Image

`ഹാംലെറ്റ്‌' പ്രമേയമാക്കി കര്‍മ്മയോഗി

Published on 23 February, 2012
`ഹാംലെറ്റ്‌' പ്രമേയമാക്കി കര്‍മ്മയോഗി
വി.കെ.പ്രകാശ്‌ സംവിധാനം ചെയ്‌ത കര്‍മയോഗി ഉടന്‍ തീയേറ്ററുകളിലെത്തും. വില്യം ഷേക്‌സ്‌പിയറിന്റെ പ്രസിദ്ധമായ ഹാംലറ്റ്‌ എന്ന നാടകം പ്രമേയമാക്കിയാണ്‌ ചിത്രം തയാറാക്കുന്നത്‌. കേരളീയ പശ്ചാത്തലത്തില്‍ പ്രത്യേകിച്ച്‌ വടക്കേ മലബാറിലെ യോഗി സമുദായക്കാരുടെ പശ്ചാത്തലത്തിലാണ്‌ ഈ ചിത്രം ഒരുങ്ങുന്നത്‌. ആ വംശജരുടെ ആചാരാനുഷ്‌ഠാനങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നുണ്‌ട്‌.

ഹാംലറ്റ്‌ എന്ന ഷേക്‌സിപിയര്‍ കഥാപാത്രം അനുഭവിച്ച ഒര മാനസിക പ്രശ്‌നമാണ്‌ ഈ സിനിമയുടെ കേന്ദ്രബിന്ദു. അച്ഛന്റെ കൊലപാതകിയോട്‌ പ്രതികാരം ചെയ്യാന്‍ നിയോഗിക്കപ്പെട്ട മകനാണ്‌ രുദ്രന്‍. കൊലപാതകി ആരെന്നറിഞ്ഞിട്ടും അയാള്‍ കാര്യം നീട്ടിവയ്‌ക്കുന്നു. അതിന്‌ മുടന്തന്‍ ന്യായങ്ങള്‍ കണെ്‌ടത്തുന്നു. ഇത്‌ അയാളുടെ ദ്വന്ദ മനസിന്റെ പ്രശ്‌നമാണ്‌. ഈ മാനസികാവസ്ഥയെ അയാള്‍ എങ്ങനെ നേരിടും അതാണ്‌ ഈ ചിത്രത്തിലൂടെ പറയുന്നത്‌.

ഇന്ദ്രജിത്തും നിത്യാമേനോനും പ്രധാന കഥാപാത്രങ്ങളാകുന്നു. അശോകന്‍, സൈജുകുറുപ്പ്‌, മണിക്കുട്ടന്‍,എം.ആര്‍.ഗോപകുമാര്‍, തലൈവാസല്‍വിജയ്‌ തുടങ്ങിയവരും അഭിനയിക്കുന്നു. മട്ടന്നൂര്‍ബല്‍റാം തിരക്കഥയും സംഭാഷണവും എഴുതുന്നു. സംഗീതം-ഔസേപ്പച്ചന്‍. ഫെബ്രുവരി മൂന്നാംവാരത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തും. -വാഴൂര്‍ജോസ്‌
`ഹാംലെറ്റ്‌' പ്രമേയമാക്കി കര്‍മ്മയോഗി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക