ലോകം മുഴുവന്‍ ഉറ്റു നോക്കിക്കൊണ്ടിരുന്ന ജെയിംസ്കോമി മെഗാഷോയും കഴിഞ്ഞു.
അമേരിക്കയില്‍ 1960കളില്എഫ്.ബി.ഐ. നയിച്ച എഡ്ഗര്‍ ഹൂവറിനു ശേഷം ഒരു സംസാര
വിഷയമായിത്തീര്‍ന്ന ഡയറക്ടറാണ് ജെയിംസ് കോമി. പിന്നോട്ടു നോക്കിയാല്‍
എല്ലാത്തിന്റ്റെയും തുടക്കം ഹില്ലരി ക്ലിന്റ്റനെ അനുബന്ധിച്ചുണ്ടായ
ഈ-മെയില്‍ വിവാദമാണ് . അത് എല്ലാവര്‍ക്കുമറിയാം എന്നു കരുതുന്നു. വീണ്ടും
ആവര്‍ത്തിക്കുന്നില്ല.
മാര്‍ച്ച് 2015, ന്യൂ യോര്‍ക്ക് ടൈംസ് ആണ് ആദ്യം ഹില്ലരി, സെക്രട്ടറി ഓഫ്
സ്റ്റേറ്റ് ആയി പ്രവര്‍ത്തിക്കുന്ന സമയം സ്വകാര്യ ഈ മെയില്‍ സര്‍വര്‍
സര്‍ക്കാര്‍ സംബദ്ധമായ ആശയവിനിമങ്ങള്‍ക്ക് ഉപയോഗിച്ചു എന്ന് റിപ്പോര്‍ട്ട്
ചെയ്തത്. ഇവിടെതുടങ്ങി എഫ്.ബി.ഐ. അന്വേഷണം.
ജൂലൈ 5 2016 ഡയറക്ടര്‍ കോമി എഫ്.ബി.ഐ നടത്തിയ അന്വേഷണങ്ങളുടെ ഫലം
പുറത്തറിയിച്ചു . ഹില്ലരി കുറ്റക്കാരി എന്നു കോമി പ്രഖ്യാപിക്കുമെന്നു
റിപ്പബ്ലിക്കന്സ്പ്രതീക്ഷിച്ചിരുന്നു. ഹില്ലരി തെറ്റു ചെയ്തു എങ്കിലും
ശിക്ഷക്ക് അര്‍ഹയല്ല എന്നായിരുന്നു കോമിയുടെ നിഗമനം.മറ്റൊരുവിധത്തില്‍
പറഞ്ഞാല്‍ കളവു നടത്തിയിരിക്കുന്നത് ഒരു പ്രശക്ത വ്യക്തി അതിനാല്‍
മോഷനത്തിനിവിടെ പ്രാധാന്യതയില്ല. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ്
ട്രമ്പിനെ ഇതു നിരാശപ്പെടുത്തി.
ഇതോടുകൂടി ഈ-മെയില്‍ സംവാദം കെട്ടണഞ്ഞു എന്ന് പലരും കരുതി. എന്നാല്‍
എഫ്.ബി.ഐ. വീണ്ടും രംഗത്തെത്തി. ഒക്ടോബര്‍ 28,ഇമെയില്‍ അന്വേഷണം വീണ്ടും
തുറക്കുന്നു. ആരോപണങ്ങള്‍ക്ക് വീണ്ടും ചൂടു പിടിച്ചു. പലേടത്തുനിന്നുമുള്ള
സമ്മര്ദ്ദത്തിനുസ്വാധീനപ്പെട്ടിട്ടോ എന്തോ കോമി വീണ്ടും നവംബര്‍ 6 നു
രംഗത്തെത്തി ഇലക്ഷനു രണ്ടു നാളുകള്‍ മുന്‍പെ, ഹില്ലരിയെക്കുറിച്ചു താന്‍
നേരത്തെ നടത്തിയ നിഗമനത്തിനു മാറ്റമില്ല എന്നും പറഞ്ഞു. മറ്റൊരു വിധത്തില്‍
പറഞ്ഞാല്‍ കളവു നടത്തിയിരിക്കുന്നത് ഒരു പ്രശസ്ത വ്യക്തി അതിനാല്‍
മോഷണത്തിനിവിടെ പ്രാധാന്യതയില്ല.
തിരഞ്ഞെടുപ്പു നടക്കുന്നവരെഒട്ടുമുക്കാല് മാധ്യമങ്ങള്‍ക്കും , കോമിയൊ,
ഈമെയിലോഒന്നും ഒരു പ്രശ്നമായിരുന്നില്ല കാരണം ഹില്ലരി ജയിക്കുമല്ലോ അതോടെ
എല്ലാ അന്വേഷണങ്ങളും അവസാനിക്കും.എന്നാല്‍ തിരഞ്ഞെടുപ്പു മാധ്യമങ്ങളുടെ
എല്ലാ കണക്കു കൂട്ടലുകളും തെറ്റി. ഹില്ലരി തോറ്റു. സി.എന്‍ .എന്‍
ഉംബി.ബി.സി. യുമൊക്കെ തീറ്റ കൊടുക്കുന്ന ചിലക്കുന്ന തലകള്‍ എങ്ങിനെ
സഹിക്കും. അന്ന് തുടങ്ങിയ മുദ്രാവാക്യമാണ് 'കെട്ടുകെട്ടിക്കും,
കെട്ടുകെട്ടിക്കും ട്രമ്പിനെ ഞങ്ങള്‍ വൈറ്റ് ഹൗസില്‍ നിന്നും
കെട്ടുകെട്ടിക്കും'
ഈ തോല്‍വി ഡെമോക്രാറ്റിക്പാര്‍ട്ടിക്കോ മറ്റു പണ്ഡിതര്‍ക്കോ
സഹിക്കാവുന്നതിനപ്പുറം. അന്നു തുടങ്ങിയ ജല്പനങ്ങളാണ്. ട്രമ്പ് ജയിച്ചത്
റഷ്യാക്കാരുടെ സഹായത്തിലാണ് . റഷ്യന്‍ പ്രസിഡന്റ് പുട്ടിന് ഹില്ലരിയുടെ ഇ
മെയില്‍ ചോര്ത്തിട്രമ്പിന്റെ കൂട്ടാളികള്‍ക്കു നല്കി എന്നൊക്കെ.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികളും സമ്മതിക്കുന്നു ഇന്നേവരെ
റഷ്യാക്കാര്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് യന്ത്രങ്ങളേയോ
നടത്തിപ്പിനേയോ സ്വാധീനിച്ചിട്ടില്ല. ശ്രമങ്ങള്‍ നടത്തിയെങ്കില്ത്തന്നെ
ഫലവത്തായിട്ടുമില്ല .
പിന്നെ ഇവിടെ എന്തു സംഭവിച്ചു എന്നാണ് പരാതി. ട്രമ്പുമായി ബന്ധപ്പെട്ടവര്‍
റഷ്യാക്കാരോട് സംസാരിച്ചെന്നോ. റഷ്യന്‍ നയതന്ത്രകാര്യാലയം ഇവിടുണ്ട് അവിടെ
റഷ്യാക്കാരുമുണ്ട്. അവരോട് ഒരമേരിക്കന്‍ പൗരന് വര്‍ത്തമാനം പറഞ്ഞാല്‍
അതൊരു തെറ്റാകുമോ?
ട്രമ്പ് ഏതാനും ആഴ്ചകള്‍ക്കപ്പുറം കോമിയെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും
നീക്കി. ഇത് പ്രെസിഡന്റ്റിന്റെ അധികാര പരിധിയില്‍ വരുന്നതാണ് .ഇതിനു വന്ന
വ്യാഖ്യാനമോ ട്രമ്പിന്റെ ഇഷ്ട്ടങ്ങള്‍ സാധിച്ചുകൊടുക്കാത്തതിന്റ്റെ പേരില്‍
കോമിയെ പിരിച്ചുവിട്ടു. വിച്ച് ഹണ്ട് എന്ന് ഇംഗ്ലീഷില്‍ പറയുന്നത് ഈ
പ്രവര്‍ത്തികളെ ആണ് .
ഇതിനെ ചോല്ലി എത്ര തെളിവെടുപ്പുകള്‍ കോണ്‍ഗ്രഷണല്‍ ഹിയറിങ്ങുകള്‍ നടന്നു
നടക്കുന്നു. ഡെമോക്രാറ്റ്സിനെയും മാധ്യങ്ങളേയും
ത്രിപ്ത്തിപ്പെടുത്തുന്നതിനാണോ ഈ പ്രഹസനങ്ങള്‍? എന്തോ മഹാ തെറ്റ് ഒളിഞ്ഞു
കിടക്കുന്നു അതെന്തന്നറിഞ്ഞുകൂടാ. പക്ഷെ അന്വേഷണം ഇനിയും വേണം എങ്കിലേ
എന്നെങ്കിലും ട്രമ്പിനെ കുറ്റക്കാരാക്കുവാന്‍ പറ്റൂ.
ജെയിംസ് കോമി ഷോയും കഴിഞ്ഞു. കോമി നല്കിയ മൊഴി കേട്ടാല്‍ ഒരുവിധം
സുബോധമുള്ളര്വര്ക്കു മനസിലാക്കാം ഒരിടത്തും ഡൊണാള്‍ഡ് ട്രമ്പ് എഫ്.ബി.ഐ.
തലവനോട് തെളിവെടുപ്പുകള്‍ നിര്‍ത്തിവയ്ക്കുവാന്‍ ആജ്ഞാപിക്കുന്നില്ല.
ഭരണത്തില്‍ നിന്നും പുറത്താക്കപ്പെട്ട മൈക്കല്‍ ഫ്ളിന്നിനെക്കുറിച്ചുള്ള
ഇന്‍വെസ്റ്റിഗേഷന്‍ മതിയാക്കുന്നതിന് താന്‍ ആശിക്കുന്നു എന്ന് പറഞ്ഞു .
ഇതെങ്ങിനെ ഒരു ആജ്ഞ ആകും?
കോമി ട്രംപിന്റെ വിധി എഴുതും ഇമ്പീച്ചുമെന്റ് ഉടനെ തുടങ്ങാം
എന്നെല്ലാമാണ്സി.എന്‍ .എന്‍, ആന്ഡേഴ്സണ് കൂപ്പറും സംഘവും
പ്രതീക്ഷിച്ചിരുന്നത് . എന്നാലോ ഹിയറിങ്ങ് മഴനനഞ്ഞ പടക്കം പോലെ
കത്തിക്കാന്‍ നോക്കി പൊട്ടിയില്ല. എല്ലാംചീറ്റിപ്പോകുന്നു. കോമി
പറഞ്ഞതിലൊന്നും ട്രമ്പിനെ കുടുക്കുന്ന മൊഴികള്‍ ഒന്നും കാണുന്നില്ല ഇനി
എന്താ ഒരു വഴി?
യു .സ് . കോണ്‍ഗ്രസ്സില്‍ നട്ടെല്ലുള്ളവരാരുമില്ലെ ഈ വിവേകശൂന്യമായ
നടപടികള്‍ അവസാനിപ്പിക്കുന്നതിന്? രാജ്യത്തിന്റ്റെ ഭരണം പോലും ഒരുകൂട്ടം
ട്രമ്പ് വിരോധികള്‍ അലങ്കോലപ്പെടുത്തുന്നു. ഭീകരര്‍ പുറത്തും അകത്തും
അമേരിക്കയെ ആക്രമിക്കുന്നതിന് ശ്രമിക്കുന്നു. അകത്തോമാധ്യമ അവസരവാദികളും
ഡമോക്രാറ്റ്സും ഒളിഅമ്പുകള് വിട്ടും ഇരിട്ടടി നടത്തിയുംഭരണം
അവസാനിപ്പിക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു.
ശരിതന്നെ പലേ മാധ്യമങ്ങളും കോമി വിചാരണക്ക് സൂപ്പര്‍ ബൗള്‍ കളിയെക്കാള്‍
പ്രാധാന്യത നല്കി. സി.എന്‍ എന്‍ പോലുള്ള മാധ്യമങ്ങള്‍ ഇതിന്റ്റെ
നിമിഷങ്ങള്‍ എണ്ണുവാന്‍ ആഴ്ചകള്‍ക്കു മുന്‍പേ തുടങ്ങി. ങൃ. ആന്ഡേഴ്സണ്
കൂപ്പര്‍, താങ്കള്‍ വിചാരിച്ചാല്‍ ട്രമ്പിനെ വൈറ്റ് ഹൗസില്‍ നിന്നും
പുറത്തു ചാടിക്കുവാന്‍ പറ്റില്ല. താങ്കളുടെ ജല്പ്പനങ്ങക്ക്ഇവിടുത്തെ
ഭൂരിഭാഗം ജനതയും ചെവികൊടുക്കുന്നില്ല. വേറെ എന്തെങ്കിലും വിഷയം
കണ്ടുപിടിക്കൂ അടുത്ത ഹരിക്കയിന്‍ സീസണ് തുടങ്ങുന്നതു വരെ നിങ്ങളുടെ സമയം
ചിലവാക്കുവാന്‍.
President Trump won today again. Comey caused
It, Comey leaked information. ' Thief in ship '
Trump did not collude with Putin !
He will make America great, Christopher will, FBI.
For trump malayalees even though you cannot understand politics
Eric Trump: Democrats are "not even people"
trump -I will be nominating Christopher A. Wray, a man of impeccable credentials, to be the new Director of the FBI. Details to follow. He is Chris christy's lawyer on bridge gate
trump made 492 false statements in first 100 days. I can't wait for Trump to testify under oath before trained FBI agents. #TrumpMustTestify. But he said he will release his tax, where is it ?
Trump's a 70-year old businessman who's been involved in 100s of lawsuits; he knows when he's obstructing an investigation.
No question. You cannot ask the person investigating you to pledge loyalty to you then fire them when they don't w/o obstructing justice.
NY State AG’s Office investigating Eric Trump Foundation after questions were raised about the charity. http://abcn.ws/2sLWTPN
GOP lawmaker on Trump's tweets: "Republicans, you're going down with the ship" http://hill.cm/QKLhDJ0
Grudge of a disgruntled/fired former employee towards his BOSS.
No doubt, Trump is the winner here. All understood it is common from fired employees.
മലയാളി കുസുമ്പന്മാര് ജാഗ്രതെ !
അമേരിക്കയെ മാത്രം അല്ല ഇന്ത്യയും കേരളവും കോട്ടയം അച്ചായന്മാരും ഗ്രേറ്റ് ആകും. അതിനാല്‍ ഞങ്ങളുടെ രഷകന്‍ ട്രുംപ് അച്ചായനെ കളിയാക്കുന്നത് നിര്‍ത്തുക.
റബറിന് വില ഇടിഞ്ഞു കിടക്കുന്നത്നാല് കോട്ടയത്ത് വന്‍ തോതില്‍ ചെരുപ്പ് നിര്‍മ്മാണം ഉടന്‍ തുടങ്ങും. ഞങ്ങള്‍ ഒക്കെ ഷെയര്‍ എടുത്തു കഴിഞ്ഞു, ഈ കാരിയം മുന്കൂടി അറിയാവുന്നത് കൊണ്ടാണ് ഞങ്ങള്‍ കൂട്ടത്തോടെ അദേഹത്തെ ജെയിപ്പിച്ചത്.
വോട്ടില്‍ തിരിമറി ഒന്നും ഇല്ല, ആരും റഷ്യയുടെ ചാരന്മാര് അല്ല, ആരും റഷ്യയുടെ പണം വാങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞ എല്ലാം നടപ്പില്‍ ആക്കും, ഡെമോക്രാറ്റുകള്‍, കറമ്പര്‍, വെളുത്ത തൊലി ഇല്ലാത്തവര്‍ ആരും മാനുഷര്‍ പോലും അല്ല. പഴയ അടിമപ്പണി തിരികെ കൊണ്ട് വന്നാല്‍ മാത്രമേ ഇവനൊക്കെ ഗ്രേറ്റ് ആകു.
അമേരിക്കയുടെ വഴികള്‍ ,പാലങ്ങള്‍ .. ഒക്കെ അടിമകളെ കൊണ്ട് പണി എടുപ്പിച്ചു നന്നാക്കും. അമേരിക്ക വീണ്ടും ഗ്രേറ്റ് ആകുമ്പോള്‍ അനേകം പേര് അദേഹത്തിന്റെ ചെരുപ്പ് നക്കികള്‍ ആകും. അതിനാണ്
ക്രിസ്ത്യന്‍ തലസ്ഥാനം ആയ കോട്ടയത്ത് തന്നെ ചെരുപ്പ് കമ്പനി തുടങ്ങുന്നത്.
ഇപ്പോള്‍ മനസ്സില്‍ ആയോ? ഹും, ഞങ്ങളുടെ അച്ചായന് ഉഗ്രന്‍ ബിസിനസ്സ് കാരന് തന്നെ.