Image

ഐ.സി.എഫ്‌ സെന്‍ട്രല്‍ മദ്‌റസ മീലാദ്‌ ഫെസ്റ്റും കുടുംബസംഗമവും

സിദ്ധിഖ്‌ വലിയകത്ത്‌ Published on 22 February, 2012
ഐ.സി.എഫ്‌ സെന്‍ട്രല്‍ മദ്‌റസ മീലാദ്‌ ഫെസ്റ്റും കുടുംബസംഗമവും
കുവൈറ്റ്‌: വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാ-സാഹിത്യ മത്സരങ്ങളുടെയും മദ്‌ഹ കീര്‍ത്തന ആലാപനത്തോടെയും ഐ.സി.എഫ്‌ സെന്‍ട്രല്‍ മദ്‌റസ മീലാദ്‌ ഫെസ്റ്റും കുടുംബസംഗമവും സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഐ.സി.എഫ്‌ കുവൈറ്റ്‌ പ്രസിഡന്റും മദ്‌റസാ ചെയര്‍മാനുമായ അബ്‌ദുള്‍ ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍ ഡോ. മുഹമ്മദ്‌ ഫാറൂഖ്‌ നൗമി ഉദ്‌ഘാടനം ചെയ്‌തു.

സയ്യിദ്‌ ഹബീബ്‌ അല്‍ബുഖാരി പ്രാര്‍ത്ഥന നടത്തി. അബ്‌ദുള്ള വടകര, സി.കെ. നാസിര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ഇബ്രാഹിം മുസ്‌ലിയാര്‍, റഹീഖ്‌ അഫ്‌സനി, ശാഫി സഖാഫി, ശിഹാബുദ്ദീന്‍ സഅദി, ഹംസ മുസ്‌ലിയാര്‍, സലാം സഖാഫി എന്നിവര്‍ പരിപാടിയില്‍ ഏകോപിപ്പിച്ചു. പ്രിന്‍സിപ്പല്‍ അഹ്‌മദ്‌ സഖാഫി കാവനൂര്‍ സ്വാഗതവും സെക്രട്ടറി സി.ടി.എ. ലത്തീഫ്‌ നന്ദിയും പറഞ്ഞു.
ഐ.സി.എഫ്‌ സെന്‍ട്രല്‍ മദ്‌റസ മീലാദ്‌ ഫെസ്റ്റും കുടുംബസംഗമവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക