Image

ഇരട്ടകളുടെ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ അന്താരാഷ്ട്ര സംഘം മലപ്പുറം ഗ്രാമത്തിലേക്ക് (കുര്യന്‍ പാമ്പാടി)

Published on 05 November, 2016
ഇരട്ടകളുടെ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ അന്താരാഷ്ട്ര സംഘം മലപ്പുറം ഗ്രാമത്തിലേക്ക് (കുര്യന്‍ പാമ്പാടി)
മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഗ്രാമത്തില്‍ ഇരട്ടകള്‍ ആയിരത്തോടടുക്കുമ്പോള്‍ അവരുടെ ജനിതകരഹസ്യമറിയാന്‍ അന്താരാഷ്ട്ര ശാസ്ത്രസംഘം പഠനം തുടങ്ങി. മലപ്പുറത്തുതന്നെയുള്ള മഞ്ചേരി സ്വദേശിനി ഡോ. ശ്രീജലക്ഷ്മിയാണ് കൊടിഞ്ഞി പര്യവേക്ഷണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ജര്‍മനിയിലെ റീജന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍നിന്ന് ജനിതക ശാസ്ത്രത്തില്‍ പിഎച്ച്.ഡി നേടിയവരാണ് ശ്രീജയും ഭര്‍ത്താവ് ഡോ. പ്രീതമും.

തിരൂരങ്ങാടിക്കടുത്തുള്ള കായലോര ഗ്രാമമാണ് കൊടിഞ്ഞി. കോഴിക്കോട്ടുനിന്ന് 35 കിലോമീറ്റര്‍ തെക്കും ജില്ലാ ആസ്ഥാനമായ മലപ്പുറത്തുനിന്നും 30 കിലോമീറ്റര്‍ പടിഞ്ഞാറുമാണ് കൊടിഞ്ഞി. നന്നാമ്പ്ര പഞ്ചായത്തിലെ ഏഴു വാര്‍ഡുകള്‍ അടങ്ങിയ ഈ ഗ്രാമത്തില്‍ ഇരുപതിനായിരം താമസക്കാര്‍. അവരുടെ ഇടയില്‍ 400 ജോഡി ഇരട്ടകള്‍ (800 പേര്‍) ഉണ്ടെന്നാണ് ശ്രീജയും സംഘവും ഒക്‌ടോബറില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഒറ്റ പ്രസവത്തില്‍ മൂന്നും അപൂര്‍വമായി നാലും കുട്ടികള്‍ അക്കൂട്ടത്തിലുണ്ട്.

ലോകത്തില്‍ ഇരട്ടകള്‍ ഏറെയുണ്ടെന്നു കണ്ടെത്തിയ നാലാമത്തെ ഗ്രാമമാണു കൊടിഞ്ഞി. നൈജീരിയയിലെ ഇഗ്‌ബോ ഓറ, ബ്രസീലിലെ കാനോ ഡിഫോ ഗോദോയ്, ദക്ഷിണ വിയറ്റ്‌നാമിലെ ഹുയാങ് ഹീയപ്പ് എന്നിവയാണ് മറ്റു ഗ്രാമങ്ങള്‍. ഇവയില്‍ ആദ്യത്തെ മൂന്നിലെയും പഠനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. ജര്‍മനിയിലെ ടുബിംഗന്‍ സര്‍വകലാശാലയാണ് ലോകത്ത് ആദ്യമായി ഇരട്ടകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിനു നേതൃത്വം നല്‍കുന്നത്.

ശ്രീജയുടെ ഭര്‍ത്താവ് ഡോ. പ്രീതം ഏഴിമലൈ തൃപ്രയാറില്‍നിന്ന് ചെന്നൈയിലേക്കു കുടിയേറിയ ഒരു കുടുംബത്തിലെ അംഗമാണ്. അച്ഛന്‍ ഡോ. ഏഴിമലൈ മെഡിക്കല്‍ ഡോക്ടറാണ്. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയും അമേരിക്കന്‍ അംബാസഡറുമായിരുന്ന നിരുപമ റോയിയുടെ കുടുംബാംഗം.

ശ്രീജ കോ-ഓര്‍ഡിനേറ്ററായ പഠനസംഘത്തില്‍ ബ്രിട്ടന്‍, ജര്‍മനി, ഇന്ത്യ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണുള്ളത്. കൊടിഞ്ഞിയില്‍ ഇരട്ടകളും അവരുടെ മാതാപിതാക്കളുമായി സംവദിക്കുകയും ഇരട്ടകളുടെ ഉമിനീര്‍ ശേഖരിക്കുകയും ചെയ്തു. അതിന്റെ ജനിതക പഠനം നടത്തുകയാണ് അടുത്ത പടി. ശ്രീജയുടെ ഭര്‍ത്താവും കൊച്ചിയിലെ പനങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുഫോസ് (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്) ബയോകെമിസ്ട്രി അസിസ്റ്റന്റ് പ്രഫസറുമായ ഡോ. പ്രീതമും സംഘത്തില്‍ അംഗമാണ്.

കൊടിഞ്ഞിയില്‍ 1949ല്‍ ജനിച്ച ഇരട്ടകളുണ്ട്. ഇപ്പോള്‍ അവര്‍ക്ക് 67 വയസ്. ഗ്രാമത്തിലെ ഇരട്ടകള്‍ മറ്റൊരിരടത്തേക്കു വിവാഹം കഴിച്ചു പോയാല്‍ അവിടെയും ഇരട്ടകള്‍ ജനിക്കുന്ന സംഭവങ്ങളുണ്ട്. ഇരട്ട പെണ്‍കുട്ടികള്‍ ഇരട്ട ആണ്‍കുട്ടികളെ വിവാഹം ചെയ്തപ്പോള്‍ ഇരട്ടകള്‍ ജനിക്കാതിരുന്നതും ശ്രദ്ധേയം.

കാലാവസ്ഥയാണോ ഭക്ഷണരീതിയാണോ മറ്റേതെങ്കിലും ഘടകമാണോ ഇരട്ടകളുടെ പിറവിക്കു പിന്നിലുള്ളതെന്നതാണ് ശാസ്ത്രസംഘത്തിന്റെ പഠനവിഷയം. നൈജീരിയന്‍ ഗ്രാമവാസികളുടെ നിത്യഭക്ഷണമായ കാച്ചിലോ ചേനയോ (യാം) ഇതിനു കാരണമാണോ എന്നും സംശയിക്കുന്നവരുണ്ട്. കൊടിഞ്ഞിയിലെ മരച്ചീനിയെപ്പറ്റിയും ഈ ചിന്ത പോകുന്നു. അവിടത്തെ കായല്‍വെള്ളത്തിലെ ലവണങ്ങള്‍ ഇരട്ടജനനത്തിന് ഇടയാക്കുന്നുവോ എന്നും പരിശോധിക്കുന്നു.

കൊടിഞ്ഞി ഗ്രാമം ഏതായാലും അന്താരാഷ്ട്ര പ്രശസ്തി നേടിക്കഴിഞ്ഞു. പരിസ്ഥിതിപഠനത്തിന് പ്രത്യേകം താത്പര്യമുള്ള നാഷണല്‍ ജ്യോഗ്രാഫിക് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഈ അന്വേഷണത്തിനു പിന്തുണ നല്‍കുന്നു. ഗിന്നസ് ഉള്‍പ്പെടെയുള്ള റിക്കാര്‍ഡ് ബുക്കുകളിലും കൊടിഞ്ഞി പ്രദേശം കയറിക്കൂടിയിട്ടുണ്ട്. കൊടിഞ്ഞി കേന്ദ്രീകരിച്ച് ഒരു സംഘടനതന്നെ ഉണ്ടായിട്ടുണ്ട്, ഗോഡ്‌സ് ഓണ്‍ ട്വിന്‍ ടൗണ്‍ എന്ന പേരില്‍.

കേരളത്തിന് മൊത്തത്തില്‍ കൗതുകം ജനിപ്പിക്കുന്ന മറ്റൊരു ഇരട്ടക്കഥ കോട്ടയം ജില്ലയിലെ കോതനല്ലൂര്‍ ഗ്രാമത്തിന്റേതാണ്. ഇറ്റലിയിലെ മിലാനില്‍ ജനിച്ച ഗര്‍വാസീസ്, പ്രോത്താസീസ് എന്നീ ഇരട്ട വിശുദ്ധരുടെ നാമധേയത്തിലാണ് അവിടത്തെ പള്ളി. 2007ല്‍ വികാരി ജോസഫ് പുത്തന്‍പുരയുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെയുള്ള ഇരട്ടകളുടെ ഒരു സംഗമം സംഘടിപ്പിച്ചു. 35 ജോഡി ഇരട്ടകളാണ് അന്ന് പങ്കെടുത്തത്. 2016 ജൂണ്‍ 19നു നടത്തിയ ഇരട്ടസംഗമത്തില്‍ 678 ജോഡി ഇരട്ടകള്‍ ഹാജരായി.

ഇത്തവണത്തെ സംഗമത്തിന് മലബാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് നാനാജാതി മതസ്ഥരായ ഇരട്ടകള്‍ എത്തിയതായി ഇപ്പോഴത്തെ വികാരി ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അറിയിച്ചു. ഇരട്ടകളായ ഏഴു ജോഡി സംഗമത്തില്‍ പങ്കെടുത്തു. ഇരട്ടവൈദികരായ ഫാ. റോയി കണ്ണന്‍ചിറ - ഫാ. റോബി കണ്ണന്‍ചിറ എന്നിവരും അവരില്‍ ഉള്‍പ്പെട്ടിരുന്നു. അവരുടെ നേതൃത്വത്തില്‍ ഇരട്ടകള്‍ ഇരട്ടകളെ വരിക്കുന്ന വിവാഹാഘോഷവും നടത്തുകയുണ്ടായി. സംഗമത്തിന് ഇരട്ട കന്യാസ്ത്രീകളും എത്തിയിരുന്നു.

അടുത്ത വര്‍ഷം ആയിരത്തോളം ഇരട്ടകളെ അണിനിരത്താനാണ് കോതനല്ലൂര്‍ പള്ളി ലക്ഷ്യമിടുന്നത്.
ഇരട്ടകളുടെ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ അന്താരാഷ്ട്ര സംഘം മലപ്പുറം ഗ്രാമത്തിലേക്ക് (കുര്യന്‍ പാമ്പാടി)ഇരട്ടകളുടെ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ അന്താരാഷ്ട്ര സംഘം മലപ്പുറം ഗ്രാമത്തിലേക്ക് (കുര്യന്‍ പാമ്പാടി)ഇരട്ടകളുടെ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ അന്താരാഷ്ട്ര സംഘം മലപ്പുറം ഗ്രാമത്തിലേക്ക് (കുര്യന്‍ പാമ്പാടി)ഇരട്ടകളുടെ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ അന്താരാഷ്ട്ര സംഘം മലപ്പുറം ഗ്രാമത്തിലേക്ക് (കുര്യന്‍ പാമ്പാടി)ഇരട്ടകളുടെ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ അന്താരാഷ്ട്ര സംഘം മലപ്പുറം ഗ്രാമത്തിലേക്ക് (കുര്യന്‍ പാമ്പാടി)ഇരട്ടകളുടെ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ അന്താരാഷ്ട്ര സംഘം മലപ്പുറം ഗ്രാമത്തിലേക്ക് (കുര്യന്‍ പാമ്പാടി)ഇരട്ടകളുടെ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ അന്താരാഷ്ട്ര സംഘം മലപ്പുറം ഗ്രാമത്തിലേക്ക് (കുര്യന്‍ പാമ്പാടി)ഇരട്ടകളുടെ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ അന്താരാഷ്ട്ര സംഘം മലപ്പുറം ഗ്രാമത്തിലേക്ക് (കുര്യന്‍ പാമ്പാടി)ഇരട്ടകളുടെ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ അന്താരാഷ്ട്ര സംഘം മലപ്പുറം ഗ്രാമത്തിലേക്ക് (കുര്യന്‍ പാമ്പാടി)ഇരട്ടകളുടെ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ അന്താരാഷ്ട്ര സംഘം മലപ്പുറം ഗ്രാമത്തിലേക്ക് (കുര്യന്‍ പാമ്പാടി)
Join WhatsApp News
Ponmelil Abraham 2016-11-06 03:51:10
Interesting study on Twin birth .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക