Image

സയന്‍സ്‌ ഇന്ത്യാ ഫോറം ശാസ്‌ത്രപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published on 29 February, 2012
സയന്‍സ്‌ ഇന്ത്യാ ഫോറം ശാസ്‌ത്രപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
മസ്‌കത്ത്‌: സയന്‍സ്‌ ഇന്ത്യാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഒമാനിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നടത്തിയ പരീക്ഷകളില്‍ ശാസ്‌ത്രപ്രതിഭാ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ പ്രഖ്യാപിച്ചു.

പത്താം ക്‌ളാസ്‌ വിഭാഗത്തില്‍ ആദര്‍ശ്‌ രാജേഷ്‌ (അല്‍ഗ്രൂബ്ര, ഇന്ത്യന്‍ സ്‌കൂള്‍), ആനന്ദ്‌ ജോസഫ്‌ മൈക്കിള്‍ (മുലദ ഇന്ത്യന്‍സ്‌കൂള്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒമ്പതാം ക്‌ളാസില്‍ നിന്ന്‌ മറിയ ജേഴ്‌സന്‍ (മുലദ ഇന്ത്യന്‍ സ്‌കൂള്‍) ശാസ്‌ത്രപ്രതിഭയായി. എട്ടാം ക്‌ളാസ്‌ വിദ്യാര്‍ഥികളില്‍ നിന്ന്‌ സൂര്യ സുരേഷ്‌ (അല്‍ഗൂബ്ര ഇന്ത്യന്‍ സ്‌കൂള്‍), അന്ന വിനയ സേവ്യര്‍ (വാദികബീര്‍ ഇന്ത്യന്‍ സ്‌കൂള്‍) എന്നിവര്‍ പ്രതിഭാപട്ടം കരസ്ഥമാക്കി. ഏഴാം ക്‌ളാസില്‍ നിന്ന്‌ കൃഷ്‌ണദേവ്‌ ആര്‍. മേനോന്‍ (സൊഹാര്‍ ഇന്ത്യന്‍ സ്‌കൂള്‍), ആറാം ക്‌ളാസില്‍ നിന്ന്‌ കെ.എസ്‌. സുരാജ്‌ (അല്‍ഗൂബ്ര ഇന്ത്യന്‍ സ്‌കൂള്‍), അഞ്ചാം ക്‌ളാസില്‍ നിന്ന്‌ ആസിയ റിസ്വാന്‍ ജമാല്‍ (മസ്‌കത്ത്‌ ഇന്ത്യന്‍ സ്‌കൂള്‍), അര്‍ച്ചിത്‌ സുധീന്ദ്ര (അല്‍ഗൂബ്ര ഇന്ത്യന്‍ സ്‌കൂള്‍) എന്നിവരും ശാസ്‌ത്രപ്രതിഭാ പട്ടം കരസ്ഥമാക്കി. ഈവര്‍ഷം മുതല്‍ ഓരോ ശാസ്‌ത്രപ്രതിഭക്കും 150 റിയാല്‍ കാഷ്‌ അവാര്‍ഡ്‌ നല്‍കാന്‍ തീരുമാനിച്ചതായി സയന്‍സ്‌ ഇന്ത്യാ ഫോറം ചെയര്‍മാന്‍ സി.ആര്‍. പ്രസന്നന്‍, ജനറല്‍ സെക്രട്ടറി സി.എന്‍.പി. നമ്പൂതിരി, വൈസ്‌ ചെയര്‍മാന്‍ ശിവശങ്കരപിള്ള, ജനറല്‍ കോര്‍ഡിനേറ്റര്‍ എ.ആര്‍. അരവിന്ദ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

15 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 4000 വിദ്യാര്‍ഥികളാണ്‌ ഇക്കുറി ശാസ്‌ത്രപ്രതിഭാ മല്‍സരത്തില്‍ മാറ്റുരച്ചത്‌. ഇവരില്‍ 125 എപ്ലസ്‌, 122 എ, 153 ബി പ്ലസ്‌, 1222 ബി ഗ്രേഡുകളും വിദ്യാര്‍ഥികള്‍ കരസ്ഥമാക്കി. മെയ്‌ മൂന്ന്‌, നാല്‌ തിയതികളില്‍ റൂവി അല്‍ഫലജ്‌ ഹോട്ടലില്‍ നടക്കുന്ന സയന്‍സ്‌ ഫിയേസ്റ്റ പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഈവര്‍ഷം ഗണിതശാസ്‌ത്ര വര്‍ഷവും, സ്വാമി വിവേകാനന്ദന്റെ 150ാം ജന്മദിനവും ആഘോഷിക്കുന്നതിനാല്‍ ഗണിതശാസ്‌ത്രത്തില്‍ ഇന്ത്യയുടെ സംഭാവനകളെ കുറിച്ച്‌ പ്രത്യേക പരിപാടിയും, സ്വാമി വിവേകാനന്ദനെ കുറിച്ച്‌ ഉപന്യാസ മല്‍സരവും സംഘടിപ്പിക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക