Image

വൈദ്യപരിശോധനാ പ്രചരണം സംഘടിപ്പിക്കുന്നു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 22 February, 2012
വൈദ്യപരിശോധനാ പ്രചരണം സംഘടിപ്പിക്കുന്നു
കുവൈറ്റ്‌: ഗള്‍ഫ്‌ മേഖലയിലെ ആതുര സേവന രംഗത്തു കഴിഞ്ഞ മൂന്നു പതിറ്റാണ്‌ടായി പ്രവര്‍ത്തിക്കുന്ന ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ കുവൈറ്റിലെ ആദ്യ ആതുരാലയമായ ഷിഫ അല്‍ ജെസീറ മെഡിക്കല്‍ സെന്ററിന്റെ മൂന്നാം വാര്‍ഷികത്തോടും കുവൈറ്റിന്റെ അന്‍പത്തിയൊന്നാം ദേശീയ ദിനത്തോടും ഇരുപത്തിയൊന്നാം വിമോചന ദിനത്തോടുമനുബന്ധിച്ച്‌ ഷിഫ അല്‍ ജെസീറയുടെ ഫര്‍വാനിയ ശാഖയില്‍ 2012 ഫെബ്രുവരി 25, 26,27 തീയതികളില്‍ പ്രത്യേക വൈദ്യ പരിശോധന പ്രചരണം സംഘടിപ്പിക്കുന്നു. അത്യാധുനികോപകരണങ്ങളും അനുഭവ സമ്പന്നരായ സാങ്കേതിക പ്രവര്‍ത്തകരും കൈപുണ്യവും വൈദഗ്‌ദ്യവും കൈമുതലായ ഇരുപതോളം ഡോക്ടര്‍മാരുടേയും പാരാ മെഡിക്കല്‍ സ്റ്റാഫിന്റേയും സഹകരണത്തൊടെ എല്ലാവര്‍ക്കും സൌജന്യ നിരക്കില്‍ വൈദ്യ പരിശോധന നടത്തുന്നതിനുള്ള സൌകര്യം ഷിഫയുടെ ഫര്‍വാനിയ ശാഖയില്‍ ഒരുക്കുകയാണ്‌ .

ഏത്‌ സാധാരണക്കാരനും ആരോഗ്യ സംരക്ഷണം ലഭ്യമാകണമെന്ന ലക്‌ഷ്യത്തോടെ ഒരു ദിനാര്‍ മാത്രം ഫീസ്‌ ഈടാക്കിയാണ്‌ ഇത്തരമൊരു ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്‌.

ജനറല്‍ മെഡിസിന്‍ ,ഗൈനക്കോളജി,ത്വക്‌ രോഗ വിഭാഗമ്‌,പീഡിയാട്രിക്‌, ഈ.എന്‍ .ടി ഓര്‍ത്‌റ്റോപീഡിക്‌, നേത്രരോഗ വിഭഗമ്‌, ഡെന്റല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്‌ദ ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാകുമെന്നും പ്രമേഹ രോഗനിര്‍ണ്ണയമടക്കമുള്ളവ ഇതിലൂടെ ലഭ്യമാകുമെന്നും മ്മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. അബ്‌ദുല്‍ നാസ്സര്‍ പറഞ്ഞു. ക്കൂടാതെ ലബോറട്ടറി സേവനങ്ങള്‍ക്ക്‌ 25% കിഴിവും ഫാര്‍മസ്സിയില്‍ 8% കിഴിവും ഇതിനോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയിട്ടുണ്‌ട്‌.പതിനന്‌ച്‌ ദിനാറിന്‌ മാസ്റ്റര്‍ ഹെല്‍ത്ത്‌ ചെക്കപ്പും അത്യാധുനിക സാങ്കേതികോപകരണങ്ങളുടെ സഹായത്തോടെയുള്ള പൂര്‍ണ വൈദ്യ പരിശോധനയും ക്യാമ്പയിനോടനുബന്ധിച്ച്‌ സൌജന്യ നിരക്കില്‍ ലഭ്യമാകും .

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ ഷിഫ അല്‍ ജസീറ മാനേജിംഗ്‌ ഡയറക്‌റ്റര്‍ മുഹമ്മദ്‌ റബീഹ്‌ റബിയുള്ളയുടെ നിര്‍ദ്ധേശ പ്രകാരം ഏതു സാധാരണക്കാരനും അരോഗ്യ സംരക്ഷണത്തിന്‌ തടസമുണ്‌ടാകരുതെന്നും , അവരവരുടെ ഭാഷയില്‍ ഡോക്‌ടര്‍മാരുമായി സംവദിക്കുന്നതിനും ഏറ്റവും ചുരുങ്ങിയ ചെലവില്‍ ചികിത്സ ലഭിക്കുന്നതിനുമാണ്‌ ഇത്തരമൊരി ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന്‌ ഷിഫ അല്‍ ജസീറ അഡ്‌മിന്‍ ജനറല്‍ മാനേജര്‍ അബ്ദുല്‍ അസീസ്‌ പറഞ്ഞു.തുച്ഛ വരുമാനക്കാരായ പ്രവാസികളുടേയും ആരോഗ്യ സംരക്ഷണം പ്രധാനമണെന്നും സാമ്പത്തിക ബുദ്ദിമുട്ടു മൂലവും ഭാഷാ പ്രശ്‌നങ്ങള്‍ മൂലവും ശരിയായ ചികിത്സ നേടാന്‍ കഴിയാതിരിക്കുന്ന ഗാര്‍ഹിക ജോലിക്കാരടക്കമുള്ളവര്‍ ഈയവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മൂന്നു മാസത്തിലൊരിക്കലെങ്കിലും സമ്പൂര്‍ണ്ണ വൈദ്യ പരിശോധന നടത്തുന്നത്‌ പ്രവാസ ജീവിതത്തിന്‌ അഭികാമ്യമാണെന്നും ശ്രീ അബ്ദുല്‍ അസീസ്‌ കൂട്ടിച്ചേര്‍ത്തു.സാമ്പത്തിക നേട്ടത്തിനുപരി യഥാര്‍ത്ഥ ജീവ കാരുണ്യപ്രവര്‍ത്തനമാണ്‌ ഇതിലൂടെ ലക്‌ഷ്യമിടുന്നതെന്നും പ്രവാസികളിലുണ്‌ടാകുന്ന പ്രമേഹം , ഹൃദ്രോഗം , വൃക്കരോഗങ്ങള്‍ തുടങ്ങിയവ കണെ്‌ടത്തുന്നതിനു കൂടി ലക്‌ഷ്യമിട്ടാണ്‌ ഇത്തരം ക്യാമ്പയിന്‍ സംഘാടിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
വൈദ്യപരിശോധനാ പ്രചരണം സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക