Image

ഉക്രെയ്‌നിലെ മൂങ്ങ (കവിത: കാരൂര്‍ സോമന്‍)

Published on 29 October, 2016
ഉക്രെയ്‌നിലെ മൂങ്ങ (കവിത: കാരൂര്‍ സോമന്‍)
ഞാന്‍ കണ്ട മൂങ്ങയ്ക്ക് മൂന്നു കണ്ണുണ്ടായിരുന്നു
മനസ്സില്‍ കൂടുകൂട്ടിയ മോഹങ്ങള്‍ക്ക്
മഞ്ഞിന്റെ മദംപൊട്ടിയ മൂങ്ങമണമായിരുന്നു
മോഹങ്ങള്‍ക്ക് ഓലെഹ് ഓള്‍ഷൈച്ചിന്റെ (1) കാലൊച്ചയും

കീവ്‌സിലെ (2) മണികള്‍ പാടിയ പാട്ടിന്
രാഗമോഹിത പദങ്ങളുണ്ടായിരുന്നു
മലര്‍വാടിയില്‍ മൂങ്ങ മല കടന്ന്
കടല്‍ കടന്ന് രാജകുമാരന് സ്തുതി പാടി

പരന്ന മുഖവും ചെറിയ കൊക്കുകളും കൊണ്ട്
നീയെഴുതിയ പ്രേമ ലേഖനത്തില്‍
റോമ നഗരമെരിയുന്നത് കണ്ടപ്പോഴേയ്ക്കും
തല പിന്നിലേക്ക് തിരിച്ച മൂങ്ങയായി നീ മാറിയിരുന്നു.

******** ********

(1). ഉക്രെയ്‌നിലെ പ്രശസ്തനായ കവി.
(2). ഉക്രെയ്‌നിന്റെ തലസ്ഥാനം.
Join WhatsApp News
മൂങ്ങ 2016-10-30 19:09:58
മൂങ്ങേ മൂങ്ങേ കൂടെവിടേ  
മൂങ്ങേടെ കൂട്ടിൽ കവിതയുണ്ടോ
Thomson Aruparayil 2016-10-30 20:12:56
മൂങ്ങയുടെ ഇണയെ കണ്ടവരുണ്ടോ
വിദ്യാധരൻ 2016-10-31 07:03:58

മൂങ്ങ അവൾ സുന്ദരിയാണ്!
നേത്രസമാകര്‍ഷകമായ അവളുടെ
തള്ളി നിൽക്കുന്ന കണ്ണുകൾക്ക്
'അഫ്ഗാൻ സുന്ദരിയുടെ'
കണ്ണുകളിലെ തീഷ്ണതയുണ്ട്.
അവളുടെ ഇരുത്തിയുള്ള മൂളലുകൾ
എന്നെ പലപ്പോഴും കുഴപ്പിക്കാറുണ്ട്
'എല്ലാം എനിക്കറിയാം' എന്ന
ധ്വനിയുള്ളതുപോലെ
രാത്രിയിലെ അവളുടെ മൂളലുകളിൽ  
രതിക്രീഡയ്ക്കായുള്ള ഒരു വിളിയുണ്ട്.
ആഴമുള്ള നിശ്ശബ്ദതയോടെയും
അരുവികൾ കിലുകിലാരവത്തോടെയും
ഒഴുകും എന്നതുപോലെ
ഇരുന്നൂറോളം ജാതികളുള്ള മൂങ്ങഗണത്തിൽ
നിന്നും കാരൂർ സോമൻ കണ്ടത്
ഉക്രയിനിലെ മുക്കണ്ണൻ മൂങ്ങയെ അല്ലെ
ഒരു പക്ഷെ സോമന് ശിവ ദർശനം ലഭിച്ചിരിക്കാം
ആർക്കറിയാം അദ്ദേഹം നാളെ ആൾ ദൈവം
ആയിരമാറുമോ എന്ന്? ഇന്നത്തെ കവി
നാളത്തെ ആൾദൈവം. കവികൾ ദൈവതുല്യരാണ്
നിങ്ങൾ മൂങ്ങകളെയും അവരെക്കുറിച്ച് 
കവിത എഴുതുന്ന കവികളെയും പുച്ഛിക്കരുത്.
അവാര്ഡുകളുടെ ചിറകുകൾ വച്ച്
അമേരിക്കൻ കവികൾ അടിച്ചു പറക്കുമ്പോൾ
പല മൂങ്ങാ കവികളുടെയും ചിറകടികൾ
നിങ്ങൾ കേൾക്കാറില്ല. കാരണം
ആഴുമുള്ള നിശബ്ദതയിൽ അവർ ആമനഗ്‌നരാണ്.
വിചാരവേദി ഒരുക്കുന്ന അവാർഡു സന്ധ്യയിൽ
മൂങ്ങാ കവികളും ആദരിക്കപ്പെടട്ടെ

(അഫ്ഗാൻ സുന്ദരി -നീലക്കണ്ണുകൾ ഉള്ള
ഈ സുന്ദരിയുടെ ഫോട്ടോ വളരെ
പ്രചുരപ്രചാരമാർന്ന ഔർ ചിത്രമാണ് )

ആൺമൂങ്ങാ 2016-10-31 09:08:04

ഞാനും മറന്നുപോയിരുന്നു മൂങ്ങായെക്കുറിച്ച്.  പക്ഷെ ഇതാ മുങ്ങായെ വിദ്യാധരൻ അഫഗാണ് സുന്ധരിക്കൊപ്പം ഉയർത്തിത്തിയിരിക്കുന്നു. ശരിയാണ് ആ കണ്ണുകളിൽ എന്ത് തീഷ്ണത! ഒരു മൂങ്ങയെ കണ്ട കാലം മറന്നു.  പണ്ട് വീടിന്റെ പിറകിലുള്ള കുറ്റിക്കാട്ടിൽ നിന്ന് മൂങ്ങ മൂളുമ്പോൾ അത് എന്നെ ഭയപ്പെടുത്തുമായിരിക്കുന്നു  ഈ ഹാലോവീൻ നൈറ്റിൽ ഒരു മൂങ്ങയുടെ ചിറകടിയും മൂളലും കേൾക്കാൻ കൊതിക്കുന്നു/ ഉക്രയിനിൽ നിന്ന് അവ ചിറകടിച്ചെട്ടിയിരുന്നെങ്കിൽ. സുന്ദരി നിനക്കായ് എന്റെ ഹൃദവാതിൽ തുറന്നിട്ടിരിക്കുന്നു നീ വരുമോ നിന്റെ നീല മിഴികൾ തുറന്ന് ?


മൂങ്ങാ മത്തായി 2016-10-31 09:24:02
എന്നെ നാട്ടുകാർ മൂങ്ങായെന്നാണ് വിളിച്ചിരുന്നത്. കാരണം ഞാൻ ഉറുമ്പിനുപോലും വേദനിക്കാരുടെതെന്ന രീതിയിലാണ് നടന്നിരുന്നത്.  പിന്നെ ഞാൻ അന്തര്മുഖനായിരുന്നു.
എനിക്ക് മൂങ്ങകളെ ഇഷ്ടം അല്ല. നിങ്ങൾ എന്നെ വെറുതെ വിടൂ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക