Image

ഒമാന്‍ടെല്‍ നിരക്കുകള്‍ കുത്തനെ കുറച്ചു

സേവ്യര്‍ കാവാലം Published on 23 February, 2012
ഒമാന്‍ടെല്‍ നിരക്കുകള്‍ കുത്തനെ കുറച്ചു
മസ്‌കറ്റ്‌: ഒമാനിലെ പൊതുമേഖല സ്ഥാപനവും ടെലികമ്യൂണിക്കേഷന്‍ രംഗത്തെ അതികായകരുമായ ഒമാന്‍ടെല്‍ അതിന്റെ നിരക്കുകള്‍ കുത്തനെ കുറച്ചു. ഇന്ത്യ ഉള്‍പ്പെടെ 70 രാജ്യങ്ങളിലേയ്‌ക്കുള്ള വിദേശ കോള്‍ നിരക്കുകള്‍ കൂടാതെ ആഭ്യന്തര നിരക്കുകളിലും വന്‍ കുറവുകളാണ്‌ വരുത്തിയിട്ടുള്ളത്‌. 50 ശതമാനം മുതല്‍ 70 ശതമാനം വരെയാണ്‌ കുറവ്‌. കൂടാതെ ഓഫ്‌ പീക്ക്‌ സമയം 15 മണിക്കൂറായി നീട്ടുകയും ചെയ്‌തു.
ഒമാന്‍ടെല്‍ നിരക്കുകള്‍ കുത്തനെ കുറച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക