Image

പഞ്ചരോധാസ്ത്രങ്ങള്‍! (കവിത: സോയ നായര്‍)

Published on 03 March, 2017
പഞ്ചരോധാസ്ത്രങ്ങള്‍! (കവിത: സോയ നായര്‍)
ഭാവിബാധ്യതകളോര്‍ത്ത്
ലേബര്‍വാര്‍ഡുകളില്‍
മുറിച്ചുമാറ്റപ്പെടുന്ന
ഒന്നാം രോധം ഭ്രൂണഹത്യകള്‍ !

ബാല്യം,കൗമാരം,യൗവനം,
വാര്‍ദ്ധക്യമെന്നീ
വ്യത്യാസങ്ങളില്ലാതെ ചാരിത്ര്യം
പിച്ചിച്ചീന്തുന്നവരുടെ
രണ്ടാം രോധം പീഡനങ്ങള്‍ !

വിവാഹകമ്പോളങ്ങളിലെ
സ്വര്‍ണ്ണത്തൂക്കക്കുറവുകളാലും
ആര്‍ത്തവചക്രദിനങ്ങളാലും
നഷ്ടമാകുന്ന
സ്വാതന്ത്ര്യത്തിന്റെ
മൂന്നാം രോധം ആചാരങ്ങള്‍ !

തിമിരാന്ധരായ്
മാനുഷികമൂല്യബന്ധങ്ങളില്‍
കലര്‍ത്തുന്ന സംശയത്തിന്റെ
നാലാം രോധം
സദാചാരസമൂഹം!

പ്രച്ഛന്ന വേഷങ്ങളില്‍ അവതരിച്ച്,
അക്ഷരങ്ങളിലൂടെ,
ബട്ടണ്‍ക്ലിക്കുകളിലൂടെ
തൊടുത്തുവിടുന്ന
അസത്യങ്ങളുടെ
അഞ്ചാം രോധം
പൊതുമാധ്യമങ്ങള്‍!

അന്നും ഇന്നുമീ
രോധാസ്ത്രങ്ങളാല്‍
അരക്ഷിതരായ്
സ്ത്രീമനസ്സും കാലവും !

****************
സോയ നായര്‍
ഫിലാഡല്‍ഫിയ.
Join WhatsApp News
Sudhir Panikkaveetil 2017-03-04 14:12:00
എല്ലാ അസ്‌ത്രങ്ങളും എന്തുകൊണ്ട് സ്ത്രീകളിൽ വന്നു പതിക്കുന്നു? . കവയിത്രിയുടെ ചോദ്യങ്ങൾ ശ്രദ്ധ അർഹിക്കുന്നു. തൊടുക്കുന്നത് പുരുഷനാണ്, അവന്റെ കയ്യിൽ വില്ലുണ്ട്. അമ്പുകൾ വന്നു കൊണ്ടെയെരിക്കും. എന്ത് ചെയ്യാം, ഉന്നം പിഴപ്പിക്കുക തന്നെ. കവിത അതിനു പ്രേരകമാകും. ശ്രീമതി സോയ നായർക്ക് അഭിനന്ദനങൾ !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക