Image

അമേരിക്കയിലെ മലയാളി സ്റ്റേജ് ഷോകള്‍

റോബിന്‍ കൈതപ്പറമ്പ് Published on 06 April, 2017
അമേരിക്കയിലെ മലയാളി സ്റ്റേജ് ഷോകള്‍
വീണ്ടും ഇതാ അമേരിക്കയില്‍ സ്റ്റേജ് ഷോകളുടെ ഉത്സവം തുടങ്ങുകയായി.മലയാള നാട്ടില്‍ നിന്നും താര രാജാക്കന്‍മാരും താര റാണീകളും ,പഴയകാല താരങ്ങളും, പാട്ടു പാടാന്‍ അറിയുന്നവരും, പാടാന്‍ പഠിച്ചു കൊണ്ടിരിക്കുന്നവരും, മിമിക്രി എന്ന കലാരൂപത്തെ, പുതിയ തലമുറയുടെ കലയായി ചിത്രീകരിച്ച് കോമഡി എന്ന കോമാളിത്തരം കാണിക്കുന്നവരും എത്തുകയായി
അമേരിക്കയില്‍ ഒരു പ്രോഗ്രാം കിട്ടുക എന്നത് മലയാള താരങ്ങളെ സംബദ്ധിച്ചിടത്തോളം ലോട്ടറി അടിക്കുന്നതിന് തുല്യമാണ്. കുടുംബസമേതം സ്‌പോണ്‍സറുടെ ചിലവില്‍ ഒരു അമേരിക്കന്‍ പര്യടനം.അതില്‍ കൂടുതല്‍ ഒന്നും തന്നെ ഈ താരങ്ങള്‍ക്ക് അമേരിക്കയില്‍ നടത്തുന്ന പ്രോഗ്രാമുകളോട് ഒരു പ്രതിപത്തിയും ഇല്ല. 

ശരിയായ നിലയിലുള്ള യാതൊരുവിധ മുന്നൊരുക്കവും ഇല്ലാതെയാണ് പലേ നടന്‍മാരും നടികളും സ്റ്റേജില്‍ കയറുന്നത്. ഏറ്റം ദയനീയമായി പലപ്പോഴും തോന്നിയിട്ടുള്ളത് ഈ കലാകാരന്‍മാര്‍ തന്നെ ഗള്‍ഫ് നാടുകളിലും, മറ്റ് പല സ്ഥലങ്ങളിലും നടത്തിയട്ടുള്ള ഷോകള്‍, യൂറ്റുബിലും മറ്റ് ദ്യശ്യ മാധ്യമങ്ങളിലും വൈറലായി ലോകത്തുള്ള എല്ലാ മലയാളികളും കണ്ടിട്ടുള്ളത്; ഒരു ലജ്ജയും കൂടാതെ അമേരിക്കയില്‍ കൊണ്ട് വന്ന് നമ്മുടെ മുന്‍പില്‍ ഛര്‍ദ്ധിച്ച് വെയ്ക്കും എന്നുള്ളതാണ്.കലാ അസ്വാദകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നമ്മള്‍ അമേരിക്കന്‍ മലയാളികള്‍ അതെല്ലാം ഏറ്റം സ്വദോടെ അപ്പാടെ വിഴുങ്ങുകയും ചെയ്യും.

ഇവിടെ അമേരിക്കയില്‍ കഴിവുള്ള; ഭാഷയേയും, കലയേയും സ്‌നേഹിക്കുന്ന, അതിനായി സമയം കണ്ടെത്തി സ്വയം സമര്‍പ്പിച്ച് ജീവിക്കുന്ന അനേകം കലാകാരന്‍മാരും, കലാകാരികളും കൊണ്ട് സമ്യദ്ധമാണ്. പക്ഷേ നമ്മള്‍ അവരെയൊന്നും കാണുകയില്ല. 

അവര്‍ ഒരു നല്ല പ്രോഗ്രാം ഇവിടെ നടത്തിയാല്‍ നമ്മള്‍ മലയാളികള്‍ക്ക് മാത്രം പ്രകടിപ്പിക്കാന്‍ കഴിയുന്ന ' പുച്ചം'' എന്ന ഭാവത്തില്‍ അതിനെ തള്ളിക്കളയുകയും; വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളിലെ കള്ളു കുടി സഭകളില്‍ പറഞ്ഞത് ആര്‍ത്ത് ചിരിക്കുകയും ചെയ്യും
സ്വപ്ന നഗരമായ അമേരിക്കയിലേക്ക് വരിക എന്നുള്ളത് മലയാളികളുടെ മാത്രമല്ല ഏതു മനുഷ്യന്റെയും സ്വപ്നമാണ്. 

ഇവിടെ അവസരങ്ങള്‍ ഒരിക്കലും തീരുന്നില്ല. മനുഷ്യനെ മനുഷ്യനായി കാണാനും, ബഹുമാനിക്കാനും ഇവിടെ നിയമം അനുവദിക്കുന്നു.7080 കാലഘട്ടങ്ങളില്‍ ഇവിടേയ്ക്ക് കുടിയേറിയ മലയാളികള്‍ പ്രത്യേകിച്ച് നേഴ്‌സുമാര്‍ നല്ലതുപോലെ ജോലി എടുത്തും,അവരുടെ ഭര്‍ത്താക്കന്‍മാര്‍ വീട്ടുകാര്യങ്ങള്‍ നോക്കിയും, മക്കളെ വളര്‍ത്തിയും ബാക്കിയുള്ള സമയം part time ജോലിക്ക് പോയും മറ്റുമാണ് നാട്ടിലുള്ള മാതാപിതാക്കളേയും, സഹോദരങ്ങളെയും സഹായിച്ചിരുന്നതും, വീടിന്റെയും, കാറിന്റെയും Loan അടച്ചിരുന്നതും. മക്കളെപ്പോലും ശരിയായി നോക്കാന്‍ സമയം ലഭിക്കാതെ അവരുടെ ജീവിതം കടന്നു പോയിരുന്നു. 

അക്കാലങ്ങളിലുള്ള ഏക വിനോദം വെള്ളി ശനി ദിവസങ്ങളിലുള്ള കൂടി ചേരലുകള്‍ ആയിരുന്നു.പാടാന്‍ കുറെച്ചിങ്കിലും അറിയാവുന്നവര്‍ പാടിയും, തമാശകള്‍ പറഞ്ഞും ,ഒരുമിച്ച് ഭക്ഷണം കഴിച്ചും അവര്‍ സന്തോഷം കണ്ടെത്തി
90 കളുടെ കാലഘട്ടത്തില്‍ അമേരിക്കയില്‍ സ്റ്റേജ് ഷോകള്‍ വരാന്‍ തുടങ്ങി;വീടുകളിലെ Tv കളില്‍ മാത്രം കണ്ടിരുന്ന താരങ്ങളും പാട്ടുകാരും തൊട്ടു മുന്‍പില്‍ തങ്ങള്‍ക്കായി പാടുകയും ആടുകയും ചെയ്യുന്നത് കണ്ടപ്പോള്‍ മലയാളികളായ നമ്മള്‍ അഭിമാനം കൊണ്ടു. അക്കാലങ്ങളില്‍ നല്ലതുപോലെ റിഹേഴ്‌സല്‍ നടത്തിയും, പുതിയ പുതിയ കോമഡികള്‍ അവതരിപ്പിച്ചും ആരെയും നോവിക്കാതെ അവര്‍ സ്റ്റേജ് ഷോകള്‍അവതരിപ്പിച്ചു

കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ എന്തിലും ലാഭം മാത്രം കാണുന്ന നമ്മുടെ ചില മുതലാളിമാര്‍ ഇതൊരു നല്ല ബീസിനസ് ആണ് എന്ന് മനഃസ്സിലാക്കി എല്ലാ വര്‍ഷവും പുതിയ പുതിയ താരങ്ങളെ കൊണ്ടു വരാന്‍ തുടങ്ങി. വരുന്ന താരങ്ങളുടെ മുന്‍പില്‍ ഇരുന്ന് താന്‍ വലിയ ആളാണെന്ന് കാണിക്കാനും, സ്വയം പുകഴ്ത്തി പറയാനും, ബഹുമാനം ഇരന്ന് വാങ്ങാനും തുടങ്ങിയപ്പോള്‍ വന്ന താരങ്ങള്‍ക്കും രസമായി. ഇതാ ഒരു പുങ്കന്‍ എന്ന് അവര്‍ക്ക് മനഃസ്റ്റിലെങ്കിലും തോന്നിയിരിക്കണം. നാട്ടിന്‍ നിന്നും വന്ന താരങ്ങള്‍ ഈ പുങ്ക ശിരോമണികളുടെചിലവില്‍ അമേരിക്ക മുഴുവന്‍ ചുറ്റിക്കാണുകയും, ഈ ദേഹത്തെ പുകഴ്ത്തി പറഞ്ഞ് പല സ്റ്റേജുകളില്‍ നിന്നായി നല്ലൊരു തുക സമ്പാദിച്ച് മടങ്ങിപ്പോവുകയും ചെയ്തു പോന്നു. അത് ഇപ്പോഴും തുടരുന്നു

ആദ്യകാല മലയാളി കുടിയേറ്റക്കാരുടെ
അത്രയും കഷ്ടപ്പാടും, ബുദ്ധിമുട്ടുകളും ഒന്നും ഇല്ലെങ്കിലും ഇപ്പോഴുള്ളവരും നല്ലതു പോലെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. പലേ ഭവനങ്ങളിലും ഭര്‍ത്താക്കന്‍മാര്‍ ചെറിയ ജോലികള്‍ ചെയ്തും മക്കളെ നോക്കിയും ജീവിക്കുന്നു. നഴ്‌സുമാര്‍ പഴയതുപോലെ തന്നെ രാത്രികള്‍ പകലുകള്‍ ആക്കിയും പകലുകള്‍ രാത്രികള്‍ ആക്കിയും കഴിയുന്നു. ഇടയ്ക്ക് വീണു കിട്ടുന്ന ഒഴിവു ദിവസങ്ങളില്‍ ഭീമമായ തുകയ്ക്ക് ticket ഉം എടുത്ത്, നാട്ടില്‍ നിന്നും വരുന്ന നമ്മുടെ പ്രിയ കലാകാരന്‍മാരെയും കലാകാരികളെയും കാണാന്‍ സ്റ്റേജിന്റെ ഏറ്റം മുന്‍പില്‍ തന്നെ സ്ഥാനം പിടിക്കുന്നു. TV യിലും വലിയ screen ലും മാത്രം കണ്ടിരുന്ന താരങ്ങള്‍ സ്റ്റേജിലേയ്ക്ക് വന്ന് സ്വയം പരിചയപ്പെടുത്തിയും, കൂടെ കൊണ്ടു വന്നവരെ പരിചയപ്പെടുത്തിയും പരിപാടികള്‍ തുടങ്ങുകയായി.


അതുവരെ കുഴപ്പം ഇല്ല. മാസങ്ങളോളം ഉള്ള തയ്യാറെടുപ്പുകള്‍ എന്നാണ് പരസ്യം. വളരെ ആകാംഷയോടെ പ്രാഗ്രാം കാണാന്‍ ഇരിക്കുംബോള്‍ അതാ വരികയായി;തലേന്ന് രാത്രിയിലും you tubil കണ്ട കോമഡി പ്രോഗ്രാം ഒരു ഉളുപ്പും ഇല്ലാതെ അതേപടി സ്റ്റേജില്‍ അവതരിപ്പിക്കുന്നു. മാസങ്ങളോളം ഇവരൊക്കെ എന്ത് തയ്യാറെടുപ്പാണ് നടത്തിയത് എന്ന് നമുക്ക് മന:സ്സിലാകില്ല.അതു പോലെ വേറെ ഒരു പ്രവണത ഈ കലാകാരന്‍മാര്‍ക്ക് ഉള്ളത്; അമേരിക്കയില്‍ വന്നാല്‍ അമേരിക്കയിലുള്ള മലയാളികളെ കളിയാക്കുക എന്നതാണ്. കുടുംബവുമൊത്ത് ആകെ കിട്ടുന്ന അവധി ദിനം വീട്ടില്‍ ഇരിക്കാതെ; കൈയ്യിലിരിക്കുന്ന കാശ് കൊടുത്ത് സ്റ്റേജിന്റെ ഏറ്റം മുന്‍പില്‍ പോയി ഇരുന്ന് നമ്മളെ കളിയാക്കുന്നത് കേട്ട് ഒരു ലജ്ജയും കൂടാതെ കൈയ്യടിച്ച് ചിരിക്കാന്‍ നമ്മള്‍ അമേരിക്കയിലുള്ള മലയാളികള്‍ക്കേ കഴിയൂ.

സ്റ്റേജ് ഷോകള്‍ ബഹിഷ്‌കരിക്കണം എന്നോ, ആരും ഇത്തരം പ്രോഗ്രാമുകള്‍ക്ക് പോകരുതെന്നോ അല്ല. കലയേയും കലാകാരന്‍മാരെയും എന്നും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുള്ളവരാണ് നമ്മള്‍ അമേരിക്കന്‍ മലയാളികള്‍. സ്റ്റേജ് ഷോകള്‍ ഇനിയും ഉണ്ടാകട്ടെ, താരങ്ങള്‍ ഇനിയും എത്തട്ടെ. പക്ഷേ അത് വെറും ഒരു familyPicnic ആകാതെ കലാമൂല്യം ഉള്ള പ്രോഗ്രാമുകള്‍ നിറഞ്ഞത് ആകട്ടെ. വെറുതെ സ്റ്റേജില്‍ കയറിയുള്ള കാട്ടിക്കുട്ടലുകള്‍ ആകാതെയും, അമേരിക്കന്‍ മലയാളികളെ കളിയാക്കുന്ന കോമഡികള്‍ ഒഴിവാക്കിയും; കാശു മുടക്കി എല്ലാം മറന്ന് അല്പസമയം സന്തോഷിക്കാനായ് വരുന്ന ജനത്തെ രസിപ്പിക്കുകയും, എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനും കഴിയുന്ന നല്ല നല്ല കലാരൂപങ്ങള്‍ ആയി മാറട്ടെ അമേരിക്കയിലെ ഇനിയുള്ള സ്റ്റേജ് ഷോകള്‍
Join WhatsApp News
show watcher 2017-04-06 12:55:36
അമേരിക്കൻ മലയാളിയെ കളിയാക്കുന്ന ചില പ്രമുഖ കലാകാരന്മാരുടെ പോക്രിത്തരങ്ങൾ ....   അതൊന്നും ഒരിക്കലും കോമഡി സബ്ജെക്ട്  ആവാറില്ല..... അതൊക്കെ അവരുടെ പേർസണൽ മാറ്റേഴ്സ് .... well written article
Johnson 2017-04-10 11:13:40
Well written article! Most of these stage shows are for showing off of some Alpanmar!. I agree that those artists who are coming here must be thinking these guys are these show off guys are "Punkans". These promoters dont have respect at their home; so they beg for the respect from all the outside sources! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക