Image

വൃക്ക രോഗങ്ങളെക്കുറിച്ച്‌ ബോധവാന്മാരാകണം: ഡോ. ആനന്ദ്‌

ഷക്കീബ്‌ കൊളക്കാടന്‍ Published on 29 February, 2012
വൃക്ക രോഗങ്ങളെക്കുറിച്ച്‌ ബോധവാന്മാരാകണം: ഡോ. ആനന്ദ്‌
റിയാദ്‌: കാലാവസ്ഥയുടെ പ്രത്യാഘാതം മൂലം ദാഹം അനുഭവപ്പെടാതിരിക്കുകയും വെള്ളം കുടിക്കാത്തതുമൂലം ശരീരത്തില്‍ വെള്ളത്തിന്റെ അളവ്‌ കുറയുകയും ക്രമേണ വൃക്കകളെ ബാധിക്കുമെന്നും ഗള്‍ഫിലെ പ്രവാസികള്‍ക്കിടയില്‍ വൃക്ക രോഗങ്ങള്‍ കൂടുതലായി കണ്‌ടുവരുന്നത്‌ ഇതിലാണെന്നും പ്രശസ്‌ത വൃക്ക രോഗ വിദഗ്‌ധന്‍ ഡോ. ആനന്ദ്‌ പറഞ്ഞു.

റിയാദില്‍ കേള കലാ സാംസ്‌കാരിക വേദി ബത്ത ബി യൂണിറ്റ്‌ കമ്മിറ്റി ശിഫാ അല്‍ ജസീറ പോളി ക്ലിനിക്കിന്റെ സഹകരണത്തോടെ നടത്തിയ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു ഡോ. ആനന്ദ്‌. എറണാകുളം പി.വി.എസ്‌ ഹോസ്‌പിറ്റലിലെ നേഫ്രോളജിസ്റ്റാണ്‌ ഡോ. ആനന്ദ്‌. വൃക്കയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളെക്കുറിച്ചും അവബോധമുണ്‌ടാക്കുന്നതും വൃക്ക രോഗങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്‌ട കാര്യങ്ങളെക്കുറിച്ച്‌ ബോധവല്‍ക്കരിക്കുന്നതുമായിരുന്നു ഡോ. ആനന്ദിന്റെ ക്ലാസ്‌. സദസില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കും ഡോ. ആനന്ദ്‌ മറുപടി നല്‍കി.

കേളി ബത്ത ബി യൂണിറ്റ്‌ പ്രസിഡന്റ്‌ എന്‍.എന്‍. രാമകൃഷ്‌ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്ലാസ്‌ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. രാജ്‌ ഉദ്‌ഘാടനം ചെയ്‌തു. ഷിഫ അല്‍ ജസീറ അഡ്‌മിനിസ്‌ട്രേഷന്‍ മാനേജര്‍ അക്‌ബര്‍ വേങ്ങാട്‌, ഡോ. സുരേഷ്‌, ഡോ. ജോര്‍ജ്‌, ബ്ലസണ്‍, നാസര്‍ കാര്‍കുന്ന്‌ എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ്‌ സെക്രട്ടറി അലി താണിയന്‍ സ്വാഗതം പറഞ്ഞു.
വൃക്ക രോഗങ്ങളെക്കുറിച്ച്‌ ബോധവാന്മാരാകണം: ഡോ. ആനന്ദ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക