Image

റിയാദില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു; 4 പേര്‍ക്ക്‌ പരിക്ക്‌

Published on 28 February, 2012
റിയാദില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു; 4 പേര്‍ക്ക്‌ പരിക്ക്‌
റിയാദ്‌: നഗരത്തിന്‌ സമീപം ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. നാലു മലയാളികളുള്‍പ്പെടെ അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. റിയാദ്‌ജിദ്ദ ഹൈവേയില്‍ ഇവിടെനിന്ന്‌ 130 കി. മീറ്റര്‍ അകലെ അല്‍ ജില്ലയില്‍ ഇന്നോവ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ പാലക്കാട്‌ മണ്ണാര്‍ക്കാട്‌ സ്വദേശി ചെറയത്ത്‌ അബ്ബാസ്‌ (37) ആണ്‌ മരിച്ചത്‌. സഹയാത്രികരായ കണ്ണൂര്‍ കൂത്തുപറമ്പ്‌ സ്വദേശികളായ അബ്ദുറഹീം, മുനീര്‍, മലപ്പുറം സ്വദേശി ബിച്ചു എന്ന അബ്ദുല്‍ അസീസ്‌, ഇന്നോവ കാറിന്റെ െ്രെഡവര്‍ താമരശേരി കട്ടിപ്പാറ സ്വദേശി ഹനീഫ എന്നിവര്‍ക്കും പാകിസ്‌താനിക്കുമാണ്‌ പരിക്കേറ്റത്‌. ഇവരില്‍ അല്‍പം ഗുരുതരാവസ്ഥയിലുള്ള കൂത്തുപറമ്പ്‌ മെരുവമ്പായി സ്വദേശി അബ്ദുറഹീമിനെ പൊലീസ്‌ ഹെലികോപ്‌ടറില്‍ റിയാദിലെത്തിച്ച്‌ കിങ്‌ ഫഹദ്‌ മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‌ അടിയന്തര ശസ്‌ത്രക്രിയ വേണ്ടിവന്നു.

മുനീര്‍, അബ്ദുല്‍ അസീസ്‌, പാക്‌ സ്വദേശി എന്നിവര്‍ സാരമല്ലാത്ത പരിക്കുകളോടെ അല്‍ ഖുവയ്യ ജനറലാശുപത്രിയില്‍ ചികില്‍സയിലാണ്‌. കൈക്ക്‌ പരിക്കേറ്റ െ്രെഡവര്‍ ഹനീഫ പ്രാഥമിക ശുശ്രൂഷക്ക്‌ ശേഷം അല്‍ ഖുവയ പൊലസ്‌ സ്‌റ്റേഷനിലാണ്‌. അബ്ബാസിന്റെ മൃതദേഹം അല്‍ ഖുവയ്യ ആശുപത്രിയിലാണുള്ളത്‌.

ജിദ്ദയില്‍നിന്ന്‌ യാത്രക്കാരുമായി റിയാദിലേക്ക്‌ വരുകയായിരുന്ന ഇന്നോവ കാര്‍ ഇന്നലെ പുലര്‍ച്ചെ ആറോടെയാണ്‌ മറിഞ്ഞത്‌. മുന്നില്‍പോയ മിനിട്രക്കില്‍നിന്ന്‌ റോഡിലേക്ക്‌ വീണ ഡ്രം ഉരുണ്ടുവരുന്നത്‌ കണ്ട്‌ പരിഭ്രമിച്ച്‌ വാഹനം വെട്ടിച്ചുമാറ്റിയതാണ്‌ അപകടത്തിന്‌ കാരണമായതെന്ന്‌ ഹനീഫ 'ഗള്‍ഫ്‌ മാധ്യമ'ത്തോട്‌ പറഞ്ഞു. അതിരാവിലെയായതിനാല്‍ പുകമഞ്ഞുമുണ്ടായിരുന്നത്‌ കാഴ്‌ചയെ അവ്യക്തമാക്കിയതും വിനയായി. സംഭവമുണ്ടായ ഉടന്‍ സ്ഥലത്തെത്തിയ പൊലീസ്‌ പരിക്കേറ്റവരെ ഉടന്‍ അല്‍ ഖുവയ ആശുപത്രിയിലേക്ക്‌ മാറ്റി. അബ്ബാസ്‌ ആശുപത്രിയിലെത്തിയ ശേഷമാണ്‌ മരിച്ചതെന്ന്‌ കരുതുന്നു.

12 വര്‍ഷമായി റിയാദിലുള്ള അബ്ബാസ്‌ ബത്‌ഹയില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. ജിദ്ദയിലുള്ള സഹോദരന്‍ യൂസുഫിനെ കാണാന്‍ വെള്ളിയാഴ്‌ച പോയി തിരിച്ചുവരുമ്പോഴായിരുന്നു ദുരന്തം.അബുഫാത്തിമ ദമ്പതികളുടെ മകനാണ്‌. ഷിംലയാണ്‌ ഭാര്യ. രണ്ട്‌ മക്കളുണ്ട്‌. സഹോദരന്മാരായ ഹംസ (റിയാദ്‌), ഫാറൂഖ്‌ (ജിദ്ദ) എന്നിവര്‍ അവധിയില്‍ നാട്ടിലാണ്‌. വിവരമറിഞ്ഞ്‌ സലാംകുറ്റിപ്പാലയുടെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകര്‍ അല്‍ ഖുവയ ആശുപത്രിയിലെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക