Image

ജയലളിതക്കായി 35 ലക്ഷം രൂപ മുടക്കി മൃത്യുഞ്ജയ യാഗം

Published on 26 October, 2016
ജയലളിതക്കായി  35 ലക്ഷം രൂപ മുടക്കി   മൃത്യുഞ്ജയ യാഗം


ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സുഖം പ്രാപിക്കുന്നതനായി നടത്തിയ യാഗത്തില്‍ പങ്കെടുത്തത് മൂവായിരത്തിലധികം വരുന്ന എഐഎഡിഎംകെ പ്രവര്‍ത്തകരും 200 പുരോഹിതരും.

പനിയും നിര്‍ജ്ജലീകരണവും മൂലം ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ജയലളിത ഒരു മാസമായി ആശുപത്രി വാസത്തിലാണ്. അമ്മയ്ക്ക് സുഖം പ്രാപിക്കുന്നതിനായാണ് 35 ലക്ഷം രൂപ മുതല്‍ മുടക്കി യാഗം സംഘടിപ്പിച്ചത്. 

'108 മൃത്യുഞ്ജയ യാഗം' ജയലളിതയുടെ വിശ്വസ്തനും നിയമസഭാംഗവുമായ ആര്‍. വെട്രിവേലാണ് നടത്തിയത്. ജയലളിതയുടെ ആയുരാരോഗ്യത്തിനായി ഈ മാസം നടത്തുന്ന പതിനഞ്ചാമത്തെ യാഗമാണ് ചൊവ്വാഴ്ച നടന്നത്.

അമ്മയെ മറ്റെന്തിനേയും പോലെ ആരാധിക്കുന്നെന്നും പൂര്‍ണ ആരോഗ്യവതിയായി അമ്മ തിരിച്ചു വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും വെട്രിവേല്‍ പറഞ്ഞു. 

അതേസമയം ചെലവേറിയ യാഗങ്ങള്‍ക്കെതിരെ പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം നിസാര ആരോപണങ്ങളാണെന്നും വെട്രിവേല്‍ പ്രതികരിച്ചു.


Join WhatsApp News
Reghunathan Nair 2016-10-26 06:44:30
Waste of poor people's time and money.  It's already written when she should depart so there wouldn't be any effect even if the real Lord comes near to her.  Nobody can change anything on anybody to change the departing time.  "Sambhavami Yuge, Yuge".  May god bless her !
വിദ്യാധരൻ 2016-10-26 07:37:37

തെരിയാതെനിക്കീ തമിഴന്റെ ബുദ്ധി
കിറുക്കാണിവർക്ക് സംശയമില്ല തീർച്ച
ചിന്തിക്കുന്നിവർ 'തിങ്ക്ടാങ്കിനെ' പ്പോൽ
അന്തർഭാഗം പൊള്ളയാണ് സ്വതന്ത്രരല്ല.
മാറ്റിടാ മരണത്തെ ആർക്കും
മാറ്റുവാനാവില്ല ഹോമയാഗങ്ങളാലെ
കാറ്റിൽ പറത്തുന്നു  പണം വെറുതെ
പോറ്റാമായിരുന്നതിനാൽ അനേകലക്ഷങ്ങളെ
എത്രത്തോളം മനുഷ്യൻ വിഡ്ഢിയാണോ
അത്രത്തോളമവർ ചൂഷിതരായി മാറും
കുട്ടകം തോട്ടി ടാങ്ക് ഇവക്കുള്ളിൽ നിന്ന് മർത്ത്യർ
വെട്ടത്തിറങ്ങുമ്പോൾ ബുദ്ധി കുശാഗ്രമാവും.
പറയുന്നു ഞാൻ പറയാനുള്ളതിവിടെ
അറിവുള്ളവർ ഗ്രഹിക്കട്ടെ അല്ലാതെ എന്ത് ചെയ്യും?


മലയാളിതമിഴൻ 2016-10-26 09:10:05
ഹിന്ദി ദേശിയ  ഭാഷയാക്കിയപ്പോൾ ചിലർ ആത്മഹൂതി ചെയ്‌തു.  എം ജി ആർ മരിച്ചപ്പോൾ ചില അവന്മാർ ജീവോനോടുക്കി.  തലമണ്ട പൊള്ളയായാൽ എന്ത് ചെയ്യമാട്ടേ? നീ ശരിയാ ചൊന്നിരിക്ക വിദ്യാധര പെരിയവറുകളെ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക