Image

ഫ്‌ളോറിഡായില്‍ ട്രമ്പിന്റെ ലീഡ് വര്‍ദ്ധിക്കുന്നതിനായി പുതിയ സര്‍വ്വേ ഫലങ്ങള്‍

പി. പി. ചെറിയാന്‍ Published on 30 October, 2016
ഫ്‌ളോറിഡായില്‍ ട്രമ്പിന്റെ ലീഡ് വര്‍ദ്ധിക്കുന്നതിനായി പുതിയ സര്‍വ്വേ ഫലങ്ങള്‍
ഫ്‌ളോറിഡാ : പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫ്‌ളോറിഡാ സംസ്ഥാനത്തെ വിജയം ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമാണെന്നിരിക്കെ ഇതുവരെ ഹില്ലരിക്കായിരുന്ന ലീഡ് കുത്തനെ കുറഞ്ഞതായും, ട്രമ്പിന് നാലു പോയിന്റ് ലീഡ് വര്‍ദ്ധിച്ചതായും ഇന്ന് ഒക്ടോബര്‍ 30 ഞായറാഴ്ച പുറത്തുവന്ന ന്യൂയോര്‍ക്ക് ടൈംസ് അപ് ഷോട്ട്/ സിയന (SIENA) സര്‍വ്വെ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

എഫ്. ബി. ഐ തലവന്‍ ഈമെയ്ല്‍ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തൊട്ടു പുറകില്‍ ഹില്ലരിയുടെ ലീഡ് കുറയുകയും ട്രമ്പ് മുന്നിലെത്തുകയുമായിരുന്നു.

ഒരു മാസം മുമ്പ് നടത്തിയ സര്‍വ്വെയില്‍ ഹില്ലരി പോയിന്റ് നിലയില്‍ വളരെ മുന്നിലായിരുന്നു. ഇന്ന് 46% വോട്ടര്‍മാര്‍ ട്രമ്പിന് അനുകൂലിച്ചപ്പോള്‍ 42% മാണ് ഹില്ലരിയെ അനുകൂലിച്ചത്.  

ഫ്‌ളോറിഡായിലെ 29 ഇലക്ട്രല്‍ (ELECTERAL) വോട്ടുകള്‍ ട്രമ്പിനെ സംബന്ധിച്ചു വിജയിക്കുന്നതിന് അനിവാര്യമാണ്. ഹില്ലരിക്ക് മറ്റു സംസ്ഥാനങ്ങള്‍ വിജയം ലഭിക്കുമെന്നിരിക്കെ ഫ്‌ളോറിഡായിലെ ഇലക്ട്രല്‍ വോട്ടുകള്‍ അത്രയും നിര്‍ണ്ണായകമല്ല.

ഫ്‌ളോറിഡായിലെ ഹിസ്പാനിക്, ബ്ലാക്ക് വോട്ടര്‍മാറര്‍ ഹില്ലരിയെ പിന്തുണച്ചപ്പോള്‍, സഹൃളതഷം വോട്ടര്‍മാരും  ട്രമ്പിനാണ് പിന്തുണ നല്‍കുന്നത്. ക്യുമ്പല്‍ വോട്ടര്‍മാര്‍ക്ക് വളരെ സ്വാധീനമുള്ള ഫ്‌ളോറിഡായില്‍  ഹില്ലരിക്കുണ്ടായിരുന്ന പിന്തുണയില്‍ സാരമായ സര്‍വ്വെ ഫലങ്ങള്‍ ചൂണ്ടികാണിക്കുന്ന തിരഞ്ഞെടുപ്പ് അടുക്കും തോറും ദേശീയ തലത്തില്‍ ട്രമ്പ് നില മെച്ചപ്പെടുത്തുമ്പോള്‍, ഹില്ലരി ഈമെയില്‍ വിവാദത്തില്‍ കുരുങ്ങികിടക്കുകയാണ്.


പി. പി. ചെറിയാന്‍

ഫ്‌ളോറിഡായില്‍ ട്രമ്പിന്റെ ലീഡ് വര്‍ദ്ധിക്കുന്നതിനായി പുതിയ സര്‍വ്വേ ഫലങ്ങള്‍
ഫ്‌ളോറിഡായില്‍ ട്രമ്പിന്റെ ലീഡ് വര്‍ദ്ധിക്കുന്നതിനായി പുതിയ സര്‍വ്വേ ഫലങ്ങള്‍
Join WhatsApp News
unknow 2016-10-31 12:15:30
Never happen, Hillary will won .....

Our president is Hillary it is predicated and decided ....


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക