Image

'വാസ്‌കോഡഗാമ'യുമായി തമ്പി ആന്റണി എഴുത്തിന്റെ ഉന്നത ശ്രേണിയില്‍

എ.എസ് ശ്രീകുമാര്‍ Published on 11 December, 2016
'വാസ്‌കോഡഗാമ'യുമായി തമ്പി ആന്റണി എഴുത്തിന്റെ ഉന്നത ശ്രേണിയില്‍
കൊച്ചി: അമേരിക്കന്‍ മലയാളിയും ചലചിത്ര നടനും നിര്‍മാതാവും സര്‍വോപരി എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ ഏറ്റവും പുതിയ കഥാ സമാഹാരമായ 'വാസ്‌കോഡഗാമ' കൊച്ചിയിലെ സര്‍ഗ സദസിനെ സാക്ഷിയാക്കി പ്രകാശനം ചെയ്തു. കടവന്ത്ര കൊച്ചിന്‍ പാലസില്‍ അക്ഷരോപാസകരുടെ കരഘോഷനിറവില്‍ മലയാള സിനിമയുടെ സന്ദേശ വാഹകന്‍ ശ്രീനിവാസനാണ് സാഹിത്യകാരന്‍ അര്‍ഷദ് ബത്തേരിക്ക് നല്‍കിക്കൊണ്ട് പ്രകാശന കര്‍മം നിര്‍വഹിച്ചത്. മലയാള സിനിമാ സ്‌ക്രീനിലെ പരിചിത മുഖങ്ങളും മാധ്യമ സുഹൃത്തുക്കളും സമ്മേളിച്ച സായാഹ്നത്തില്‍ അക്ഷരത്തിന്റെ വാതായനങ്ങള്‍ തെളിച്ചുകൊണ്ട് പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ജോസ് പനച്ചിപ്പുറം, സിനിമാ-നാടക പ്രവര്‍ത്തകന്‍  പ്രകാശ് ബാരെ, അമേരിക്കന്‍ മലയാളി എഴുത്തുകാരായ സി.എം.സി, മധു നായര്‍, ത്രേസ്യാമ്മ നാടാവള്ളില്‍, ചലചിത്ര നടി അനുമോള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. 

തമ്പി ആന്റണിയുടെ നന്ദി പ്രസംഗത്തിലൂടെ കഥകളിലെ പല കഥാപാത്രങ്ങളെയും അദ്ദാഹം സദസിനു പരിചയപ്പെടുത്തി. തുടര്‍ന്നും എഴുത്തിലൂടെ മലയാള സാഹിത്യ മണ്ഡലത്തില്‍ തമ്പി ആന്‌റണി പൂര്‍വാധികം ശോഭിക്കണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഹൃദയപൂര്‍വം അഭ്യര്‍ത്ഥിച്ചു. പന്ത്രണ്ട് കഥകളുടെ സമാഹാരം ഡി.സി ബുക്‌സാണ് പബ്‌ളീഷ് ചെയ്തിരിക്കുന്നത്. 

ചെറുകഥാകൃത്തും നോവലിസ്റ്റും പ്രവാസിയുമായ ബെന്യാമിന്‍ തന്റെ അവതാരികയില്‍ ഇപ്രകാരം പറയുന്നു...''മെട്രോയുടെ ബഹുസ്വരതയില്‍ ജീവിക്കുന്ന ഒരാള്‍ കേരളത്തിനെ ഇങ്ങോട്ടു നോക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ക്ക് ഒരു പ്രത്യേകതരം വക്രതപ്പെടല്‍ അനുഭവപ്പെടുന്നുണ്ടെന്ന് ഈ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. ചിരിപ്പിക്കുന്ന വക്രതയാണത്. ഒരുപക്ഷേ, ബഷീറിനും വി.കെ.എന്നിനും കേരളത്തിനുള്ളില്‍ ഇരുന്നുകൊണ്ടു തന്നെ ആ വളഞ്ഞ മോന്തകളെ കാണാന്‍ കഴിഞ്ഞു എന്നതാണ് അവരുടെ പ്രത്യേകത. ഈ കഥകളിലെ കഥാപാത്രങ്ങളുടെ പേരുകള്‍ ശ്രദ്ധിക്കുക: ഈനാശു പട്ടക്കാരന്‍, ഡോക്ടര്‍ ദൈവസഹായം, ശവുരി കിറുക്കന്‍, രാജു കോടനാടന്‍, ഫാ. ഐസക് കൊണ്ടോടി, മനോഹരന്‍ മുതലാളി, ക്യാപ്റ്റന്‍  ഇത്താക്ക്, പൂര്‍ണിമാ പോള്‍ പൂമംഗലം. അവയ്‌ക്കൊരു ബഷീറിയന്‍ ലാളിത്യമുണ്ട്. എന്നാല്‍ തമ്പി ആന്റണിയുടെ കഥകള്‍ ഒരിക്കലും ബഷീറിനെ അനുകരിക്കലല്ല. വി.കെ.എന്നിനെ പകര്‍ത്തലുമല്ല. പകരം കഥയിലെ വരികളിലുടനീളം കറുത്ത ഹാസ്യത്തിന്റെ വിത്തുകള്‍ പാകിയിടുന്നതിലൂടെ തന്റേതായ ഒരു ശൈലി കണ്ടെത്തുകയാണ് അദ്ദേഹം ചെയ്യുന്നത്...'' 

'വാസ്‌കോഡഗാമ'യുമായി തമ്പി ആന്റണി എഴുത്തിന്റെ ഉന്നത ശ്രേണിയില്‍'വാസ്‌കോഡഗാമ'യുമായി തമ്പി ആന്റണി എഴുത്തിന്റെ ഉന്നത ശ്രേണിയില്‍'വാസ്‌കോഡഗാമ'യുമായി തമ്പി ആന്റണി എഴുത്തിന്റെ ഉന്നത ശ്രേണിയില്‍'വാസ്‌കോഡഗാമ'യുമായി തമ്പി ആന്റണി എഴുത്തിന്റെ ഉന്നത ശ്രേണിയില്‍'വാസ്‌കോഡഗാമ'യുമായി തമ്പി ആന്റണി എഴുത്തിന്റെ ഉന്നത ശ്രേണിയില്‍'വാസ്‌കോഡഗാമ'യുമായി തമ്പി ആന്റണി എഴുത്തിന്റെ ഉന്നത ശ്രേണിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക