Image

അഭിമാനിക്കാം നമുക്കും (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)

Published on 01 June, 2017
അഭിമാനിക്കാം നമുക്കും (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)
ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അത്ഭുതം സൃഷ്ടിച്ച സിനിമയായി മാറിക്കഴിഞ്ഞു ബാഹുബലി. എല്ലാ കളക്ഷന്‍ റിക്കോര്‍ഡുകളും ഭേദിച്ചുകൊണ്ട് മുന്നേറിയ ബാഹുബലി രണ്ടായിരം കോടിയിലും അധികം നേടിയെടുക്കുകയുണ്ടായത് ആ സിനിമയുടെ വിജയമായി തന്നെ കാണാം. കഥയേക്കാള്‍ കഥ ക്കൊരുക്കിയ പശ്ചാത്താല സംവിധാനവും ഗാനചിത്രീകരണത്തിന്റെ അതിശയിപ്പിക്കുന്ന തരത്തിലുള്ള രീതികളും പ്രേക്ഷകരെ ആകര്‍ഷിച്ചവ യായിരുന്നു. സൗണ്ട് സിസ്റ്റത്തിന്റെ അതിനൂതന രീതികള്‍ തുടങ്ങി എല്ലാം അത്യാധുനിക രീതിയില്‍ ഉപയോഗിച്ച് പരമാവധി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന രീതിയില്‍ രൂപകല്പന ചെയ്ത ബാഹുബലിക്ക് ചിലവായതും ലഭിച്ചതിന്റെ കാല്‍ ശതമാന ത്തോളമാണ്. കോടികള്‍ ചിലവാക്കി കോടികള്‍ വാരിയെന്നു പറയുന്നതാണ് ശരി യായ ഒരു വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ബാഹു ബലി കളക്ഷന്‍ ഇന്ത്യന്‍ സിനിമാലോകത്ത് പുതിയ ഒരു റിക്കാര്‍ഡു തന്നെ സൃഷ്ടി ച്ചു. ബോളിവുഡ്ഡിന്റെ കളക് ഷന്‍ ദക്ഷിണേന്ത്യന്‍ സിനി മാലോകം കടത്തിവെട്ടിക്കൊണ്ട് മുന്നേറിയത് കേരളമുള്‍ പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തിന് അഭി മാനം തന്നെയാണ്.

മലയാളത്തിന്റെ മണമില്ലെങ്കിലും നാമും അതില്‍ അഭിമാനം കൊണ്ടു. ബാഹുബലിയെ വാനോളം പുകഴ്ത്തിക്കൊണ്ട് നമ്മുടെ ചാനലുകളും മറ്റ് വാര്‍ത്താ മാ ധ്യമങ്ങളും അതില്‍ പങ്കുചേ ര്‍ന്നു. സോഷ്യല്‍ മീഡിയായില്‍ക്കൂടി അതില്‍ അളവില്ലാത്ത അഭിമാനം പലരും പ്രക ടിപ്പിച്ചതു കണ്ടു. ബാഹുബലിയോളം ആയിരം കോടി ക്ലബ്ബില്‍ ഇടം പിടിച്ചില്ലെങ്കിലും നിറഞ്ഞ സദസ്സുകളില്‍ നീ ണ്ടനാളുകള്‍ ഓടിയ സിനിമ കള്‍ നമുക്കുണ്ടായിട്ടുണ്ട്. മലയാളക്കരയില്‍ സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ ഒന്നടങ്കം തീയറ്ററുകളില്‍ എത്തിച്ച സിനിമകള്‍ നമുക്കുണ്ടായിട്ടുണ്ട്. ഫാന്‍സ് അസ്സോസിയേഷനുകളും അവരുടെ ഫെയ്‌സ്ബുക്ക് പേജു കളുമില്ലാതെയും എന്തിന് ചാനലുകള്‍ പോലുമില്ലാതെ കണ്ടും കേട്ടും മാത്രമായി തീയറ്ററുകളില്‍ പ്രേക്ഷകര്‍ ഒന്നടങ്കം എത്തിയ എത്രയോ സിനിമകള്‍ നമുക്കുണ്ടായിട്ടുണ്ട്.

അതില്‍ പഴയകാല ചിത്രങ്ങളും മധ്യകാല ചിത്രങ്ങളുമുണ്ട്. തകഴിയുടെ ചെമ്മീന്‍ ഒരിക്കലും മറക്കാനാ വാത്ത ഒരു സിനിമയായി ഇന്നും മലയാളികളുടെ മന സ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. നിറഞ്ഞ സദസ്സുകളില്‍ ദിവസങ്ങളോളം ഓടിയെന്നു മാത്രമല്ല പ്രസിഡന്റിന്റെ മികച്ച ചിത്രത്തിനുള്ള മെഡല്‍ വ രെ നേടുകയുണ്ടായി. മലയാള സിനിമയെ പ്രശസ്തിയി ലേക്ക് ഉയര്‍ത്തിയെന്നു മാത്ര മല്ല അഭിമാനത്തിന്റെ തല ത്തിലുമെത്തിച്ചുയെന്നു ത ന്നെ പറയേണ്ടതാണ്.

ഇന്നും അതിലെ സംഭാഷണങ്ങളും ഗാനങ്ങ ളും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. കറുത്തമ്മയും പരീക്കുട്ടിയും കൊച്ചുമുതലാളിയുമെല്ലാം മലയാളികളുടെ സ്വന്തം കഥാ പാത്രങ്ങളായി മാറുകയുണ്ടായി. ചെമ്മീനിനുശേഷം ഒരു പിടി മികച്ച ചിത്രങ്ങള്‍ മല യാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. മലയാളക്കരയിലെ മത നേതാക്കള്‍ ഉള്‍പ്പെടെയുള്ള വരെ തീയറ്ററിലെത്തിച്ച മഹത്തായ ചലച്ചിത്രമായിരുന്നു വിടപറയും മുന്‍പെ. ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരും വൈദീകരും കന്യാസ്ത്രീകളും ഉള്‍പ്പെടെയുള്ള സമൂഹത്തെ തീയറ്ററില്‍ എത്തിച്ച സിനിമയായിരുന്നു വിടപറ യും മുന്‍പെ. വൈദീകരും ക ന്യാസ്ത്രീകളും ആത്മീയ പിതാക്കന്മാരും അന്ന് തീയറ്ററുകളില്‍ പോയി സിനിമ കാണുന്നത് ആദ്യ സംഭവമായിരുന്നു. അന്നത്തെ തിരുവ നന്തപുരം ആര്‍ച്ച് ബിഷപ്പുള്‍പ്പെടെയുള്ള മതനേതാക്കന്മാര്‍ ആ സിനിമയെക്കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയത് മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയായിരുന്നു നല്‍കിയതെന്ന് ഇപ്പോഴും ഓര്‍ക്കുന്നു. നിത്യഹരിത നായകന്‍ മലയാളത്തിന്റെ സ്വ ന്തം പ്രേംനസീര്‍, ലക്ഷ്മി, നെടുമുടിവേണു, ഗോപി തുടങ്ങിയ ഒരു നല്ല താരനിര ത ന്നെയായിരുന്നു അതില്‍ ഉണ്ടായിരുന്നത്. മരണതുല്യമായ രോഗം ഉള്ളില്‍ ഒതുക്കി ജീവിതം ആസ്വദിക്കുന്ന ഒരു കഥാപാത്രമായിരുന്നു നെടു മുടിവേണുവില്‍ക്കൂടി വിടപറയും മുന്‍പെയില്‍ എത്തിയത്.

മലയാള സിനിമയുടെ ആദ്യ ആക്ഷന്‍ ഹീറോയെന്ന് വിളിക്കപ്പെട്ടിരുന്ന ജയന്‍ അവസാനമായി അഭിനിയിച്ച കോളിളക്കം കാണാന്‍ തലേദിവസമെ തീയറ്ററുകള്‍ക്ക് മുന്നില്‍ പ്രേക്ഷകര്‍ നിന്നിരുന്നത് ഇന്നും മറക്കാ ന്‍ കഴിയാത്തതാണ്. ഡ്യൂപ്പി ല്ലാതെ മോട്ടോര്‍ ബൈക്കില്‍ നിന്ന് ബെലികോപ്റ്ററിലേക്ക് പിടിച്ചുകയറുന്ന രംഗം തെ ന്നിന്ത്യന്‍ സിനിമാലോകത്തി ന് അത്ഭുതമായിരുന്നു. ആ രംഗം കൂടുതല്‍ മികവുറ്റതാ ക്കാന്‍വേണ്ടി വീണ്ടും ഷൂട്ട് ചെയ്തപ്പോള്‍ കൈയ്യൊന്നു തെറ്റിയപ്പോള്‍ കോളിളക്കം മലയാള സിനിമയുടെ എക്കാ ലത്തേയും ആക്ഷന്‍ ഹീറോയെ നഷ്ടമാക്കി. അത്യാധു നിക സംവിധാനങ്ങളൊന്നുമി ല്ലാതെയുള്ള പരിമിതികളില്‍ നിന്നുകൊണ്ട് ജയനും സു കുമാരനുമുള്‍പ്പെടെയുള്ള ശക്തരായ നടന്മാര്‍ കോളിളക്കത്തെ ബോളിവുഡിനൊപ്പം എത്തിച്ചുയെന്നു പറയാം.

അതിനുശേഷം ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ക്കൂടി നവോദയ അപ്പച്ചന്‍ ഇന്ത്യന്‍ സിനിമ ലോകത്തിന് ഒരു പു തിയ അനുഭവം തന്നെ കാഴ്ചവച്ചു. ഇന്ത്യയില്‍ ആദ്യ ത്രീഡി നിര്‍മ്മിച്ചത് നവോദയക്കാരും മൈ ഡിയര്‍ കുട്ടിച്ചാ ത്തനുമായിരുന്നുയെന്നത് നമുക്ക് മാത്രം അഭിമാനിക്കാ നുള്ളതായിരുന്നു. വിദേശ രാ ജ്യങ്ങളില്‍ മാത്രമുണ്ടായിരുന്ന ത്രീഡി സാങ്കേതികവിദ്യ അപ്പച്ചന്‍ ഇന്ത്യന്‍ സിനിമാ ലോകത്തിനു കാണിച്ചുകൊടുത്തപ്പോള്‍ ബോളിവുഡ് പോലും അമ്പരന്നുപോയി യെന്നു പറയാം.

അങ്ങനെ വിലയിരുത്തപ്പെട്ടാല്‍ ഒരു നീണ്ട നിരതന്നെ മലയാള സിനിമയില്‍ നിന്ന് എടുക്കാന്‍ കഴിയും. നടീനടന്മാരുടെ അഭിനയം കൊണ്ട് സമ്പുഷ്ടമായിരുന്നു ഒരുകാലത്ത് മലയാളസിനിമ. ബാഹുബലിയിലെ നടീ നടനാരുടെ അഭിനയത്തിന്റെ ക്ലിപ്പുകള്‍ ഇന്ന് സോഷ്യല്‍ മീഡിയായില്‍ക്കൂടി അതിന്റെ മഹത്വം വിളിച്ചോതുമ്പോള്‍ മലയാളക്കരയുടെ സത്യന്‍ മാഷിന്റെയും കൊടിയേറ്റം ഗോപിയുടേയും തിലകന്റെ യും നെടുമുടിവേണുവിന്റെ യും മുരളിയുടേയും അഭിന യം കേവലം അഭിനയം മാ ത്രമായിരുന്നില്ല അത് ഒരു ജീവിതം തന്നെയായിരുന്നുയെന്ന് പറയാം. പെരുന്തച്ചന്‍ പോലെയുള്ള സിനിമകളിലെ തിലകനും കൊടിയേറ്റം മു തലായവയിലെ ഗോപിയുടേ യും അമരം പോലെയുള്ളതിലെ മുരളിയുടേയും അഭിനയം കോരിത്തരിപ്പിക്കുകയല്ല അത്ഭുതപ്പെടുത്തുകകൂടി ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ അഭിനയം കേവ ലം ഒരു അഭിനയമായി ആര്‍ ക്ക് തള്ളിക്കളയാനാകും. വാളും പരിചയും ചുരികയുമായി മമ്മൂട്ടിയെന്ന ചന്തു വരുമ്പോള്‍ അത് പഴമയിലേക്ക് നമ്മെ കൊണ്ടെത്തിക്കുക യായിരുന്നില്ലെ. ജഗതിയും ശങ്കരാടിയും പപ്പുവുമെല്ലാം ഉള്‍പ്പെടുന്ന സിനിമ കണ്ടാല്‍ അത് അഭിനയമായി ആര്‍ക്കു തോന്നും. അത്രകണ്ട് മനോ ഹരമായിരുന്നു യാഥാര്‍ത്ഥ്യം തുളുമ്പുന്ന അവരുടെ അഭിന യം. നവോദയയുടെ പടയോ ട്ടത്തില്‍ക്കൂടി 70 എം.എം. സ് ക്രീന്‍ ഇന്നും നമുക്ക് അഭിമാ നത്തിന്റെ വക നല്‍കിയതാ യിരുന്നു. ഈ സിനിമകളൊക്കെ ഉള്ള പരിമിതിയില്‍ നിന്നുകൊണ്ട് മികവുറ്റതാക്കിയ തായിരുന്നു. നാലാംകിട സി നിമയെന്ന് ഹിന്ദി, തമിഴ് സി നിമാലോകം മലയാള സിനി മയെ കളിയാക്കി വിളിച്ചിട ത്താണ് നാം ഇത്രയും നേട്ടം കൈവരിച്ചത്. വാണിജ്യ സിനിമ വിജയവും നമുക്കവകാശപ്പെടാന്‍ ധാരാളം സിനിമ കള്‍ ഉണ്ടായിട്ടുണ്ട്. ഹിസ് ഹൈനസ് അബ്ദുള്ളയും ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റും ചിത്രവും ദിവസങ്ങ ളോളം നിറഞ്ഞോടിയ സിനി മകളായിരുന്നു. ഹിസ് ഹൈ നസ് അബ്ദുള്ളയിലെ അബ് ദുള്ളയേയും ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റിലെ സേതു വിനെയും ചിത്രത്തിലെ കാണാന്‍ തീയറ്ററുകളില്‍ എ ത്തിയിരുന്നത് ആബാലവൃ ന്ദം ജനങ്ങളായിരുന്നു. ഇന്നും അതിനൊപ്പമെത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. സാ ങ്കേതിക അതിപ്രസരം കൊണ്ടല്ല മറിച്ച് മനസ്സില്‍ തട്ടുന്ന കഥാപാത്രങ്ങളെ അവതരിപ്പി ച്ചായിരുന്നു ആ സിനിമക ളൊക്കെ മലയാളികളുടെ മ നസ്സില്‍ കയറിയത്. താളവട്ട വും ടി.പി. ഗോപാലന്‍ എം.എ.യും തീര്‍ത്തും സാധാരണ പശ്ചാത്തലത്തില്‍ക്കൂടി വന്ന സിനിമകളായിരുന്നു. ഇതില്‍ പല സിനിമകള്‍ ഹിന്ദി യിലേക്കും മറ്റും മൊഴിമാറ്റം നടത്തിയും അല്ലാതെയും തീയറ്ററുകളില്‍ എത്തിച്ച് അന്യ ഭാഷ സിനിമാ പ്രേമികളുടെ കൈയ്യടി നേടിയിട്ടുണ്ട്.

അഭിനയ മികവു കൊണ്ടും ഹൃദയസ്പര്‍ശി യായ കഥകള്‍കൊണ്ടും നമുക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന അനേകം സിനിമകള്‍ നമ്മുടെ കൊച്ചുഭാഷയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയൊക്കെ കേരള ത്തിന്റെ അതിര്‍ത്തിക്ക് പുറത്ത് ഒരു വലിയ വിജയമായി ആരും വാഴ്ത്തിയിട്ടില്ല. മുറ്റത്തെ മുല്ലക്ക് മണമില്ലാത്ത രീതിയില്‍ നാമും അത് ത ള്ളിക്കളഞ്ഞു. എന്നാല്‍ നമ്മുടെ അതിര്‍ത്തിക്കു പുറത്തു നടക്കുന്നതെന്തും മഹത്തരമായി വാഴ്ത്താന്‍ നമുക്കു മടിയുമില്ല. അന്യഭാഷ ചിത്ര ങ്ങളില്‍ നാം അഭിമാനിക്കു മ്പോള്‍ നമുക്കും അഭിമാനി ക്കാന്‍ ധാരാളം ചിത്രങ്ങളു ണ്ടായിരുന്നുയെന്ന് ഓര്‍ക്കുക.

ആ കുത്തൊഴുക്കില്‍ നാം നമ്മുടെ വിജയങ്ങള്‍ വിസ്മരിക്കരുത്. ചെറുതെങ്കിലും നമുക്കും അഭിമാനിക്കാന്‍ വകയുണ്ടെന്നും അത് അംഗീകരിക്കാന്‍ അതിര്‍ത്തിക്കപ്പുറത്താരുമില്ലെന്ന യാഥാര്‍ത്ഥ്യവും ഉള്‍ക്കൊള്ളണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക