Image

അയ്യനെ കാണാന്‍ 96 വയസുള്ള മാളികപ്പുറം

അനില്‍ പെണ്ണുക്കര Published on 16 January, 2017
അയ്യനെ കാണാന്‍ 96 വയസുള്ള മാളികപ്പുറം
 അയ്യപ്പനെ കണ്ടു തൊഴാനായി 96 വയസുകാരിയായ മാളികപ്പുറം ഒറ്റയ്ക്ക് സന്നിധാനത്തെത്തി. പത്തനംതിട്ട വാര്യാപുരം കരണ്ടകപ്പാറകിഴക്കതില്‍ കാളിയാണ് കാടും മലയും താണ്ടി ശബരിമലയിലെത്തിയത്. കഴിഞ്ഞ 20 വര്‍ഷമായി തുടര്‍ച്ചയായി ശബരിമലയിലെത്തുന്നുണ്ടെന്ന് കാളി പറഞ്ഞു.

    ഏഴാം വയസിലാണ് ആദ്യമായി ശബരിമലയിലെത്തിയത്. അന്ന് കാടും പടര്‍പ്പുമൊക്കെ വെട്ടിത്തെളിച്ചാണ് വന്നതെന്ന് കാളി ഓര്‍ക്കുന്നു. കഴിഞ്ഞ നാലുവര്‍ഷായി ഒറ്റയ്ക്കാണ് വരുന്നത്. 96 കാരിയായ മാളികപ്പുറത്തെ കണ്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പ ഭക്തര്‍ കാല്‍തൊട്ടു വന്ദിക്കുന്നുണ്ടായിരുന്നു. പത്തനംതിട്ടയില്‍ മകന്‍ വിജയനും കുടുംബത്തിനുമൊപ്പമാണ് താമസം. പ്രായത്തിന്റെ അവശതകള്‍ അയ്യപ്പനെ കാണാനുള്ള മലകയറ്റത്തിന് തടസമല്ലെന്ന് കാളി പറയുന്നു.
 
    അയ്യപ്പനെ വണങ്ങിയ ശേഷം മാളികപ്പുറത്തമ്മയെയും കണ്ടാണ് മടങ്ങിയത്. രാത്രിയില്‍ കാളിയെ സന്നിധാനത്ത് കണ്ട അരവണ പ്ലാന്റിലെ തൊഴിലാളികള്‍ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങി നല്‍കി. പത്തനംതിട്ടയിലേക്ക് മടങ്ങിയ തൊഴിലാളികള്‍ക്കൊപ്പമാണ് കാളി മലയിറങ്ങിയത്.

അയ്യനെ കാണാന്‍ 96 വയസുള്ള മാളികപ്പുറം
Join WhatsApp News
Z Nedunkanal copy FB 2017-01-16 16:12:59

മത വ്യത്യാസമില്ലാതെ അന്ധവിശ്വാസങ്ങൾക്ക് അടിപ്പെട്ടവരാണ് ഇന്ത്യക്കാരിൽ ഏറിയ പങ്കും. മതത്തോടൊപ്പം കുറേയേറെ വികട ചിന്തകളും മനുഷ്യർ തലയിൽ ഉപ്പിക്കും.കൃസ്ത്യാനികൾ വിശുദ്ധരുടേയും മദ്ധ്യസ്ഥരുടെയും പിറകേയാണ്. ദൈവത്തിലല്ല അവർ ആശ്രയിക്കുന്നത്. വേളാങ്കണ്ണി, അർത്തുങ്കൽ , മലയാറ്റൂർ, ചേർപ്പുങ്കൽ, അരുവിത്തുറ,ഭരണങ്ങാനം എന്നിടത്തൊന്നും മറ്റുള്ളിടത്തില്ലാത്ത പ്രത്യേകിച്ചൊരു ദൈവ പ്രഭാവവും ഇല്ലങ്കിലും വിഡ്ഡികൾ ഓടിക്കൂടുന്നു - അദ്ഭുതങ്ങൾ നടന്നു കാണാൻ. ഇതൊന്നും തടയാനാരുമില്ല. പ്രോത്സാഹിപ്പിക്കാൻ സഭ ധാരാളം അധ്വാനിക്കുന്നുമുണ്ടു്. സൂക്ഷ്മനിരീക്ഷണത്തിൽ ഇതെല്ലാം പണത്തിനായി കാത്തുസൂക്ഷിക്കുന്ന കാപട്യങ്ങൾ മാത്രം എന്നു കാണാം.എന്നാൽ സൂക്ഷ്മനിരീക്ഷണത്തിന് ആരും തയ്യാറല്ല.

T.R.Shivakumar-ന്റ ഒരു നീണ്ട പോസ്റ്റ് കണ്ടു. എന്തുകൊണ്ട് കേരളീയർ അന്ധവിശ്വാസങ്ങളുടെ പിറകെ പോയി വിഡ്ഢികളകുന്നു എന്നദ്ദേഹം ഒത്തിരി ഊഹരണങ്ങൾ നിരത്തി ചോദിക്കുന്നു. ഈ ചായ്വുള്ളവർ ആ പോസ്റ്റ് കണ്ടെത്തി വായിക്കണം. അദ്ദേഹം പറയുന്നത് പൊതുവായിട്ടാണ്. ഞാൻ അറിയുന്ന കൃസ്ത്യാനികളെല്ലാവരും തന്നെ പരിധിവിട്ട് അന്ധവിശാസത്തിൽ ജീവിക്കുന്നവരായതിനാൽ ആ വശം ഞാൻ ചൂണ്ടിക്കാട്ടിയെന്നു മാത്രം. അന്ധവിശ്വാസം നമ്മുടെ രക്തത്തിലുണ്ടു്. അഗീകരിക്കാനാവാത്തവിധം ആഴത്തിലാണത് പ്രവർത്തിക്കുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക