Image

പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ശൈഖ്‌ ബകരി നിര്യാതനായി

Published on 23 February, 2012
പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ശൈഖ്‌ ബകരി നിര്യാതനായി
ദുബായ്‌: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ പ്രമുഖ ഇസ്ലാമിക കര്‍മ്മ ശാസ്‌ത്ര പണ്ഡിതനും ലോക പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും ഖാരിയും നിരവധി മതപണ്ഡിതരുടെ ഗുരുവര്യരുമായ ശൈഖ്‌ ബകരി അല്‍ താറാവീശീ (ഇന്ന്‌ വ്യാഴം) വൈകുന്നേരം ദുബായില്‍ നിര്യാതനായി. 91 വയസ്സായിരുന്നു. ദുബായിലെ ജുമേരയിലെ മകന്‍ ഡോ. മുആദിന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹനഫീ മദ്‌ഹബില്‍ പ്രശസ്‌ത മത പണ്ഡിതനായ ശൈഖ്‌ അബ്ദുല്‍ മജീദ്‌ അല്‍ താറാവീശീയുടെ മകനായി 1921 ല്‍ ജനിച്ചു.

പന്ത്രണ്ടാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ ശേഷം ശൈഖ്‌ ലബ്‌സ്‌ വസീതിന്റെ അടുത്ത്‌ നിന്ന്‌ പതിനഞ്ച്‌ ദിവസം സൂറത്തുല്‍ ഫാത്തിഹ മാത്രം ശൈഖ്‌ ഓതി പരിശീലിച്ചിരുന്നു.

ഇന്നു ജീവിച്ചിരിപ്പുള്ളവരില്‍ വിശുദ്ധ ഖുര്‍ആനിന്‌ ഏറ്റവുമധികം സനദ്‌ ഉള്ളവരും പത്ത്‌ ഖിറാഅത്ത്‌ സനദ്‌ കൊടുക്കുന്നവരില്‍ പ്രമുഖനും ഖുര്‍ആന്‍ പാരായണം നിയമത്തില്‍ നൈപുണ്യം സിദ്ധിച്ചവരും പ്രമുഖ വാഗ്മിയായിരുന്നു ശൈഖ്‌ ബകരി. ദുബായിലെ പത്ത്‌ ഖിറാത്ത്‌ പഠിപ്പിക്കുന്ന ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററിലെ പ്രന്‍സിപ്പല്‍ ശൈഖ്‌ മുഹമ്മദ്‌ അഹമ്മദ്‌ ശഖ്‌റൂന്‍, കുവൈറ്റിലെ ശൈഖ്‌ ഹിസ്സാന്‍ സബ്‌സബീ, അല്‍ജീരിയയിലെ ശൈഖ്‌ മുഹമ്മദ്‌ ബൂര്‌കാബ്‌, ലിബ്‌നാനിലെ ശൈഖ്‌ ഉമര്‍ ദാവൂഖ്‌, ജോര്‍ദാനിലെ ശൈഖ്‌ ഹിസ്സാം അബ്ദുല്‍ മൌലാ, തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാരില്‍ പ്രമുഖരാണ്‌.

നാളെ (വെള്ളി ) ജുമുഅ നിസ്‌കാരത്തിനു ശേഷം ദുബായ്‌ അല്‍ കൂസിലെ ഖബര്‍ സ്ഥാനില്‍ മയ്യിത്ത്‌ മറവു ചെയ്യും.



വാര്‍ത്ത: ആലൂര്‍ ടി എ മഹമൂദ്‌ ഹാജി 0097150 4760198

ശൈഖ്‌ മുഹമ്മദ്‌ അഹമ്മദ്‌ ശഖ്‌റൂന്‍, 0097150 5240100
പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ശൈഖ്‌ ബകരി നിര്യാതനായിപ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ശൈഖ്‌ ബകരി നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക