Image

കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ ഡോ. മരിയന്‍ ഹിലര്‍ പ്രഭാഷണം നടത്തി

മാത്യൂ വൈരമണ്‍ Published on 04 April, 2017
കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ ഡോ. മരിയന്‍ ഹിലര്‍ പ്രഭാഷണം നടത്തി
ഹൂസ്റ്റണ്‍: കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ മാര്‍ച്ച് മാസത്തിലെ യോഗം ജോണ്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ സ്റ്റാഫോര്‍ഡിലെ ദേശി റെസ്റ്ററന്റില്‍ നടന്നു. ജോണ്‍ മാത്യു, ഡോ. മരിയന്‍ ഹിലറിന്റെ കൃതികളെക്കുറിച്ചു ഹൃസ്വമായി പറഞ്ഞു കൊണ്ട്് അദ്ദേഹത്തെ സദസിന് പരിചയപ്പെടുത്തി.

മാനവസദാചാര പെരുമാറ്റത്തിന്റെ പരിണാമം എന്ന വിഷയത്തെ ആസ്പദമാക്കി ടെക്‌സാസ് സതേണ്‍ യൂണിവേഴ്‌സിറ്റിയിലെ ബയോ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. മരിയന്‍ ഹിലര്‍ പ്രഭാഷണം നടത്തി. ജോണ്‍ കുന്തറ, നൈനാന്‍ മാത്തുള്ള, ജോസഫ് തച്ചാറ, ടി. എന്‍. ശമുവേല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രവാസി പത്രത്തിന്റെ ഉടമ അലക്‌സാണ്ടര്‍ തോമസിന്റെ മാതാവ് സാഹിത്യകാരന്‍ ജോണ്‍ കുന്തറയുടെ മാതാവ്, കാര്‍ട്ടൂണിസ്റ്റ് മനു മാത്യു, ഡാലസ് എന്നിവരുടെ നിര്യാണത്തില്‍ കേരളാ റൈറ്റേഴ്‌സ് ഫോറം അനുശോചനം രേഖപ്പെടുത്തി. മാത്യു മത്തായി കൃതജ്ഞത പറഞ്ഞു.
കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ ഡോ. മരിയന്‍ ഹിലര്‍ പ്രഭാഷണം നടത്തികേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ ഡോ. മരിയന്‍ ഹിലര്‍ പ്രഭാഷണം നടത്തി
Join WhatsApp News
Wiisdom 2017-04-06 07:18:52
കേരള റൈറ്റേഴ്‌സ് ഫോറത്തിൽ സായിപ്പിനെ കൊണ്ടുവന്ന് മലയാളം പഠിപ്പിക്കുന്നതിനെക്കുറിച്ചു തോന്ന്യവാസം എന്ത് പറയുന്നു? സായിപ്പിനെ മലയാളം പഠിപ്പിക്കുന്നത് അത്ര എളുപ്പം ഉള്ള പണിയല്ല. അതും തൊണ്ണൂറു കഴിഞ്ഞ ഒരു വല്ല്യപ്പനെ. (സായിപ്പാണ്‌ നല്ലൊരു മലയാളം നിഘണ്ടു മലയാളത്തിന് നൽകിയതെന്ന കാര്യം തോന്ന്യവാസം അറിഞ്ഞിരിക്കുന്നത് നല്ലതാണ്) പക്ഷെ കേരളത്തിലെ മലയാളി കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിലും എളുപ്പമാണ് ഇതൊക്കെ ചെയ്യുന്ന സംഘടനകൾ മലയാള ഭാഷയുടെ വളർച്ചയുടെ ഭാഗം അല്ലെന്നു താങ്കൾക്ക് പറയാൻ കഴിയുമോ? കേരളത്തിൽ മലയാള ഭാഷയുടെ വളര്ച്ചക്ക് എന്താണ് ചെയ്യുന്നത്. അവിടെയുള്ളവർ മംഗ്ളീഷ് സംസാരിക്കുന്നു  തനിക്ക് അതിൽ കുഴപ്പം ഇല്ലേ? എന്തിനാ ഈ രാജ്യത്ത് താമസിക്കുന്നത്? തന്റെ അപാരമായ മലയാള പാണ്ഢ്യത്യവുമായി കേരളത്തിലേക്ക് മടങ്ങു. ഇവിടെ ഇങ്ങനെയാണ് ഇഷ്ടം ഉണ്ടെങ്കിൽ സ്വീകരിച്ചാൽ മതി,  പിന്നെ അമേരിക്കയിൽ പല കോളേജുകളിലും മലയാള ഭാഷ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഭാഷയുടെ വളർച്ചെയെക്കുറിച്ചുള്ള സങ്കുചിതമായ കാഴ്ച്ചപ്പാട് കളഞ്ഞു അതിന്റെ ഒരു ഭാഗം ആകാൻ ശ്രമിക്കുക. അല്ലങ്കിൽ മിണ്ടാതിരിക്ക്
Feel Hill (Thonnia Mala 2) 2017-04-07 12:04:16
What is this happening? Some 5 or 6 people eating food and drinking cofee ot tea, Is  it a big news? Look like a Saippu teaching Malayalam to you folks. Wonderful. Is this way you are promoting Malayalam in USA? This is my question. Waht about awards? Any new awards to any body? Let us know? Waht about discussion of "Bhoomikkoru Mudra". Since 6 months it looks like discussion is going on about "Mudra". So nobody else get a chance and only permanent leaders get chances up there.  Even though you conduct election, the same people only sending emails or same leaders stay on positions by any other fancy names. So, this way Writers club conduct meetings and you enrich Malayalam. We need good writers and good speakers up there to conduct the meetings. We need variety there. Not just same book same discussion or same people taking all the time there.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക