുതി ഇളവ് എല്ലാവര്ക്കും കൊടുക്കുമ്പോൾ അത് ഏറ്റവും കൂടുതൽ പ്രയോചനപ്പെടുന്നത് സമ്പന്ന വർഗ്ഗത്തിനാണ്.
400 മില്ലിയൺ ഡോളർ ഉള്ള ഒരുത്തനു 60 മില്ലിയൺ ഡോളർ നികുതി ഇളവും 400 ഡോളർ ഒരാൾക്ക് 60 ഡോളർ നികുതി ഇളവറും ലഭിക്കും. 400 മില്ലിയൺ വരുമാനമുള്ളവൻ നികുതി നിയമത്തിൽ പോംവഴികളിലൂടെ ഒരു ടാക്സും കൊടുക്കാതെ അമേരിക്കയെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് വീമ്പിളക്കും.  400 ഡോളറാട്ടുകാര് കൊടുക്കുന്ന നികുതിയിൽ നിന്നായിരിക്കും അമേരിക്കയുടെ യുദ്ധക്കോപ്പുകൾ നിർമിക്കുന്നതിനും സൈന്യത്തെ പുഷ്ടിപ്പെടുത്തുന്നതും പഴകി ദ്രവിച്ച പാലങ്ങൾ പുനർ നിർമ്മിക്കുന്നതും എന്ന് മറക്കാതിരിക്കുക.

7 ഒരു രാജ്യത്തിന്റെ ശക്തി എന്നുപറയുന്നത് ധാർമ്മിക ബോധവും, കുശാഗ്രബുദ്ധിയും ശത്രുവിന്റെ നീക്കങ്ങളെ ശരിയായ വിധത്തിൽ അറിഞ്ഞു പ്രവർത്തിക്കാൻ കഴിവുള്ള ഒരു നേതാവിൽ നിക്ഷിപ്‌തമാറിയിരിക്കുന്നു. മറ്റു മനുഷ്യരെ മനുഷ്യരായി കാണാത്ത ഒരു വ്യക്തിക്ക് എങ്ങനെ ഒരു രാജ്യത്തെ ഭരിക്കാനാവും? നാനത്വത്തിൽ ഏകത്വം എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ട്രംപിന്റെ കാഴ്ചപ്പാടുകളോട് ഒരിക്കലും യോചിച്ചു പോകാനാവില്ല. വഴിയരികിൽ മുറിവേറ്റു കിടന്ന ശമരിയാക്കാരനെ അവഗണിച്ചു കടന്നുപോയ യാഥാസ്ഥിതിക പുരോഹിതനെപ്പോലെയാണ് ട്രംപ്. അതുകൊണ്ടു അമേരിക്കയിലെ മിക്ക ക്രൈസ്തവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നത് ഒരു വിരോധാഭാസം തന്നെ. ജനായത്ത ഭരണത്തിന്റെ ഉപജ്ഞാതാവായ യേശു എന്ന ഗുരുവിനോട് ഞാൻ ഇവർക്ക് വേണ്ടി മാപ്പ് അപേക്ഷിക്കുന്നു. ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായിക കൊണ്ട് ഇവരോട് ക്ഷമിക്കേണമേ .

8 ഉത്തരവാദിത്വ ബോധത്തോടെ പെരുമാറുക എന്നത് ഒരു നേതാവിന്റെ പ്രത്യകതയാണ്.  കൂടെളെകി വരുന്ന വവ്വാലുകളെപ്പോലെ അയാൾ എന്റെ അവിടെ പിടിച്ചു ഇവിടെ പിടിച്ചു എന്ന് പറഞ്ഞു അനേക സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ ഒന്ന് അല്ലെങ്കിൽ ചങ്കൂറ്റത്തോടെ നിരസിക്കുകയോ തെറ്റ് സമ്മതിക്കുകയോ ചെയ്യാതെ ക്ലിന്റൺ ഇതിലും വൃത്തികേടുകൾ കാണിച്ചിട്ടുണ്ട് എന്ന് പറഞ്ഞു തലയൂരാൻ ശ്രമിക്കുമ്പോൾ തന്നെ അയാളിൽ കുറ്റബോധത്തിന്റെ നേരിയ നിഴലാട്ടം കാണാം. ഒരു കുറ്റവാളിയും തെളിയ്ക്കപ്പെടുന്നതുവരെ കുറ്റവാളി അല്ലാത്തതുകൊണ്ട് ഇത് ഇവിടെ ചുരുക്കുന്നു

കുടിയേറ്റവർഗ്ഗത്തിനും അവരുടെ സന്താന പാരമ്പരക്കും ട്രംപ് എന്ന വ്യക്തിയുടെ ഭരണകൂടം നല്ലതല്ല.  റിപ്പബ്ലിക്കൻ പാർട്ടിയുടെ പേരിൽ മത്സരിക്കുന്ന ഈ പരദേശീസ്‌പര്‍ദ്ധക്കാരന് ആ പാർട്ടിയിലെ നേതാക്കളുടെ തന്നെ പിന്തുണ ഇല്ല എന്ന് പറയുമ്പോൾ മനസിലാക്കാനേയുളൂ. ഈ രാജ്യം ഏതു മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണോ കെട്ടിപ്പെടുത്തിരിക്കുന്നത് അതിന്റെ ആണിക്കല്ല് ഇളക്കാൻ അവതരിയച്ച അന്തകനാണ് ട്രംപ് എന്ന്

ഉണ്ടാകണം പല ഗുണങ്ങൾ നേതാവിന്
ധർമ്മജ്ഞനായിരിക്കണം നൂനം
പ്രബലനേം ദരിദ്രനേം ഉൾകൊള്ളാൻ കഴിയണം
വർണ്ണവ്യത്യാസങ്ങളാൽ ഖിന്നനായീടാ
ജാതിതിരിവുകൾ നല്ലതല്ലെങ്കിലും
ജാതിയിൻ പേരിൽ ഭിന്നിപ്പ് പാടില്ല
ഒരുത്തൻ തെറ്റ് ചെയ്യതെന്നു വച്ച്
പരത്തിലുള്ളവരെല്ലാരും തെറ്റുകാരല്ല
വിദ്വേഷവും വെറുപ്പും ഇളക്കി പെരുപ്പിച്ചു
കാര്യങ്ങൾ നേടുന്നവൻ 'വൃത്തികെട്ടവൻ'
ജോലിക്കു കൂലി കൊടുക്കാത്തവൻ
കച്ചവടത്തിൽ കാപട്യം കാട്ടുന്നോൻ
പാപ്പരത്ത്വത്തിന്റെ പേരിൽ അപരന്റെ
ഉപജീവനമാര്‍ഗ്ഗം തുലക്കുന്നോൻ
അവരതൊരിക്കലും നാടിന്റെ നേതാവ്
നാട് മുടിയും നാട്ടാരും തീർച്ച

Thinktank 2016-10-26 05:59:01

Below ' educated permanent poet ' singing a swan s song .

For Hillary, without rationally balancing her election law violation, email server ignorance, corrupt foreign money foundation and exploiting female card, smile of a villain, 

Trump a Maverick of the 2016, heading neck to neck. 


Anthappan 2016-10-26 07:06:58

By giving a name ‘thinktank’ is not going to impress anyone.  In fact you need to come out of the tank and think.   Mr.. Vidaydaran has spelled out the deficiencies of Trump and substantiated his argument.   But, you are still throwing that silly things on Hillary just like Trump said “Nasty woman” in debate.  Clinton foundation is the highly rated charity organization for the work they are doing through out world among children and women.   You cannot understand it because you think like your hero, Trump, that women are inferior and made as sex objects.  You wake up to reality otherwise you will have a heart attack on Nov. 8th evening when you find out that the woman you hated the most is going to be your president. 

Keep in mind that Hillary's guru on e-mail scandal, Colin Powel, is voting for her.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക