Image

കമല്‍ ഉപേക്ഷിച്ചെങ്കിലും മകള്‍ ശ്രുതി അമ്മയെ തേടിയെത്തി

Published on 24 February, 2012
കമല്‍ ഉപേക്ഷിച്ചെങ്കിലും മകള്‍ ശ്രുതി അമ്മയെ തേടിയെത്തി
അടുത്തിടെയാണ് ശ്രുതി ഹാസന് ആ തിരിച്ചറിവുണ്ടായത്. താന്‍ അമ്മയില്‍ നിന്നും ഇത്ര അകന്നുപോകുവാന്‍ പാടില്ലായിരുന്നു. കമല്‍ഹാസന്‍ ഗൗതമിക്കൊപ്പം താമ സിക്കാന്‍ തുടങ്ങിയപ്പോള്‍ ശ്രുതി നാടകീയമായി അമ്മയെ വിട്ട് കമലിനും ഗൗത മിക്കും പിന്നില്‍ അണിചേരുകയായിരുന്നു. അതിനുശേഷം നാലുവര്‍ഷത്തോളം   ശ്രുതിക്ക് അമ്മയുമായി ഒരു അടുപ്പവുമില്ലായിരുന്നു.

ഇപ്പോള്‍ ശ്രുതി എല്ലാ ശനിയാഴ്ചകളിലും ചെന്നൈയില്‍ നിന്നു മുംബൈയിലേക്കു പറക്കുമത്രേ അമ്മയെ കാണാന്‍ സരികയും ശ്രുതിയും മുംബൈയിലെ കോഫി ഷോപ്പുകളില്‍ പതിവായി കൈകോര്‍ത്തു പിടിച്ചു വരികയും മണിക്കൂറുകളോളം വര്‍ത്തമാനം പറഞ്ഞിരിക്കുകയും ചെയ്യുന്നുണ്ട്. മുംബൈയിലേക്കു താമസം മാറാനും ശ്രുതി ആലോചിക്കുന്നുണ്ടത്രേ. പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ കമല്‍ മുംബൈയില്‍ നടക്കുന്നതെല്ലാം അറിയുന്നുണ്ടോ ആവോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക