Image

എഴുതാതിരുന്നാലോ എന്നാണാദ്യം കരുതിയത് (പി ഡി ജോര്‍ജ് നടവയല്‍)

Published on 02 March, 2017
എഴുതാതിരുന്നാലോ എന്നാണാദ്യം കരുതിയത് (പി ഡി ജോര്‍ജ് നടവയല്‍)
എഴുതാതിരുന്നാലോ എന്നാണാദ്യം കരുതിയത്.
എഴുതാനുള്ള ഉള്‍പ്രേരണയ്ക്ക് അണ കെട്ടി നോക്കി,
പല തവണ.
കഴിഞ്ഞില്ല.
മനുഷ്യന്റെ കാര്യമതാണ്.
ചിലത് അപ്രതിരോധ്യമാണ്.
എല്ലാ ദാഹങ്ങളോടുമുള്ള പൊരുത്തപ്പെടല്‍,
ആത്മപ്രകാശനം, സ്വാതന്ത്ര്യവാഞ്ഛ,
പ്രകാശത്തോടുള്ള കൂട്ട്,
കൂട്ടുകൂടാനുള്ള ത്വര,
ആശയവിനിമയത്തിന്റെ സാന്ത്വനം,
വായിയ്ക്കാനുള്ള വ്യഗ്രത, സേവന തത്പരത,
സംഘടനാപ്രവര്‍ത്തനം, ഈശ്വരാന്വേഷണം,
പ്രാര്‍ത്ഥനാ മാനസം, വിശുധീകരിക്കപ്പെടുവാനുള്ള തീക്ഷ്ണത,
തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള മോഹം,
വിജ്ഞാന തൃഷ്ണ, നിത്യനവീകരണം,
വിശപ്പടക്കുവാനുള്ള ഉള്‍വിളി-
ആ പട്ടിക പെരുക്കുന്നു.
അവയെല്ലാം മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ( അന്തക്കരണത്തിനും അപ്പുറമുള്ള അനിര്‍വചനീയമായ അകക്കാമ്പ്)
അത്ഭുത വിലാസ്സങ്ങളാകയാല്‍
ചില ഉള്‍പ്രേണകളോട് വശംകെട്ടു പോകുന്നു.
ഈ ഉള്‍പ്രേരണകളെ
അപരന്നു അഥവാ സഹജീവിക്ക്
ദോഷം വരതെ എങ്ങനെ നിര്‍വഹിക്കാം,
അവയെ അവനവന്റെ സ്വത്വ ബോധത്തിന്
ഭംഗം വരാതെ എങ്ങനെ പാലിക്കാം
എന്ന കാര്യചിന്തനമാണ് മുഖ്യം.
സമൂഹഗാത്രത്തിന്റെ വിവിധ അവയവങ്ങളായ
രാഷ്രീയത്തനും മാധ്യമങ്ങള്‍ക്കും
മതത്തിനും വിദ്യാഭ്യാസ്സ സ്ഥാപനങ്ങള്‍ക്കും
സിനിമാ-കലാ-സാഹിത്യ പ്രമേയങ്ങള്‍ക്കും
ധര്‍മനിഷ്ഠ തെറ്റുന്നൂ.
വഴിതെറ്റുന്ന ഉള്‍പ്രേണകള്‍ ഉള്ളവരുടെ നിയന്ത്രണത്തില്‍
അത്തരം മാനവീക സ്ഥാപനങ്ങള്‍ അമരുമ്പോഴാണ്
"റോബിങ്ങ് പര്‍വ്വം' സംഹാര താണ്ഡവമാടുക;
ക്വട്ടേഷന്‍ കൊലകളും ലൈംഗിക ഭീകരതകളും സ്വാസ്സോച്ഛ്വാസ്സമാæക.
അതാണ് പുരോഹിത ഗര്‍ഭത്തിന്റെയും
സിനിമാനടീ ആക്രമണത്തിന്റെയും
സൗമ്യാ ഹത്യയുടെയും
ജിഷാ വധത്തിന്റെയും നരകസ്രോതസ്സ്.
ഉപഭോഗാസക്തമായ സമൂഹം,
അമാന്യമായ കാര്യങ്ങളെ കലയില്‍ മാന്യവത്ക്കരിച്ചതിന്റെ ദുരന്തം.
ചൂഷകരുടെ എത്തിക്‌സില്‍
ലോകവും മതവും രാഷ്ടീയവും
സിനിമാ-ടെലവിഷന്‍തിരകളും
പാദസേവ ചെയ്യുന്ന 
ആധുനിക നരാധമ സംസ്കാരം.
ഇതില്‍ നിന്ന് പുരോഹിതനും
പൂജാരിയും മൊല്ലാക്കയും മുക്തരാകുന്നില്ല. 
ഉത്തരവാദ സ്ഥനങ്ങളിലേക്ക് പദമൂന്നുന്നവര്‍ക്ക്
കാലിടറാതിരിക്കാനുള്ള സംവിധാനങ്ങളുടെ പൊളിച്ചെഴുത്ത്
മാധ്യമങ്ങളും രാഷ്ട്രീയവും
വിദ്യാഭ്യാസ്സവും മതവും
ആതുര സേവന രംഗവും
നീതി നിര്‍വഹണ സംവിധാനങ്ങളും 
പുതിയ അനുഭവങ്ങളുടെയും
ദുരനുഭവങ്ങളുടെയും
സാങ്കേതികക്കുതിപ്പിന്റെയും
ദൃശ്യാദൃശ്യ സാദ്ധ്യതകളില്‍ പുനരെഴുതുക.
പ്രലോഭനങ്ങള്‍ക്ക് ആണും പെണ്ണും
കാരണക്കാരാകുന്നില്ലെന്ന്
എങ്ങനെ കണ്ടെത്താനാകും?
അതു കണ്ടെത്താകാനാകാത്തിടത്തോളം കാലം
അവിഹിത ഗര്‍ഭങ്ങളും
അനാഥ പ്രേതങ്ങളും
ആവര്‍ത്തിക്കപ്പെടും. 
ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്ന കാലത്തും
ഇതു തെന്നെയായിരുന്നു ഗതി.
ദേവ പാഠങ്ങള്‍ വഴി നടത്തിയിരുന്നെങ്കില്‍.
അധികാരത്തിരിക്കുന്നവര്‍ ധര്‍മ്മിഷ്ഠരായിരുന്നെങ്കില്‍.
കിരീടവും ചെങ്കോലും കയ്യാളുന്നവര്‍
ഫ്രാന്‍സീസ് പാപ്പയെപ്പോലെ ആയിരുന്നെങ്കില്‍,
സ്വാമി വിവേകാനന്ദനെപ്പോലെയായിരുന്നെങ്കില്‍...
നാം ചൂഷകരാകാതിരുന്നെങ്കില്‍-
നാം സ്വാര്‍ത്ഥരാകാതിരുന്നെങ്കില്‍,
നാം ലാഭക്കണ്ണൂള്ളവരാകാതിരുന്നെങ്കില്‍...
നാം ആരാന്റെ അമ്മയുടെ ഭ്രാന്തില്‍ സന്തോഷിക്കാതിരുന്നെങ്കില്‍..
എഴുതാതിരുന്നാലോ എന്നാണാദ്യം കരുതിയത് (പി ഡി ജോര്‍ജ് നടവയല്‍)
Join WhatsApp News
വിദ്യാധരൻ 2017-03-03 06:57:34
എഴുതാതിരുന്നിട്ടെന്തു കാര്യം
എഴുതുക തൂലിക ഖഡ്‌ഗമാക്കി
എഴുതിയില്ലേൽ എഴുത്തുകാരേ
അഴുമതി ഇവിടെ പടർന്നു കേറും
അധികാരത്തിന്റെ മറവിൽ നിന്ന്
അധികാരവർഗ്ഗം പുളച്ചിടുന്നു
തടയിടാൻ അവരുടെ പുളച്ചിലിന്
പടവാളാക്കുക തൂലികകൾ
മന്ത്രിമാർ തന്ത്രിമാർ പുരോഹിതന്മാർ
തന്തയില്ലായ്മ കാട്ടിടുമ്പോൾ
മിണ്ടാതിരിക്കുമോ  എഴുത്തുകാരെ
കണ്ടില്ലെന്നു നടിച്ചിടുമോ?
നീതിയും ധർമ്മവും ഇന്നിവിടെ
ഭീതിയാൽ ഉൾവലിഞ്ഞിരിപ്പൂ
മൂല്യങ്ങളെല്ലാം ചതച്ചരച്ച്
മൂലയിൽ കേറ്റി വച്ചിടുമ്പോൾ
മിണ്ടാതിരിക്കുമോ  എഴുത്തുകാരെ
കണ്ടില്ലെന്നു നടിച്ചിടുമോ?
എഴുതാതിരുന്നിട്ടെന്തു കാര്യം
എഴുതുക തൂലിക ഖഡ്‌ഗമാക്കി
എഴുതിയില്ലേൽ എഴുത്തുകാരേ
അഴുമതി ഇവിടെ പടർന്നു കേറും

വായനക്കാരൻ 2017-03-03 07:56:08

നടവയലിന്റെ കവിത ചിന്തോദ്ദീപകമാണ്. ആദ്യം അത് വായിക്കാതെ വിട്ടെങ്കിലും വിദ്യാധരൻ എന്തുകൊണ്ടാണ് മന്ത്രിമാരുടേം താന്ത്രിമാരുടേം പുരോഹിതന്മാരുടേം തന്തക്ക് വിളിക്കുന്നത് എന്ന് നോക്കിയപ്പോളാണ് നടവയലിന്റ് കവിതയിലേക്ക് പോയത്.  ശരിയാണ് നേതൃത്വങ്ങൾക്കും അവരെ തെരെഞ്ഞടുക്കുന്ന സമൂഹത്തിനും കാര്യമായ തകരാറെന്തൊ സംഭവിച്ചിരിക്കുന്നു. അനീതിയും അധർമ്മവും അടിച്ചമർത്തലുകളും ഇന്ന് ധർമ്മവും നീതിയുമായി മാറിയിരിക്കുന്നു. ഇവിടെ കവികളും എഴുത്തക്കാരും അഴുമതിക്കാരുടെ സ്തുതിപാഠകരാകാതെ അവരുടെ അഴുമതികൾക്കും അക്രമങ്ങള്ക്കും എതിരെ തൂലിക പടവാളെക്കേണ്ടതാണ്. നടവയലിനും വിദ്യാധരനും അഭിനന്ദനം

"മന്ത്രിമാർ തന്ത്രിമാർ പുരോഹിതന്മാർ
തന്തയില്ലായ്മ കാട്ടിടുമ്പോൾ
മിണ്ടാതിരിക്കുമോ  എഴുത്തുകാരെ
കണ്ടില്ലെന്നു നടിച്ചിടുമോ?"


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക