ധര്മ്മക്ഷേത്രം, കുരുതിക്ഷേത്രം, പരിണാമം,
മഹാവിപ്ലവമഹോ, വേദാന്തകേസരീ
മലയാളനാട്, മാവേലിനാട്, മാമാങ്കത്തറവാട്
മാറാട്, ''മുത്തങ്ങ', കേരളവുമൊരു കുരുതിക്കളം
മരിപ്പതല്ലോ മാനവരാം നിര്‍ദ്ദോഷികള്‍!
മതലഹരിയില്‍ രണകുരുതി കഴിച്ചീടുമ്പോള്‍
ആറാട്ടെന്തിന്? നീരാട്ടെന്തിന്?
തൊട്ടത്തിനൊക്കെയും കൊടിപിടിത്തം, മുദ്രാവാക്യം, ബന്ത്
പെണ് വാണിഭവും, രാഷ്ട്രീയപാരയും
തക്രുതി ആടീടുകില് ധര്‍മ്മച്ച്യുതി നിശ്ചയം അടിപൊളിയായ്!
'കഥ' ഇല്ലാത്ത ഈ തുടര്ക്കഥക്കെന്ന്
ഒരറുതി വരുത്തീടും, രക്ഷക-രാക്ഷസാ?