Image

രാസലീല പുനര്‍ജ്ജനിക്കുന്നു

Published on 15 February, 2012
രാസലീല പുനര്‍ജ്ജനിക്കുന്നു
ഒരുകാലത്ത്‌ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ എന്‍. ശങ്കരന്‍നായര്‍ സംവിധാനംചെയ്‌ത രാസ ലീല വീണ്ടും പുനര്‍ജ്ജനിക്കുന്നു. വയലാര്‍- സലില്‍ ചൗധരി ടീമിന്റെ മനോഹരമായ ഗാനങ്ങളും ചിത്രത്തെ ശ്രദ്ധേയമാക്കിയിരുന്നു.

ഭരതന്റെ മകന്‍ മജീദ്‌ മാറാഞ്ചേരിയാണ്‌ ഈ ചിത്രം സംവിധാനംചെയ്യുന്നത്‌. ഒരു നമ്പൂതിരി ഇല്ലത്ത്‌ ജീവിതം ഹോമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ കേന്ദ്രകഥാപാത്രമാക്കിയാണ്‌ ഈ ചിത്രത്തിന്റെ കഥാവികസനം. പുരാതനമായ മനയ്‌ക്കല്‍ തറവാട്‌. ഈ തറവാട്ടിലെ കാരണവരായ ബ്രഹ്‌മദത്തന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും പ്രിയപുത്രനായ കൃഷ്‌ണനുണ്ണി വിവാഹം കഴിഞ്ഞ്‌ ആദ്യരാത്രിയില്‍തന്നെ മരണപ്പെടുന്നു.

അതോടെ അവന്റെ ഭാര്യയായി വന്ന ഉണ്ണിമായ എന്ന പെണ്‍കുട്ടിയുടെ ജീവിതവും ഇരുളടയുകയായിരുന്നു. തറവാട്ടിലെ അനാചാരങ്ങളും അന്ധവിശ്വാസവുംമൂലം കന്യകയായ ഒരു പെണ്‍കുട്ടി വൈധവ്യം പേറി ആ വീട്ടില്‍ കഴിയുന്നു. അവളുടെ കഥയാണ്‌ ഈ സിനിമ പറയുന്നത്‌.

പുതുമുഖ താരങ്ങളായ ദര്‍ശനും പ്രതിഷ്‌ഠയുമാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ദേവനെയും ഉണ്ണിമായയെയും അവതരിപ്പിക്കുന്നത്‌. ദര്‍ശന്‍ നടി ദീപികയുടെ മകനാണ്‌. ബെന്നി എന്ന മറ്റൊരു പുതുമുഖവും കൂടാതെ ടോണി, കലാശാല ബാബു, അനൂപ്‌ ചന്ദ്രന്‍, ഊര്‍മിള ഉണ്ണി തുടങ്ങിയവരും ഇതിലെ പ്രധാന താരങ്ങളാണ്‌. വാര്‍ത്താവിതരണം വാഴൂര്‍ ജോസ്‌.
രാസലീല പുനര്‍ജ്ജനിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക