Image

അമേരിക്കന്‍ ഇലക്ടറല്‍ കോളേജ്: അനീതിയോ അനിവാര്യതയോ? (ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 14 November, 2016
അമേരിക്കന്‍ ഇലക്ടറല്‍ കോളേജ്: അനീതിയോ അനിവാര്യതയോ? (ഷാജന്‍ ആനിത്തോട്ടം)
ലോകം കാത്തിരുന്ന തിരഞ്ഞെടുപ്പ് യുദ്ധത്തിനൊടുവില്‍ അമേരിയ്ക്കയുടെ 45-മത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ജെ ട്രമ്പ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 2017 ജനുവരി 20-ാം തീയ്യതി പ്രസിഡന്റ് ബരാക്ക് ഒബാമയുടെ കൈകളില്‍ നിന്നും ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യരാഷ്ട്രത്തിന്റെ ചെങ്കോലും കിരീടവും ട്രമ്പ് എന്ന ശതകോടീശ്വരന്‍ ഏറ്റുവാങ്ങും. ഇനിയങ്ങോട്ടുള്ള നാലു വര്‍ഷങ്ങളില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ മാത്രമല്ല, ഒരു പക്ഷേ ലോകത്തിന്റെ തന്നെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നത് ഭരണ, സൈനിക, രാഷ്ട്രീയ മേഖലകളില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത, വിവാദങ്ങളിലും കോടതി വ്യവഹാരങ്ങളിലും റിയാലിറ്റി ഷോകളിലും മാത്രം നിറഞ്ഞു നിന്നിരുന്ന ഈ സെലിബ്രിറ്റിയായിരിയ്ക്കും. അമേരിക്കയുടെ കമാന്‍ഡര്‍-ഇന്‍ ചീഫ് ആവുന്ന ഡൊണാള്‍ഡ് ട്രമ്പ് തന്റെ പ്രതിയോഗി ഹിലരി ക്ലിന്റണ്‍ നേടിയതിനേക്കാള്‍ കുറവ് ജനകീയ വോട്ടുകള്‍ നേടിയാണ് അധികാരത്തിലെത്തുന്നതെന്നതാണ്. പക്ഷേ, ഈ തിരഞ്ഞെടുപ്പിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.

2016 നവംബര്‍ 8-ാം തീയതി നടന്നത് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള 58-മത്തെ തിരഞ്ഞെടുപ്പായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ റപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രമ്പിനേക്കാള്‍ അഞ്ചു ലക്ഷത്തോളം ജനകീയ വോട്ടുകള്‍ കൂടുതല്‍ നേടിക്കഴിഞ്ഞു. എങ്കിലും ആകെയുള്ള 538 ഇലക്ടറല്‍ കോളജ് അംഗങ്ങളില്‍ 306 എണ്ണം നേടിയ ട്രമ്പ് 232 പേരുടെ പിന്തുണ മാത്രം ലഭിച്ച ഹിലരിയേക്കാള്‍ വ്യക്തമായ മേല്‍ക്കൈ നേടി വൈറ്റ് ഹൗസിലെത്തുകയാണ്. ഇവിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനീതിയും ജനാധിപത്യവിരുദ്ധതയും വെളിവാക്കപ്പെടുന്നത്.
ജനകീയ വോട്ടുകള്‍ കൂടുതല്‍ നേടുകയും കപ്പിനും ചുണ്ടിനുമിടയില്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുകയും ചെയ്യുന്ന അഞ്ചാമത്തെ സ്ഥാനാര്‍ത്ഥിയാണ് ഹിലാരി ക്ലിന്റണ്‍. 2000-ലെ തിരഞ്ഞെടുപ്പില്‍ ബില്‍ ക്ലിന്റന്റെ വൈസ് പ്രസിഡന്റായിരുന്ന അന്നത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും പിന്നീട് നോബല്‍ പ്രൈസ് നേടുകയും ചെയ്ത ആല്‍ബര്‍ട്ട് ഗോര്‍ ഏറ്റവും കൂടുതല്‍ ജനകീയ വോട്ടുകള്‍ നേടിയെങ്കിലും ഇലക്ട്രല്‍ കോളജില്‍ നേടിയ നാമമാത്ര ഭൂരിപക്ഷത്തിന്റെ(271) ബലത്തില്‍ ജോര്‍ജ് ബുഷ്. അമേരിക്കയുടെ 43-മത്തെ പ്രസിഡന്റ് പദവിയിലെത്തി. അന്ന് ഫ്‌ളോറിഡയില്‍ നേടിയ 547 വോട്ടുകളുടെ ഭൂരിപക്ഷമാണ് അവിടുത്തെ 25 ഇലക്ട്‌റല്‍ കോളജ് വോട്ടുകളും നേടുവാന്‍ ബുഷിനെ സഹായിച്ചത്. ഒരാഴ്ചയിലധികം നീണ്ടുനിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ അവിടുത്തെ റീകൗണ്ടിംഗ് നിര്‍ത്തി വയ്ക്കുവാന്‍ യു.എസ്. സുപ്രീംകോടതി ഉത്തരവിട്ടതോടുകൂടി ഒരു പക്ഷേ ചരിത്രഗതി തന്നെ മാറുമായിരുന്ന ആ പോരാട്ടത്തിന് അറുതിയാവുകയായിരുന്നു. പിടിവാശി കാണിയ്ക്കാതെ, രാജ്യത്തെ സ്തംഭനാവസ്ഥയിലേയ്ക്കും പ്രതിസന്ധിയിലേയ്ക്കും വിട്ടുകൊടുക്കാതെ, അന്തസ്സോടെ പരാജയം സമ്മതിച്ച് പുതിയ പ്രസിഡന്റിന്, പിന്തുണ നല്‍കിയ അല്‍ ഗോറിനെ അഭിനന്ദിച്ചവര്‍ പക്ഷേ, അന്ന് ഫ്‌ളോറിഡയുടെ ഗവര്‍ണറായിരുന്ന ജെബ് ബുഷിന്റെ കരങ്ങളിലെ കരിനിഴല്‍ കാണാതിരുന്നില്ല. 1824-ല്‍ ആന്‍ഡ്രൂ ജാക്‌സണും(വിജയിച്ചത് ജോണ്‍ ക്വിന്‍സി ആഡംസ്), 1876-ല്‍ സാമുവല്‍ ടില്‍ഡനും(വിജയി റൂതര്‍ഫോര്‍ഡ് ഹെയ്‌സ്) 1888-ല്‍ ഗ്രോവര്‍ ക്ലീവ്‌ലാന്റും(അന്നത്തെ വിജയി ബെഞ്ചമിന്‍ ഹാരിസണ്‍)ജനകീയ വോട്ടുകള്‍ കൂടുതല്‍ നേടിയിട്ടും ഇലക്ടറല്‍ കോളജിലെ അംഗബല സമവാക്യങ്ങളുടെ പോരായ്മയില്‍ പ്രസിഡന്റ് പദവി നഷ്ടപ്പെട്ടവരാണ്. ചരിത്രത്തിലെ ഈ അഞ്ച് നേതാക്കളും ഡെമോക്രാറ്റിക് പാര്‍ട്ടിയംഗങ്ങളായിരുന്നു എന്നത് മറ്റൊരു കൗതുകം.

ഇലക്ട്രറല്‍ കോളജ്- ഘടനയും രൂപീകരണവും
അമേരിക്കന്‍ ഭരണഘടനയനുസരിച്ച് പ്രസിഡണ്ടിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നത് ഇലക്ടറല്‍ കോളജംഗങ്ങളാണ്. ബാലറ്റ് പേപ്പറില്‍ നമ്മള്‍ സ്ഥാനാര്‍ത്ഥികളുടെ പേര് മാത്രം കാണുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ അതിലൂടെ ആ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന ഇലക്ടറല്‍ കോളജംഗങ്ങളെയാണ് നാം തിരഞ്ഞെടുക്കുന്നത്. നവംബറിലെ ആദ്യതിങ്കളാഴ്ചയ്ക്കുശേഷം വരുന്ന ചൊവ്വാഴ്ചയായിരിക്കും ഓരോ നാല് വര്‍ഷം കൂടുമ്പോഴും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്. അന്നേ ദിവസം തിരഞ്ഞെടുക്കപ്പെടുന്ന ഇലക്ടറര്‍മാര്‍(Electsor) ഡിസംബറിലെ രണ്ടാം ബുധനാഴ്ചയ്ക്കുശേഷം വരുന്ന തിങ്കളാഴ്ച(ഈ വര്‍ഷം ഡിസംബര്‍ 19) അതതു സംസ്ഥാന തലസ്ഥാന നഗരിയില്‍ ഒത്തുചേര്‍ന്ന് പ്രസിഡന്റിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്ന. ഓരോ സ്ഥാനാര്‍ത്ഥികളും തങ്ങളുടെ ഇലക്ടറല്‍ കോളജംഗങ്ങളെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിയ്ക്കും. ഓരോ സംസ്ഥാനത്തും ഏറ്റവും കൂടുതല്‍ ജനകീയ വോട്ടുകള്‍ നേടുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയ്ക്കാണ് അവിടെ നിന്നുള്ള എല്ലാ ഇലക്ടര്‍മാരെയും(Winner takes all) ലഭിയ്ക്കുന്നത്(മെയിന്‍, നെബ്രാസ്‌ക എന്നീ സംസ്ഥാനങ്ങളിലെ നേരിയ വ്യത്യാസത്തെപ്പറ്റി പിന്നീട്).
1787-ല്‍ നിലവില്‍ വന്ന ഇലക്ടറല്‍ കോളജ് സമ്പ്രദായമനുസരിച്ച് ഇപ്പോള്‍ മൊത്തം 538 അംഗങ്ങളാണുള്ളത്. ഓരോ സംസ്ഥാനത്തു നിന്നുമുള്ള കോണ്‍ഗ്രസ്സിലെ(ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്&സെനറ്റ്)എണ്ണമനുസരിച്ചാണ് ഇലക്ടറല്‍ കോളജിലെ അംഗബലം നിശ്ചയിയ്ക്കുന്നത്. കൂടാതെ തലസ്ഥാനനഗരിയായ വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നും 3 പ്രതിനിധികളുമുണ്ടാവും. അങ്ങനെ മൊത്തം 435+100+3=538.
സെനറ്റിലെയോ ഹൗസ് ഓഫ് റെപ്രസേേന്ററ്റീവിലെയോ അംഗങ്ങള്‍ക്ക് ഇലക്ടറല്‍ കോളജ് അംഗങ്ങളാവാന്‍ പാടില്ലായെന്ന് ഭരണഘടന അനുശാസിക്കുന്നു. വിശ്വസ്തതയും പാര്‍ട്ടികൂറും പരിഗണിച്ച് പാര്‍ട്ടികള്‍ തങ്ങളുടെ ഇലക്ടര്‍മാരെ മുന്‍കൂട്ടി തീരുമാനിക്കുന്നു. ജനസംഖ്യാടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനത്തുനിന്നുമുള്ള ഹൗസ് ഓഫ് റെപ്രസന്റേറ്റീവിന്റെ എണ്ണം തീരുമാനിയ്ക്കുന്നത്. എന്നാല്‍ അങ്ങിനെയൊരു വ്യത്യാസമില്ലാതെ അമേരിക്കയിലെ 50 സംസ്ഥാനങ്ങള്‍ക്കും സെനറ്റില്‍ 2 ്അംഗങ്ങള്‍ വീതം ലഭിക്കുന്നു. വാഷിംഗ്ടണ്‍ ഡി.സി.യ്ക്ക് സെനറ്റിലോ ഹൗസിലോ പ്രാതിനിധ്യമില്ല. പക്ഷേ അവിടെ ഭൂരിപക്ഷം ലഭിയ്ക്കുന്ന സ്ഥാനാര്‍ത്ഥിയിക്ക് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളജില്‍ 3 അംഗങ്ങളെ ലഭിയ്ക്കും.(തങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ പ്രാതിനിധ്യം നിഷേധിച്ചിരിക്കുന്ന സമ്പ്രദായത്തില്‍ പ്രതിഷേധിച്ച് അവിടെ നിന്നുള്ള ഒരു ഇലക്ടറല്‍ കോളേജംഗം 2000-ലെ തിരഞ്ഞെടുപ്പില്‍ മറിച്ച് വോട്ട് ചെയ്തത് ചരിത്രം).

മൊത്തം ഇലക്ടറല്‍ കോളജംഗങ്ങളുടെ എണ്ണം 538 ആണെങ്കിലും ഓരോ പത്തുവര്‍ഷം കൂടുമ്പോഴും നടക്കുന്ന സെന്‍സസ് അനുസരിച്ച് ഓരോ സംസ്താനത്തു നിന്നുമുള്ള ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിന്റെ എണ്ണവും അതുവഴി ഇലക്ടറല്‍ കോളജംഗങ്ങളുടെ അംഗബലവും മാറിമറിഞ്ഞുകൊണ്ടിരിയ്ക്കും. അങ്ങനെ വരുമ്പോള്‍ ജനസംഖ്യ കാര്യമായി വര്‍ദ്ധിക്കുന്ന സംസ്ഥാനങ്ങളുടെ അംഗബലം കൂടുകയും ജനസംഖ്യയില്‍ ഇടിവ് വരുന്ന സംസ്ഥാനങ്ങള്‍ക്ക് ആനുപാതികമായി കോണ്‍ഗ്രസിലും ഇലക്ടറല്‍ കോളജിലും അംഗസംഖ്യ കുറയുകയും ചെയ്യുന്നു. ഉദാഹരണത്തിന് 1930 കളില്‍ ഇലക്ടറല്‍ കോളജില്‍ 29 അംഗങ്ങളുണ്ടായിരുന്ന ഇല്ലിനോയി സംസ്ഥാനത്തിന് ഇപ്പോള്‍ 20 അംഗങ്ങള്‍ മാത്രമാണുള്ളത്. നേരേമറിച്ച് ഫ്‌ളോറിഡയിലും ടെക്‌സാസിലും കാര്യമായ വര്‍ദ്ധനയുണ്ടായി. 2010-ല്‍ നടന്ന കാനേഷുമാരി കണക്കെടുപ്പിനു ശേഷം എട്ട് സംസ്ഥാനങ്ങള്‍ക്ക്(അരിസോണ, ഫ്‌ളോറിഡ, ജോര്‍ജിയ, നെവാഡ, സൗത്ത് കരോളൈന, ടെക്‌സാസ്, യൂട്ടാ, വാഷിംഗ്ടണ്‍) കൂടുതല്‍ ഇലക്ടറല്‍ കോളജംഗങ്ങളെ ലഭിച്ചപ്പോള്‍ പത്ത് സംസ്ഥാനങ്ങള്‍ക്ക്(ഇല്ലിനോയി, അയോവ, ലൂയിസിയാന, മസ്സാചുസെറ്റ്‌സ്, മിഷിഗണ്‍, മിസ്സൂറി, ന്യൂജേഴ്‌സി, ന്ൂയോര്‍ക്ക്, ഒഹായോ, പെന്‍സില്‍വാനിയ) കോണ്‍സംഗങ്ങളുടെ എണ്ണത്തിലും അതുവഴി ഇലക്ടറല്‍ കോളജംഗങ്ങളുടെ അംഗബലത്തിലും കുറവ് വന്നു.

മുമ്പ് ചൂചിപ്പിച്ചതുപോലെ 'വിന്നര്‍ ടേക്‌സ് ഓള്‍'(Winner Takex all) തത്വമനുസരിച്ച് 48 സംസ്ഥാനങ്ങളിലും വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നു ഏറ്റവും കൂടുതല്‍ ജനകീയ വോട്ടുകള്‍ ലഭിയ്ക്കുന്ന വ്യക്തിയ്ക്ക് അവിടുത്തെ മുഴുവന്‍ ഇലക്ടറല്‍ കോളജ് അംഗങ്ങളെയും ലഭിയ്ക്കുന്നു. മെയിനിലും നെബ്രസ്‌കെയിലും മാത്രം വിജയിയെ നിശ്ചയിക്കുന്നത് അവിടുത്തെ മൊത്തം വിജയവും ഓരോ പാര്‍ലമെന്റ് മണ്ഡലത്തെയും പ്രത്യേകം വിജയങ്ങളും അടസിഥാനമാക്കിയാണ്. അങ്ങിനെ വരുമ്പോള്‍ രണ്ട് കോണ്‍ഗ്രസ്സ്(ഹൗസ്) മണ്ഡലങ്ങളുള്ള മെയിന്‍ സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് രണ്ട് അംഗങ്ങളെയും കൂടാതെ ഓരോ മണ്ഡലത്തിലെയും വ്യക്തിഗത വിജയികള്‍ക്ക് ആനുപാതിക എണ്ണവും ലഭിക്കുന്നു.(ഇത്തവണ അങ്ങനെയാണ് അവിടെ മൊത്തം ഭൂരിപക്ഷവും, ഒപ്പം ഒരു മണ്ഡലത്തില്‍ മുന്നിലെത്തുകയും ചെയ്ത ഹിലരിക്ക് 3 അംഗങ്ങളെയും (2+1) ഒരു കോണ്‍ഗ്രസ് ഡിസ്ട്രിക്ടില്‍ മുന്നിലെത്തിയ ട്രമ്പിന് ഒരു അംഗത്തെയും ലഭിച്ചത്. നെബ്രാസ്‌കയില്‍ സമാനമായ നിയമമാണെങ്കിലും മൂന്ന് കോണ്‍ഗ്രസ്(ഹൗസ്)മണ്ഡലങ്ങളുണ്ട്. ഇത്തവണ മൂന്ന് മണ്ഡലങ്ങളില്‍ വെവ്വേറെയും മൊത്തത്തിലും ഭൂരിപക്ഷം ലഭിച്ച ട്രമ്പിന് അവിടുത്തെ 5 അംഗങ്ങളെയും ലഭിച്ചു.

ഇലക്ടറല്‍ കോളജിലെ അനീതി
ശാസ്ത്രീയമായും ജനസംഖ്യാ പ്രാതിനിധ്യമനുസരിച്ചും രൂപീകരിയ്ക്കപ്പെടുന്നതാണെങ്കിലും ഇലക്ടറല്‍ കോളജ് രൂപീകരണത്തില്‍ പ്രകടമായ അനീതിയുണ്ട്. ഉദാഹരണത്തിന് ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ക്ക് വെറും ഒരേ ഒരു ജനകീയ വോട്ടിന്റെ വ്യത്യാസത്തില്‍ ആ സംസ്ഥാനത്തെ എല്ലാ ഇലക്ടറല്‍ കോളേജംഗങ്ങളെയും നഷ്ടപ്പെടുന്നു. നോര്‍ത്ത് ഡക്കോട്ട, മൊണ്ടാന പോലുള്ള ജനസംഖ്യയില്‍ ചെറിയ സംസ്ഥാനങ്ങളില്‍ നഷ്ടപ്പെടുന്നത് 3 അംഗങ്ങളെയാണെങ്കില്‍ 55 അംഗങ്ങളുള്ള കാലിഫോര്‍ണിയയും 29 അംഗങ്ങളുള്ള ന്യൂയോര്‍ക്കും 38 അംഗങ്ങളുള്ള ടെക്‌സാസും നഷ്ടപ്പെടുന്ന സംപൂജ്യ സ്ഥാനാര്‍ത്ഥിയുടെ അവസ്ഥ നോക്കുക. 2000-ല്‍ 547 വോട്ടുകള്‍ക്ക് ഫ്‌ളോറിഡയില്‍ പിന്നിലായിപ്പോയ അല്‍ ഗോറിന്റെ കാര്യം ഓര്‍ക്കുമ്പോഴാണ് ഇതിലെ ഭീകരത മനസ്സിലാവുന്നത്. അവിടെ പോസ്റ്റല്‍ വോട്ടുകളും Absentee, ബാലറ്റുകളുമുള്‍പ്പെടെ മൊത്തം റീകൗണ്ടിംഗ് നടത്തിയിരുന്നെങ്കില്‍ അമേരിയ്ക്കയ്ക്ക് ലഭിയ്ക്കുമായിരുന്നത് മറ്റൊരു പ്രസിഡണ്ടിനെയാകുമായിരുന്നു എന്ന് വിശ്വസിക്കുന്നവര്‍ ഒട്ടേറെപ്പേരുണ്ട്. അര മില്യനിലധികം വോട്ടുകള്‍ക്ക് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ മൊത്തം വോട്ടുകളില്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് വെറും 547 വോട്ടിന്റെ വ്യത്യാസത്തില്‍ ഫ്‌ളോറിഡയിലെ മുഴുവന്‍ ഇലക്ടറല്‍ കോളജ് അംഗങ്ങളെയും അതുവഴി പ്രസിഡന്‍സിയും അല്‍ ഗോറിന് നഷ്ടപ്പെട്ടത്. ഇത്തവണ ഹിലരിയും അതേ കയ്പുനൂര്‍ കുടിയ്ക്കുന്നു.

മറ്റൊരു ദൂഷ്യവശമുള്ളത് വ്യക്തമായ രാഷ്ട്രീയ സ്ഥിരതയില്ലാത്ത വിരലിലെണ്ണാവുന്ന ചില സംസ്ഥാനങ്ങള്‍(Battleground States) പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഗതിയും ഫലവും തീരുമാനിയ്ക്കുന്നു എന്നതാണ്. അതിനാല്‍ ഒഹായോ, ഫ്‌ളോറിഡ, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോളൈന പോലുള്ള ചാഞ്ചാടുന്ന സംസ്ഥാനങ്ങള്‍ക്ക്(Swing States) പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളുടെ അമിത ശ്രദ്ധയും പരിചരണവും ലഭിയ്ക്കുമ്പോള്‍ ടെക്‌സാസ്, ഇല്ലിനോയി, കാലിഫോര്‍ണിയ പോലുള്ള ഉറച്ച രാഷ്ട്രീയസ്ഥിരതയുള്ള വലിയ ജനസംഖ്യാബലമുള്ള സംസ്ഥാനങ്ങള്‍ തഴയപ്പെടുന്നു; അവിടങ്ങളിലെ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശത്തിന് അര്‍ഹമായ പരിഗണന ലഭിയ്ക്കുന്നില്ലായെന്ന തോന്നല്‍ ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല.
ഇലക്ടറല്‍ കോളജില്‍ പ്രാതിനിധ്യമില്ലാത്ത അമേരിയ്ക്കന്‍ അധിനിവേശ പ്രദേശങ്ങളിലെ പൗരന്മാര്‍ക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു പങ്കും ലഭിയ്ക്കുന്നില്ലായെന്നത് മറ്റൊരു അനീതി. അത്തരം 16 ടെറിട്ടറികളാണ് അമേരിക്കയ്ക്കുള്ളതെങ്കിലും പോര്‍ട്ടോറിക്കാ, ഗുവാം, മാരിയാനാ& വെര്‍ജിന്‍ ദ്വീപുകള്‍, അമേരിയ്ക്കന്‍ സമോവ എന്നിങ്ങനെ അബ് പ്രദേശങ്ങളിലാണ് കൂടുതലും ജനവാസമുള്ളത്. പക്ഷേ ഇവയ്‌ക്കൊന്നിനും സംസ്ഥാന പദവിയില്ല; ഇലക്ടറല്‍ കോളജില്‍ അംഗത്വവുമില്ല. അവിടെയുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനവകാശമില്ലെങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ തീരുമാനിയ്ക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനാവും. കോണ്‍ഗ്രസ്സിന്റെ അധോസഭയിലേയ്ക്ക്(ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്) തങ്ങളുടെ ഡെലിഗേറ്റുകളെ അഥവാ റസിഡന്റ് കമ്മീഷ്ണര്‍മാരെ തിരഞ്ഞെടുത്തയയ്ക്കാന്‍ മുകളില്‍ പറഞ്ഞ അഞ്ച് പ്രദേശങ്ങളിലെയും പൗരന്മാര്‍ക്ക് അവകാശമുണ്ട്. പക്ഷേ ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മറ്റ് 50 സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കോണ്‍ഗ്രസ്സംഗങ്ങളുടെ അവകാശങ്ങളും ശമ്പളവും ലഭിക്കുമെങ്കിലും സഭയില്‍ വോട്ടവകാശമില്ല. ഇതിനെ ഇരട്ട നീതിയെന്നല്ലാതെ എന്താണ് വിളിയ്‌ക്കേണ്ടത്?

ഇലക്ടറല്‍ കോളജ് എന്ന അനിവാര്യത

അമേരിക്കന്‍ ഭരണഘടനാ ശില്‍പികള്‍ ഒരുപാട് തവണ കൂടിയാലോചിച്ചാണ് രാജ്യത്തിന്റെ പ്രഥമപൗരനെ തിരഞ്ഞെടുക്കാന്‍ ഇത്തരമൊരു സംവിധാനമൊരുക്കിയത്. പ്രാദേശിക സന്തുലനമമാണ് ഈ സമ്പ്രദായത്തിന് അനുകൂലമായുള്ള ഏറ്റവും വലിയ വാദഗതി. അന്‍പത് സംസ്ഥാനങ്ങള്‍ക്കും ആനുപാതിക പ്രാതിനിധ്യം ലഭിയ്ക്കുന്നതിനാല്‍ എല്ലാ മേഖലകള്‍ക്കും പരിരക്ഷ കിട്ടുന്നു. ജനകീയ വോട്ടുകളുടെ ഭൂരിപക്ഷം മാത്രം നോക്കിയാല്‍ ജനസംഖ്യാ ബാഹുല്യമുള്ള ഏതാനും ചില സംസ്ഥാനങ്ങളോ നഗരങ്ങളോ മാത്രം കേന്ദ്രീകരിച്ച് പ്രചാരണം ചുരുങ്ങുന്നു എന്നും വാദിക്കുന്നവരുണ്ട്.

ശക്തമായ ഫെഡറല്‍ സംവിധാനവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ആശയത്തിന് ഇലക്ടറല്‍ കോളജ് എന്ന സംവിധാനം അനിവാര്യമാണെന്നാണ് അക്കാദമിക് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഓരോ സംസ്താനത്തു നിന്നുമുള്ള ഇലക്ടറല്‍ കോളജ് അംഗങ്ങളെ എങ്ങിനെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിയ്ക്കുവാനുള്ള അവകാശം അതത് സംസ്ഥാനങ്ങള്‍ക്ക് തന്നെ ഭരണഘടന നല്‍കിയത് അധികാരം വികേന്ദ്രീകരണത്തിന്റെ തെളിവായി ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. സംസ്ഥാനത്തിന്റെ വിധിയെഴുത്തിന് വിരുദ്ധമായി വോട്ട് ചെയ്യുന്ന ഇലക്ടറല്‍ കോളജ് അംഗങ്ങളെ ശിക്ഷിയ്ക്കാനുള്ള അവകാശവും അതത് സംസ്ഥാനങ്ങള്‍ക്ക് തന്നെ. ഇപ്പോള്‍ പകുതിയിലധികം സംസ്ഥാനങ്ങളില്‍ ഇത്തരക്കാര്‍ക്കുള്ള പെനാല്‍റ്റി പരമാവധി ആയിരം ഡോളറായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ തങ്ങളുടെ സംസ്ഥാനങ്ങളിലെ വിധിയെഴുത്തിനെ അവഗണിച്ചുകൊണ്ട് ഹിലരിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുവാന്‍ ഇലക്ട്രല്‍ കോളജ് അംഗങ്ങളോട് ആവശ്യപ്പെടുന്ന ഒരു പെറ്റീഷന്‍ ഓണ്‍ലൈനില്‍(Change org) അതിവേഗം പ്രചാരത്തിലായിക്കഴിഞ്ഞു എന്നത് ഇവിടെ പ്രസ്താവ്യമാണ്. ഒടുവില്‍ ലഭിയ്ക്കുന്ന കണക്കനുസരിച്ച് രണ്ടര ദശലക്ഷത്തിലധികം ആളുകള്‍ അതില്‍ ഒപ്പിട്ടു കഴിഞ്ഞു.

എന്താണ് പ്രതിവിധി?


2012 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അന്നത്തെ തന്റെ സുഹൃത്തും(ഇപ്പോള്‍ ശക്തനായ വിമര്‍ശകന്‍) റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന മിറ്റ് റോംനിയ്ക്കുവേണ്ടി പ്രവര്‍ത്തിയ്ക്കുന്നതിനിടയില്‍ ഡൊണാള്‍ഡ് ട്രമ്പ് ഇലക്ടറല്‍ കോളജ് സമ്പ്രദായത്തെ അതിനിശിതമായി വിമര്‍ശിച്ചിരുന്നു. 'ഇലക്ട്രല്‍ കോളജ് ജനാധിപത്യത്തിലെ ദുരന്ത'മെന്നാണ് ട്രമ്പ് അന്ന് ട്വിറ്ററില്‍ കുറിച്ചത്(ഇപ്പോള്‍ നാടകീയമായി ആ ട്വീറ്റ് അപ്രത്യക്ഷമായിരിക്കുന്നു). 2000 ത്തിലെ അല്‍ഗോറിന്റെ തിരഞ്ഞെടുപ്പ് പരാജയമറിഞ്ഞ് അന്നത്തെ പ്രഥമ വനിത ഹിലരി ക്ലിന്റണ്‍ പരസ്യമായി ആവശ്യപ്പെട്ടത് ഇലക്ട്രറല്‍ കോളജ് രീതി നിര്‍ത്തലാക്കണമെന്നായിരുന്നു. കാരണം ഓരോ പൗരനും തന്റെ വോട്ട് എണ്ണപ്പെട്ടു എന്ന തോന്നലുണ്ടാക്കാന്‍ ഇലക്ട്രറല്‍ കോളജ് സമ്പ്രദായത്തിന് കഴിയുകയില്ല. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ രണ്ട് വിമര്‍ശകരില്‍ ഒരാള്‍ വ്യവസ്ഥിതിയുടെ ഗുണഭോക്താവും മറ്റേയാള്‍ രക്തസാക്ഷിയുമാവുന്ന കാഴ്ചയാണ് ലോകം കാണുന്നത്. ദേശീയ ജനകീയ വോട്ട് സമ്പ്രദായം(National Popular Vote System) എന്ന ആശയത്തിന് വിവിധ ഭേദഗതികളോടെയാണെങ്കിലും ഇപ്പോള്‍ പ്രചാരം കിട്ടുന്നുണ്ട്. അഭിപ്രായ സര്‍വ്വെകളില്‍  അറുപത് ശതമാനത്തിലധികവും ഇലക്ടറല്‍ കോളജ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുന്നതായി കാണുന്നു. ഒരു പക്ഷേ വിദൂരഭാവിയിലെങ്കിലും സമഗ്രവും സര്‍വ്വതാ സ്വീകാര്യവുമായൊരു തിരഞ്ഞെടുപ്പ് രീതി ഉരുത്തിരുഞ്ഞു വരുമെന്ന് പ്രതീക്ഷിക്കാം.

[വിവരങ്ങള്‍ക്ക് കടപ്പാട്: നാഷ്ണല്‍ പബ്ലിക് റേഡിയോ; ഹിസ്റ്ററി. കോം; പ്യൂ റിസര്‍ച്ച് സെന്റര്‍; usgovinfo.com)]

അമേരിക്കന്‍ ഇലക്ടറല്‍ കോളേജ്: അനീതിയോ അനിവാര്യതയോ? (ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
Cherian Jacob 2016-11-17 08:45:36
വളരെ നന്നായി പഠിച്ച് എഴുതിയ ലേഖനം. ഷാജന്‍ ആനിതോട്ടത്തിനു അഭിനന്ദനങ്ങള്‍. രണ്ടായിരത്തില്‍ അല്‍ഗോറിനു പകരം ബുഷ്‌ ജയിച്ചതിന്റെയും, ഭരിച്ചതിന്റെയും കെടുതികള്‍ ഇന്നും വിട്ടുമാറിയിട്ടില്ല, ആ ചരിത്രം തുടരും എന്നത് തന്നെയാണ് ഈ തിരഞ്ഞെടുപ്പും കാണിക്കുന്നത്. പോപ്പുലര്‍ വോട്ടു കിട്ടിയില്ല എന്നറിയാവുന്ന ട്രമ്പ്‌, തന്‍റെ രണ്ടാം വട്ട തിരഞ്ഞെടുപ്പും ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഇലക്ടറല്‍ കോളേജു മാറ്റുവാന്‍ എന്തെങ്കിലും നയം എടുക്കൂ. അപ്പോള്‍ ഉറപ്പായും റിപബ്ലിക്കന്‍സ് അതിനെ എതിര്‍ക്കും, ചുരുക്കം പറഞ്ഞാല്‍ അമേരിക്കയില്‍ ഇലക്ടറല്‍ കോളേജു മാറ്റം അടുത്തകാലത്തൊന്നും പ്രതീക്ഷിക്കേണ്ട.
Democrat 2016-11-17 13:38:15
American electoral college is shitty crap and that is why a racist and his gang (Steve Bannon) is elected over Hillary Clinton.  Clinton got 1.5 million more votes than Pumpkin head Trump. 
Uthaman 2016-11-17 18:38:53
പത്തു പെറ്റ കിളവിയെ കാമസൂത്രം പഠിപ്പിക്കാൻ കുറെ മലയാളികൾ അമേരിക്കയിൽ ഉണ്ട്. സായ്‌പിന്റെ കരുണ കൊണ്ട് ഉപജീവനം നടത്തുകയും 'തിന്ന വായിക്കു നന്ദിയില്ലാത്ത ' ലേഖനം എഴുതി സാഹിത്യകാരൻ ചമയുകയും ചെയുന്നു. 'ചൊട്ട ചാൺ വഴി ദൂരം മാത്രം കഷ്ട്ടിച്ചങ്ങു പറക്കും കോഴി ഗരുഡന് പുറകെ ഗഗനെ ഗമനം വാഞ്ചിക്കുന്നു'. 
നിന്റെ അന്തകൻ 2016-11-17 21:26:17
നീ എവിടുന്നു വന്നെടാ ഉത്തപ്പമേ? സായിപ്പിനെ കാണുമ്പോൾ നിന്റെ മുട്ട് വിറക്കുന്നുണ്ടോ?  സായിപ്പ് അമേരിക്കൻ ഇന്ത്യനെ തരുത്തീട്ട് ആളായി. സായിപ്പിനെപ്പോലെ തന്നെ ഓരോ അമേരിക്കൻ പൗരനും അധികാരം ഉണ്ട്.  നിന്നെ പോലുള്ള അടിമകൾ എവിടെപ്പോയാലും രക്ഷപെടില്ല .  ഇലക്ട്രൽ കോളേജ് എന്ന് പറഞ്ഞാൽ നിന്നെപോലെയുള്ളവൻമാരെ ചങ്ങലക്കിട്ടു പൂട്ടാനുള്ള സാധനമാണ്. നീ സാക്ഷാൽ അടിമയാണ് . നിന്റെ ജീവിതം കട്ടപുക് . നീ ഗരുഡൻ സായിപ്പിന്റെ ദാസ്യവൃത്തി ചെയ്യുത് ജീവിക്കട ഉത്താപ്പാ 

Anthappan 2016-11-17 21:43:56
It is time to get rid of Electoral college through an amendment with an approval of 2/3 congress, 2/3 senate and 2/3 of the states.
ചെറിയാൻJoseph 2016-11-18 06:58:28
പാവം അന്തപ്പന് മാത്രം നേരം വെളുത്തില്ല....
പശും ചത്തു, മോരിലെ പുളീം പോയി!!!
ഹിലരി തോറ്റു അന്തപ്പാ. അമേരിക്കൻ ജനത ട്രംപിനെ തിരഞ്ഞെടുത്തു. 
ആളിതൊന്നും അറിഞ്ഞില്ലെന്ന് തോന്നുന്നു.
Insight 2016-11-18 09:39:18

എടോ ചെറിയാൻ ജോസഫേ വിവരക്കേട് പറയാതെ. അമേരിക്കൻ ജനത തിരഞ്ഞെടുത്തത് ഹില്ലാരിയെയാണ് ഒന്നര മില്യൺ വോട്ടിന്റെ ഭൂരിപക്ഷത്തോടുകൂടി. എന്നാൽ ലേഖകൻ ഇവിടെ പറയുന്ന ഇലക്ട്രൽ വോട്ടിനെ നിയന്ത്രിക്കുന്നത് അമേരിക്കൻ ജനതയല്ല അത് പാർട്ടിയുടെ കാവൽക്കാരാണ്. പക്ഷെ ഡിസംബർ 19 നു നടക്കാൻ പോകുന്ന ഇലക്ടറൽ കോളേജ് ഇലെക്ഷനു വേണമെകിൽ ഹില്ലാരിയെ പ്രസിഡണ്ടാക്കാനുള്ള കഴിവുണ്ട്. ഇപ്പോളുള്ള നിയമത്തെ ലംഘിച്ച് വോട്ട് ചെയ്യുന്നവർക്ക്  ഒരു ഫൈൻ അടയ്ക്കണം എന്ന് മാത്രം. പൊതുജന കഴുതവർഗ്ഗത്തിൽപ്പെട്ട തനിക്ക് ഇത് മനസിലാകാത്തതിന് അന്തപ്പനേം ഷാജിയെയും ഒക്കെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.


Anthappan 2016-11-18 14:21:12

Get ready Cheriyan to scratch you ass. 

"President-elect Donald Trump announced Friday three key members of the national security team for his administration -- signaling he will make good on the hard-line agenda on which he campaigned." You take a close look on the above news and see that there is a chance for you.

സ്വതന്ത്രൻ 2016-11-18 18:22:32
ചൊറിയുക ചൊറിയുക ചെറിയാനെ 
അടിമുടി നിന്ന് ചൊറിഞ്ഞോളൂ 
ഇപ്പോൾ ചൊറിയാൻ തുടങ്ങിയാലെ
പ്രതിരോധന ശക്തി ലഭിക്കുള്ളു 
ട്രംപിന് വോട്ടു ചെയ്‌തിട്ട് 
രക്ഷാപെടാമെന്നോർക്കേണ്ട 
നിന്നെ എടുത്തിട്ടിടിക്കുമ്പോൾ 
ട്രംപിനെ വിളിച്ചു കരഞ്ഞോളു 
അവനല്ലേ നിൻ പറേം രക്ഷകനും 
അവനെ വിളിച്ചു കരഞ്ഞോളു 

തോമസ് 2016-11-19 07:51:28
Insight, Anthappan, സ്വതന്ത്രൻ : മുഖമില്ലാത്ത ഒരു വ്യക്തി പല പേരിൽ.  കരച്ചിൽ നിറുത്തുന്നേ ഇല്ല. വാർത്ത വായിക്കാതിരുന്നാൽ മതിയായിരുന്നു....

അമേരിക്കന്പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാല്അമേരിക്കന്സാമ്പത്തിക അടിത്തറ തകരുമെന്നുളള പ്രവചനങ്ങള്കാറ്റില്പറത്തി ഡോളര്ശക്തി പ്രാപിക്കുന്നതായി സാമ്പത്തിക സര്വ്വേയില്ചൂണ്ടിക്കാണിക്കുന്നു.
വിജയി 2016-11-19 08:02:52

Why losers always search for reasons to justify why they lost?

 

Please understand America’s election systems have operated smoothly for more than 200 years because the Electoral College accomplishes its intended purposes. America’s presidential election process preserves federalism, prevents chaos, grants definitive electoral outcomes, and prevents tyrannical or unreasonable rule. The Founding Fathers created a stable, well-planned, and carefully designed system—and it works.

Anthappan 2016-11-20 09:09:34

Evangelists don’t like Black (Specifically Obama), Mexicans, Muslims, emigrants, handicapped and they prayed to Lord Jesus Christ (Jesus who stood for the justice of humanity is mocked here)

Father, we come before you in the name of the Lord Jesus Christ. We stand on holy ground that was dedicated to you over 400 years ago, not too far from where we’re standing. And though our history has changed us, the covenant that those first settlers made stands the same. This land is dedicated to the glory of the Lord Jesus Christ… I ask you to bless the United States of America. I ask you to continue to favor our country and our citizens. And I ask that today you would stir up passion amongst our citizens to vote, and to vote according to their Judeo-Christian values.  And I ask you to bless this country one more time. Make us great one more time. Continue to prosper us and favor us one more time. And I ask you, in the name of the Lord Jesus, that you would bless our nominee, Mr. Donald J. Trump, with wisdom and knowledge to govern and to lead our nation

And God Jesus Christ has forgiven all his inequities (Rape, sexual harassment, fraud, tax evasion etc.) and made him the expected king of America  

Trump is now putting together a government with all the notorious crooks together to fulfill the wish of the God.

Anthappan 2016-11-20 21:37:35

We Go High

 

Daniel Brezenoff

NC

NOV 20, 2016 — Friends,

This movement is truly unprecedented.

This morning our petition passed 4.5 MILLION signatures - and it continues to grow. Thank you! Your passion and support is keeping us inspired and motivated.
Many people have asked us what they can do to help. 
The most important thing we can do right now is continue to share and spread the petition. We are only as strong as our numbers, and millions of Americans still don't even know this petition exists. 
We are not asking people to contact Electors directly at this time.
It is absolutely your First Amendment right to express your opinion to these officials. However, we've heard multiple reports that Electors are being harassed and even threatened. This is not only wrong, it's counterproductive to our efforts. We aren't going to change anyone's minds by being aggressive or disrespectful. 
We are actively developing a step-by-step strategy to lobby the Electoral College directly. We are also coordinating with activists and organizations all over the country to support the protests and local movements happening nationwide, including large-scale protests in state capitals on December 19. 
We have only one opportunity to do this and it's important to do it right, rather than hastily. Although we only have 29 days, we also only have a few dozen people we need to convince. 
Everyone is getting ready for the holiday this week, and it's a perfect time to let friends and family know about the petition. Ask them to bring up ECpetition.com on their phones. It will take them directly to the petition where they can sign it and share it. This is vitally important. 
We need you to talk about the petition and share it on any platform you can—in person, on social media, and in direct emails to your personal networks. Every signature we get adds strength to our position!
In the meantime, you can read "3 1/2 Californians: Some Are More Equal Than Others", part 2 of the Medium piece I wrote about the petition and the reasons I started it.
https://medium.com/@dbrezenoff/3-1-2-californians-some-are-more-equal-than-others-5b5cfef6b2a3#.tt1w8o3k5
Please keep sharing the petition, and keep talking about the inequality of the Electoral College and the dangers of a Trump presidency. Stay in touch with us by following us on Facebook and Twitter (links below), and signing our mailing list on electoralcollegepetition.com. 

Thanks again for your support and solidarity! We will be in touch soon with more. 
Sincerely,
Daniel 
Facebook: @electoralcollegepetition
Twitter: @ECpetition
Website: electoralcollegepetition.com

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക