Image

2016 ലെ അമേരിക്കന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പ്- ഒരു സ്വതന്ത്ര അവലോകനം (തോമസ് കൂവള്ളൂര്‍)

തോമസ് കൂവള്ളൂര്‍ Published on 04 November, 2016
2016 ലെ അമേരിക്കന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പ്- ഒരു സ്വതന്ത്ര അവലോകനം (തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: നവംബര്‍ 8ന് വിധിനിര്‍ണ്ണയിക്കപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പ് ലോകം മുഴുവന്‍ വളരെ ശ്രദ്ധയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരവസരമാണല്ലോ ഇത്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ താല്പര്യമുള്ള ഒരു വ്യക്തി എന്ന നിലയില്‍ എനിക്കു മനസ്സിലാക്കാന്‍ സാധിച്ച ചില വസ്തുതകള്‍ താല്‍പര്യമുള്ള വായനക്കാരുമായി പങ്കുവയ്ക്കാമെന്നു കരുതുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ട്രമ്പിന്റെയും ഹില്ലരിയുടെയും ഡിബേറ്റുകള്‍ നാം കണ്ടുകഴിഞ്ഞു. എന്നുതന്നെയല്ല പല മലയാളി സംഘടനകളും മുന്‍കൈ എടുത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വാശിയേറിയ ഡിബേറ്റുകളും സംഘടിപ്പിച്ചു. ഒക്ടോബര്‍ മാസാവസാനം വരെ നടത്തിയ ഡിബേറ്റുകളെല്ലാം തന്നെ ഹില്ലരിക്ക് അനുകൂലമായിരുന്നു എന്നു പറയാം. ട്രമ്പും ഹില്ലരിയും നടത്തിയ ഡിബേറ്റുകളിലെല്ലാം ഹില്ലരി തന്നെയായിരുന്നു മുമ്പില്‍ നിന്നിരുന്നത് എന്നും ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ നവംബര്‍ ഒന്നാം തീയതി ആയതോടെ ഹില്ലരിക്ക് പെട്ടെന്ന് മങ്ങല്‍ ഏറ്റു തുടങ്ങിയതുപോലെ തോന്നുന്നു. ഇന്നലെ വരെ ഹില്ലരിയെ പുകഴ്ത്തിക്കൊണ്ടിരുന്ന മീഡിയകളും അവരെ തഴയുന്നതു പോലെ തോന്നുന്നു. ഈ സാഹചര്യത്തില്‍ 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം യേശുക്രിസ്തുവിന് ഓശാന പാടിയവര്‍ പിറ്റെ ദിവസം 'അവനെ ക്രൂശിക്കുക' എന്നു പറഞ്ഞ് ആര്‍ത്തട്ടഹസിച്ച ഒരു രംഗം ഓര്‍ത്തു പോകുന്നു.

വാസ്തവത്തില്‍ ഇത്തവണത്തെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഹില്ലരിക്ലിന്റന്‍ കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി വൈറ്റ് ഹൗസില്‍ ആധിപത്യം ഉറപ്പിച്ച, ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും ശ്രദ്ധേയയായ, സ്ത്രീകളുടെയും, ചെറുപ്പക്കാരുടെയും, സോഷ്യലിസ്റ്റ് ചിന്താഗതിക്കാരുടെയും ആവേശമായ ഒരു വ്യക്തിയാണ്. അതേ സമയം അവര്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ നോമിനിയായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രമ്പ് രാഷ്ട്രീയത്തില്‍ യാതൊരു പരിചയവുമില്ലാത്ത ആളുമാണ്. ഇതു കണ്ട സാമാന്യ ജനങ്ങള്‍ ഹില്ലരി നിഷ്പ്രയാസം ജയിക്കുമെന്ന് കരുതിയെങ്കില്‍ അതില്‍ അത്ഭുതപ്പെടേണ്ട ആവശ്യമില്ല.

ഈ അവസരത്തില്‍ ഹില്ലരി ക്ലിന്റനെപ്പറ്റിയും ഡൊണാള്‍ഡ് ട്രമ്പിനെപ്പറ്റിയും അല്പം മനസ്സിലാക്കുന്നത് ഉചിതമായിരിക്കും എന്നു ഞാന്‍ കരുതുന്നു.

1947 ഒക്ടോബര്‍ 26 ന് ചിക്കാഗോയില്‍ ജനിച്ച ഹില്ലരി ഡയാന റോദം എന്ന പെണ്‍കുട്ടി തന്റെ 13-മത്തെ വയസ്സില്‍ത്തന്നെ ബ്രിട്ടീഷുവംശജനായ പിതാവിനോടൊപ്പം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതാണ്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചിക്കാഗോയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ലോകത്ത് മറ്റൊരിടത്തും കമ്മ്യൂണിസം ഉടലെടുക്കുന്നതിനുമുമ്പ് 1919-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് യു.എസ്.എ. പ്രവര്‍ത്തനമാരംഭിച്ചത് ചിക്കാഗോയിലാണ്. ആ ചിക്കാഗോയില്‍ ജനിച്ചു വളര്‍ന്ന് അവിടെ നിന്നും രാഷ്ട്രീയ തന്ത്രങ്ങള്‍ പഠിച്ച ഹില്ലരി വാസ്തവത്തില്‍ ക്യാപിറ്റലിസത്തിന്റെ മൂടുപടമണിഞ്ഞ് സമ്പന്നരില്‍ നിന്നും പണം ചോര്‍ത്തിയെടുക്കാന്‍ പഠിച്ച ആധുനിക ക്ലിയാപാട്ര ആണെന്നു പറയുന്നതാവും ശരി. അതുകൊണ്ടുതന്നെയാണ് 2016-ലെ ഇലക്ഷന്‍ കാമ്പയിന്റെ പേരില്‍ മാത്രമായി 1.2 ബില്ല്യന്‍ ഡോളര്‍, അതായത് 1020 മില്ല്യന്‍ ഡോളര്‍ പിരിച്ചെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞത്. അതുവഴി അമേരിക്കയിലെ മീഡിയകളെ മുഴുവന്‍ തനിക്കനുകൂലമാക്കി മാറ്റാന്‍ ഒരു പരിധിവരെ അവര്‍ക്കു കഴിഞ്ഞു. തുടക്കത്തില്‍ തന്റെ എതിരാളിയായ ട്രമ്പിനെ ജനങ്ങളുടെ മുമ്പില്‍ വെറുമൊരു ബുദ്ധിയില്ലാത്ത കഴുതയാക്കി ചിത്രീകരിക്കാന്‍ കുറെക്കാലത്തേയ്‌ക്കെങ്കിലും അവര്‍ക്കു കഴിഞ്ഞു.

1964-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് വൈറ്റ് ഹൗസില്‍ കടന്നു പറ്റിയ അവര്‍ 1968നു ശേഷം പാവങ്ങളുടെ പാര്‍ട്ടിയായ ഡമോക്രാറ്റിക്ക് പാര്‍ട്ടിയ്ക്കുവേണ്ടി പ്രവര്‍ത്തനം തുടങ്ങി. പിന്നീടുള്ള അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ടി.വി.മാധ്യമങ്ങളിലൂടെ എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നതിനാല്‍ അതെപ്പറ്റി കൂടുതലായി ഞാന്‍ വിശദീകരിക്കുന്നില്ല. എങ്കിലും സാമാന്യ ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടത് ആവശ്യമായി തോന്നുന്നു.

വാസ്തവത്തില്‍ അമേരിക്കയില്‍ കമ്മ്യൂണിസവും, കമ്മ്യൂണിസ്‌ററുക്കാരും ഇല്ലെന്നു കരുതുന്നവരാണ് മലയാളികളില്‍ അധികംപേരും എന്നുതോന്നുന്നു. ചിക്കാഗോയില്‍ നിന്നും ന്യൂയോര്‍ക്കില്‍ വന്നു താമസമാക്കിയിരിക്കുന്ന ഹില്ലരി ക്ലിന്റന് ഏറ്റവും കൂടുതല്‍ പിന്‍തുണ നല്‍കിയിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് യു.എസ്.എ. ആണെന്നു കാണാം. ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് യു.എസ്.എ.യുടെ ആസ്ഥാനം ചിക്കാഗോയില്‍ നിന്നും ന്യൂയോര്‍ക്കിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഒബാമയും തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് ചിക്കാഗോയില്‍ നിന്നുമാണ് എന്നുകൂടി ഓര്‍ക്കുക.

ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ തോക്കുകള്‍ കൊണ്ടുള്ള കൊലപാതകങ്ങള്‍ നടക്കുന്നത് ചിക്കാഗോയിലാണെന്നു കാണാം. രണ്ടാം സ്ഥാനം ന്യൂയോര്‍ക്കിനും. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളും മുതലാളിത്ത വിരോധികളായ കമ്മ്യൂണിസ്റ്റ് അനുഭാവികളുമാണെന്നുള്ളതാണ് വാസ്തവം. ഒരു കാലത്ത് കമ്മ്യൂണിസ്റ്റു രാജ്യമായിരുന്ന റഷ്യയില്‍പോലും കമ്മ്യൂണിസത്തെ വിലക്കിയപ്പോള്‍ ക്യാപിറ്റലിസത്തിന്റെ കേന്ദ്രമായ അമേരിക്കയില്‍ കമ്മ്യൂണിസ്റ്റു ചിന്താഗതിക്കാര്‍ക്ക് വളരാന്‍ യാതൊരു വിലങ്ങു തടികളുമില്ലത്രേ. അമേരിക്കയില്‍ തോക്കുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നു വാദിക്കുന്ന എന്‍.ആര്‍.എ.ക്കാരല്ല വാസ്തവത്തില്‍ കുഴപ്പക്കാര്‍, പ്രത്യുത അണ്ടര്‍ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളും, മുതലാളിത്ത വിദ്വേഷികളുമാണ് എന്നോര്‍ക്കുക.

ബില്‍ക്ലിന്റനെ ഭര്‍ത്താവായി ലഭിച്ചതോടെ ഹില്ലരി സാവകാശം തന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഓരോന്നോരോന്നായി പ്രകടിപ്പിച്ചു തുടങ്ങി. വൈറ്റ് ഹൗസില്‍ പിടിയുണ്ടായിരുന്നതിനാല്‍ ബില്‍ക്ലിന്റനെ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നതിനുള്ള തന്ത്രങ്ങള്‍ വേണ്ടവിധത്തില്‍ പ്രായോഗികമാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. സാവകാശത്തില്‍ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഭരണചക്രം അവര്‍ കൈക്കലാക്കി എന്നുതന്നെപറയാം.

ക്ലിന്റന്‍ പ്രസിഡന്റായി അധികാരത്തില്‍ വരുന്നതിന് അല്പം മുമ്പു വരെ അമേരിക്ക ലോകരാജ്യങ്ങളുടെ രക്ഷകനായി കരുതപ്പെട്ടിരുന്നു. ലോകത്തിലെ ദരിദ്രരാജ്യങ്ങളായിരുന്ന ഇന്‍ഡ്യ പോലുള്ള രാജ്യങ്ങളെ തീറ്റിപ്പോറ്റുന്നതിനുവേണ്ടി PL480 എന്ന സിസ്റ്റവും, 'Food for Peace'(സമാധാനത്തിനുവേണ്ടി ഭക്ഷണം) എന്ന പ്രസ്ഥാനവും ലോകത്തിലെ പകുതിയിലധികം ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരുന്നു. അമേരിക്കയില്‍ അമതിമായി ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷണസാധനങ്ങള്‍ ഉല്പാദകരില്‍ നിന്നും വാങ്ങി ഏജന്‍സികള്‍ വഴി വിതരണം ചെയ്തിരുന്നതായി ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. ദരിദ്രരാജ്യങ്ങള്‍ക്ക് അമേരിക്കന്‍ ഗവണ്‍മെന്റ് ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയിരുന്നത് U.S. AID(യു.എസ്.എയ്ഡ്) എന്ന ഈ ഏജന്‍സി വഴി ആയിരുന്നു. വളരെ തന്ത്രപൂര്‍വ്വം ആ ഏജന്‍സിയെ നിര്‍വീര്യമാക്കിക്കൊണ്ട് 'ക്ലിന്റന്‍ ഫൗണ്ടേഷന്‍' എന്ന പ്രസ്ഥാനം ഉണ്ടാക്കി അതിന്റെ പേരില്‍ പുറംലോകത്തുനിന്നും വന്‍തോതില്‍ ഫണ്ടു സമാഹരിക്കാന്‍ ഹില്ലരിയ്ക്ക് കഴിഞ്ഞു. ഹില്ലരി ക്ലിന്റന്‍ ഇല്ലെങ്കില്‍ അമേരിക്ക ഇല്ല എന്ന അവസ്ഥയിലേയ്ക്ക് അമേരിക്കയെ ആക്കിത്തീര്‍ക്കാന്‍ അവര്‍ക്ക് ഒരുപരിധിവരെകഴിഞ്ഞു.
ഏഷ്യന്‍ രാജ്യങ്ങളും, ആഫ്രിക്കന്‍ രാജ്യങ്ങളും, മിഡില്‍ ഈസ്റ്റിലുള്ള അറബിരാജ്യങ്ങളും, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമെല്ലാം ഹില്ലരിയെ ലോകത്തിന്റെ രക്ഷകയായി കണക്കാക്കിയെങ്കില്‍ അതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു. ബില്‍ ക്ലിന്റന്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ബലഹീനത മനസ്സിലാക്കിയ അവര്‍ മോനിക്കാ ലവിന്‍സ്‌ക്കി, ഹുമാ അബ്മീന്‍ തുടങ്ങിയ കഥാപാത്രങ്ങളെവരെ ക്ലിന്റനുമായി ബന്ധപ്പെടുത്തികൊടുത്തു എന്നുവേണം അനുമാനിക്കാന്‍. അത്ര തന്ത്രശാലി ആയിരുന്നു ഹില്ലരി.

വൈറ്റ് ഹൗസില്‍ പിടി ഉള്ളതിനാല്‍ എന്തു പ്രശ്‌നം വന്നാലും അവയെ തരണം ചെയ്ത് അധികാരം പിടിച്ചുനിര്‍ത്താനവര്‍ക്കു കഴിഞ്ഞു. ക്ലിന്റന്‍ പ്രസിഡന്റായിരുന്ന 8 വര്‍ഷം ക്ലിന്റന്‍ ഹെല്‍ത്ത് പ്ലാന്‍ എന്ന പേരില്‍ ഒബാമാ കെയറിനു തുല്യമായി ഒരു പ്ലാന്‍ കൊണ്ടു വരാന്‍ അവര്‍ ശ്രമിച്ചെങ്കിലും അതു നടപ്പാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിന്റെ പേരില്‍ അമേരിക്കന്‍ നികുതിദായകരുടെ പണം ധൂര്‍ത്തടിച്ചു കളഞ്ഞു എന്നതാണ് വാസ്തവം. എന്നിട്ടും അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ക്ലിന്റന്റെ ഭരണം കഴിഞ്ഞിട്ടും വൈറ്റ് ഹൗസില്‍ നിന്നും പിടി വിടാന്‍ അവര്‍ തയ്യാറായില്ല. ന്യൂയോര്‍ക്കിലെ തലമൂത്ത സെനറ്റര്‍ ആയിരുന്നു മൊയ്നിഹാന്റെ സ്ഥാനത്തേയ്ക്ക് മത്സരിച്ച് വീണ്ടും സെനറ്ററുടെ വേഷത്തില്‍ അവര്‍ വൈറ്റ് ഹൗസില്‍ സ്ഥാനമുറപ്പിച്ചു.

പ്രസിഡന്റ് ക്ലിന്റന്റെ ഭരണകാലത്താണ് വാസ്തവത്തില്‍ സൗദി അറേബ്യയില്‍ നിന്നുമുള്ള മുസ്ലീം ഭീകരരും, ബിന്‍ലാദനുമെല്ലാം അമേരിക്കയില്‍ താവളമുറപ്പിച്ചത്. പക്ഷേ പിന്നീടുവന്ന ബുഷിന്റെ കാലത്താണ് അവര്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമമാരംഭിച്ചത്. ബുഷിന്റെ വരവോടെ രാജ്യം വിട്ട ബിന്‍ലാദന്‍ എവിടെയാണ് താമസിക്കുന്നതെന്നുപോലും ഹില്ലരിക്ക് അറിവുണ്ടായിരുന്നു എന്നും അനുമാനിക്കാവുന്നതാണ്.

2008-ല്‍ ബുഷിന്റെ ഭരണം അവസാനിച്ചപ്പോള്‍ നിഷ്പ്രയാസം പ്രസിഡന്റായിത്തീരാമെന്ന് അവര്‍ കരുതുകയും മത്സരിക്കുകയും ചെയ്തു എങ്കില്‍ കൂടി ബുഷിന്റെ ഭരണത്തില്‍ അതൃപ്തരായ അമേരിക്കന്‍ ജനത തെരഞ്ഞെടുത്തത് ആഫ്രിക്കന്‍ വംശജനായ ഒബാമയെയാണ്. എന്നിട്ടും വൈറ്റ് ഹൗസില്‍ നിന്നും പിടിവിടാന്‍ അവര്‍ തയ്യാറായില്ല. പുറംവാതിലിലൂടെ ഒബാമയെ സ്വാധീനിച്ച് അവര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന പദവി തട്ടിയെടുത്ത് പിടിച്ചുനിന്നു. ബിന്‍ലാദന്‍ താമസിക്കുന്ന സ്ഥലം വാസ്തവത്തില്‍ കാണിച്ചുകൊടുത്തത് ഹില്ലരിയാണ്. അതുവഴി അവര്‍ ചരിത്രനായികയായി മാറി എന്നുവേണമെങ്കില്‍ പറയാം. ബിന്‍ലാദനെ കൊലചെയ്തതിന്റെ എല്ലാ ക്രെഡിറ്റും ഹില്ലരിക്കാണ് ലഭിച്ചിരിക്കുന്നതെന്നു കാണാം.

ഏതായാലും ഒരു കാര്യം ഉറപ്പാണ് ഹില്ലരി ഏറ്റെടുത്ത ഒരു കാര്യവും തന്നെ വേണ്ടവിധത്തില്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല എന്നുകാണാം. 50 വര്‍ഷത്തിലേറെ വൈറ്റ് ഹൗസില്‍ കഴിഞ്ഞു കൂടിയ അവരുടെ അതിമോഹമല്ലേ വീണ്ടും  പ്രസിഡന്റായി മത്സരിക്കാന്‍ അവരെ പ്രേരിപ്പിച്ചത് എന്നുവേണമെങ്കില്‍ അനുമാനിക്കാം. അതൊരു വല്ലാത്ത മോഹം തന്നെ. അവരുടെ അതിമോഹം നീതിക്കുപോലും നിരക്കാത്തതാണെന്നു കാണാന്‍ കഴിയും. അവരെപ്പോലെ ഇത്രമാത്രം അഴിമതികളിലും അപവാദങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഒരാളെ പ്രസിഡന്റായി തിരഞ്ഞെടുത്താലുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

ഇനി അടുത്തതായി ട്രമ്പിനെപ്പറ്റി നോക്കാം. 1946 ജൂണ്‍ 14ന് ന്യൂയോര്‍ക്കിലെ ക്വീന്‍സില്‍ ജനിച്ച ട്രമ്പിനെ വെറുമൊരു Dumb(ഗ്രഹണശക്തി പോലുമില്ലാത്തവന്‍)എന്നാണ് അമേരിക്കന്‍ മലയാളികളില്‍ പലരും കരുതിയിരിക്കുന്നതെന്നു തോന്നിപ്പോകുന്നു. ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയിലും, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലും പഠിച്ച അദ്ദേഹം വലിയൊരു ബിസ്സിനസ്സ് സാമ്രാജ്യത്തിന്റെ അധിപതിയും, ഒരു ടെലിവിഷന്‍ പ്രൊഡ്യൂസര്‍ കൂടിയാണ്. അവസരത്തിനൊത്ത് സംസാരിക്കാന്‍ അദ്ദേഹത്തിനുവശമുണ്ട്. ആദ്യകാലത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവിയായ അദ്ദേഹം പിന്നീട് ഡമോക്രാറ്റിക പാര്‍ട്ടി അനുഭാവി ആയിത്തീര്‍ന്നു. വീണ്ടും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേയ്ക്കു കാലുമാറിയപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് അതിഷ്ടമായില്ല. ഏതായാലും അവസാനം തന്റെ എതിരാളികളെ തോല്പിച്ച് അദ്ദേഹം പാര്‍ട്ടി നോമിയായിത്തീര്‍ന്നത് നിസ്സാരകാര്യമല്ല.
തന്റെ പിതാവില്‍നിന്നും കിട്ടിയ 'താലന്ത്' ട്രമ്പ് ദുര്‍വിനിയോഗം ചെയ്യാതെ അനവധി ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു എന്നുകാണാം. ഫോര്‍ബ്‌സ് മാഗസിനനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികരായ 500 പേരില്‍ ഒരുവനാണദ്ദേഹം.

ഒരു സമ്പന്നനെന്ന നിലയ്ക്ക് അതിന്റേതായ ചില ബലഹീനതകളും അദ്ദേഹത്തിനുണ്ട് എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ലോകചരിത്രത്തിന്റെ തുടക്കം മുതല്‍ സമ്പന്നരുമായി അടുക്കാന്‍ സുന്ദരികളായ സ്ത്രീകള്‍ ശ്രദ്ധവച്ചിരുന്നതായി കാണാന്‍ കഴിയും. ഹിന്ദു പുരാണങ്ങളിലും, ബൈബിളിലുമെല്ലൈം നോക്കിയാല്‍ ഈ പ്രതിഭാസം കാണാവുന്നതാണ്. മുസ്ലീമുകളും ഇക്കാര്യത്തില്‍ പുറകോട്ടല്ല എന്നു കാണാം. ബൈബിളില്‍ നോക്കിയാല്‍ എബ്രാഹത്തിനും, ദാവീദിനും, സോളമനുമെല്ലാം നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി കാണാന്‍ കഴിയും. ഒരു പക്ഷേ എബ്രാഹത്തിന്റെ സന്തത പരമ്പരയില്‍പ്പെട്ടതുകൊണ്ടാവാം ട്രമ്പും ആ പാരമ്പര്യം തുടരുന്നത് എന്ന് അനുമാനിക്കാം. എന്താണെങ്കിലും അമേരിക്കയില്‍ ഇതത്ര വലിയ കാര്യമേയല്ല.
ട്രമ്പ് ശക്തനാണെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഉള്ളകാര്യം തന്റേടപൂര്‍വ്വം പറയാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. ട്രമ്പ് മുഖ്യമായും മുന്‍തൂക്കം കൊടുത്തിരിക്കുന്നത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും, വിദേശത്തു നിന്നുമുള്ള മുസ്ലീം ഭീകര പ്രവര്‍ത്തകരുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുന്നതിനും, രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമാക്കുന്നതിനും, അമേരിക്കയെ വീണ്ടും അതിന്റെ പ്രതാപത്തിലേയ്ക്കു കൊണ്ടുപോകുന്നതിനും, മുസ്ലീംഭീകരപ്രവര്‍ത്തകരെ അമേരിക്കന്‍ മണ്ണില്‍നിന്നും തുരത്തുന്നതിനുമാണ്. ഇവയെല്ലാമാണ് അമേരിക്കയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതും.

ഹില്ലരിയുടെയും ഒബാമയുടെയും ലക്ഷ്യം സോഷ്യലിസ്റ്റ് ചിന്താഗതി ആണെന്നു പറയാം. സോഷ്യലിസം ഇന്നു കാലഹരണപ്പെട്ടുപോയിരിക്കുകയാണ്. അമേരിക്കയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകൊണ്ടുവരാനാണ് ട്രമ്പിന്റെ പ്ലാന്‍. ട്രമ്പ് ഇന്‍ഡ്യാക്കാരോട് കൂറു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ പ്രസിഡന്റായാല്‍ ഇന്‍ഡ്യയ്ക്ക് യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗത്വം നല്‍കാന്‍ മുന്‍കൈ എടുക്കുമെന്നും ട്രമ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഹില്ലരി ക്ലിന്റന്‍ 50 വര്‍ഷത്തോളം വൈറ്റ് ഹൗസില്‍ ഉണ്ടായിട്ടുപോലും ഇന്‍ഡ്യയ്ക്ക് യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗത്വം കൊടുക്കാതിരിക്കാനാണവര്‍ ശ്രമിച്ചത്. യു.എന്‍.സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വമുള്ളത് ചൈന, ഫ്രാന്‍സ്, റഷ്യ, യു.കെ.,യു.എസ്.എ. എന്നീ രാജ്യങ്ങളാണ്. അങ്കോള, ഈജിപ്ത്, ജപ്പാന്‍, മലേഷ്യ, ന്യൂസിലാന്റ്, സെനിഗാള്‍, സ്‌പെയിന്‍, യുക്രെയിന്‍, ഉറുഗ്വെ, വെനീസുല എന്നീ ചെറിയ രാജ്യങ്ങളെപ്പോലും നോണ്‍ കൗണ്‍സില്‍ മെമ്പറന്മാരായി എടുത്തപ്പോള്‍ ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇന്‍ഡ്യക്കാര്‍ വാസ്തവത്തില്‍ ഹില്ലരിക്കെതിരെ അണി നിരക്കേണ്ടതാണ്.

ഏറ്റവും ഒടുവില്‍ കിട്ടയ വാര്‍ത്തയനുസരിച്ച് ശക്തനായ ട്രമ്പ് ഹില്ലരിയുടെ മൂടുപടം ഓരോന്നോരോന്നായി അഴിച്ചുകൊണ്ടിരിക്കുന്നതായും ഹില്ലരിയുടെ പല കള്ളക്കളികളും വെളിച്ചത്തായിക്കൊണ്ടിരിക്കുന്നതായും അവരുടെ പേരിലുണ്ടായിരുന്ന ജനവിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായും മാധ്യമങ്ങളിലൂടെ കാണാന്‍ കഴിയുന്നു. ഏറ്റവും ഒടുവിലത്തെ വാര്‍ത്തയനുസരിച്ച് ക്ലിന്റന്‍ ഫൗണ്ടേഷന്‍ ക്രമക്കേടുകള്‍മൂലം അടച്ചുപൂട്ടണമെന്ന നിര്‍ദ്ദേശം സെനറ്റിലും കോണ്‍ഗ്രസിലും വന്നിരിക്കുകയാണ്. മിക്കവാറും ക്ലിന്റന്‍ യുഗത്തിന്റെ അന്ത്യമായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്ന് അനുമാനിക്കാം.

അമേരിക്കയിലെ വോട്ടര്‍മാരധികവും വൈറ്റ് ആംഗ്ലോസാക്‌സന്‍ പ്രോട്ടസ്റ്റന്റുകളാണ്(WASP). അവര്‍ ഉണര്‍ന്നു കഴിഞ്ഞു, ട്രമ്പിന്റെ പിന്നില്‍ അണിനിരന്നിരിക്കുന്ന കാഴ്ചയാണ് എവിടെയും. കഴിഞ്ഞ 50 വര്‍ഷമായി വഴിതെറ്റിപ്പോയ അമേരിക്കയെ ട്രമ്പ് നേര്‍വഴിയില്‍ കൊണ്ടുവരുമെന്ന് നമുക്ക് പ്രത്യാശിക്കാം. അടുത്തയാഴ്ച മുതല്‍ പ്രത്യാശയുടെ ദിനങ്ങളാവട്ടെ എന്നു സമാശ്വസിക്കാം.

തോമസ് കൂവള്ളൂര്‍



2016 ലെ അമേരിക്കന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പ്- ഒരു സ്വതന്ത്ര അവലോകനം (തോമസ് കൂവള്ളൂര്‍)
Join WhatsApp News
George Varughese 2016-11-04 04:14:48
Why wasting your time to brainstorm the Malayalees who doesn't even bother to watch the news. Their life is limited to church and malayalam movies on you-tube. Yesterday an educated catholic malayalee woman called my wife and stated 'looks like Trump is going to win, he will force all of us to return to India.' This ignorant person has no clue about Hillary-Bill-Obama enterprise crookedness and deceit activities that sinks America to the level of a third world country. How this so called church going believers vote for Hilary who wants to change the laws to kill the unborn in the womb. Obama only supports man-man/ woman-woman wedding. Hilary may enact laws legalizing human-dog marriage.
Sorry folks. Go and vote for crooked Hillary who raked millions and millions of bribe.
Tom Tom 2016-11-04 05:55:10
Evide thamasikkunna American malayalikal arum pottanmaralla kuvalloor chetta!!! Ellarum thankalepole mandanmaruallallo!!! Ellavarkum chinthikkan olla kazhivunde! Athukondu thankal Trumpnu vendi vote yachiche veruthe penayile mashi theerkamennallathe oru prayochanavum illa!!! 
Hillary Supporter 2016-11-04 15:55:12
കൂവള്ളൂർ അവലോകനം നിറുത്തി അവിയൽ ഉണ്ടാക്കാൻ പോകണം 
Mallu 2016-11-04 17:40:39
Koovalloor, you have no idea about the subject.  Please you need to explain the reasons why someone should vote for Trump.  Do you want us to vote for a horrible sex pervert just because he came up with a slogan.  He has NO IDEA or plans about governing.  Let him release his tax returns and show his successes first.  AND he needs to present his plans too. 
Otherwise, we will go back to another Bush era.  I would rather have another 4 years of Obama days or the Bill Clinton days than that. 
Vada_NY 2016-11-04 20:19:35

Mr. Koovallur,

You call your partisan piece of crap, “an independent analysis”?  This is nothing but a political hack job.  Your verbal diarrhea about Mrs. Clinton is nothing but conspiracy theories.  Don’t think all people that read articles on this site are dumb just like Trumps followers.  The lying Faux news apologized today to Mrs. Clinton for lying about the indictment.  STOP THE CONSPIRACY THEORIES.  HAVE SOME DIGNITY!! 

All her life, Mrs. Clinton have been in the forefront of defending the rights of minorities and under-privileged.  Sure, there were times, she endured heavy criticisms and setbacks, but she is a fighter.  She fought for child health care, equal pay, and 9/11 victims fund (RepubliCONs voted against the 9/11 bill) and fought against discrimination of minorities.  She fought for the health care in the Clinton presidency but failed to get healthcare for the whole population because of Republican thugs were in the pockets of big insurance and pharmaceutical companies just like when President Obama tried to do.  At least she got the children’s health care passed.  As Mark Cuban said, Obama care is a great startup but it require fine tuning not dismantling and throwing people in the hands of insurance vultures that Trump and Republicans get paid is not viable.

That’s why Don the CONMAN said Hillary is tough and a fighter. 

Just because a person born and brought up in Chicago and at a juncture when there were anti-war activities and desegregation taking place, doesn’t mean they are communists?  McCarthyism at best. 

Its laughable communists and terrorists are behind the shootings in Chicago and New York.  Do you even know where those guns come from?  Those guns are smuggled into Chicago and New York from the South where there are no restrictions and laws to prohibit anyone from buying or selling a gun.  Anyone could buy without background check in those states.  The real threat to this country are the NRA and their goonies.  And you want to debate on Gun control!    

USAID is the dominant GOVERNMENT authority in helping people around the world and Clinton Foundation is a PRIVATE entity that helps the needy.  Partisan hacks wouldn’t know the difference.  Clinton foundation has done tremendous charity work in various parts of the world.  On the other hand, Trump starts a charity and use the money to buy his own portrait, and paid for his hotels, golf courses and flight expenses.  He never gave any money to charity, but picked money from the needy people’s pocket to enrich himself.

It’s a new information to me that Hillary Clinton knew where Bin Laden was.  A day after 9/11 only three aircrafts were allowed to fly out of this country by George Bush to ferry Bin Laden family to safety.  Saudi Ambassador is also called as “Bandar Bush” because he had great influence on the Bush family.  Watch Michael Moore’s film on 9/11. 

And Conman Trump, according to you is a weak billionaire.  Wow!!  And you justify it by using ancient history.  Man, got to laugh about it.  Those Trumptards who take his misogyny lightly should send their female family members to Trump and see what happens.  Trump never said he wants to stop immigration from terrorist countries but ban MUSLIMS.  If Trump wants to stop terrorists from entering the USA, he should start with his Trump Organizations ties to Russian Oligarchs and his rich Arab friends who support terrorism.  Also, he should stop hiring illegals to work in Trump buildings and stop using materials from China, Mexico and other nations.  When he is talking about immigrants to pack them up and send them back to wherever they came from, he is talking about all ethnicity including Indians.

BREAKING NEWS-Associated Press just reported that Melania Trump was an illegal worker making $20,056 before getting a work visa;

https://apnews.com/37dc7aef0ce44077930b7436be7bfd0d

Trumptards are against same sex marriage and abortion.  They don’t have a problem when Don the Conman cheated on his two wives before marrying the current one, sexually harassing many women and raping a minor who supposed to have a press announcement yesterday.  And even he tried to have sex with another married woman while he was married to Melania which is revealed from the tapes.  HYPOCRITES!!  I get a laugh when the Republicans boast their family values.  Famous among republicans are David Vitter of Louisiana who was sleeping with prostitutes while riling up with his family values in the senate and Rep. Scott DesJarlais, R-Tennessee who was married and vehemently opposing abortion even in the rare case of rape, incest and danger to the mother’s health while forcing his girlfriend to have an abortion of his illegitimate child. So please you can shove that…

Republicans are delusional that as soon as Don the Conman elected president he is going to induct India as a permanent member in the UN Security Council.  China is the only reason that India is not a permanent member of the UN.  A permanent member of the UN has veto power.  India, which is a founding member of the UN, has been on the Council SEVEN times that you mentioned that ended in 2012 after a TWO year term.  This two year term rotates among nations.  Please educate yourself.

The talk of Clinton’s scandals by Trump is like “pot calling kettle black”.  Con man Trump has equal or more scandals and negativity than Mrs. Clinton. 

Trump lawyers given court date over lawsuit alleging rape of 13-year-old. 

https://www.theguardian.com/us-news/2016/oct/12/donald-trump-jeffrey-epstein-alleged-rape-lawsuit

Just yesterday, a Judge in Canada placed Trump Tower in Canada on a receivership which went bankrupt.  Just like all other times, Don the Conman made his millions but screwed small time contractors and businesses.

Hillary was in the White House for the last 50 years?  I could not stop laughing.  So in the same logic, Trump the Conman was in the White House ever since he was born to the wealthy racist father.

One thing you got right is that the WHITE (RACIST) people are awaken to the dog whistle of a Conman who started his career being the son of a racist and continued to be the racist.  Not all white people are racist.  It’s an irony that bible thumping evangelicals proclaiming Jesus values do not have a problem with a Conman and an adulterer running for the office (Please don’t tell me Bill Clinton did the same thing, but he isn’t running for the presidency).  The reason is that they are RACISTS!! 

If Malayalees think, KKK and David Duke or Senator Sessions are going to be your buddies, you got something coming in your way.  Sen. Sessions lost the Supreme Court judgeship, you guessed right, because he was a premier member of KKK and the senate rejected his confirmation.  So he turned to be a senator and Trump Racist buddy.  If Malayalee Trump supporters think, he is going to be the one for you, you will have a rude awakening just like his two previous wives.  DISAPPOINTMENT

I had great respect for you Koovallur when I read about the organizations such as “Justice for all” that you participated in trying to find justice, but now I question that.  Really! “Justice for all” prejudice against a person before an indictment because she is a woman?  What happened to “Innocent until proven Guilty”?    I am sorry for those people associated with the “Justice for All”.   

People should be vigilant against the wolves in sheep clothing such as Don the Conman Trump.  All his life he was busy enriching himself by screwing small businesses, hiring illegals and importing cheap construction materials and all trump stuff from other countries.  He is a snake oil sales man who wants to scam people to make himself rich and puff up his ego.  Trump is a racist just like his father who discriminated against minorities.  Be careful what you wish for.  Vote for the Conman and expect a market crash or recession.

Vote for Hillary Clinton to continue with the progress that has been made even the staunch obstructions from republicans from day one when Obama took office who, by the way, dug the USA out from the ditch of recessions and wars that George Bush and the Republicans dumped in.  I would rather have slow progress to prosperity than a full blown recession. 

VOTE HILLARY.  

Mary. T 2016-11-04 19:22:26
I ask all the Malayalees women to vote for Hillary.  Don't read this nonsense written here 
പാസ്റ്റർ മത്തായി 2016-11-04 19:27:01
ആകെ അല്പ നേരമാത്രം ട്രംപിൻ തോൽവിയ്ക്കായിനി 
ആയതിനാൽ സർവ്വരും പോയി വോട്ടു ചെയ്യൂ ശീഘ്രമായി 
Hillary 2016 2016-11-04 20:33:50
Kovelloor is confused.  Trumps ass is going to be blown off  along with all his fraud business. All the women he abused will come out like a swam of bees and devour him. He is really shit. Koovellor it is time for you to go to Padmaasana and sit there for the rest of your life.  Judy Juliyany and Chris christ are screwed up.  Nuewt Gingrich sucks.  
Torpido John 2016-11-04 20:36:20
Hillary Clinton in the White House for fifty years! What the heck you drunk this evening Koovellor?
Go and get a brain check.
Curious George 2016-11-04 20:37:51
ഒരു കൂതറ ലേഖനം. ഇങ്ങനേം മലയാളികൾ ഉണ്ടോ?
Nasty Trump 2016-11-05 06:25:28
Trump is the one Crooked, Fully Corrupt (look at his records, including Trump University and even the one today where he paid to a Playboy girl...), hiding a lot, never came up accurate with his funds, has no idea about anything other than grabbing the P.....  He has 70 law suits pending soon. This IDIOT will make a mockery of the WH, if elected, but there is literally NO CHANCE of that.   
മൊയ്തീന്‍ പുത്തന്‍‌ചിറ 2016-11-04 22:02:50
തോമസ് കൂവള്ളൂരിന്റെ 'ഇലക്ഷന്‍ അവലോകനം' വളരെ ശ്രദ്ധയോടെ വായിക്കാറുണ്ട്. വിഷയം ട്രമ്പ്-ഹില്ലരിയാണെങ്കിലും വര്‍ഗീയ വിദ്വേഷം ലേഖനങ്ങളിലാകെ പ്രതിഫലിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി. കൂവള്ളൂര്‍ ഒരു മുസ്ലിം വിരോധിയാണെന്ന് വര്‍ഷങ്ങളായി വളരെ അടുത്തു പരിചയവും, പല സന്ദര്‍ഭങ്ങളിലും ഒരുമിച്ച് പല വേദികളിലും 'ജസ്റ്റിസ് ഫോര്‍ ഓള്‍' എന്ന സംഘടനയിലും പ്രവര്‍ത്തിച്ചിട്ടുള്ള ഞാന്‍ മനസ്സിലാക്കാതെ പോയതെന്തേ എന്ന് ഇപ്പോള്‍ തോന്നുന്നു. രാഷ്‌ട്രീയമില്ലാത്ത വ്യക്തികളില്ല. സ്ഥാനാര്‍ത്ഥികള്‍ ആരോപണപ്രത്യാരോപണാക്രമണങ്ങള്‍ നടത്തും. അവരുടെ ലക്ഷ്യം വിജയമാണ്. അതിന് ഏതറ്റം വരെയും അവര്‍ പോകും. നിര്‍ഭാഗ്യമെന്നു പറയട്ടേ, ഇപ്രാവശ്യം തനി 'തറ'കളായിപ്പോയി രണ്ടു സ്ഥാനാര്‍ത്ഥികളും. എന്നാല്‍, അതിലൊരു സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രം‌പ് പറഞ്ഞതിനേക്കാള്‍ അതിരുവിട്ട വാക്കുകളാണ് കൂവള്ളൂരിന്റെ ലേഖനത്തിലെ ഭാഷാപ്രയോഗത്തില്‍ കണ്ടത്. അതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഹില്ലരിയെയോ ട്രമ്പിനേയോ ഞാന്‍ ന്യായീകരിക്കുന്നില്ല.  എന്നാല്‍, കൂവള്ളൂര്‍ മുസ്ലീങ്ങള്‍ക്കെതിരായി പ്രയോഗിക്കുന്ന വാക്കുകള്‍ അതിരുവിടുന്നുണ്ടെന്ന് ഒന്നു സൂചിപ്പിക്കുകയാണിവിടെ.

ഒരു യഥാര്‍ത്ഥ മുസ്ലീം (ഇസ്ലാം മത വിശ്വാസി) ഒരിക്കലും ഭീകരനാകുകയില്ല. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയുമില്ല. സാമാന്യ ബോധമുള്ളവര്‍ക്ക് അത് മനസ്സിലാകും. നിരവധി മുസ്ലീം സുഹൃത്തുക്കള്‍ ഉണ്ടെന്ന് സ്വയം പറഞ്ഞിട്ടുള്ള കൂവള്ളൂര്‍ തന്നെ ഇങ്ങനെ കടുത്ത ഭാഷയില്‍ മുസ്ലീം സമുദായത്തെ വിമര്‍ശിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതമേല്‍ക്കേണ്ടി വരുന്നത് സമാധാനപ്രിയരായി ഇവിടെ ജീവിക്കുന്ന മുസ്ലീങ്ങളാണ്.  

"സൗദി അറേബ്യയില്‍ നിന്നുള്ള മുസ്ലീം ഭീകരരും ബിന്‍ ലാദനുമെല്ലാം അമേരിക്കയില്‍ താവളമുറപ്പിച്ചത് ബില്‍ ക്ലിന്റന്റെ കാലത്തും, ബുഷിന്റെ വരവോടെ രാജ്യം വിട്ട ബിന്‍ ലാദന്‍ എവിടെയാണ് താമസിക്കുന്നതെന്ന് ഹില്ലരിക്ക് അറിവുണ്ടായിരുന്നു..." എന്നും കൂവള്ളൂര്‍ എഴുതിയത് വായിച്ചപ്പോള്‍ "വാട്ട് ദ ഹെക്ക്' എന്ന് അറിയാതെ പറഞ്ഞുപോയി. 9/11 സംഭവിക്കാന്‍ കാരണക്കാരന്‍ ഒബാമയാണെന്നും, അല്‍ക്വയ്ദയെ സൃഷ്ടിച്ചത് ഒബാമയും ഹില്ലരിയുമാണെന്ന് ട്രമ്പ് പറഞ്ഞത് ഓര്‍ത്തുപോയി...!! ബിന്‍ ലാദന്‍ ആരാണെന്നും, അല്‍ക്വയ്ദ എങ്ങനെയാണ് രൂപപ്പെട്ടതെന്നുമൊക്കെ ഒന്ന് ഗൂഗിള്‍ ചെയ്താല്‍ വിവരങ്ങള്‍ കിട്ടാവുന്നതല്ലേ ഉള്ളു.. അതല്ലാതെ ട്രമ്പ് പറയുന്നതാണ് "ശരി" എന്ന് മനസ്സിലുറച്ച് ലേഖനമെഴുതാനിരുന്നാല്‍ നമ്മുടെ മനസ്സും ട്രമ്പിനെപ്പോലെയാകും. കൂവള്ളൂരിന്റെ ലേഖനത്തിലെ മറ്റു വിഷയങ്ങളെക്കുറിച്ച് ഞാന്‍ വിമര്‍ശിക്കുന്നില്ല, സത്യവിരുദ്ധങ്ങളായ പലതുമുണ്ടെങ്കിലും. 

വോട്ട് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഓരോരുത്തരുടേയും മനോധര്‍മ്മമനുസരിച്ചിരിക്കും. ആര് ആര്‍ക്ക് എന്നൊക്കെ അവര്‍ തീരുമാനിക്കട്ടേ. ട്രമ്പ് ജയിച്ചാലും ഹില്ലരി ജയിച്ചാലും കൂവള്ളൂരും ഞാനുമൊക്കെ ഇങ്ങനെതന്നെയിരിക്കും. ആര്‍ക്കും പ്രത്യേകിച്ച് ഒരു മാറ്റവും സംഭവിക്കില്ല. "ഏത് തമ്പ്രാന്‍ വന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ." ട്രമ്പ് ജയിച്ചാലും ഹില്ലരി ജയിച്ചാലും നാം ടാക്സ് കൊടുത്തേ പറ്റൂ. ഇനി ട്രമ്പ് ജയിച്ചെന്നിരിക്കട്ടേ. 'താങ്കള്‍ വര്‍ഷങ്ങളോളം ടാക്സ് കൊടുത്തിട്ടില്ല, ബില്യന്‍ കണക്കിന് ഡോളര്‍ ടാക്സ് വെട്ടിച്ചു...അതുകൊണ്ട് ഞാന്‍ ഇനി മുതല്‍ ടാക്സ് കൊടുക്കുന്നില്ല..." എന്നു പറഞ്ഞാല്‍ അങ്ങേര് സമ്മതിക്കുമോ? ഇല്ല, നമ്മുടെ സ്ഥാവരജംഗമ സ്വത്തുക്കളൊക്കെ കണ്ടുകെട്ടി 'ബഡാ ഹൗസിലേക്ക്' (ജയില്‍) പറഞ്ഞു വിടും. 

വിദ്യാധരൻ 2016-11-05 07:13:27
മൊയിതീൻ പുത്തൻച്ചിറ - താങ്കൾ അമേരിക്കൻ ജനാധിപത്യ സമൂഹത്തിന്റെ ഭാഗമാണ്. അവിടെ ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മഹമദിയെനെന്നോ ഉള്ള വേർതിരിവുകൾ ഇല്ല.  എന്നാൽ ട്രമ്പിനെ അനുകൂലിക്കുന്നവരെ വളരെ അടുത്തു ചെന്ന് നോക്കിയാൽ ഒരു കാര്യം വ്യക്തമാണ്. അവരെല്ലാം ഉള്ളിൽ ആരോടൊക്കൊയോ വെറുപ്പും വൈരാഗ്യവും കൊണ്ടു നടക്കുന്നവരാണ്. അവരുടെ ജീവിതത്തിലെ പരാജയങ്ങൾക്ക് കാരണം മറ്റുള്ളവരാണെന്ന് കരുതുന്നവരാണ്.  ഒരു മഹമമദിയൻ തെറ്റ് ചെയ്യ്താൽ മറ്റുള്ള മഹമദിയർ എല്ലാം ഉത്തരവാദിയെന്നു വിശ്വസിക്കുന്നവർ, ഒരു ഹിന്ദു തെറ്റ് ചെയ്‌താൽ മറ്റുള്ളവർ മുഴുവൻ തെറ്റുകാർ എന്ന് വിശ്വസിക്കുന്നവർ, ഒരു ക്രൈസ്തവൻ തെറ്റ് ചെയ്‌താൽ മറ്റു ക്രൈസ്‌തവർ മുഴുവൻ തെറ്റ് ചെയ്തു എന്ന് വിശ്വസിക്കുന്നവർ.  ഒരു കാര്യം നിങ്ങൾ ഓർത്തിരിക്കുക കൂവള്ളൂർ ഒരു ട്രംപ് സപ്പോർട്ടറാണെന്നു. മനുഷ്യ സേവനത്തിന്റെയും നീതിയുടെയും കാപട്യ വസ്ത്രം ധരിച്ച ഇവരെ സൂക്ഷിക്കുക.  ഈ തിരജെടുപ്പിൽ വോട്ടുചെയ്യുക 
Concerned 2016-11-05 04:24:56
No matter what the bottom line is; Trump will be the President !!!
Keraleeyan 2016-11-05 05:01:59
Hillary will run the White House and Trump will run the Playboy Mansion.  People like this writer guy will stop this crap and govern his own house. His leader Trump has no clue about anything other than sex. 
City councilman 2016-11-05 05:02:58

Mallus, don't contribute to the failure of American democracy by electing a crooked, corrupt, malicious lady whose liberal political agenda is no good for the next generation.


RaghuNair 2016-11-05 07:20:54
മൊയ്തീൻ പുത്തൻചിറയാണ് ആൺകുട്ടീ, അഭിപ്രായവത്യാസം  പരസ്യമായി സ്വന്തം പേരിൽ എഴുതി. ബാക്കി എല്ലാ Hillary supportersഉം കണക്കാ!!! ഒരാൾ തന്നെ പല കള്ള പേരിൽ എഴുതുന്നു.

Please read e-malayalee and understand the meaning of what M. A. Yousuf Ali said yesterday. "ഈ രാജ്യത്തു ജീവിക്കുമ്പോൾ ഇവിടുത്തെ നന്മക്കുവേണ്ടി പ്രവർത്തിക്കണം. ഈ രാജ്യമാണ് നമ്മുടെ bread and butter എന്നത് മറക്കരുത്".

Let us have promising education system; safe neighborhood; peaceful life; proper government care (Social Security & Medicare) after retirement; good road and commute facilities and decent airports (if you travelled on both airports just visualize cleanness and facilities at LaGuardia Airport to Dubai Airport).

If this county has to succeed, Obamacare needs to be stopped, which is a small business killer. If no new employment, Social Security will be depleted another 20 years or so.

America is an excellent country, second to none. When a non-politician (who is not believing in sugar coating words) promise it, let us believe him. I am not Republican or Democrat. 


I want my county great and my vote is for Trump!!

വിദ്യാധരൻ 2016-11-05 12:15:11
കൊല്ലക്കടവിൽ  സൂചി വിൽക്കാൻ നോക്കല്ലേ. മൊയിതീൻ ആൺകുട്ടിയാണെന്ന് ന്യുയോർക്കിലുള്ള ഞങ്ങൾക്കറിയാം. ആൺ കുട്ടികൾക്കെ രാജാവ് നഗ്നാനാണെന്നു പറയാൻ കഴിയു. തീവ്രവാദികൾക്കും വിവരം ഇല്ലാത്തവൻമാരിക്കുമെ ട്രമ്പിന്റെ വാലേൽ തൂങ്ങാൻ പറ്റു. ഹിന്ദു തീവ്രവാദികളും കെ കെ കെ ക്കും തമ്മിൽ എന്താണ് വ്യത്യാസം.  ഈ രാജ്യത്ത് താമസിക്കുമ്പോൾ ഇവിടുത്തെ നന്മയാണ് നോക്കേണ്ടത് എന്ന് പറയുമ്പോൾ തോന്നും ഈ രാജ്യത്തിനു എതിരെ പ്രവർത്തിക്കുന്നു എന്ന്?  യൂസഫലിയെയും ട്രംപിനെയും തുലനം ചെയ്യണ്ട. യൂസഫലി നികുതി കൊടുക്കുന്നവനും ധാനധർമ്മം നടത്തിയും  സർവ്വ മതസ്ഥരും അടങ്ങുന്ന  രാഷ്ട്രങ്ങളുടെ (ദുബായ്, ഇന്ത്യ അമേരിക്ക) വികസനത്തിൽ പങ്കാളിയാണ്.  എന്നാൽ ട്രാമ്പോ?  നികുതി പോംവഴികളിൽ കൂടി നികുതി വെട്ടിപ്പ് നടത്തിയും ധാന ധർമ്മസ്ഥാപനങ്ങൾ സ്ഥാപിച്ചു അതിൽ കയ്യിട്ട് വാരിയും "ഞാൻ വിജയ ശ്രീലാളിതനും സമ്പന്നനും മായ ബിസിനസ് കാരനുമാണെന്ന് വീമ്പിളക്കുകയാണ്.   എന്നാൽ ഈ വിദ്വാൻ പല വെട്ടിപ്പുകൾ കൂടാതെ  ധർമ്മ സ്ഥാപനത്തിന്റെ പേരിൽ വെട്ടിപ്പ് നടത്തിയതിനു  ന്യുയോർക്കിലെ അറ്റോർണി ജനറൽ അന്വേഷിക്കുകയാണ്. ഭാരതത്തിലെ ന്യുന പക്ഷത്തിനെ പീഡിപ്പിച്ചു ഭാരതത്തിന്റെ ഭാവി ഉറപ്പു വരുത്തും എന്ന് വീമ്പിളക്കുന്ന ഹിന്ദു ഭരണകൂടവും മെക്സിക്കൻ, ആഫ്രിക്കൻ അമേരിക്കൻ , മഹമദീയർ തുടങ്ങിയവരെ പുറത്താക്കി അമേരിക്കയെ മഹത്വരമായ ഒരു രാജ്യം ആക്കും എന്ന് വാദിക്കുന്ന ട്രംപും മൂഢ സ്വർഗ്ഗത്തിലാണ് താമസിക്കുന്നത്  

അതുകൊണ്ട് ഹില്ലാരിക്ക വോട്ടു ചെയ്ത് തന്നെയും മറ്റുള്ളവരെയും രക്ഷിക്കാൻ നോക്ക്. പിന്നെ വർഗ്ഗീയതയുടെ വാല് പൊക്കി കുഴല് വളക്കാൻ നോക്കണ്ട 
VivaraDoshi 2016-11-05 09:18:36
HaHa.  Very TRUE.  The only thing Trump is good at, is marrying several times, making kids and Grabbing all women near him by that.......  This man is a joke.  The Mallus behind him are real jokers.
Srinivas 2016-11-05 13:09:20
ഞാൻ മനസ്സിലാക്കിയിടത്തോളം, ഒഴുക്കിനെതിരെ നീന്താൻ കഴിവുള്ള ജീവനുള്ള മത്സ്യമാണ് കൂവളളൂർ. ചത്ത മത്സ്യങ്ങൾക്കു ഒഴുക്കിനൊപ്പം പോകാനേ പറ്റൂ... ആരെങ്കിലും ഹിലരി എന്ന് പറഞ്ഞാൽ ഒന്നും നോക്കാതെ പിന്നാലെ മുദ്രാവാക്യം വിളിക്കുന്ന ആളല്ല അദ്ദേഹം!!! 

ബുദ്ധിയും വിദ്യയും ഇല്ലാത്ത ചത്ത മത്സ്യങ്ങൾക്കു കള്ളപേരിൽ കൂവള്ളൂരിനെ തെറി വിളിക്കാം. പക്ഷെ ഓർക്കുക!!! നൂറു നാവിന്റെ പിൻബലം ഉണ്ടെങ്കിലും നുണ സത്യം ആകുന്നില്ല, ഒരു നാവിന്റെ പിന്ബലമേ ഉള്ളെങ്കിലും, സത്യം സത്യമല്ലാതെയും ആകുന്നില്ല. അദ്ദേഹം പറഞ്ഞതിൽ ചില സത്യങ്ങളും ഉണ്ട്. എതിർക്കേണ്ടതിനെ എതിർക്കുമ്പോൾ തന്നേ, സത്യത്തിനെ അനുകൂലിക്കുകയും വേണം.

വികാരം മാറ്റിവെച്ചു വിവരത്തോടെ ചിന്തിച്ചാൽ, ഓരോ മലയാളിയും നിങ്ങൾ ഓരോരുത്തരും ഒരു സംശയവും ഇല്ലാതെ Trumpന്  vote ചെയ്യും
ദണ്ഡിതൻ 2016-11-05 19:21:02
വിവരമില്ലാത്തവരും വിദ്യാഭ്യാസമില്ലാത്തവരും ഏതു നാടിന്റെയും ശാപമാണ്. 
ട്രംപിന്റെ ചാവേറു പട ചൂട് പിടിച്ചിട്ടു കാര്യമില്ല?  ട്രംപ്ന്റെ ജീവിതംതന്നെ നുണയിൽ കെട്ടിപ്പെടുത്തതാണ് 

നാല് ഡോളർ കയ്യിൽ ഉണ്ടങ്കിൽ പത്താണെന്ന് പറയുന്ന കള്ളൻ .

ഹില്ലരി ഹൃദയശുദ്ധിയുള്ളവളാണ്.  അവൾ ഒരു അമ്മയുടെ സ്നേഹത്തോടെ, ഭാര്യയുടെ സഹിഷ്‌ണതയോടെ മക്കളോടെന്നപോലെ മെക്സിക്കൻസിനോടും, കറുത്തവരോടും ഇടപെടും . കറുത്തവർ എന്ന് കേൾക്കുമ്പോൾ ട്രംപിന് തല കറങ്ങും. മെക്സിക്കൻ എന്ന് കേൾക്കുമ്പോൾ നിക്കറിൽ മൂത്രം ഒഴിക്കും.  ഹിന്ദ്‌ക്കളെ പറ്റിക്കാൻ ട്രംപ് കുടുമ്പവും അമ്പലത്തിൽ പോയി ഒറ്റ മുണ്ട് ഉടുത്ത് അമ്പലത്തിനു ചുറ്റും പ്രദിക്ഷണം വച്ച്. അതോടെ ഹിന്ദുക്കൾ മുഴുവൻ പൊങ്ങി. എല്ലാ വോട്ടും ട്രംപിന് .എന്ന് പറഞ്ഞു വലിയ ബഹളം. ഒരു ബ്രഹ്മ ദർശനം കിട്ടിയപോലെയാണ്. കൂവെള്ളൂർ , കുന്തറ ഇവരൊക്കെ ഈ തറ ലേഖനം എഴുത്ത് നിറുത്തണം എന്നിട്ട് സമാധി അടയണം.  കൂവള്ളൂർ ജനങ്ങളെ വധിക്കുകയാണ്.  ചില അവന്മാര് കിലാത്തികൊടുക്കും  അതുകേട്ട് വീണ്ടും വിവരം ഇല്ലായ്മ പുലമ്പി തുടങ്ങും .

നമ്മളുടെ ഒക്കെ ഓരോ തലവിധിയെ !
Thomas J. Koovalloor 2016-11-09 06:23:20
How was my prediction? Even Donald J. Trump and his Team believed my words. Those who criticized me might have taken tickets to Kerala already. I felt very bad when I was portrayed me as a racist.  Obama luckily won election because people were fed up by the Bush regime. 
Any way, I am glad that now we have a great president Donald J. Trump, and I am sure that under his leadership Capitalism , Democracy, Justice & Law will prevail again. It will ultimately help  our future generations. God Bless America and death to Evil Doers and blasphemers . 
Thomas Koovalloor 
Democrat 2016-11-09 08:58:48
I paid tax since 1980 and Trump never paid probably a penny.  I don't trust this guy. He won the election with the tricky electoral vote.  Go and check the popular vote and  then you realize that he is not representing the people.  George Bush destroyed this country and this guy and Republican and Trump will screw it up again with Tax payers money.  He is going to make America bankrupted with yours and my money.  You are excited about your prediction and Trumps victory. Koovellor come out of your dream and get ready to face the reality.
Thommen 2016-11-09 09:53:31
Dear Democrat, You are a pathetic whiner, who  cannot accept a defeat. Trump is apparently very smart to use loopholes of the Tax lax. If he didn't pay taxes, that's not illegally rather used the available loopholes. There is no point in whining about it. And, winning popular vote doesn't mean much if you cannot win the electoral vote. That works equally for for both parties. If you don't accept the rule and laws, change it.

ജയ വാര്യർ 2016-11-09 10:12:01
കൂകി വിളിക്കും കൂവളളൂർ
കൂകി പായും കൂവള്ളൂർ
മുൻപേ കാണും കൂവള്ളൂർ
ജയിച്ചു കേറും കൂവളളൂർ
Democrat 2016-11-09 10:35:48

Dear Thommen

If all the billionaires were using loopholes and stayed away from paying tax then this country would have been like Kerala.  It is no wonder many of you agree with his action.  There are so many billionaires in this country who pay their fair share of tax and be an American.   It is a shame for you to say that he is a smart guy to do it .  His life story is to make holes where there are no loop holes and drain money.  His bankruptcies destroyed many businesses; his fraud university milked millions of dollars from elderly and people with hoped to improved life. I don’t think that is the definition for smartness.  His promise to make America great is like the promise he made to the Trump University students.  I am a Democrat who will fight for justice.  I am not depressed for loosing this election.  Your name suggests that you are a Christian and then it is contradicting what Jesus said and that is, “Give back to Caesar what is Caesar's and to God what is God's."


Observer 2016-11-09 11:25:10
This win is a middle finger to a black man being president and a woman daring to stand up and ask to be considered equal to a man.
Rajan 2016-11-09 12:52:52

Donald Trump - THE President of United States of America!!

 

Obama administration was a total failure, and off course people wanted a change. They did vote for that. Be happy guys and live happy for next 4 years.

 

Election is over and we have a President. Accept it Morons!! No more Hillary Hillary weeping. Waste of time.

Nasty Woman 2016-11-09 14:47:35
അടികിട്ടി കഴിയുമ്പോൾ മനസിലാകും. പത്മാസനത്തിലേക്ക് മടങ്ങുന്നതാ നല്ലത്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക