Image

ഹിലറി ജയിച്ചാല്‍ ട്രംപ് കോടതിയെ സമീപിക്കുവാന്‍ സാധ്യത (ഏബ്രഹാം തോമസ്)

Published on 01 November, 2016
ഹിലറി ജയിച്ചാല്‍ ട്രംപ് കോടതിയെ സമീപിക്കുവാന്‍ സാധ്യത   (ഏബ്രഹാം തോമസ്)
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റന്റെ െ്രെപവറ്റ് സെര്‍വര്‍ ഉപയോഗവും ഇമെയില്‍ നശിപ്പിച്ചു കളഞ്ഞു എന്ന ആരോപണവും എഫ്ബിഐ പുനരന്വേഷിക്കുന്നു. 'റീ വിസിറ്റിംഗ് ദ ഇഷ്യൂ' എന്ന ഓമന പേരില്‍ ഇത് അറിയപ്പെടുന്നു. അന്വേഷണം വളരെ വേഗം പൂര്‍ത്തിയാക്കും എന്ന് വാഗ്ദാനമുണ്ട്. നവംബര്‍ 8ന് മുന്‍പ് പൂര്‍ത്തിയാകുവാനുളള സാധ്യത കുറവാണ്. പുതിയ പ്രസിഡന്റ് സ്ഥാനമേല്ക്കുന്ന ജനുവരി മൂന്നാമത്തെ ആഴ്ചയ്ക്കു മുന്‍പ് ഇത് പൂര്‍ത്തിയാകും എന്ന് കരുതാം.

നിലവിലെ സാഹചര്യം ചില ഗൗരവ പ്രശ്‌നങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ തിരഞ്ഞെടുപ്പില്‍ ഹിലറി ജയിച്ചാല്‍ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് അംഗീകരിക്കും എന്ന ഉത്തരം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപില്‍ നിന്ന് ഉണ്ടായില്ല. ഹിലറിക്കെതിരെ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവര്‍ വിജയിച്ചാല്‍ ഫലം ട്രംപ് അംഗീകരിക്കും എന്ന് ഉറപ്പിച്ച് പറയാനാവില്ല. ട്രംപ് കോടതിയെ സമീപിക്കുവാനുളള സാധ്യത തളളിക്കളയാനാവില്ല എന്ന് നിരീക്ഷകര്‍ പറയുന്നു.

ആരോപണങ്ങള്‍ പുനഃപരിശോധിക്കുകയാണ് എന്ന പ്രഖ്യാപനത്തിനു മുന്‍പ് ഹിലറിക്ക് 304 ഇലക്ടോറല്‍ വോട്ടുകള്‍ വരെ പ്രവചിച്ചിരുന്നു. 538 ഇലക്ടോറല്‍ വോട്ടുകളില്‍ 270 നേടിയാല്‍ വിജയം ഉറപ്പാണ്. പോപ്പുലര്‍ വോട്ടുകളിലും ഭൂരിപക്ഷം നേടി ഒബാമയ്ക്ക് ലഭിച്ച വിജയം ഹിലറി കരസ്ഥമാക്കാനുളള സാധ്യത പലരും പ്രവചിച്ചിരുന്നു. എന്നാല്‍ അന്വേഷണം വീണ്ടും ഉണ്ടാകും എന്ന വാര്‍ത്തയ്ക്കുശേഷം അത്ര വലിയ ശുഭ പ്രതീക്ഷ ഇവര്‍ വച്ചുപുലര്‍ത്തുന്നില്ല. നേരിയ ഭൂരിപക്ഷം, ചില്ലപ്പോള്‍ പോപ്പുലര്‍ വോട്ടില്‍ ഇതും ഉണ്ടാവില്ല എന്ന് പ്രവചിക്കുന്നവരുണ്ട്. ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഒരു തിരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ പോപ്പുലര്‍ വോട്ടുകളില്‍ ഭൂരിപക്ഷം ഹിലറിക്ക് ലഭിച്ചില്ലെങ്കിലും ട്രംപ് കോടതിയെ ശരണം പ്രാപിക്കും എന്ന് കരുതുന്നവരുണ്ട്.

എന്നാല്‍ ഏത് അന്വേഷണ പ്രഖ്യാപനം ഉണ്ടായാലും ഹിലറിയെ പിന്തുണയ്ക്കുന്നവര്‍ അചഞ്ചലരായി നിലകൊളളും, അവരുടെ പ്രഖ്യാപിത നിലപാടില്‍ മാറ്റം ഉണ്ടാവില്ല എന്ന് വാദിക്കുന്ന രാഷ്ട്രീയ പണ്ഡിതരുമുണ്ട്. സര്‍വേകളുടെ വിശ്വസനീയതയും വലിയ തോതില്‍ ചോദ്യം ചെയ്യപ്പെടുന്നു. അഭിപ്രായം അറിയുവാന്‍ വേണ്ടി ഫോണ്‍ വിളികള്‍ നടത്തുന്നവര്‍ക്ക് ഭാഷ ഒരു വലിയ പ്രശ്‌നമാണെന്ന് ആക്ഷേപമുണ്ട്. അവര്‍ക്കറിയാവുന്ന ആക്‌സന്റിലല്ല മറുപടി നല്‍കുന്നയാള്‍ സംസാരിക്കുന്നതെങ്കില്‍ ഫോണ്‍ വിളി നടത്തുന്നവര്‍ക്ക് ഗ്രാഹ്യമേ ഉണ്ടാവാറില്ല. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളുടെ ആധികാരിത എങ്ങനെ ഉറപ്പുവരുത്തും എന്ന് ചോദ്യം ഉയരുന്നു.

പുനരന്വേഷണ നടപടികളുമായി മുന്നോട്ടു പോകാനുളള നടപടിയെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിക്കുക എന്ന പ്രസിഡന്റ് ബറാക്ക് ഒബാമയുടെ നിലപാടിനെ പലരും പ്രകീര്‍ത്തിച്ചു. പക്വതയേറിയ സമീപനം എന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് ഇത്രയും അടുത്ത സ്ഥിതിക്ക് അനുകൂലിച്ചോ പ്രതികൂലിച്ചോ നടത്തുന്ന അഭിപ്രായ പ്രകടനം കൂടുതല്‍ വിവാദം ആകുകയേ ഉളളൂ.

ഇമെയിലുകളെ ഇമെയിലുകള്‍ കൊണ്ട് നേരിടുകയാണോ എന്നൊരു സംശയം ട്രംപ് അനുയായികളില്‍ ഉണ്ടായിട്ടുണ്ട്. കാരണം ട്രംപിന്റെ വ്യക്തിപരവും വ്യാവസായികവുമായ ചില ഇമെയിലുകള്‍ പ്രസിദ്ധപ്പെടുത്തുവാനും വിവാദം സൃഷ്ടിക്കുവാനും ശ്രമം നടക്കുന്നുണ്ട് എന്ന് വാര്‍ത്തകളുണ്ട്. ബിസിനസ് സംബന്ധമായും സ്വകാര്യമായും ട്രംപ് അയച്ചതോ സ്വീകരിച്ചതോ ആയ ഇമെയിലുകള്‍ ചിലത് പുറത്തു വരുന്നത് അത്ര സ്വീകാര്യമായിരിക്കില്ല എന്ന് എതിരാളികള്‍ക്കറിയാം.

വിവാദമായേക്കാവുന്ന ട്രംപിന്റെ കൂടുതല്‍ വീഡിയോകള്‍ തിരഞ്ഞെടുപ്പ് അടുക്കും തോറും പുറത്ത് വരാനുളള സാധ്യതകളും നിരീക്ഷകര്‍ തളളിക്കളയുന്നില്ല. ട്രംപും ട്രംപിന്റെ പ്രചരണ വിഭാഗവും എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഏറെ സംഭവ ബഹുലമായിരിക്കും വരുംദിനങ്ങള്‍. വലിയ തയാറെടുപ്പുകളാണ് സ്ഥാനാര്‍ത്ഥികളും അവരെ പിന്തുണയ്ക്കുന്നവരും നടത്തുന്നത്.
Join WhatsApp News
Moothappan 2016-11-01 05:45:58
Now is the time to pray for wisdom. May Truth prevail. A vote for Hillary is nothing but stupidity,
She breached all protocols, now blaming FBI chief. Was she aware of protocols when her husband
Had fun and childish deals. Comey is firm . Hillary is criminal judging herself, fooling American people.
A Trump victory is God s intervention in changing the course of history. Hillary s naked invasion of civility, morality and legalities must end on Nov. 8, and will.
Women Lib 2016-11-01 08:33:22

All the women are uniting against Trump

"Nasty" women around the country are uniting against Trump.

Dozens of women are participating in the "The Pussy Project," which launched on Tuesday.

The site, which comes from 29-year-old Helena Price, a photographer and oral historian, features beautiful portraits of women and their thoughts on the 2016 election and its social ramifications.

The concept and namesake for the project was inspired by the 2005 "Trump tape" surfaced by the Washington Post. In the tape, Republican presidential candidate Donald Trump made offensive and misogynistic comments about women, including a now infamous remark where Trump is heard saying, "Grab them by the pussy."

Indian American 2016-11-01 09:22:09

I've served in the U.S. Army. I am a daughter of Indian immigrants. And I've been asked "what terrorist country are you from" while walking down the street with my family.

That accusation cut so deep for me. I served in this country's military! Isn't that the definition of a patriot? Someone that is willing to put country before family? And because of the way I look, my family looks, we get called out as "un-American"? 

Words matter. What Donald Trump says matters. It matters to our generation, to the next, and to every generation after that. And the divides that are being sown in this election season will take lifetimes to sew back together.

I'm with her because the next president has the almost impossible job of uniting the country again behind a shared vision.

 

United we stand, and divided we fall. Hillary is the only one that can do it.

In some ways, this campaign has brought out the best in many of us, because we're coming together, and using our voices to rise up against hate. 

The most beautiful thing about the military was that the minute you put that uniform on, it didn't matter where you came from or what your background was. As long as you were willing to put that uniform on and pay that ultimate sacrifice, you were part of a family.

Saying that you back Hillary opens up a Pandora's box of questions and negative comments that makes you feel like not saying anything at all.

There is not a single man that has had to take the insults, comments, attacks against her character, her intelligence, her experience, and her stamina — no one has ever taken this much heat in a political campaign and survived. 

The fact that Hillary's still standing, that she still wants to go out and fight, that she still puts that suit on and says "let's do this"? It is awe-inspiring. And it should lift everyone up — not just women, but men too, to move beyond the baseless comments that you'll receive in your career and keep on fighting for what you believe in. 

Too many people have fought so hard for your right to vote in this election. I don't even care who you vote for. But if you say that your vote doesn't matter, that "who cares who wins", then you are the one that will lose your voice. And there are so many people who don't have a voice — children, immigrants, refugees — so use your vote to make their voices heard. 


Vote for Hillary 2016-11-01 10:51:12

Another dangerous person for women

"Gingrich to Megyn Kelly: You're fascinated with sex"


American 2016-11-01 13:41:44
MAKE AMERICA GREAT AGAIN

People who do criminal activities must be in jail. Hillary mishandled national classified information and sent it to Anthony Weiner. She sent american jobs overseas and destroyed american economy. She is planing to let criminals and illegals take over this country. She destroyed African Americans and low income peoples' employment hope by shutting down american manufacturing. She destroyed our children's future by low paid work visa people to take over technical jobs. 

LOCK HER UP 
ലീസാമ്മ 2016-11-01 16:04:09
മുക്രറ്റിടുന്നവരേക്കാൾ കഷ്ടമാണ് എന്റെഭർത്താവിനേപ്പോലുള്ള ഹില്ലരി വിദ്വേഷികൾ. നേഴ്സുഭാര്യമാരുള്ള ഇവന്മാർ പൊതുവേ സ്ത്രീവിദ്വേഷികളാണ്. വീട്ടിലെ ഇൻഫീരിയോരിറ്റി കോമ്പ്ലക്സ് തീർക്കുവാൻ സൂട്ടുമിട്ട് ഇവന്മാർ അവിടെയുമിവിടെയുമെല്ലാം വീമ്പിളക്കി നടക്കും. ഇവന്മാര് വായിൽ തോന്നുന്നത് പറയുന്നത് നിങ്ങൾ കേൾക്കണ്ട. ഹില്ലരിയെ ജയിപ്പിക്കുക. ട്രമ്പിനേക്കാൾ അവർക്ക് വിവേകമുണ്ട്.
COUNTDOWN 6 2016-11-02 03:19:09

Should a nominee yell "I am sick and tired ". Why because we want more answers ; credibility, honesty, security. Transparency, not conspiracy. 4 more years for Bill Clinton third term in disguise ?


സൂസമ്മ 2016-11-02 06:02:18
നേഴ്സ് ഭാര്യമാരുള്ളവർ സ്ത്രീ വിദേഷികളാണെന്നു ആരാ പറഞ്ഞെ ലീസമ്മേ? എന്റെ ഭർത്താവിന് സ്ത്രീകളെ എന്തു ബഹുമാനമാണെന്നോ...മിടുക്കികളായ പെണ്ണുങ്ങൾ ഉള്ളതുകൊണ്ടാണ് വിസയും ഗ്രീൻകാർഡും കിട്ടിയതെന്ന് അച്ചായനറിയാം. പിന്നെ പെണ്ണിനെ ബഹുമാനിക്കാതിരിക്കാൻ പറ്റുമോ? എന്റെ അച്ചായൻ കുക്കിങ് ഇല്ലാത്ത സമയം മുഴുവൻ ഹിലരി ഹിലരി എന്ന് ജപിച്ചോണ്ടിരിക്കും, പിന്നെ പല കള്ള പേരിലും ഈ-മലയാളിയിൽ 'ജയ് ഹിലരി ജയ് ഹിലരി' comment ഇട്ട് സായൂജ്യം കണ്ടെത്തും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക