Image

സി. ആന്‍ഡ്രുസിന്റെ സത്യവേദപുസ്തകം: സത്യവും മിഥ്യയും (ജോസഫ് പടന്നമാക്കല്‍)

Published on 14 June, 2017
സി. ആന്‍ഡ്രുസിന്റെ സത്യവേദപുസ്തകം: സത്യവും മിഥ്യയും (ജോസഫ് പടന്നമാക്കല്‍)
വിശുദ്ധ ഗ്രന്ഥങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന പൊതു ധാരണ എല്ലാ മതങ്ങളിലും കടന്നുകൂടിയിട്ടുള്ള ഒരു വസ്തുതയാണ്. ബൗദ്ധികമായ ചോദ്യങ്ങളെ നേരിടാന്‍ മതാന്ധത ബാധിച്ചവര്‍ക്ക് സാധിക്കാത്തതുകൊണ്ടാണ് അങ്ങനെയൊരു മാമൂല്‍ മതങ്ങളുടെയിടയിലുള്ളത്. മതഗ്രന്ഥങ്ങളിലുള്ള പ്രവാചകരെയോ വിശുദ്ധരെയോ ദൈവങ്ങളെയോ അപകീര്‍ത്തിപ്പെടുത്തിയാല്‍ അത് പിന്നീട് മതനിന്ദയായി ഒച്ചപ്പാടുകള്‍ക്കു കാരണമാകും. രാജ്യം മുഴുവന്‍ പ്രതിക്ഷേധങ്ങള്‍ക്കും ഇടയാക്കും. പ്രവാചക നിന്ദയ്ക്ക് സല്‍മാന്‍ റഷ്ദിയുടെ തലയ്ക്ക് ഇറാനിലെ ഇസ്‌ലാമിക മൗലിക വാദികള്‍ വിലയിട്ടിരിക്കുന്നു. ഹൈന്ദവ ദൈവങ്ങളുടെ ഛായാ ചിത്രങ്ങള്‍ വരച്ചതിനു ഹുസൈന്റെ നേരെയുള്ള ഹൈന്ദവത്വത്തിന്റെ വെല്ലുവിളികള്‍ ഭീകരമായിരുന്നു. ക്രിസ്ത്യാനികളിലെ മതപുരോഹിതരും അനുയായികളും ചിന്തിക്കുന്നത്! ഏതാണ്ട് ഇങ്ങനെതന്നെയാണ്. 'മാതാ ഹരി'യെ ക്രിസ്തുവിന്റെ രൂപത്തില്‍ ചിത്രീകരിച്ചതും ഗുജറാത്തില്‍ സ്‌കൂളുകളില്‍ പാഠപുസ്തകത്തില്‍ ക്രിസ്തുവിനെ പിശാചായി ചിത്രീകരിച്ച അക്ഷര പിശകും രാജ്യവ്യാപകമായി തന്നെ ഭൂകമ്പം സൃഷ്ടിക്കുന്നതിനുമിടയായി.

ശ്രീ ആന്‍ഡ്രുസ്, സി എഴുതിയ 'സത്യ വേദപുസ്തകം സത്യവും മിഥ്യയും' എന്ന പുസ്തകം അടുത്തയിടെ വായിച്ചിരുന്നു. ഒരു ഗവേഷകന്റെ പാടവത്തോടെ ബൈബിളിനെപ്പറ്റി പഠിച്ചു തയാറാക്കിയ പുസ്തകമാണത്. നല്ല കവര്‍ ഡിസൈന്‍ സഹിതം 430ല്‍ പ്പരം പേജോടെ തയാറാക്കിയ ഈ പുസ്തകം അദ്ദേഹത്തിന്റെ ദീര്‍ഘനാളത്തെ ഗവേഷണഫലമായിരിക്കാം. പഴയ നിയമവും പുതിയ നിയമവും ഒരാവര്‍ത്തിയെങ്കിലും വായിച്ചിട്ടുള്ളവര്‍ക്കേ ആന്‍ഡ്രുസിന്റെ ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെപ്പറ്റി ഗഹനമായി ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ. കേരളത്തിലെ എല്ലാ സമുദായത്തിലും ഉള്ള ക്രിസ്ത്യന്‍ പുരോഹിതരും പാസ്റ്റര്‍മാരും മതപ്രവര്‍ത്തകരും ഈ പുസ്തകം ഒരാവര്‍ത്തിയെങ്കിലും വായിച്ചിരിക്കുന്നതും നന്നായിരിക്കും. എങ്കില്‍ പൗരാഹിത്യ ധര്‍മ്മത്തിലും അവര്‍ നിര്‍വഹിക്കേണ്ട കര്‍മ്മങ്ങളിലും ആത്മീയതയുടെ വെളിച്ചം വീശുമായിരുന്നുവെന്നും കരുതാമായിരുന്നു.

ആന്‍ഡ്രൂസ്സിന്റെ 'സത്യവേദ പുസ്തകം സത്യവും മിഥ്യയും വോളിയം മൂന്ന്' എന്ന പുസ്തകം ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒരു കോംപ്ലിമെന്ററി കോപ്പിയായി എനിക്ക് ലഭിച്ചിരുന്നു. പുസ്തകത്തെപ്പറ്റി ഒരു പഠനം നടത്തി നിരൂപണം നടത്തണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് എളുപ്പമല്ലെന്നും മനസിലായി. അത്രയ്ക്ക് ഗഹനമായ ചിന്തകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിലുള്ളത്. ഗ്രന്ഥകര്‍ത്താവ് ഈ ഗ്രന്ഥത്തില്‍ക്കൂടി വിശുദ്ധ ബൈബിളിലെ തെറ്റുകള്‍ ചൂണ്ടി കാണിക്കുമ്പോള്‍ അന്ധമായി ഞാന്‍ എതിര്‍ക്കുമെങ്കില്‍, അത് മനസാക്ഷിയോട് ചെയ്യുന്ന ഒരു വഞ്ചനയുമായിരിക്കുമെന്നും തോന്നി. ഒരു സാധാരണ ക്രിസ്ത്യാനി, സഭയുടെ പ്രാര്‍ത്ഥനയായ 'വിശ്വാസപ്രമാണത്തിലെ രഹസ്യം' തത്തമ്മ ഉരുവിടുന്നപോലെ ദിവസവും ചൊല്ലുകയും സത്യങ്ങളും മിഥ്യകളുമായ കാര്യങ്ങള്‍ ഒരേ സമയം വിശ്വസിച്ചു വരുകയും ചെയ്യുന്നു. ഇവിടെ ഗ്രന്ഥകാരന്‍ വിശുദ്ധ ഗ്രന്ഥത്തിലുടനീളം ചൂണ്ടി കാണിച്ച മിഥ്യകള്‍ മറ്റൊരു സത്യമായ അബദ്ധജടിലങ്ങളായ മിഥ്യാബോധങ്ങളെ സാധാരണക്കാരിലേക്ക് പകര്‍ത്തുന്നുവെന്നതാണ് വാസ്തവം.

ചെറുപ്പം മുതലേ പുസ്തകങ്ങള്‍ രചിച്ചും ലേഖനങ്ങള്‍ എഴുതിയും പ്രാവിണ്യം നേടിയ ഒരു ഗഹന ചിന്തകനാണ് ശ്രീ സി.ആന്‍ഡ്രുസ്. ചങ്ങനാശേരിയിലുള്ള ഒരു കാര്‍ഷിക കുടുംബത്തില്‍ ജനിച്ച അദ്ദേഹം ദീര്‍ഘകാലമായി അമേരിക്കയിലെ ഫ്‌ലോറിഡയില്‍ താമസിക്കുന്നു. മണ്ണും കൃഷിയും അദ്ദേഹത്തിന്റെ ഹോബിയാണ്. ഓരോ ദിവസവും കൃഷിയും കൃഷിവിഭവങ്ങളും സ്വന്തം മണ്ണില്‍ വിളയുന്നതുകണ്ടു ഈ കര്‍ഷകന്‍ ആനന്ദിക്കുന്നു. മണ്ണിന്റെ മകനായി മണ്ണിനെ സ്‌നേഹിച്ച് കൃഷി വിഭവങ്ങളും വിളയിച്ചു പ്രകൃതിയെയും സ്‌നേഹിച്ചുകൊണ്ടു സകുടുംബം അദ്ദേഹം ഫ്‌ലോറിഡായില്‍ വിശ്രമ ജീവിതം നയിക്കുന്നു. സുന്ദരമായ കവിതകളും രചിക്കാറുണ്ട്. പ്രകൃതിയും സുന്ദരിയായ പെണ്ണും ഈ കലാകാരന്റെ തൂലികയില്‍ നിത്യം നിറഞ്ഞിരിക്കുന്നതായും കാണാം. അദ്ദേഹം താമസിക്കുന്ന സ്ഥലത്തിലെ ഓരോ ചെടികള്‍ക്കും കോളേജ് ജീവിത കാലത്ത് കണ്ടുമുട്ടിയ സുന്ദരികളുടെ പേരാണ് ഇട്ടിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ സഹപാഠിയായ സുപ്രസിദ്ധ കവിയും എഴുത്തുകാരനുമായ ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ ഒരു ലേഖനത്തില്‍ നിന്നും വായിച്ചറിഞ്ഞു. ദൈവത്തിന്റെ അസ്തിത്വം തേടിയും പ്രകൃതിയുമായി സല്ലപിച്ചുകൊണ്ടും ഈ വിപ്ലവകാരിയുടെ തൂലിക ചലിക്കുന്നതും വിശുദ്ധ ഗ്രന്ഥങ്ങളില്‍ നിന്നും ഉത്തരം ലഭിക്കാത്തതുകൊണ്ടായിരിക്കാം. അദ്ദേഹം നാസ്തികനല്ലെന്നും പറയുന്നു. ദൈവ വിശ്വാസിയാണെന്നും പറയുന്നു. വിശ്വസിക്കുന്നത് സ്‌ഫോടന തത്ത്വമോ 'പ്രകൃതിയും ഞാനു'മെന്ന ദൈവത്തെയോ എന്തെന്ന് അറിഞ്ഞു കൂടാ. മായാ പ്രപഞ്ചത്തിലെ ഒരു മിഥ്യാ ദൈവം അദ്ദേഹത്തിന്റെ ഉള്ളിലും ഉണ്ടാകാം.

വിവിധ മാധ്യമങ്ങളില്‍ക്കൂടി ആന്‍ഡ്രുസ്സിന്റെ പുസ്തകങ്ങളെപ്പറ്റി വിലയിരുത്തിക്കൊണ്ടുള്ള അനേക ലേഖനങ്ങള്‍ ശ്രീ സുധീര്‍ പണിക്കവീട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആന്‍ഡ്രുസിന്റെ കലാലയം മുതല്‍ സുഹൃത്തായിരുന്ന സുധീര്‍! ആന്‍ഡ്രുസെഴുതിയ സത്യവും മിഥ്യയും പുസ്തകമുള്‍പ്പടെ മറ്റു പുസ്തകങ്ങളും നല്ല പാടവത്തോടെ വിലയിരുത്തിയിട്ടുമുണ്ട്. സുധീര്‍ സൂചിപ്പിച്ചപോലെ 'തിരുവചനം' എന്നതിന്റെ അര്‍ത്ഥം ദൈവത്തിന്റെ പേരിലുള്ള കള്ള സാഹിത്യമെന്നു' എനിക്കും തോന്നിപ്പോയി. ഗഹനമായി ചിന്തിക്കുന്ന ഒരു യുക്തിവാദിക്കു മാത്രമേ സത്യമെന്നു കരുതുന്ന വിശുദ്ധ ഗ്രന്ഥങ്ങളിലെ മിഥ്യകള്‍ തേടി സത്യം വേര്‍തിരിക്കാന്‍ സാധിക്കുള്ളൂ. അതില്‍ ശ്രീ ആന്‍ഡ്രുസ് തന്റെ മഹനീയമായ ഈ ഗ്രന്ഥത്തില്‍ തികച്ചും നീതി പുലര്‍ത്തിയിട്ടുണ്ട്.

സത്യവേദപുസ്തകത്തിന്റെ സത്യങ്ങളും മിഥ്യകളുമടങ്ങിയ ഗ്രന്ഥപരമ്പരകള്‍ ഓരോ കാലഘട്ടത്തിലായി ഒരു വിമര്‍ശകന്റെ കാഴ്ചപ്പാടിലൂടെ ശ്രീ ആന്‍ഡ്രുസ് രചിച്ചിട്ടുണ്ട്. വ്യാജ പ്രവാചകന്മാര്‍ സത്യത്തില്‍ മായം ചേര്‍ക്കാന്‍ ഭൂമിയില്‍ അവതരിക്കുമെന്ന് യേശു ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള കള്ളപ്രവാചകരുടെ പച്ചയായ കള്ളങ്ങള്‍ സത്യത്തില്‍നിന്നും വേര്‍തിരിച്ചെടുക്കാന്‍ ആന്‍ഡ്രുസിന്റെ ഗ്രന്ഥങ്ങള്‍ സഹായകമായിരിക്കും. സത്യങ്ങള്‍ ചൊല്ലുമ്പോള്‍ ചിലര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചെന്നിരിക്കില്ല. ഒരു ചരിത്രമെന്നു വിശേഷിപ്പിക്കുന്നതിനെ ചികഞ്ഞുനോക്കിയാല്‍ സത്യത്തിനുള്ളിലെ അസത്യങ്ങള്‍ നിറഞ്ഞ മിശ്രിതങ്ങളെന്നും മനസിലാക്കാന്‍ സാധിക്കും. പഴയ നിയമത്തിലെ പുരോഹിതന്‍മാര്‍ കാട്ടിക്കൂട്ടിയ മറിമായങ്ങളെല്ലാം സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി ഇന്നും പുരോഹിതര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. യഹൂദരുടെ പഴയനിയമ കെട്ടുകഥകള്‍ സത്യങ്ങളായി പുരോഹിതര്‍ വെളിപ്പെടുത്തുമ്പോള്‍ അതിനുള്ളിലെ നെല്ലും പതിരും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകും. മനുഷ്യ മനസുകളില്‍ മായം കലക്കുന്ന പൗരാഹിത്യത്തിനെതിരെ ഗ്രന്ഥകാരന്‍ ഒരു വെല്ലുവിളി തന്നെ നടത്തിയിരിക്കുകയാണ്.

സ്വന്തം മതം മാത്രമേ സത്യമെന്നുള്ള വിശ്വാസം എല്ലാ മതങ്ങളിലുമുണ്ട്. മതങ്ങളെ യാതൊരു കാരണവശാലും വിമര്‍ശിക്കാന്‍ പാടില്ല. ഇത്തരം മിഥ്യാധാരണകളാണ് ഇന്ന് ലോകത്തുള്ള എല്ലാ അസ്വസ്ഥതകള്‍ക്കും കാരണമായിരിക്കുന്നത്. മതങ്ങള്‍ തമ്മില്‍ മത്സരബുദ്ധിയോടെ കലഹിച്ചു ജീവിക്കുന്നതും ആഴമായ മതചിന്തകള്‍ മനസില്‍ നിറച്ചിരിക്കുന്നതുകൊണ്ടാണ്. സ്വന്തം മത ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നതു മാത്രം സത്യങ്ങളെന്നു മതത്തിനടിമപ്പെട്ടവര്‍ കരുതുന്നു. മറ്റു മതങ്ങളിലെ സത്യത്തെ കണ്ടെത്താന്‍ മെനക്കെടുകയുമില്ല. താന്‍ വിശ്വസിക്കുന്ന മതത്തിന്റെ മഹത്വം ഉറപ്പിക്കാന്‍ മറ്റു മതങ്ങളിലെ മിഥ്യകള്‍ തേടി മതാന്ധരായവര്‍ അലയുന്നതും കാണാം. ഓരോ കാലത്ത് എഴുതി കൂട്ടിയിരിക്കുന്ന മതതത്ത്വങ്ങള്‍ വിശാലമായ കാഴ്ചപ്പാടോടെ ഉള്‍ക്കൊണ്ടില്ലെങ്കില്‍ നമ്മുടെ ഉള്ളിലുള്ള സങ്കുചിത മനസ് എന്നും വളര്‍ന്നു കൊണ്ടിരിക്കും.

ബൈബിളില്‍ ചരിത്രപരമായ വസ്തുതകളുണ്ടോയെന്ന ആഴമേറിയ ഒരു പഠനമാണ് ഗ്രന്ഥകാരന്‍ ഈ പുസ്തകത്തില്‍ക്കൂടി അവതരിപ്പിച്ചിരിക്കുന്നത്. പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ചരിത്രപരമായ കാര്യങ്ങള്‍ വളരെ വസ്തുനിഷ്ഠമായി വിവരിച്ചിട്ടുണ്ട്. ബൈബിളിനുള്ളിലെ സത്യാവസ്ഥകളെയും മിഥ്യകളെയും ചികഞ്ഞെടുത്തതു ഗ്രന്ഥകാരന്റെ നേട്ടങ്ങളായി കരുതാം. ചിന്താശക്തി നശിച്ച വായനക്കാരനായ ഒരു വിശ്വാസി ഈ പുസ്തകത്തെ തിരസ്‌ക്കരിക്കാം. എന്നാല്‍ ചിന്തിക്കുന്ന ജ്ഞാനികള്‍ അര്‍ഹമായ സ്ഥാനം പുസ്തകത്തിനു നല്കാതിരിക്കില്ല. ഗ്രന്ഥകാരന്‍ ഇവിടെ വിശ്വാസത്തെ മാത്രം പരിഗണിക്കാതെ ബൈബിളിന്റെ അസ്തിത്വത്തെപ്പറ്റിയും ചരിത്രാന്വേഷണം നടത്തുന്നുണ്ട്.

ബൈബിളെഴുതി നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് വാമൊഴിയായി ഭൂരിഭാഗം ജനങ്ങള്‍ക്ക് ബൈബിളിനെ സംബന്ധിച്ച അറിവുകള്‍ ലഭിച്ചത്. അതിലെ വിവരങ്ങള്‍ ചരിത്ര വസ്തുതകളെക്കാള്‍ കൂടുതല്‍ വിശ്വാസങ്ങളാണ് ആധാരങ്ങളെന്നും കാണാം. ബൈബിള്‍ ഒരു ചരിത്ര പുസ്തകമായി വിശ്വസിക്കാന്‍ സാധിക്കില്ല. എന്നാല്‍ അതിനുള്ളില്‍ ചരിത്രമുണ്ടെന്നും കാണാം. മതവിശ്വസം ഇല്ലാത്തവരോടും ക്രിസ്ത്യാനികള്‍ ബൈബിള്‍ ഒരു ചരിത്ര ഗ്രന്ഥമായി തര്‍ക്കിക്കുന്നതും സാധാരണമാണ്. എന്നാല്‍ ഭൂരിഭാഗം ക്രിസ്ത്യാനികളല്ലാത്തവര്‍ ബൈബിളിനെ ഒരു ചരിത്ര ഗ്രന്ഥമായി കാണാന്‍ ആഗ്രഹിക്കില്ല.

ബൈബിള്‍ അനേക പുസ്തകങ്ങളായി ക്രോഡീകരിച്ചെഴുതിയ ഒരു ഗ്രന്ഥമാണ്. കൂടുതല്‍ പുസ്തകങ്ങളും യഹൂദ മതത്തില്‍ നിന്നും ലഭിച്ചതാണ്. ക്രിസ്ത്യാനികള്‍ യഹൂദരുടെ ബുക്കുകളെ പഴയ നിയമമായി കരുതുന്നു. പഴയ നിയമം എന്ന പ്രയോഗം യഹൂദര്‍ ഇഷ്ടപ്പെടുന്നില്ല. ക്രിസ്ത്യാനികള്‍ക്ക് മാത്രമുള്ള പുസ്തകത്തെ പുതിയ നിയമം എന്ന് പറയുന്നു. ക്രിസ്ത്യാനികളില്‍ ചില ഗ്രൂപ്പുകള്‍ക്ക് യഹൂദ പുസ്തകങ്ങളെ ക്രിസ്ത്യന്‍ പുസ്തകങ്ങളായി കരുതുന്നതില്‍ വിയോജിപ്പുമുണ്ട്. എന്നാല്‍ പുതിയ നിയമത്തിലെ ഇരുപത്തിയേഴു ബുക്കുകളും ക്രിസ്ത്യന്‍ മതങ്ങള്‍ക്കെല്ലാം പൊതുവെ സമ്മതവുമാണ്. നാല് സുവിശേഷങ്ങളില്‍ക്കൂടി യേശുവിന്റെ ജീവിതവും മരണവും ഉയര്‍പ്പും വിവരിക്കുന്നു. അടുത്ത പുസ്തകം അപ്പോസ്‌തോല പ്രവര്‍ത്തനങ്ങളാണ്. അതില്‍ ആദ്യകാല സഭയെപ്പറ്റിയുള്ള ചരിത്രത്തിന്റെ സൂചനകളും നല്‍കുന്നു. അപ്പോസ്‌തോലെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ഇരുപത്തിയൊന്ന് കത്തുകളും ചെറു ലേഖനങ്ങളുമായി ബൈബിള്‍ എഴുതി. കത്തുകള്‍ കൂടുതലും അന്നത്തെ സഭാ നേതൃത്വത്തിനും സഭയുടെ ആദിമ പിതാക്കന്മാര്‍ക്കുമുള്ളതാണ്. അവസാനം വ്യത്യസ്തമായ വെളിപാട് പുസ്തകവും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഈ പുസ്തകങ്ങള്‍ ആരെങ്കിലും ഒരു വ്യക്തി തന്നെ എഴുതപ്പെട്ടതെന്നും വിശ്വസിക്കുന്നില്ല. ക്രിസ്ത്യന്‍ കലണ്ടര്‍ അനുസരിച്ചു പുസ്തകങ്ങള്‍ ആദ്യ നൂറ്റാണ്ടുകളില്‍ എഴുതിയതെന്നു വിചാരിക്കുന്നു. ബി.സി യും എ.ഡിയും വെച്ചുള്ള കണക്കുകളും സംശയമാണ്. ബി.സി. ഒന്ന് എന്നാല്‍ ക്രിസ്തു മരിച്ച തലേദിവസവും എ.ഡി. ഒന്ന് എന്നാല്‍ ക്രിസ്തു മരിച്ച ദിവസത്തിന്റെ പിറ്റേദിവസമെന്നും കണക്കാക്കുന്നു. ക്രിസ്തു മരിച്ച ദിവസമായ പൂജ്യം (0) എന്നത് ഒന്നില്ല. അതുപോലെ ബി.സി. ഒന്നാം നൂറ്റാണ്ടെന്നു പറയുന്നത് ക്രിസ്തു മരിക്കുന്നതിന് മുമ്പുള്ള നൂറ്റാണ്ടും എ.ഡി. ഒന്നാം നൂറ്റാണ്ടെന്നു പറയുന്നത് ക്രിസ്തു മരിച്ച ശേഷമുള്ള നൂറ്റാണ്ടുമായി കണക്കാക്കുന്നു.

ആറാം നൂറ്റാണ്ടില്‍ 'ഡിനൈസിസ് എക്‌സിഗ്സ്സ്' എന്ന സന്യാസിയാണ് 'ബി.സി', 'എ.ഡി' ക്രിസ്ത്യന്‍ കലണ്ടര്‍ നിര്‍മ്മിച്ചത്. സുവിശേഷങ്ങളില്‍ യേശു ജനിച്ച ദിവസം എന്നാണെന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും യേശുവിന്റെ ജനനം ബി.സി ഒന്നിനും എ.ഡി ഒന്നിനുമിടയിലുള്ള ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലെന്നാണ് അനുമാനിക്കുന്നത്. ബൈബിള്‍ എഴുതിയത്, യേശുവിന്റെ മരണശേഷം നൂറു കൊല്ലത്തിനുള്ളിലെന്നു മാത്രമേ ഒരു ചരിത്ര ചിന്തകന് പറയാന്‍ സാധിക്കുള്ളൂ.

ബൈബിള്‍ എഴുതിയ തിയതി ആര്‍ക്കും അറിയില്ലാത്തപോലെ ആരാണ് ഈ വിശുദ്ധ ഗ്രന്ഥം എഴുതിയതെന്നും തീര്‍ച്ചയില്ല. ഒരാള്‍ മാത്രമല്ല എഴുതിയതെന്നും വ്യക്തമാണ്. പണ്ഡിതരുടെയിടയില്‍ ബൈബിളിലെ വൈരുദ്ധ്യങ്ങള്‍ സംശയങ്ങള്‍ക്കിടയാക്കുകയും തത്ഭലമായി നിശിതമായ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ബൈബിളിലുള്ള ലേഖനങ്ങളും കത്തുകളും 'പോള്‍' തന്നെ എഴുതിയതെന്നും പണ്ഡിതര്‍ കരുതുന്നു. എന്നിരുന്നാലും ബൈബിളിലെ പുസ്തകങ്ങള്‍ എഴുതിയിരിക്കുന്നത് ഒരു ക്രമത്തിലല്ലെന്നും കാണാം. നാലു സുവിശേഷങ്ങളാണ് പുസ്തകത്തില്‍ ആദ്യം കൊടുത്തിരിക്കുന്നുവെങ്കിലും സുവിശേഷങ്ങള്‍ എഴുതിയത് പോളിന്റെ അപ്പസ്‌തോലിക കത്തുകള്‍ക്ക് ശേഷമെന്നും കാണാം. പോള്‍ സുവിശേഷങ്ങള്‍ എഴുതിയത് ഏ.ഡി അമ്പതിലോ എഴുപത്തിലോ ആയിരിക്കാം. ആര്‍ക്കും വ്യക്തമായി എന്നെഴുതിയതെന്നും നിശ്ചയമില്ല.

'അപ്പോസ്റ്റല്‍' എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത് വചനങ്ങള്‍ ക്രിസ്തു ജീവിച്ചിരിക്കെ ക്രിസ്തുവില്‍ നിന്ന് നേരിട്ട് വചനം കേട്ടവരെന്നാണ്. പോള്‍ ക്രിസ്തുവിനെ കണ്ടിട്ടില്ലെങ്കിലും പോളിനെയും അപ്പോസ്‌തോലനായി അറിയപ്പെടുന്നു. മരണത്തിനു ശേഷവും ഉയര്‍പ്പിനു ശേഷവും ക്രിസ്തു പോളിന് പ്രത്യക്ഷപ്പെട്ടെന്ന വിശ്വാസമാണ് പോളിനും അപ്പോസ്‌തോലിക പദവി ലഭിക്കാന്‍ കാരണമായതെന്നു വിശ്വസിക്കുന്നു. അതുകൊണ്ടു പോളിന്റെ കത്തുകള്‍ ആദ്യമ സഭയെപ്പറ്റിയുള്ള സാമാന്യ വിവരങ്ങള്‍ നല്‍കുന്നു. ആദ്യകാലത്തുള്ള സഭയിലെ ആഭ്യന്തര പോരിനെവരെ പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും യേശുവിനെ അദ്ദേഹം നേരിട്ട് കണ്ടിട്ടില്ല. യേശുവിന്റെ ജീവിതത്തെ സംബന്ധിച്ച് വളരെ കുറച്ചു മാത്രമേ പോള്‍ എഴുതിയ സുവിശേഷങ്ങളിലുള്ളൂ.

യേശുവിനെ പൂര്‍ണ്ണമായി അറിയാവുന്നവരില്‍നിന്നും യേശുവിന്റെ ജീവിതത്തെപ്പറ്റിയുള്ള തെളിവുകള്‍ ശേഖരിച്ചിട്ടില്ലെന്നു കാണാം. അതുകൊണ്ടു ബൈബിളിലെ അപ്പോസ്‌തോലന്മാര്‍ എഴുതിയ വിവരങ്ങള്‍ സത്യമെന്നോ അസത്യമെന്നോ നിശ്ചയമില്ല. വിശുദ്ധ ഗ്രന്ഥം എഴുതിയവര്‍ കണ്ടതും കേട്ടതും വെറും ഐത്യഹ്യം പോലെയാണ് എഴുതിയിരിക്കുന്നത്. അത് സത്യങ്ങളെന്നോ ചരിത്രത്തിനു നിരക്കുന്നതെന്നോ ചിന്തിക്കാനും പഠിക്കാനും വായിക്കുന്നവര്‍ക്ക് അവകാശമുണ്ട്. ഉദാഹരണമായി യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ മാത്യുവും ലുക്കും എഴുതിയിരിക്കുന്നത് തികച്ചും വ്യത്യസ്തങ്ങളായിട്ടാണ്. രണ്ടു പേരുടെയും കഥകള്‍ പൊരുത്തപ്പെട്ടു പോവുകയെന്നതും വളരെ പ്രയാസമാണ്.

യേശുവിന്റെ ഉയിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമായിട്ടാണ് കരുതുന്നത്. ഇത്രയും വലിയ ഒരു സംഭവം നടന്നിട്ട് അക്കാലത്തെ ചരിത്രകാര്‍ ആരും തന്നെ ഉയര്‍പ്പിനെപ്പറ്റി രേഖപ്പെടുത്തിയിട്ടില്ല. അതുപോലെ യേശുവിന്റെ ശരീരം അപ്രത്യക്ഷമായെന്നും ബൈബിളിലല്ലാതെ മറ്റൊരു പുസ്തകത്തിലില്ല. മാത്യു മാത്രം കല്ലറയ്ക്ക് ചുറ്റും റോമന്‍ പട്ടാളക്കാര്‍ കാവല്‍ നിന്നിരുന്നുവെന്നും എഴുതിയിട്ടുണ്ട്. ഉയിര്‍പ്പിന്റെ ഈ കഥകള്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കല്ലാതെ ക്രിസ്തുമതത്തിനു വെളിയിലുള്ളവര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ല. അറിവുള്ള ക്രിസ്ത്യാനികളും ഇത്തരം കഥകള്‍ വിശ്വസിക്കില്ല. ബൈബിളിനുള്ളിലെ ഇപ്രകാരമുള്ള ചിന്തകളും അതിലെ സത്യങ്ങളും മിഥ്യകളും ശ്രീ ആന്‍ഡ്രുസിന്റെ പുസ്തകത്തില്‍ ഗവേഷണ പാടവത്തോടെ വിവരിച്ചിട്ടുണ്ട്.

പഴയ നിയമത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ദൈവത്തില്‍ നിന്നും വ്യത്യസ്തനായ ഒരു ദൈവത്തെയാണ് പുതിയ നിയമത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ടു ദൈവങ്ങളും ഒന്നാണെന്ന് സ്ഥാപിക്കാനും ഒരു വിശ്വാസിക്ക് കഴിയില്ല. ചരിത്രവുമായി ഏറ്റുമുട്ടുന്ന ഒരാള്‍ക്ക് മതത്തിന്റെ വിശ്വസങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിച്ചെന്നു വരില്ല. മതവും സത്യവുമായി വേര്‍തിരിച്ചെടുക്കുന്ന പ്രയത്‌നത്തിലുണ്ടാകുന്ന ആ പോരായ്മകള്‍ ചരിത്രത്തില്‍ വിശ്വസിക്കുന്ന ശ്രീ ആന്‍ഡ്രസ്സിനുമുണ്ട്.

ഒരു ക്ഷിപ്രകോപിയായ പഴയ ദൈവത്തിന്റെ സ്ഥാനത്ത് കാരുണ്യം വറ്റിയൊഴുകുന്ന ദയാപരനായ മറ്റൊരു ദൈവത്തെ പുതിയ നിയമത്തില്‍ കാണാം. വ്യത്യസ്തങ്ങളായ ഈ രണ്ടു ദൈവങ്ങളുടെ സ്വാഭാവഘടനകള്‍ കാരണം ചരിത്രവും വിശുദ്ധ ഗ്രന്ഥങ്ങളിലെ വിശ്വാസവുമായി യോജിക്കാന്‍ സാധിക്കാതെ വരുന്നു. സത്യവും മിഥ്യയും കലര്‍ന്ന അത്തരം ചിന്തകളുടെ ഒരു സമാഹാരം മാത്രമാണ് ഈ ഗ്രന്ഥം. മതത്തെയും വിശ്വാസസത്യങ്ങളെയും ചോദ്യം ചെയ്യുന്നവരോട് മതം എന്നും ശത്രുതാ മനോഭാവം പുലര്‍ത്തിയിട്ടേയുള്ളൂ. പുരോഗമന ചിന്താഗതികള്‍ അവതരിപ്പിക്കുന്നവര്‍ക്കെതിരെയും മതം വാളെടുക്കും. ശാസ്ത്രവും മതവും രണ്ടു ധ്രുവങ്ങളായി മാത്രമേ എന്നും സഞ്ചരിച്ചിട്ടുള്ളൂ. ഗലീലിയോ ഭൂമിയുടെ ഭ്രമണങ്ങളെപ്പറ്റി ശാസ്ത്രീയമായി വിവരിച്ചപ്പോള്‍ മതവും ശാസ്ത്രവുമായി ഏറ്റുമുട്ടലാണുണ്ടായത്. ഗലീലിയോയെ പീഡിപ്പിച്ചുകൊണ്ടു അദ്ദേഹത്തെ കാരാഗൃഹത്തില്‍ അടച്ചു. മതത്തിന്റെ മിഥ്യയെ തേടിയവരെയെല്ലാം ശത്രുക്കളായി പ്രഖ്യാപിച്ച ചരിത്രമാണ് സഭയ്ക്കുള്ളത്. അത്തരം ചിന്തകരെ മതം ഇന്നും തേജോവധം ചെയ്യാന്‍ ശ്രമിക്കാറുണ്ട്.

മത ഗ്രന്ഥങ്ങള്‍ ഓരോ കാലത്ത് എഴുതിയുണ്ടാക്കിയിരിക്കുന്നത് പുരോഹിതരുടെ സുഖ ജീവിതം അരക്കിട്ടുറപ്പിക്കാനായിരുന്നു. ദൈവം അരുളിച്ചെയ്ത വാക്കുകള്‍ വെറും കബളിപ്പിക്കലായിരുന്നുവെന്ന വസ്തുത ചിന്തിക്കാത്ത ഒരു ലോകത്തിന് മനസിലാക്കാനും ബുദ്ധിമുട്ടാണ്. മണല്‍ത്തരികള്‍ പോലെ നിന്റെ കുഞ്ഞുങ്ങള്‍ പെരുകട്ടെയെന്നു എബ്രാഹാമിനോട് ദൈവം പറഞ്ഞു. ആ ദൈവമാണ് തലമുറകളായി എബ്രാഹാമിന്റെ കുഞ്ഞുങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ കൊലകള്‍ യുദ്ധം മൂലമോ കൊടുങ്കാറ്റു പേമാരി മുഖേനയോ അന്തരീക്ഷത്തിലെ വിഷ ദ്രാവകം മൂലമോ ന്യുകഌയര്‍ തരംഗങ്ങളാലോ ആകാം. യഹൂദരെ ദൈവം തെരഞ്ഞെടുക്കപ്പെട്ട ജനതയായിട്ടാണ് പഴയ നിയമത്തില്‍ വിവരിച്ചിരിക്കുന്നത്. മില്യന്‍ കണക്കിന് യഹൂദ ജനതയാണ് നാസി ക്യാമ്പുകളില്‍ കൊലചെയ്യപ്പെട്ടത്. സൃഷ്ടിയും കൊലയും ഒരേ കാലത്തു നടത്തുന്ന ജോലിയുടെ ഉത്തരവാദിത്വവും ഈ ദൈവത്തിനു തന്നെയോ? പരസ്പ്പരം ഭിന്നിപ്പിച്ച് ജനത്തിനെതിരെയും രാജ്യത്തിനെതിരെയും പോരാടാന്‍ ഉപദേശിക്കുന്ന ദൈവങ്ങളുടെ എണ്ണവും കൂടി വരുന്നു. അത്തരം സാഹചര്യങ്ങളില്‍ക്കൂടി കലുഷിതമായ ഈ ലോകം എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്നതുമാണ്.

ആയിരങ്ങള്‍ക്ക് മാനസിക വിഭ്രാന്തികള്‍ നല്‍കിക്കൊണ്ട് കരിഷ്മാറ്റിക്ക് കേന്ദ്രങ്ങള്‍ ലോകമെവിടെയും കാണാം. സത്യവേദ പുസ്തകത്തില്‍ വിശ്വാസ വചനങ്ങളിലുള്ള കള്ള സാഹിത്യത്തിന്റെ പ്രചരണങ്ങളില്‍ക്കൂടി ധ്യാന ഗുരുക്കള്‍ ലോകം മുഴുവന്‍ ക്രിസ്തുവിനെ വിറ്റു പണമുണ്ടാക്കുന്നു. വിശ്വാസികളെ മയക്കി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചെണ്ടകൊട്ടും മേളകളും സംഗീതവുമായി ദൈവത്തിന്റെ നാമവും വൃഥാ ഉപയോഗിച്ചുകൊണ്ട് മനുഷ്യരെ പറ്റിക്കുന്നു. മാനസികമായി അടിമപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ പുരോഹിതനില്‍ക്കൂടി യേശുവിനെ കാണുന്നുവെന്ന സാങ്കല്‍പ്പിക വിശ്വാസവും പുലര്‍ത്തുന്നു. അവര്‍ക്കു മുമ്പില്‍ തികച്ചും വിരോധാഭാസമായ ഒരു ലോകവും കാണാം. സഭയുടെ വിശ്വാസത്തിനു പുറത്തുള്ള ഗ്രന്ഥങ്ങള്‍ വായിച്ചു മനസിലാക്കാനുള്ള ഒരു മനസ്ഥിതി അന്ധമായി വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ നിഴലിക്കാനും പ്രയാസമാണ്. കുടിലമായ കാപട്യ തന്ത്രങ്ങള്‍ അത്രമേല്‍ പൗരാഹിത്യ ലോകം വിശ്വാസികളുടെമേല്‍ അടിച്ചേല്‍പ്പിച്ചു കഴിഞ്ഞു. ഒരിക്കലും പുറത്തു വരാത്ത വിധം ഓരോ വിശ്വാസിയെയും മാനസികാടിമത്വത്തിനു വിധേയമാക്കുകയും ചെയ്തു.

ക്രിസ്ത്യാനികളുടെ സത്യവേദപുസ്തകമെന്നത് മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെ ദൈവങ്ങളുടെ പുരാണവും പഴയ നിയമവും കൂട്ടികുഴച്ചതെന്ന് ശ്രീ ആന്‍ഡ്രുസ് അഭിപ്രായപ്പെടുന്നു. യെറുസലേം ദേവാലയം വീണതോടെ തൊഴില്‍ രഹിതരായ പുരോഹിതര്‍ വയറ്റില്‍ പിഴപ്പിനായി വിശുദ്ധ ഗ്രന്ഥം രചിച്ചെന്നും അനുമാനിക്കുന്നു. പല തവണ തിരുത്തിയെഴുതിയ പുസ്തകത്തില്‍ സത്യങ്ങള്‍ കുറവെന്നാണ് ഗ്രന്ഥകാരന്‍ സ്ഥാപിച്ചിരിക്കുന്നത്. മാനവിക സംസ്‌ക്കാരങ്ങളും ധാര്‍മ്മിക ബോധങ്ങളും ഉള്‍ക്കൊള്ളാനാവാതെ മതം അകന്നു നില്‍ക്കുന്ന കാരണവും വിശുദ്ധ ഗ്രന്ഥങ്ങള്‍ തന്നെ. ശാസ്ത്ര സാങ്കേതിക നേട്ടങ്ങളും മാറ്റങ്ങളും മതത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സത്യങ്ങളെക്കാള്‍ മിഥ്യകള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ നിറഞ്ഞിരിക്കുന്ന കാരണങ്ങളും ആന്‍ഡ്രുസിന്റെ ഗ്രന്ഥത്തില്‍ വായിക്കാം.

സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്ക് മാത്രമേ ആന്‍ഡ്രുസിന്റെ ഈ ഗ്രന്ഥം ഉള്‍ക്കൊള്ളാന്‍ സാധിക്കുള്ളൂ. മതത്തിന്റെ അടിമ ചങ്ങലകള്‍ കാലില്‍ തളച്ചിട്ടിരിക്കുന്ന വായനക്കാര്‍ക്ക് ഈ പുസ്തകം അരോചകമായേക്കാം. അങ്ങനെയുള്ളവര്‍ക്ക് മാനസികാടിമത്വത്തില്‍ നിന്നും ഒരു മോചനം ലഭിക്കാനും പ്രയാസമായിരിക്കും. അത്രയ്ക്ക് ശക്തമായി തന്നെ പുരോഹിത ലോകം ചിന്താശക്തിയില്ലാത്ത ഒരു ലോകത്തെ സൃഷ്ടിച്ചു കഴിഞ്ഞു. പുരോഹിത മന്ത്ര മായാജാലം സഹസ്രാബ്ദങ്ങളായുള്ള ജനതകളെ കീഴടക്കി ഭരിച്ചുകൊണ്ടുമിരിക്കുന്നു. 'എന്തേ നിന്റെ കണ്ണിലെ കാരിരുമ്പ് കാണാതെ മറ്റുള്ളവന്റെ കണ്ണിലെ കരട് നീ തേടുന്നുവോയെന്ന' യേശുവചനവും ഇവിടെ പ്രസക്തമാണ്. ഗ്രന്ഥകാരനായ ആന്‍ഡ്രുസും സ്വന്തം കണ്ണിലെ കാരിരുമ്പുകള്‍ തുടച്ചുനീക്കാനുള്ള പണിപ്പുരയില്‍ തന്നെയാണ്. സത്യവും മിഥ്യയുമായുള്ള ഏറ്റുമുട്ടലില്‍ അദ്ദേഹത്തിന് എന്റെ എല്ലാ വിധ വിജയങ്ങളും നേരുന്നു.
സി. ആന്‍ഡ്രുസിന്റെ സത്യവേദപുസ്തകം: സത്യവും മിഥ്യയും (ജോസഫ് പടന്നമാക്കല്‍)സി. ആന്‍ഡ്രുസിന്റെ സത്യവേദപുസ്തകം: സത്യവും മിഥ്യയും (ജോസഫ് പടന്നമാക്കല്‍)സി. ആന്‍ഡ്രുസിന്റെ സത്യവേദപുസ്തകം: സത്യവും മിഥ്യയും (ജോസഫ് പടന്നമാക്കല്‍)സി. ആന്‍ഡ്രുസിന്റെ സത്യവേദപുസ്തകം: സത്യവും മിഥ്യയും (ജോസഫ് പടന്നമാക്കല്‍)സി. ആന്‍ഡ്രുസിന്റെ സത്യവേദപുസ്തകം: സത്യവും മിഥ്യയും (ജോസഫ് പടന്നമാക്കല്‍)സി. ആന്‍ഡ്രുസിന്റെ സത്യവേദപുസ്തകം: സത്യവും മിഥ്യയും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Dr.Sasi 2017-06-14 17:32:32
അമേരിക്കയിലെ ഏറ്റവും നല്ല ദൈവ വിശ്വാസിയാണ് ശ്രീ .ആൻഡ്രൂസ് . അദ്ദേഹത്തിന്റെ  ഞാൻ വായിച്ച എല്ലാ കവിതകളും വേദങ്ങളിൽ നിന്നും , ബൈബിളിൽ നിന്നും അടർത്തിയെടുത്ത ശാശ്വത മൂല്യം  എന്ന ഗുണസത്തയുള്ള  തത്വചിന്തയുടെ സ്വഭാവം വ്യ്കതമാക്കുന്നുണ്ട് .വിവിധ മതങ്ങളുടെ അടർത്തിയെടുത്ത സാരം സാകല്യമായും ഉപോയോഗിച്ചു  കവിതയെഴുതുന്നതു  എന്തുകൊണ്ടും പ്രശംസിനിയമാണ് .അതിനുശേഷം  വേദങ്ങളും ,ബൈബിളും ,ഈശ്വരനുമൊക്കെ മണ്ണാകട്ടെയെന്നു പറഞ്ഞു പുറം കാല് കൊണ്ട്  തട്ടിത്തെറിപ്പിക്കുന്നതു വേദനാജനകം!
(ഡോ.ശശിധരൻ )
Ninan Mathulla 2017-06-14 16:07:45
Some people are delusional in their thinking as they can't listen to reason or common sense. Some are convinced that some type of conspiracy is there behind Bible. It is very difficult to convince such people. To write a book anybody can do with some research. We did not come to this world with any knowledge but most of our knowledge is acquired. Books on both side of the argument are available in western literature and some get attracted to one side and are carried away by delusion in their thinking. All these arguments for and against each issue in the Bible is already discussed in books. It is the job of each one of us to find the truth by reading both side of the argument as there are no eyewitness living now. Otherwise this can only help to mislead people. Andrews or anybody can raise any issue in the Bible and we can discuss it and let readers decide what they want to believe. We can't discuss several issues at the same time. When there is no valid arguments some people change subjects.
Saji Karimpannoor 2017-06-15 00:10:12
But the one who did not know, and did what deserved a beating, will receive a light beating. Everyone to whom much was given, of him much will be required, and from him to whom they entrusted much, they will demand the more. Bible-Luke:12(48)
Tom Abraham 2017-06-15 04:49:07
Plants have botanical names. Instead , giving them names of girls and standing there could be schizophrenia. It is not very late. See a doctor, my friend.
നാരദന്‍ 2017-06-15 08:25:38
എന്തിനേയും  എതിര്‍ക്കുന്ന  കുറെ നരക വ്യാളികള്‍  ഉണ്ട്  ഇ മലയാളി  കമന്റ്‌  കോളത്തില്‍ , എന്തിയേ  Sch Cast ?
George V 2017-06-15 09:09:16
പതിവുപോലെ വളരെ നല്ല വിശകലനം ശ്രീ ജോസഫ്.  ശ്രീ ആൻഡ്രൂസ് ന്റെ പുസ്തകങ്ങൾ പല ആവർത്തി വായിച്ചിട്ടുണ്ട്. പക്ഷെ ഇതുപോലൊരു നിരൂപണം എഴുതാനുള്ള കഴിവ് എനിക്കില്ല. നന്ദി ശ്രീ ജോസഫ് .  ബൈബിൾ എന്താണെന്നും യേശു ആരായിരുന്നു എന്നും കൂടുതൽ അറിയുവാൻ സാധിക്കുന്ന ഗ്രന്ഥങ്ങൾ.  രാജാവ്  നഗ്നൻ ആണെന്ന്   പലർക്കും അറിയാം പക്ഷെ അത് വിളിച്ചു പറയാൻ ആൻഡ്രൂസ് നെ പോലുള്ള വ്യക്തികൾ കാണിക്കുന്ന ഈ ആർജ്ജവത്തെ നമിക്കുന്നു. ബൈബിൾ മുകളിൽ നിന്നും  നൂല് കെട്ടി ഇറാക്കിയതാണെന്നു  പറഞ്ഞു ജനങ്ങളെ പറ്റിക്കുന്ന    പുരോഹിത വർഗ്ഗത്തിന്റെ ചൂഷണത്തിൽ നിന്നും വരും തലമുറയെ എങ്കിലും രക്ഷിക്കാൻ ശ്രീ ആൻഡ്രൂസിനെ പോലുള്ളവർക്കേ സാധിക്കൂ. എല്ലാ വിധ ആശംസകളും

വിദ്യാധരൻ 2017-06-15 09:24:27

ശ്രീ ആൻഡ്‌റൂസിന്റെ വേഷഭൂഷാതികൾ അദ്ദേഹത്തെ മാറ്റി നിറുത്തുന്നതുപോലെ അദ്ദേഹത്തിന്റ ചിന്തകളും വ്യത്ത്യസ്തമാണ്.  ഈശ്വരൻ ഉണ്ടോ ഇല്ലിയോ എന്ന ചോദ്യം മനുഷ്യൻ ഉണ്ടായ കാലം തുടങ്ങി ആരംഭിച്ചതാണ്. അതിന്റെ അനന്തര ഫലമാണ് എല്ലാ വേദങ്ങളും. ഈ വേദങ്ങൾ വായിക്കുമ്പോൾ കൂടുതലും മനസിലാകുന്നത് ഒരു മനുഷ്യന്റെ എല്ലാ വികാരവിചാരങ്ങളും അവന്റെ ജീവിത സമരങ്ങളും  ഇതിൽ പ്രതിഫലിക്കുന്നു എന്നുള്ളതാണ്. നവരസങ്ങൾ അടക്കം ഇല്ലാത്തതിനെക്കുറിച്ചുള്ള സങ്കല്പങ്ങൾ എന്നിവയെല്ലാം ഇവിടെ കണ്ടെത്താൻ കഴിയും.  പിന്നെ എവിടെയോ വച്ച് ചേര കയറി. ഇവിടെ ചേര എന്ന് ഉദ്ദേശിക്കുന്നത് മതമാണ്. സ്വൈരമായി സന്തോഷമായി മനോഹരമായ ഈ ഭൂമിയിൽ കഴിഞ്ഞിരുന്ന ജനത്തിന്റെ ഇടയിലേക്ക് മതം ഒരു പാമ്പിനെപ്പോലെ ഇഴഞ്ഞു കയറി. അതിന്റെ ദംശനം ഏറ്റവരുടെ പലരുടെയും തലമണ്ട മരവിച്ചുപോകുകയും പിന്നെ അവർ പാമ്പിന്റെ കുഴലൂത്തിന് അനുസരിച്ചു ആടാൻ തുടങ്ങി. ഈ പാമ്പുകളെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും അതിന്റെ ദംശനത്തിൽ നിന്ന് രക്ഷിക്കാനാണ് ശ്രീ ആന്ഡ്‌റൂസ് ശ്രമിക്കുന്നത് എന്ന് അദ്ദേഹത്തിൻറെ ലേഖനങ്ങൾ വായിക്കുന്നവർക്ക് മനസിലാകും. എന്നാൽ അജ്ഞതയുടെ കട്ടിത്തൊടുകൾ പൊട്ടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ചിലപ്പോൾ അടിക്കുന്ന കൂടം തെറിച്ചുപോകാനും തിരികെ വന്നു നമ്മളുടെ തലയിൽ അടിക്കാനും സാധ്യതയുണ്ട്.
   മനുഷ്യനെ ചിന്തിപ്പിച്ച് അവരെ അജ്ഞതയിൽ നിന്ന് പുറത്തുകൊണ്ടുവരാൻ ശ്രമിച്ചവരിൽ ഒരു പ്രധാനിയാണ് ശ്രീനാരായണ ഗുരു. അദ്ദേഹത്തിൻറെ അദ്വൈത ചിന്തകളെ അനുധാവനം ചെയ്യുന്നവർക്ക് അജ്ഞതയിൽ നിന്ന് പുറത്തു വന്നു അന്ദ്രൂസ് പറയുന്നതുപോലെ സ്വതന്ത്ര ചിന്തയുള്ളവരായി ജീവിക്കാം. ഇത് തന്നെയാണ് യേശുവിന്റെ പഠനത്തിലും കാണാൻ കഴിയും. 'സത്യം നിങ്ങളെ സ്വതന്ത്രമാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ ആദ്യം കഴുതകളായ ജനങ്ങളുടെ പിൻബലത്തോടെ ഇങ്ങനെയുള്ളവരെ ദൈവമാക്കി കൊന്നുകളയുകയാണ് പതിവ് (പാവം ആൻഡ്‌റൂസ് )

സത്യം ഒന്നേയുള്ളു അത് നിങ്ങളാണ് നിങ്ങളിലെ ചൈതന്യമാണ് (നിജബോധം). മറ്റുള്ളതെല്ലാം മിഥ്യയാണ്

"ഓരോന്നതായവയവം മുഴുവൻ പിരിച്ചു
വേറാക്കിയാലുലകമില്ല, വിചിത്രമത്രേ!
വേറാകുമീയവയവങ്ങളുമേവമങ്ങോ-
ട്ടാരായ്കിലി,ല്ലഖിലവും നിജബോധമാത്രം.      

നൂലാടതന്നി,ലുദകം നുരതന്നി,ലേവം
ഹാ! ലോകമാകെ മറയുന്നൊരവിദ്യയാലേ;
ആലോചനാവിഷയമായിതു തന്റെ കാര്യ-
ജാലത്തൊടും മറകി,ലുണ്ടറിവൊന്നു മാത്രം.      

ആനന്ദമസ്തിയതു ഭാതിയതൊന്നുതന്നെ
താനന്യമോർക്കിലതു നാസ്തി ന ഭാതി സർവം;
കാനൽജലം ഗഗനനീലമസത്യമഭ്ര-
സൂനം, തുടർന്നു വിലസും ഗഗനാദി സത്യം.      
{സൂനം, നിനയ്ക്കിൽ ഗഗനം പരമാർത്ഥമാകും}

ആത്മാവിലില്ലയൊരഹംകൃതി യോഗിപോലെ
താൻ മായയാൽ വിവിധമായ് വിഹരിച്ചിടുന്നു;
യോഗസ്ഥനായ് നിലയിൽ നിന്നിളകാതെ കായ-
വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങു യോഗി.       1

അജ്ഞാനസംശയവിപര്യയമാത്മതത്ത്വ-
ജിജ്ഞാസുവിന്നു, ദൃഢബോധനിതില്ല തെല്ലും;
സർപ്പപ്രതീതി ഫണിയോ കയറോയിതെന്ന
തർക്കം ഭ്രമം, കയറു കാൺകിലിതില്ല തെല്ലും. അദ്വൈതദീപിക -ശ്രീനാരായണഗുരു

      അന്ദ്രൂസ് താങ്കളുടെ സന്ധിയില്ലാ സമരം തുടരുക. താങ്കൾക്കായി ഗോലിയാത്തുകൾ കാത്തു നിൽക്കുന്നു. പക്ഷെ പല ഗോലിയാത്തിന്റെയും പൊക്കവും വണ്ണവും കണ്ടു ഭയപ്പെടേണ്ട. യഥാർഥത്തിലുള്ള എതിരാളിയെ കാണുമ്പോൾ നിക്കറിൽ ഇവന്മാർ മൂത്രം ഒഴിക്കും.  നിങ്ങളുടെ അഭിപ്രായങ്ങൾ ലേഖനങ്ങൾ കവിതകൾ എല്ലാം മത തീവരവാദികളെ പ്രകോപിപ്പിക്കാൻ പോരുന്നവയാണ്. അവർ ഇളകിയാടും എങ്കിലും ധീരതയോടെ പോരാടുക. എല്ലാവിധ ആശംസകളും

SchCast 2017-06-15 09:34:44
ഞാൻ തുറുങ്കിലാണ്
കൽത്തുറുങ്കിൽ
ആരെങ്കിലും രക്ഷിക്കണേ
ഞാൻ പറയുന്നത് സത്യമല്ല
പറയിപ്പിക്കുന്നതാണ്
എന്റെ പിന്നിൽ കുരിശും
മുൾമുടിയും കുന്തവുമായി
നിൽക്കുന്നൊരു കൂട്ടർ
എനിക്ക് സത്യം പറയാൻ
അവകാശമില്ല
അവർ എന്നെ ക്രൂശിച്ചുകളയും
അന്ത്രയോസെ നീ നിന്റെ
താടിരോമങ്ങളെകൂട്ടി പിരിച്ച്
ഒരു കയറാക്കി എന്നെ
രക്ഷിച്ചാലും
ദയവു ചെയ്യ്ത്
എന്റെ മുഖത്ത്‌ അവർ
പറ്റിച്ചുവച്ചിരിക്കുന്ന
സ്കെഡ്യൂൾ കാസ്റ്റെന്ന
ലേബൽ വലിച്ചുകീറി
ഒരു പുതിയ താടിയും
തൊപ്പിയും തരൂ.
ഒരു പെണ്ണ് 2017-06-15 10:21:07

പട്ടിക്കും ,പൂച്ചക്കും, പശു വിനും , ആനക്കും നദികള്‍ക്കും, തടാകങ്ങള്‍ക്കുംഎന്നു വേണ്ട കൊടുംകാറ്റിനും ഒക്കെ മനുഷ്യരുടെ പേര് ഇടുന്നു, എന്തിനാ തോമാച്ച ഈ കുശുമ്പ് ?

അടുത്ത ചെടിക്ക്  തോമ, പിന്നെ അവരാചെന്‍  എന്ന് പേര്‍ ഇടാന്‍ പറയണം . പക്ഷെ  ഫലം  കായിച്ചില്ല  എങ്കിലോ ?

J.Mathew 2017-06-15 10:30:48
സമൂഹത്തിൽ അറിയെപ്പെടാനും പേരെടുക്കാനും ചിലർ എന്ത് വഴി വേണമെങ്കിലും സ്വീകരിക്കും.അവർ ദൈവത്തെ പ്പോലും തള്ളി പറഞ്ഞു പുസ്തകം എഴുതും.അവരെ പിന്തുണക്കാൻ ചിലർ മുന്നോട്ടു വരും .എന്നാൽ അതുകൊണ്ടൊന്നും ദൈവം എന്ന യാഥാർഥ്യത്തെ ഇല്ലാതാക്കാൻ കഴിയില്ല .അവർ വലിയ അറിവുണ്ടെന്നു നടിക്കുന്ന മൂഢന്മാർ മാത്രം."ദൈവം ഇല്ല എന്ന് മൂഢൻ  തന്റെ ഹൃദയത്തിൽ  പറയുന്നു ".യഹോവ ഭക്തിയാണ്  
ജ്ഞാനത്തിന്റെ ആരംഭം .
vayanakaaran 2017-06-15 11:59:57
ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാൻ അത്രേ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.12(51);

ലൂക്കാച്ചന് നന്ദി. അങ്ങേരു സത്യം പറഞ്ഞു. ഛിദ്രമാണ് ലോകത്തിന്റെ അനുഭവം. മനുഷ്യര്ക്ക് സ്വർഗം വാഗ്‌ദാനം ചെയ്യുകയും അവരെ മതം മാറ്റുകയും ചെയ്യുന്നത് കൊണ്ട് ഇവിടെ ശാന്തി ഉണ്ടാകുന്നില്ല.  മാതാപിതാക്കളെ അനുകരിച്ച് മക്കൾ ജീവിക്കയാണെങ്കിൽ മതം മാറ്റി ഉപജീവനം കഴിക്കുന്നവന്റെ കഷ്ടകാലം.  ഹോറസിന്റെ ഐതിഹ്യം അങ്ങനെ തന്നെ പകർത്തിയതാണ് യേശു എന്ന് പറഞ്ഞാൽ ലോകത്തിലെ ഭൂരിപക്ഷം കൃസ്ത്യാനികൾ എതിർക്കും. സത്യം അതാണെങ്കിലും. സ്വർണ്ണ പാത്രം കൊണ്ട് മൂടിയിരിക്കുന്നു സത്യം. ആൻഡ്രുസ് ആ മൂടി തുറക്കുന്നു.

പിന്നെ വീട്ടിലെ ചെടികൾക്ക് സുന്ദരിമാരുടെ പേരിടുന്നത് കൊണ്ട് ഒരാൾക്ക് മാനസിക രോഗമെന്ന് പറയാൻ കഴിയില്ല. മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെ പോലെ നിൻ മുഖം എന്ന് പാടിയവനും അപ്പോൾ മനോരോഗിയാകണമല്ലോ.

 ദൈവം ആരെന്നു ആർക്കും അറിയില്ല. ഓരോരുത്തരും അവരുടെ അഭിപ്രായങ്ങൾ പറയുന്നു. അപ്പോൾ ഒരാൾ പറയുന്നത് മാത്രം ശരിയെന്നു സമർത്ഥിക്കാൻ ശ്രമിക്കുമ്പോളാണ് പ്രശ്‍നം. യേശുവാണ് ദൈവമെങ്കിൽ അത് തെളിയിക്കുക. ആർക്കാണ് തെറ്റായ വിശ്വാസത്തിൽ തുടരാൻ താൽപ്പര്യം. കണ്ണടച്ച് ഇരുട്ടാക്കാൻ ആവശ്യപ്പെടരുത്.  ആൻഡ്രുസ് എഴുതട്ടെ.  വസ്തുതകൾ നിരത്തി അദ്ദ്ദേഹം എഴുതുന്നു. എന്നാൽ മാത്തുള്ള പലപ്പോഴും അദ്ദേഹത്തിന്റെ അനുഭവമാണ് എഴുതുന്നത്. നമ്മുടെ അനുഭവം മറ്റുള്ളവരും അനുഭവിക്കണമെന്ന് പറയുന്നതിൽ അർത്‌ഥമില്ല. ആൻഡ്രുസ്സിന്റെ പുസ്തകങ്ങളുടെ അഭിപ്രായങ്ങളിൽ നിന്നും പുസ്തകത്തിന്റെ മേന്മ അറിയാവുന്നതാണ്.  മനുഷ്യരെ പറ്റിച്ച് മതം മാറ്റുന്നതിനേക്കാൾ അവർക്ക് ശരിയും തെറ്റും പറഞ്ഞു കൊടുക്കുന്നത് നല്ലത്.


ആൻഡ്രുസ്സിനു സ്തുതിയായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും
Ninan Mathulla 2017-06-15 16:00:56
It is not difficult to see the intolerance in the words of Vaayanakkaran in conversion to another religion. Looks like he (?) wants to keep people in the ignorance and take advantage of them as in the past. Sky will not fall down because some converted to a different religion or all Indians converted to a new religion or changed religion as they like. The Sun will rise again precisely at the same time and life goes on. It is the fear and anxiety of upper class people who take advantage of other lower caste people that are worried as their exploitation will stop. So all this propaganda against conversion as if it is a big crime.
Sudhir Panikkaveetil 2017-06-15 17:01:59
ശ്രീ പടന്നമാക്കൽ പതിവ് പോലെ പ്രൗഢ ഗംഭീരമായ ഒരു നിരൂപണ ലേഖനമെഴുതി.  ശ്രീ ആൻഡ്രുസ്സിന്റെ പുസ്തകം വായിക്കാതെ അഭിപ്രായങ്ങൾ പറയുന്നവരാണധികവും. പുസ്തകത്തെ കുറിച്ച് തല്പര കക്ഷികൾ പടച്ച് വിടുന്ന അഭിപ്രായങ്ങൾ വിഴുങ്ങി ഏമ്പക്കം ഇട്ടു നടക്കുന്ന സ്വഭാവക്കാരിൽ ഭൂരിഭാഗം മലയാളികളാണല്ലോ. ശ്രീ ആൻഡ്രുസ് വിശ്വാസിയാണ് എന്നാൽ അന്ധവിശ്വാസിയല്ല.  വേദങ്ങളിലെയും ബൈബിളിലെയും നല്ല തത്വങ്ങൾ അദ്ദേഹം സ്വീകരിക്കുന്നുണ്ട്. വിശ്വസനീയമല്ലാത്തതിനെ വെറുതെ ചോദ്യം ചെയ്യുകയല്ല മറിച്ച് അവ ഗവേഷണം നടത്തി അതിലെ അബദ്ധ്യങ്ങൾ ചൂണ്ടികാണിക്കുന്നു. ഒരു ഭാഷയിൽ നിന്നും മാറ്റ് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുമ്പോൾ വന്നുകൂടുന്ന തെറ്റുകൾ, അബദ്ധ്യങ്ങൾ മനസ്സിലാക്കാതെ അത് അക്ഷരം പ്രതി അനുഷ്ഠിക്കുന്നവർ തെറ്റുകൾ തിരുത്താൻ തയാറാകില്ല.  ദൈവത്തിന്റെ പേരും പറഞ്ഞ് വഴക്ക് കൂട്ടുന്നത് മൂഢത്വം തന്നെ. ശ്രീ ആൻഡ്രുസ്സിന്റെ പുസ്തകം ഒന്നുകൂടി വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ട് വന്ന ശ്രീ പടന്നമാക്കൽ സാറിനു നന്ദി, അഭിനന്ദനം.
Pothulla 2017-06-15 18:47:05
ആൻഡ്രുവും കൂട്ടരും ബി ജെ പി അജണ്ടയും കൊണ്ട് വീണ്ടും വന്നിരിക്കുന്നു. ഞാനും മാത്തുള്ള ഉപദേശിയും പറയുന്നത് കേട്ട് മാനസാന്ദ്രാപ്പെടാൻ ഒരു അവസ്സരം കൂടി തരാം. ഞങ്ങൾ നിങ്ങൾക്കു നല്ല ബുദ്ധി ഉണ്ടാവാനും സാത്താന്റെ അഥവാ പിശാചിന്റെ പിടിയിൽ നിങ്ങളെ നേർ വഴിയിൽ നടത്താനും ഇന്ന് മുതൽ മുട്ടിപ്പായി പ്രാർത്ഥിക്കാൻ തീരുമാനിച്ചു. ഞങ്ങൾ പണ്ട് കട്ട നിരീശ്വര വാദികൾ ആയിരുന്നു എന്ന കാര്യം ഇടയ്ക്കു ഇടയ്ക്കു നിങ്ങളെ ഓർമപ്പെടുത്തേണ്ട കാര്യം ഇല്ല എന്നറിയാം പക്ഷെ അതാണ് ഞങ്ങടെ ഒരു രീതി. മാനസാന്ദ്രപ്പെട്ടു എന്റെ അരികെ വരൂ എന്നല്ലോ വചനം. എല്ലാവര്ക്കും നന്മകൾ 
Proud Christian fanatic 2017-06-15 19:54:49
ക്രൈസ്തവ വിശ്വാസം ഇന്ത്യയില്‍ പലര്‍ക്കും അലോസരമാണ്. എല്ലാ മനുഷ്യരും തുല്യമാണെന്നു ഉത്തരേന്ത്യയില്‍ പറയുമ്പോള്‍ അതു വിപ്ലവകരമാണ്. അപ്പോള്‍ പിന്നെ ക്രിസ്ത്യാനികളെ ശാരീരികമായി ആക്രമിക്കുകയും നുണകള്‍ പറഞ്ഞു ക്രിസ്തുമതത്തെ ആക്ഷെപിക്കുകയും ചെയ്യുക ഹിന്ദുത്വ വര്‍ഗീയക്കാരുടെപരിപടിയാണ്. മറ്റ് ഒരു മതക്കാരും അങ്ങനെ ചെയ്യാറില്ല. എല്ലാ വഴിയും ശരിയാണെന്നു പറയുകയും മറ്റു വിശ്വാസങ്ങളെ ആക്രമിക്കുകയും ചെയ്യുന്നഹിപ്പോക്രസി. അഹം ബ്ര്ഹ്മാസ്മി, തത്വമസി എന്നൊക്കെ പറഞ്ഞിട്ടാണല്ലോ തീണ്ടലും തൊടീലുംഒക്കെ നടത്തുന്നത്

ജാതി എന്ന അത്യന്ത ഹീനമായ മതാചാരത്തില്‍ കുടുങ്ങി കഴിഞ്ഞിരുന്ന പലരും അംക്കയില്‍ എത്തിയപ്പോള്‍ ജാതിക്കതീതരായി. ക്രൈസ്തവ സംസ്‌കാരത്തോടു നന്ദി പറയുന്നതിനു പകരം ഇക്കൂട്ടര്‍ വര്‍ഗീയ വാദികളോടു ചേര്‍ന്ന് ക്രെസ്തവരെ അപഹസിക്കുന്ന തീവ്രവാദികളാകുന്നത് ഖേദകരം.

അല്പഞ്ജാനത്തിലൂടെ ക്രിസ്തുമതത്തെ ആന്‍ഡ്രൂസ് വിലയിുത്തി അക്കൂട്ടര്‍ക്ക് വളം വച്ചു കൊടുക്കുന്നു. ക്രിസ്തുവിനെ തള്ളിപ്പറയുന്ന ഒരാള്‍ ക്രിസ്ത്യാനി അല്ലാതാവുന്നു. അതെ സമയം ദൈവമില്ലെന്നോ മത വിശ്വാസ്മില്ലെന്നോ പറയുന്ന ഹിന്ദു, ഹിന്ദു അല്ലാതാകുന്നില്ല. ആ സുരക്ഷിതത്വത്തില്‍ നിന്നാണു പലരും യുക്തിവാദം നടിക്കുന്നത്

ക്രിസ്തുമതത്തിലും ബൈബിളിലും പല പൊരുത്തക്കേടുകളുണ്ട്. അതൊന്നും മറച്ചു വയ്ക്കാനല്ല, അവയെ യുക്തിപുര്‍വം വിശദീകരിക്കാനാണു സഭയും വിശ്വാസവും. ഇതൊന്നും ആര്‍ക്കും അറിയാത്ത കാര്യങ്ങളല്ല.
ക്രിസ്തുവിന്റെ ദൈവികത്വം അംഗീകരിച്ചത്മുന്നൂറില്പരം വര്‍ഷങ്ങള്‍ക്ക് ശേഷം നിഖ്യാ സൂന്നഹദോസാണെന്നു ഡാവിഞ്ചി കോഡിന്റെ തൂടക്കത്തില്‍ പറയുന്നു. അല്ല.

ക്രിസ്തുവിനു ശിഷ്യന്മാര്‍ ഉണ്ടായിരുന്നുവെന്നും അവര്‍ ക്രിസ്തുവിനെ ഏറ്റു പറഞ്ഞുമരണം വരിക്കുകയായിരുന്നുവെന്നും ചരിത്രം.യോഹന്നാന്‍ ഒഴിച്ച്. വെറുതെ ഒരാള്‍ക്ക് വേണ്ടി ആയിരിക്കില്ലല്ലൊ അവര്‍ മരണം വരിച്ചതും വിശ്വാസം പ്രചരിപ്പിച്ചതും. ക്രൈസ്തവ വിശ്വാസത്തില്‍ അടിസ്ഥാനമില്ലായിരുന്നെങ്കില്‍ അതു വളരില്ലായിരുന്നു.

വിഗ്രഹത്തെയും മ്രുഗങ്ങളെയും ആള്‍ ദൈവങ്ങളെയും ആരാധിക്കുന്നവരാണ് മറ്റു വിശ്വാസങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നത്. അപ്പോള്‍ അവര്‍ അദ്വൈതം എന്നും മറ്റും ഫിലോസഫി എടൂത്തിത്തും എന്നറിയാം. അദ്വൈതം പോലുള്ള തത്വചിന്തഗ്രീസിലും ചീനയിലുമൊക്കെ ഉണ്ടായിരുന്നു. അതു പക്ഷെ മതവിശ്വാസത്തിന്റെ ഭാഗമായിരുന്നില്ല.

എന്തായാലും ആന്‍ഡ്രൂസ് അഞ്ചാം പത്തി ആകരുത്‌ 
George V 2017-06-16 03:52:59
ശ്രീ സുധീർ, നൂറു ശതമാനം യോജിക്കുന്നു. ശ്രീ ആൻഡ്രൂസിന്റെ പുസ്തകങ്ങൾ ഒരിക്കൽ പോലും വായിക്കാത്തവർ ആണ് ഇവിടെ അദ്ദേഹത്തെ വിമർശിക്കുന്നത്. ശരിയായി ബൈബിൾ വായിച്ചാലേ ആൻഡ്രൂസ് പറയുന്നത് മനസ്സിലാവൂ. ഇവിടെ സ്വന്തം പേര് വെക്കാതെ വിമർശിക്കുന്നവർ കൂടുതലും പുരോഹിതർ ബൈബിൾ കൊണ്ട് ഉപജീവനം കഴിക്കുന്നവർ ആണെന്ന് തോന്നുന്നു. അവരുടെ അസഹിഷ്ണത മനസ്സിലാക്കാം. ബൈബിൾ വായിക്കൂ, ആൻഡ്രൂസിനെപ്പോലുള്ളവരുടെ വിമർശനങ്ങളെ ഉൾകൊള്ളാൻ സാദിക്കും.  കാതുള്ളവർ കേൾക്കട്ടെ 
നിരീശ്വരൻ 2017-06-16 07:25:28

അഹങ്കാരിയും മതാഭാന്തനുമായ ക്രിസ്ത്യാനിക്ക്

      തന്റെ സ്വയം പരിചയപ്പെടുത്തൽ  തന്നെ തന്റെ അജ്ഞതയെ വെളിവാക്കുന്നു. പിന്നെ താൻ എഴുതി പിടിപ്പിച്ചിരിക്കുന്നത് വായിക്കുമ്പോൾ മനസിലാകും തന്റെ തലയിൽ നിന്ന് തലച്ചോർ നീക്കം ചെയ്യേത് അതിനകത്ത് ചെമ്മണ്ണ് കുത്തി നിറച്ചിരിക്കുകയാണെന്ന്. ആദ്യമേ തന്നെ തന്റെ ചിന്തിക്കാനുള്ള കഴിവ് ഇല്ലാതാക്കി തന്നെ ഒരു തത്തയാക്കി മാറ്റി തന്റെ യജമാന വർഗ്ഗം. താൻ ഇനി തന്റെ വായിൽ നിന്ന് പ്രതീക്ഷയുള്ള ഒരു വാക്കുകൾ പോലും കേൾക്കാൻ ഇടയില്ല. 
      അന്ത്രയോസ് പറയുന്നത് കേട്ട് ഒരു കോഴ്സ് തെറാപ്പി എടുത്താൽ ഒരു പക്ഷെ രക്ഷപെട്ടെന്നിരിക്കും.  ആദ്യം തന്റെ അജ്ഞതയുടെ തോട് പൊട്ടിക്കണം  പിന്നെ അന്ത്രയോസിന്റെ പുസ്തകങ്ങൾ വായിച്ചു മനസ്സിന് ധൈര്യം വരുത്തണം.  ഭയമാണ് എല്ലാത്തിന്റെയും മൂല കാരണം. 'പാപത്തിന്റെ ശംബളം മരണം അത്രേ' 'പാപം ചെയ്യുന്ന  ദേഹി മരിക്കും" " കെടാത്ത അഗ്‌നിയും ചാകാത്ത പുഴുക്കളുമുള്ള നരകാഗ്നിയിൽ" വലിച്ചെറിയും എന്നൊക്കെ പറഞ്ഞ് തന്റെ യജമാന്മാർ തന്റെ മനസിന്റെ താളം തെറ്റിച്ചിട്ടിരിക്കുകയാണ്.  തന്നെപോലുള്ളവരുടെ മൂഢ വിശ്വാസത്തെ ചോദ്യം ചെയ്യുന്നവർ എല്ലാം ഹിന്ദുക്കൾ ആണെന്നും അല്ലെങ്കിൽ വിഗ്രഹങ്ങളെയും മൃഗങ്ങളെയും ആരാധിക്കുന്നവരാണെന്നും ഒക്കെ തെറ്റ്ധരിപ്പിച്ചു തന്റെ തലമണ്ട കീഴ്മേൽ തിരിച്ചു വച്ചിരിക്കുകയാണ്( ഒരു മണിക്കൂർ ശീര്ഷാസനം ചെയ്‌താൽ ഒരു പക്ഷെ  അത് നേരെയാകും)
      പിന്നെ താൻ ചെയ്യണ്ടത് ഇരുപത്തിനാലു മണിക്കൂറും പാടിയും പ്രാർത്ഥിച്ചും സമയം കളയുന്ന മന്ദബുദ്ധികളുമായുള്ള ബന്ധം വിച്ഛേദിക്കണം.  എന്നിട്ട് സ്വാതന്ത്ര ചിന്തവച്ചുപുലർത്തുന്നവരുമായി സമ്പർക്കം പുലർത്തണം. ആര്, എന്ത്, എങ്ങനെ, എവിടെ, എപ്പോൾ എന്നൊക്കെയുള്ള ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കണം. യേശു ദൈവമാണോ? പശു ദൈവമാണോ? എല്ലാം ദൈവം ഉണ്ടാക്കിയതെങ്കിൽ ദൈവത്തെ ആരുണ്ടാക്കി? എന്നൊക്കയുള്ള ചോദ്യം ചോദിക്കണം. (ഇടയ്ക്ക് ആ കാനാവിൽ ഉണ്ടാക്കിയ വീഞ്ഞ് അൽപ്പം അടിക്കുന്നതിൽ തെറ്റില്ല.) യജമാനന്മാർ വച്ച് നീട്ടുന്ന മതവീഞ് കുടിക്കരുത്. അതിൽ വിഷമാണ്. 
        . പിന്നീട് ഒരു പേരുമാറ്റം നടത്തണം മത്തായി എന്ന പേര് നല്ലതായിരിക്കും. കാരണം കേൾക്കുന്നവർക്ക് മനസ്സിലാകണം താൻ തട്ടിപ്പ് വെട്ടിപ്പ് ടാക്സ് വെട്ടിപ്പ് തുടങ്ങി പലതും ചെയ്യിതിട്ടുള്ള ഒരു വേന്ദ്രൻ ആയിരുന്നു എന്ന് (വേണെങ്കിൽ ചുങ്കക്കാരൻ മത്തായി എന്നാക്കിക്കൊ ) തത്കാലം ഇത്രേം മതി

ജ്ഞാനി 2017-06-16 11:16:15

മൂഢന്റെ മുതുകിന് രജീസിന്റെ വകയായി വടികൊണ്ട് ഒരടിയും കൂടിയായപ്പോൾ സംഗതി പൂർത്തിയായി. ഓരോ അവന്മാര് വടികൊടുത്തു അടിവാങ്ങിക്കുന്നതെ!


റെജീസ് നെടുങ്ങാടപ്പള്ളി 2017-06-16 10:48:06
ദൈവം ഇല്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു : ബുദ്ധിയുള്ളവൻ  അത് ഉച്ചത്തിൽ പറയുന്നു ;അത്രയേ ഉള്ളൂ .
Rajan Markose 2017-06-16 14:11:55
A well studied evaluation of the books of Mr.C.Andrews.I have read his books.It is a work of so many years of his journey of seeking after the truth.There may be difference of opinion to each person about his findings,according to the level of their perceptions and consciousness .But his books  will have its own impact in free and unbiased thinkers.Andrew's Life is his message.I have personally witnessed and enjoyed the serenity of the Plant Kingdom he has developed in North Port.A miniature Kerala or even we can say the replica of the so called "Paradise"where almost every fruit is available.
andrew 2017-06-16 14:22:10
സത്യം മനസ്സില്‍ ആക്കാന്‍ കഴിവില്ലാതതവരും സത്യത്തെ  അവഗണിക്കുന്നവരും .....

Mad dog in the mirror house- Millennium thoughts #43
{based on a story read long ago- my own edition}
A rich man built a huge house. It was so huge he himself got lost in it. He became crazy and people avoided him. He became very lonely so he hatched a plan to attract attention and people. He covered every inch of the walls of the house with different type of mirrors. One day a dog walked in to the house. He got very confused. He saw dogs every where. They all were looking at him curiously. This is going to be ugly, he thought. Thousands of dogs looking at him. He started growling at them. They all did the same. He scratched on the floor and barked at them. They all did the same to him. He got scared and tried to run away. He saw, so many dogs running in the same speed. Oh! No it is getting ugly. He tried to escape,but couldn't find the door. He couldn't stop. He became mad. He kept barking and running. By the end of the day he was dead.
The rich man was watching the dog from an upper room. He came down. He too got curious when he saw so any humans in different shapes and sizes in different type mirrors. He began to walk around and got lost. No one ever saw him again.
Next day the owner of the dog traced the dog to the door step of the mirror house. He too entered the mirror house and saw the images in the mirror reflected repeatedly. He too got crazy and lost his way. Later his wife came looking for him, she too got lost. Several people came one after the other and all got lost and became afraid. Fear made them mad when they saw the dead dog, and the rich man. They too tried to run out, but got lost in their own reflections. The mirror house became a haunted house.
The haunted house is not a fiction. Most humans carry this mirror house inside. Their ego is reflected in different shapes and sizes, thousand and thousand times. We see these people every day in all different aspects of life. They may look normal, but don't get deceived. They are in the mirror house; they are mad. A mad dog will bite and fight everything on its way. Fear is dominating the mad dog. He thinks the objects: trees, animals, humans any thing on the way is going to attack him. So he fights and bites. Their ego has made them crazy.
Andrews.

Ninan Mathulla 2017-06-16 20:08:23
Some of the comments here reminds me of back scratching, 'Konjanam kuthal' or name calling when there is no valid arguments to present.
Dr.Sasi 2017-06-17 09:40:34
Stupid story with stupid conclusion !They all got feared and dead because they did not have  enough wisdom .Not ego made them crazy ,  ignorance made them crazy !Department of religion, Princeton university has published a lot of books ,research papers like yours , 40 years ago.It is great that  you have been influenced by these books and research papers ,excellent!Fear comes from the lack of knowledge and a state of ignorance( he lost in his own house, fail to understand the features of a mirror, no logic , many many deformities). The best remedy for fear is to gain knowledge and this knowledge  will ultimately  take you to the  amazing nature of the existence of this solar system which finally guide you to  the right destination.And also please follow methodology of how to review a book in order to do a professional book review!It is there in the researchers'guidance .
(ഡോ.ശശിധരൻ )
JACK DANIEL 2017-06-17 10:29:59
ചില  കമന്റ്  എഴുത്തുകാര്‍  കണ്ണാടി  വീട്ടില്‍  കയറി 
കാണുന്നതിനെ ഒക്കെ നോക്കി  കുരക്കാന്‍  തുടങ്ങി .
ശനി  അല്ലെ ഇന്ന് . 200 ML JACK DANIEL  അടിക്കു 
അപ്പോള്‍  HOLY SPIRIT എല്ലാം ശരിയാക്കും .
John Philip 2017-06-17 11:42:00
കനകം മൂലം കാമിനി മൂലം
മതം മൂലം മതാന്ധത മൂലം
കഥ മൂലം, ലേഖനം മൂലം
കവിത മൂലം കവിതയില്ലായ്മ മൂലം
ഇ മലയാളിയിൽ കലഹം സുലഭം

എന്തിനാ കൂട്ടരേ വഴക്കടിക്കുന്നത്. അതും ദൈവത്തിന്റെ പേരും പറഞ്ഞു. എല്ലാവര്ക്കും
അറിവുണ്ട്.  ആരും മോശക്കാരല്ല.  സമാന്തര രേഖകൾ അത്ര എളുപ്പത്തിൽ കൂട്ടിമുട്ടുകയില്ല. അത് കൊണ്ട് ഓരോ വിശ്വാസക്കാരും പരസ്പരം ബഹുമാനിക്കുക. ആൻഡ്രുസ് എഴുതിയതിൽ സത്യം മനസ്സിലാക്കുന്നവർ മനസ്സിലാക്കുക. മാത്തുള്ള പറയുന്നതിൽ സത്യം കാണുന്നവർ അത് വിശ്വസിക്കുക.  ശശി പറയുന്നതിനോട് യോജിക്കുന്നവർ യോജിക്കുക.ശാന്തി, ശാന്തി .
Dr. Sasi 2017-06-17 15:59:45
ആരോടും പ്രതിഷേധമില്ല .സ്നേഹവും ,ബഹുമാനവും മാത്രം .ആശയത്തോടെ സത്യസന്ധത പുലർത്തി പറയുകയാണെങ്കിൽ , ആശയത്തോടെ സത്യസന്ധത പുലർത്താതെ  താൻ ഉദ്ദേശിക്കുന്ന രീതിയിൽ അതിൽ നമ്മെ കെട്ടിവെക്കാൻ ശ്രമിക്കുന്നത്  ഭീരുത്വമാണ്‌.സത്യവും മിഥ്യയും തമ്മിലുള്ള വ്യത്യാസം , അന്ധ വിശ്വാസവും  അപദവിശ്വാസവും തമ്മിലുള്ള വേർതിരിവ് , മിഥ്യ സത്യത്തിന്റെ തന്നെ ഭാഗമായിരിക്കെ അവ പരസ്പരം  ഏറ്റുമുട്ടുന്നത്  എന്തുകൊണ്ട് ? അമേരിക്കയിൽ ഒരു പുസ്തകം നിരൂപണം അല്ലെങ്കിൽ  ഒരു പുസ്തകം പരിചയപെടുത്തുന്നതോടെ  ആ പുസ്തകം അതോടെ മരിക്കുന്നതായിട്ടാണ് കാണപ്പെടുന്നത് .ആ പുസ്തകം വാങ്ങിച്ചു വായിക്കാനുള്ള ചോദന അതോടെ നശിക്കുന്നു .നാം  ഓരോരുത്തരും വിചാരിക്കുന്നത് ,ഞാൻ ഈ സമൂഹത്തിൽ വളരെ പ്രധാനപ്പെട്ട വ്യക്തിയാണെന്നാണ് ! നാളെ ഞാൻ മരിച്ചാൽ  പത്രത്തിന്റെ താളുകളിൽ ഒരു ചെറിയ വാർത്ത പ്രത്യക്ഷപ്പെടും.ശശി മരിച്ചു .പരേതന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട് . അതോടെ എല്ലാം തീർന്നു(ഇതുപോലും പത്രത്തിൽ വരരുത് എന്ന ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്  ഞാൻ ).എന്ത് അഹങ്കാരം ? ശ്രീ .ജോൺ ഫിലിപ്പ്  പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു .
(ഡോ.ശശിധരൻ)
THINKER 2017-06-17 13:38:46

ഇന്നലെ കേട്ട പ്രൊഫ സി രവിചന്ദ്രന്റെ ഒരു പ്രഭാഷണത്തില്‍ അദ്ദേഹം ഒരു കാര്യം ചൂണ്ടിക്കാണിച്ചു.

മതലഹരിപ്പോലെ തന്നെ യുക്തിരഹിതമാണ് പാര്‍ട്ടിലഹരി - മലയാളികള്‍ക്കെങ്കിലും.

വളരെ സത്യമായി തോന്നി.

ഇന്നത്തെ തലമുറയ്ക്ക് മനസിലാകുന്നതിലും അപ്പുറമുള്ള ദാരിദ്ര്യം ഉണ്ടായിരുന്നു എന്റെയൊക്കെ ചെറുപ്പത്തില്‍. വീട്ടില്‍ പത്രം വരുത്തുന്നവര്‍ വളരെ വിരളം. നാടന്‍ ചായക്കടകളില്‍ ഏതെങ്കിലും ഒരു പത്രം വരും. രാവിലെ ഒരു കട്ടന്‍കാപ്പി കുടിക്കാനും പത്രവാര്‍ത്തകള്‍ അറിയാനും പലരും ചായക്കടയില്‍ എത്തും. ആരെങ്കിലും ഒരാള്‍ വാര്‍ത്തകള്‍ നീട്ടി വായിക്കും. വായനയില്‍ രസകരമായ പല തെറ്റുകളും ഉണ്ടാകുന്നത് ഒരു കോമിക്ക് റിലീഫാണ്.

പത്രവായനയ്ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കും. ചര്‍ച്ചകള്‍ക്ക് ചൂടേറും. വഴക്കാകും വക്കാണമാകും. അടിപിടിയിലും, വിരളമായെങ്കിലും കത്തിക്കുത്തിലും കലാശിക്കാറുണ്ട് ചായക്കട ചര്‍ച്ചകള്‍.

താമസിയാതെ മിക്ക ചായക്കടകളിലും ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു - "രാഷ്ട്രീയം സംസാരിക്കാന്‍ പാടില്ല."

അടിപിടികളും കത്തിക്കുത്തുകളും ഒന്നും ഉണ്ടാകുന്നില്ലെങ്കിലും ഫേസ്ബുക്കിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ ചായക്കടകളെ ഓര്‍മ്മിപ്പിക്കുന്നു.

എന്തൊരു അസഹിഷ്ണുതയാണ്, എന്തൊരു യുക്തിഹീനമാണ്.

സ്വന്തം പാര്‍ട്ടിയുടെ കൊള്ളരുതായ്മകള്‍ വെള്ളപ്പൂശാനായി ചില ന്യായീകരണതൊഴിലാളികളുടെ ശ്രമം കാണുമ്പോള്‍...

സത്യത്തില്‍ നാണമാകുന്നു.

എതിര്‍പാര്‍ട്ടി എന്തെങ്കിലും നല്ലതു ചെയ്‌താല്‍ അത് അംഗീകരിക്കാനും, സ്വന്തം പാര്‍ട്ടിക്കാര്‍ എന്തെങ്കിലും വൃത്തികേട് ചെയ്‌താല്‍ അതിനെ വിമര്‍ശിക്കാനും എന്തിനാണിവര്‍ ഭയപ്പെടുന്നത്?

പഴയ ചായക്കടകാലഘട്ടത്തില്‍നിന്നും നാം ഒട്ടും മുന്നോട്ടു പോയില്ലേ?

BLACK LABEL 2017-06-17 18:49:12
ഇപ്പോള്‍ കണ്ടോ  എന്‍റെ സഹോദരന്‍  JACK DANIEL  പറഞ്ഞതിന്‍റെ  ഗുട്ടന്‍സ് .
ഒരു 200 ML അടിക്കു എല്ലാം ശശിയാകും, മാത്തുള്ള ഉപദേശി പോലും ഫുള്‍ സപ്പോര്‍ട്ട് .
എന്തിയേ നമ്മുടെ ടോം അപ്പച്ചന്‍ ? അപ്പച്ചന് ഒരു ചെറിയ സ്മാള്‍  ഒഴിക്കു .
പിന്നെ നമ്മുടെ ഇ മലയാളിയില്‍ ഉഗ്രന്‍ പാര്‍ട്ടി .
ഇതൊക്കെ ആയാലും  എഡിറ്ററെ  എന്നാണ്  ഒരു പാര്‍ട്ടി . നമ്മുടെ കമെന്‍റ്  കാര്‍ക്ക്  എല്ലാം കൂടി ഒരു ഉഗ്രന്‍ പാര്‍ട്ടി. എല്ലാവരെയും  വിളിക്കണം കേട്ടോ . 

Joseph Padannamakkel 2017-06-18 05:43:00
വിവാദപരമായ ഈ ലേഖനത്തിന് കമന്റുകൾ എഴുതിയ എല്ലാ വായനക്കാർക്കും നന്ദി. Dr. ശശി പറഞ്ഞത് ശരിയാണ്, സത്യവും മിഥ്യയും ഒന്നു തന്നെയാണ്. ജീവിതം തന്നെ സത്യമാണെന്നും പറയും അതേസമയം മിഥ്യയാണെന്നും പറയും. അതുപോലെ ദൈവം മിഥ്യയാണെന്നു പറയുമ്പോഴും അവിടെ സത്യവുമുണ്ടെന്നുള്ളതാണ് വാസ്തവം. ഒരുവന്റെ മരണമെന്നുള്ളത് യാഥാർഥ്യമാണ്. അത് തീർച്ചയുമാണ്. മരണത്തിനു അനുയോജ്യമായ വാക്ക് സത്യമോ മിഥ്യയോ ഏതെന്ന് ആർക്കും അറിഞ്ഞുകൂടാ. Dr.ശശി പറഞ്ഞപോലെ മരിച്ചാൽ ഒരു കോളം വാർത്ത. മഹാന്മാരെങ്കിൽ ഒരാഴ്ച ദുഖാചാരണവും, കൂടാതെ കുറച്ചു ദിവസങ്ങൾ പത്രങ്ങളുടെ കോളങ്ങളിൽ നിറഞ്ഞുമിരിക്കും. അതിനു ശേഷം അവരും സത്യമോ മിഥ്യയോ ആകും. അതുപോലെ തന്നെയാണ് യേശു സത്യമോ മിഥ്യയോ, ചരിത്രമോ കെട്ടുകഥകളോ എന്നെല്ലാമുള്ള വാദഗതികളും. രണ്ടു വിധത്തിലും പറയാൻ ഒരു അന്വേഷകന് അവകാശമുണ്ട്. വ്യക്തിപരമായ ആക്ഷേപങ്ങൾ ആരോഗ്യപരമായ ചർച്ചയ്ക്ക് സഹായകമായിരിക്കില്ല. 

യേശുവെന്ന കഥാപുരുഷൻ ക്രിസ്ത്യാനികൾക്കു മാത്രമുള്ള കുത്തകയല്ല. യേശു ഇസ്‌ലാമിന്റെയും പുണ്യപുരുഷനാണ്. മഹാത്മാ ഗാന്ധിജിയോട് അങ്ങേയ്ക്ക് മതം മാറി ക്രിസ്ത്യാനിയാകരുതോയെന്നു 
ചോദിച്ചപ്പോൾ, 'എന്റെ മതത്തിൽ അദ്ധ്യാത്മികതയുടെ പൂർണ്ണതയുണ്ട്. പിന്നെ എന്തിനു താൻ മതം മാറണമെന്നായിരുന്നു' മറുപടി.  "എനിക്ക് ക്രിസ്തുവിനെ ഇഷ്ടമാണെന്നും എന്നാൽ ക്രിസ്ത്യാനിയെ ഇഷ്ടമില്ലെന്നും" ഗാന്ധിജി പറയുമായിരുന്നു.

ക്രിസ്തു ഒരു മതവും സ്ഥാപിച്ചിട്ടില്ല. ക്രിസ്ത്യാനിയെന്ന പേരു തന്നെ വന്നത് ക്രിസ്തു മരിച്ചശേഷം അനേക നാളുകൾ കഴിഞ്ഞാണ്. ക്രിസ്തുവിനു കിട്ടിയ സ്നാനവും യഹൂദന്റെതായിരുന്നു.
കൂടെ നടന്നവരും യഹൂദരായിരുന്നു. യഹൂദരുടെ സ്നാനം ക്രിസ്ത്യൻ സഭകൾ അംഗീകരിച്ചിട്ടുമില്ല. 

എല്ലാ മനുഷ്യർക്കും സാമാന്യ ബുദ്ധി പ്രകൃതി അനുഗ്രഹിച്ചു തന്നിട്ടുണ്ട്. സത്യമേത്, യുക്തിയെതെന്നുള്ള കാര്യം ഓരോരുത്തരും വ്യക്തിപരമായി ചിന്തിക്കേണ്ട കാര്യമാണ്. യേശുവിനെ ദൈവമായോ ചരിത്രപുരുഷനായോ അങ്ങനെയൊരു മഹാൻ ചരിത്രത്തിലില്ലെന്നോ യുക്തികൾക്കനുസരിച്ച് ചിന്തകൾ മാറിക്കൊണ്ടിരിക്കും. ഇത്തരം ചിന്തകളിൽ മത പുരോഹിതർ പറയുന്നത് മാത്രമേ സത്യമെന്നു ചിന്തിക്കുന്നതും സ്വയം യുക്തികളെ ചോദ്യം ചെയ്യലുമാകാം. ഉദാഹരണമായി യേശുവിന്റെ ഊടുവഴികൾ തെളിക്കാൻ വന്ന സ്നാപക യോഹന്നാൻ പഴയ നിയമത്തിലുള്ള ഏലിയായിരുന്നുവെന്നും (മത്തായി II: 14, 17:10-13) അല്ലെന്നും വചനങ്ങളിൽ ഉണ്ട്.(യോഹന്നാൻ 1:19-21). 

വ്യത്യസ്തമായ രീതിയിലുള്ള ഈ വചനങ്ങൾ രണ്ടുവിധത്തിലും ചിന്തിക്കാനുള്ള അവകാശം വായിക്കുന്നവനുണ്ടെന്നും മനസിലാക്കണം. വചനത്തിനു തെറ്റ് പറ്റിയെന്നു പറഞ്ഞാൽ ആക്രമണവും പരിഹാസവും ശകാരവും തുടങ്ങും. ഉപദേശി പറയുന്നതു മാത്രമേ വിശ്വസിക്കാവൂയെന്ന കടുംപിടുത്തവും ശരിയല്ല. മനുഷ്യ ജീവിതം തന്നെ സത്യവും മിഥ്യയും നിറഞ്ഞതാണ്‌. അവിടെ യുക്തിപൂർവം നാം ചിന്തിക്കുകയെന്നതായിരിക്കും മഹനീയം.
   
JACK DANIEL 2017-06-18 11:54:58
Now you guys see mathulla was crying all these time to publish that he too has books written.
he too needs a drink like sasi, fill in the glasses, where is my brother.
vayanakaaran 2017-06-18 11:59:59
ശ്രീ പടന്നമാക്കൽ വണക്കം. ഉപദേശി പറയുന്നത് മാത്രമേ വിശ്വസിക്കാവു എന്ന കടും പിടുത്തമാണ് ലോകത്തിലെ സകല അശാന്തിക്കും കാരണം. ഉപദേശിമാരിൽ പലരും പണ്ട് നിരീശ്വര വാദികളായിരുന്നുവെന്നത് തമാശ. ആൻഡ്രുസും പടന്നമാക്കൽ സാറും, ശശി സാറും പറയുന്നത് കേൾക്കാതെ ഉപദേശി ആനകാര്യത്തിനിടയിൽ
ചേനകാര്യവുമായി വീണ്ടും വീണ്ടും വരുന്നു. എന്താ ചെയ്യാ ആവിഷ്കാര സ്വാതന്ത്ര്യം അനുവദിച്ചെ മതിയാകൂ .ദൈവത്തിന്റെ പേരും പറഞ്ഞു വഴക്കടിക്കരുതെന്നല്ലേ ജോണ് ഫിലിപ്പ് പറഞ്ഞത്. അല്ലാതെ കമന്റ് എഴുതിയവർ വഴക്കാളികൾ എന്ന് പറഞ്ഞൊ.
Ninan Mathulla 2017-06-18 08:22:28

Another reason to believe Abraham (AbRam) of Bible is the same as Ram of Ramayana is that both lived in Bronze Age (‘thretha yugam. Remember the Malayam movie song ‘thretha yugathile Sri Raman). I forgot to mention this in my previous comment. Besides, Science admits that all the people of the world today are from single parents. If it was evolution human beings should have evolved at different places at the same time or different time. Christ must be the same as Khrisna (refer ‘Metamorphosis of an Atheist’ by the same author). There is a tradition that Vyasa Muni that wrote ‘Mahabharatha’ is one of the wise men that visited baby Jesus at birth. Vyasa Muni is a prophet through which God instructed the people of India as to how to lead their life and the values one need in life. There is very close similarity between the teaching of Gita and Bible. ‘Bibilinte Daivikatha- Vimarsananghalkkulla Marupadi’ by the same author has answers to most of the questions on Bible criticisms raised by scholars.

 

The following links from Facebook (bvpublishing.org) has the books ‘Sargadeepthi’ published by Malayalam Society of Houston in 2017 and my books. Shopify is the facebook division for sales like Amazon. Anybody can open a shop there. Shop owner will not get the credit card information and it is safe with Shopify of facebook.

 

‘Bibilinte Daivikatha- Vimarsanghalkkulla Marupadi’

https://bv-publishing-org.myshopify.com/cart/35593773265:1?channel=buy_button

 

‘Ek Nasthik ka Rupantharan’ (Hindi Paperback- Hindi Translation of Metamorphosis of an Atheist- A life Journey to the Truth’

https://bv-publishing-org.myshopify.com/cart/35594789649:1?channel=buy_button

 

‘Metamorphosis of an Atheist- A life journey to the Truth’ (English paperback)

https://bv-publishing-org.myshopify.com/cart/29667722641:1?channel=buy_button

 

‘Metamorphosis of an Atheist – A life journey to the Truth’ (English hardcover)

https://bv-publishing-org.myshopify.com/cart/35592566929:1?channel=buy_button

 

‘Oru Nereeswaravaadhiyude Rupaantharam’ (Malayalam Paperback. Malayalam translation of ‘Metamorphosis of an Atheist)

https://bv-publishing-org.myshopify.com/cart/35594321105:1?channel=buy_button

 

‘Upaasana- Daivam Prasadhikkuvan’ (Malayalam paperback)

https://bv-publishing-org.myshopify.com/cart/35594520529:1?channel=buy_button

 

‘Sargadeepthi’ (Malayalam paperback. Malayalam Society of Houston 2017 publication)

https://bv-publishing-org.myshopify.com/cart/35667105745:1?channel=buy_button

 

Ninan Mathullah

www.bvpublishing.org

www.youtube.com/user/Mathullah1

Anthappan 2017-06-18 08:42:14
Unless and until we learn how to undermine ignorance there is no win for anyone.   Mr. Andrews is trying to introduce his thoughts without any attachment to anything.  But if we, analyse it with attachment to our believes and perception then there is going to be the never ending arguments. 

Attached by light and heat, a moth flies into a flame
            Stunned by the sounds of a guitar
             a deer stands unaware of a hunter
Drawn by the scent of a flower, a bug is trapped inside
            Attached to taste, a fish rushes to a hook
            pulled to mud, an elephant cannot escape ( Paltrul Rinpoche's Sacred  Words)

If we attached to the thought that Jesus's is God, if we attached to the thought that Rama is God, if we attached to the thought Allah is God or anything else then we are going to be like the flies, deer, bug, or elephant.  So we need to abandon the idea of there is a God and search for a God who has human form filled with compassion and love towards each other.  Then we will be able to see our God who has the same attribute  most of the Gods has.  Much of the things we created have inter-relatedness and based on that we present our arguments and never reach anywhere.  A six inch line is short relative to an eight inch line. An eight inch line is short relative to a ten inch line (Tibetan saying). With respect to this saying we can say that my God is better that yours or Jesus is the real God not Rama.

Thanks to Mr. Andrew and Joseph Padannamaakkal for triggering this conversation.
George V 2017-06-18 18:41:53
വായനക്കാരൻ വണക്കം, താങ്കളോട് പരിപൂർണമായും യോജിക്കുന്നു.  അതോടൊപ്പം ശ്രീ ജോസഫ് പടന്നമാക്കൽ എല്ലാവിധ ആശംസകളും. നിങ്ങളുടെ ഒക്കെ തൂലികകൾ ചലിക്കട്ടെ. വരും തലമുറ എങ്കിലും ഈ അമ്മൂമ്മക്കഥകളെ ചോദ്യം ചെയ്യാനുള്ള ആർജവം കാണിക്കുമെന്ന് പ്രതീക്ഷിക്കാം. എല്ലാവര്ക്കും നന്മകൾ 
Ninan Mathulla 2017-06-19 03:42:54

ഉപദേശി പറയുന്നത് മാത്രമേ വിശ്വസിക്കാവു എന്ന കടും പിടുത്തമാണ് ലോകത്തിലെ സകല അശാന്തിക്കും കാരണം. Several in this column see my writings with intolerance and bias. This intolerance fever is widespread in India towards other religions. When Andrew wrote something against Bible which is not true they consider it progressive. When I defended Christian faith it is ‘ammummakathakal for them. When somebody questions the ‘ammummakathakal’ in what they quote, it is ‘mathaninda’ for them. ‘Kar vaapasi’ beef ban and other policies in India not the reason for ‘asanthi’ ? ഉപദേശിമാരിൽ പലരും പണ്ട് നിരീശ്വര വാദികളായിരുന്നുവെന്നത് തമാശ. ആൻഡ്രുസും പടന്നമാക്കൽ സാറും, ശശി സാറും പറയുന്നത് കേൾക്കാതെ ഉപദേശി ആനകാര്യത്തിനിടയിൽ
ചേനകാര്യവുമായി വീണ്ടും വീണ്ടും വരുന്നു. (intolerance) എന്താ ചെയ്യാ ആവിഷ്കാര സ്വാതന്ത്ര്യം അനുവദിച്ചെ മതിയാകൂ  In India we see the attack against media. Here they can’t do anything. If Vaayanakkaran was the editor here my posts would not see light.ദൈവത്തിന്റെ പേരും പറഞ്ഞു വഴക്കടിക്കരുതെന്നല്ലേ ജോണ് ഫിലിപ്പ് പറഞ്ഞത്. അല്ലാതെ കമന്റ് എഴുതിയവർ വഴക്കാളികൾ എന്ന് പറഞ്ഞൊ. Readers know who all are in the emalayalee fascist propaganda gang. Anything that will undermine Christian faith is progressive thinking for this group. Their agenda is to destroy other religions is clear to readers in their support for atheists and it is not their progressive thinking but ‘murachi’ thinking. They want to go to their good old days. It does not matter the merit of the post or article, if it is against their agenda or if they do not identify with the writer you can expect scathing criticism. Mr. Andrews is trying to introduce his thoughts without any attachment to anything. Anthappan  ‘aanaye kuthirayakkunnu’. Andrew will not say this as he is telling one side of it. Anthappan is asking me to see only what he sees. He advises me to close my eyes and make it dark if I see anything else to avoid arguments. Nice try.

നിരീശ്വരൻ 2017-06-19 09:45:11

ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച ക്രിസ്തുവിന്റ പഠനങ്ങൾക്ക് ചേർന്നതല്ല നിരീശ്വരവാദികളെ മന്ദബുദ്ധികൾ എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്നത്. ഇത് കൃസ്തിയാനികൾക്ക് മാത്രമുള്ള കുഴപ്പമല്ല. തങ്ങളുടെ ദൈവത്തെ മറ്റൊരുത്തൻ ഇഷ്ട്പ്പെട്ടില്ലെങ്കിൽ അവരെ ചീത്തവിളിക്കുക, കഴുത്തറത്തു കൊല്ലുക അല്ലെങ്കിൽ പശു ഇറച്ചി തിന്നുന്നവനെ പശുവിനെ അറക്കുന്നതിലും ക്രൂരമായി കൊള്ളുക തുടങ്ങിയ നിഷ്ടൂരമായ പ്രവർത്തികൾ.  പറയുന്നതുപോലെ പ്രവർത്തിക്കാൻ കഴിയാത്തവരാണ് എല്ലാ മതത്തിലെയും അംഗങ്ങൾ. അതുകൊണ്ടാണ് മതങ്ങൾ ഇല്ലാത്ത ദൈവങ്ങൾ ഇല്ലാത്ത ഒരു ലോകത്തെ വിഭാവനം ചെയ്യാൻ നിരീശ്വരവാദികൾ വാദിക്കുന്നത്. ഓരോ തലമുറയും അവർക്ക് പറ്റിയ വിധത്തിൽ ദൈവത്തെ നിർവചിച്ചു എങ്കിലും ഇന്നും ഭയങ്കരൻ ഒരു പിടികിട്ടാപ്പുള്ളിയാണ്. മന്ദബുദ്ധികൾ അല്ലെന്ന് നടിക്കുന്ന ചിലർ ദൈവത്തെ അന്വേഷിച്ച് സമയം കളയാതെ അവർ 'മത' കറക്കു കമ്പനികൾ തുടങ്ങി. അതിനു ശേഷം മാത്യു മാത്തുള്ള തുടങ്ങിയവരെ  (ഇവര് രണ്ടുപേരും പേര് കേട്ടിട്ട് ചുങ്കക്കാരായിരുന്നു എന്നാണ് തോന്നുന്നത് -ചാരിറ്റി കൊടുത്തെന്നു പറഞ്ഞു ടാക്സ് വെട്ടിപ്പ് ഇവരുടെ ഒക്കെ സ്ഥിരം പരിപാടിയായിരിക്കും )  പടയാളികളായി തിരഞ്ഞെടുത്ത് തലച്ചോറ് നന്നായി കഴുകി മന്ദബുദ്ധികളാക്കി മാറ്റി. ഇപ്പോൾ തത്തമ്മേ പൂച്ച പൂച്ച 

നമ്മൾക്ക് തമ്പേർ കിന്നര നാദങ്ങളോടെ വയലാറിന്റെ ഗാനം പാടാം

മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു
 മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു
 മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
 മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു ...
 (മനുഷ്യൻ)

ഹിന്ദുവായി മുസൽ‌മാനായി ക്രിസ്‌ത്യാനിയായി
 നമ്മളെ കണ്ടാ‍ലറിയാതായി ഇന്ത്യ ഭ്രാന്താലയമായി
 ആയിരമായിരം മാനവഹൃദയങ്ങൾ ആയുധപ്പുരകളായി
 ദൈവം തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു ...
 (മനുഷ്യൻ)

സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ
 നമ്മുടെ രക്തബന്ധങ്ങളെവിടെ നിത്യസ്‌നേഹങ്ങളെവിടെ
 ആയിരം യുഗങ്ങളിലൊരിക്കൽ വരാറുള്ളോരവതാരങ്ങളെവിടെ
 മനുഷ്യൻ തെരുവിൽ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു ...
 (മനുഷ്യൻ)

J MATHEW 2017-06-19 08:16:10
മന്ദ ബുദ്ധികളായ നിരീശ്വരന്മാരെ നിങ്ങൾ ഉണ്ടായത് പൊട്ടി \\\"തെറി\\\" യിലൂടെയോഅതോ കുരങ്ങന്റെ വാല് മുറിഞ്ഞൊ?സാമാന്യ യുക്തിക്കു നിരക്കുന്നതാണോ നിങ്ങളുടെ വിശ്വാസം.നിങ്ങള്ക്ക് കുരങ്ങനുമായുള്ള ബന്ധം മാതൃ വഴിയോ പിതൃ വഴിയോ?തലച്ചോറ് പിശാചിന് പണയം വച്ച് അവന്റെ അടിമയിലായി കഴിയുന്ന നിങ്ങള്ക്ക് അതിനുള്ള സ്വാതന്ദ്ര്യം ഉണ്ട്.എന്നാൽ ദൈവത്തിൽ വിശ്വസിക്കാൻ ഞങ്ങൾക്കും അവകാശം ഉണ്ട് .
Johny 2017-06-19 09:24:22
ഇവിടെ പരസ്പര ബഹുമാനം ഇല്ലാതെ കമ്മന്റ് എഴുതുന്നവർ പുരോഹിതന്റെ ഭാഷയാണ് ഉപയോഗിക്കുന്നത്. അഹങ്കാരത്തിന്റെ ഭീഷണിയുടെ.  യേശു സർപ്പ സന്തതികളെ എന്ന് വിളിച്ചത് നിങ്ങളെപ്പോലുള്ള പുരോഹിതരെ ആണ്. ദൈവം ഉണ്ടെങ്കിൽ പിശാജു ഉം കാണും. തലച്ചോറ് ദൈവത്തിനു (പുരോഹിതന്) പണയം വെച്ചവരും പിശാചിന് പണയം വെച്ചവരും കാണും. തന്നെ പോലെ മറ്റുള്ളവരെയും സ്നേഹിക്കാൻ പറഞ്ഞ യേശു ദേവനെ ഇവരൊക്കെ എന്നെ മറന്നു.  വയലാറിന്റെ വരികൾ എത്രയോ അർത്ഥവത്താണ്, മനുഷ്യൻ മതങ്ങളെ ......  
വയലാർ 2017-06-19 09:01:41

മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു ...
(മനുഷ്യൻ)

ഹിന്ദുവായി മുസൽ‌മാനായി ക്രിസ്‌ത്യാനിയായി
നമ്മളെ കണ്ടാ‍ലറിയാതായി ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങൾ ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു ...
(മനുഷ്യൻ)

സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്തബന്ധങ്ങളെവിടെ നിത്യസ്‌നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിലൊരിക്കൽ വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു ...
(മനുഷ്യൻ)

J MATHEW 2017-06-19 10:25:58
ദൈവം ഇല്ല എന്ന്  ബുദ്ധി ഉള്ളവർ പറയില്ല.അത് പറയുന്നത് മൂഢന്മാർ മാത്രം.മല്ലപ്പള്ളി ആയാലും നെടുങ്ങാടപ്പളളിആയാലും ദൈവ വിശ്വാസം ഇല്ലങ്കിൽ എന്ത് പ്രയോജനം. അല്ല, ഈ റെജിസ് ഒരു വ്യക്തി ആണോ അതോ ഒന്നിൽ കൂടുതൽ ആളുകൾ ആണോ.നിരീശ്വര വാദി എങ്കിൽ പേരിന്റെ കൂടെ എന്തിനു പള്ളി കൊണ്ട് നടക്കുന്നു..   
യൂദാസ് 2017-06-19 11:12:52

എഗൈൻ ശങ്കരൻ ഈസ് ഓൺ ദി കോക്കനട്ട് ട്രീ. ടാക്സ് വെട്ടിപ്പ്കാരന് മാത്യു എന്ന് പേരിട്ടിട്ട് എന്ത് പ്രയോചനം? സമയമാകുമ്പോൾ ട്രംപിനെപ്പോലെ ചാരിറ്റിക്ക് കൊടുത്തെന്ന് പറഞ്ഞു കാശ് വെട്ടിക്കും എന്നിട്ട് അയാളെ പിടിച്ച് പ്രസിഡണ്ടാക്കും. ഇയാളെയാണ് അമേരിക്കയിലെ മാത്യുവും തൊമ്മനും പത്രോസും ലൂക്കോസും യോഹന്നാനും പൗലോസും മാർക്കോസും എന്നൊക്കെ പേരുള്ള ക്രിസ്ത്യാനികൾ സപ്പോർട്ട് ചെയ്യുന്നത്.  യേശു നല്ല മനുഷ്യനായിരുന്നു. പക്ഷെ സ്വർണ്ണം പിഴച്ചു പോയതിന് തട്ടാനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം. ആ അന്തരയോസിന്റേം അന്തപ്പന്റേം ഒക്കെ ഹൃദയ വിശാലതയുണ്ടായിരുന്നെങ്കിൽ യേശുവിന്റെ രാജ്യം ഭൂമിയിൽ വരുമായിരുന്നു. പക്ഷെ എന്ത് ചെയാം ക്രിസ്ത്യാനി ആണെന്ന് പറഞ്ഞു നടക്കുന്നവർ തൊഴുത്തിലെ പട്ടിയെപ്പോലെ തിന്നുകയും ഇല്ല തീറ്റിക്കയുമില് എന്ന് പിടിവാശിപിടിച്ചാൽ എന്ത് ചെയ്യും. വെറുതെ ചന്തിയ്ക് കമ്മുല് കിട്ടുകയേയുള്ളു


Johny 2017-06-19 11:40:47
ജെ മാത്യു എന്ന വ്യക്തി ഇങ്ങനെ വിഷം ചീറ്റുന്നതെന്തിന്?  ഇത്തരം വ്യക്തികൾ മറുപടി അർഹിക്കുന്നില്ല. ദൈവം ഉണ്ടായിക്കോട്ടെ. അതിനു മറ്റുള്ളവന്റെ മേൽ കുതിര കേറുന്നതെന്തിനാണ്. ദൈവം ഉണ്ടെങ്കിൽ അദ്ദേഹം ഏതു മതക്കാരൻ ആണെന്ന് കൂടി ഈ ബുദ്ധിമാൻ ഒന്ന് പറയാമോ. അന്യ ദൈവങ്ങളെ വാണങ്ങരുത്. വിഗ്രഹാരാധകരെ  കണ്ടാൽ കൊന്നു കളയുക. അന്യ ദൈവത്തിനെ ദൈവത്തിനു പോലും പേടിയാണ്. ഞായറാഴ്ച പള്ളിയിൽ പോകാതെ പറമ്പിൽ പണിയുന്ന അയൽക്കാരനെ കൊന്നിട്ട് വേണം പള്ളിയിൽ പോകാൻ. അതുപോലെ ഒരു ഭീകരന് മാത്രം ചെയ്യാം കഴിയുന്ന നൂറു കണക്കിന്  കാര്യങ്ങൾ പഠിപ്പിക്കുന്ന  പഴയ നിയമ ദൈവം ആണോ ഒറിജിനൽ. അതോ അയൽക്കാരനെ സ്നേഹിക്കാൻ പഠിപ്പിച്ച നസ്രായണോ. ഇത് ക്രിസ്ത്യാനിയുടെ ദൈവത്തിന്റെ കഥ. ഇസ്ലാമിന്റെ പറയാൻ പോയാൽ ചിലപ്പോ തല കാണില്ല. ഇന്ത്യയിൽ ആണെങ്കിൽ കാളയും പശൂവും ഒക്കെ ആണ് ഇപ്പൊ ദൈവങ്ങൾ. പുരോഹിതർ പറയുന്ന വിഢിത്തരങ്ങൾ അപ്പാടെ വിഴുങ്ങാതെ ബൈബിൾ ഒന്ന് മുഴുവൻ വായിക്കൂ സുഹൃത്തേ  
J MATHEW 2017-06-19 11:59:40
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്താതെ യൂദായെ.കൃത്യമായി TAX ഫയൽ ചെയ്യുന്നുണ്ട്.മാത്യു എന്ന വാക്കിന്റെ അർധം ദൈവത്തിന്റെ ദാനം എന്നാണ് .ഓണത്തിന്റെ ഇടയിൽ ഒരു രാഷ്ട്രീയവുമായി വന്നിരിക്കുന്നു!.വ്യാജ ക്രൈസ്തവ നാമ ധാരികൾ ആർക്കോ വേണ്ടി നിഴൽ യുദ്ധം ടത്തുന്നു.വെറുതെ സമയം കളയാതെ ദൈവത്തെ വിളിക്കാൻ നോക്ക്. ഓരോ നിമിഷവും ദൈവത്തിന്റെ ദാനം ആണ് .   
CID Moosa 2017-06-19 12:32:51

ഇവിടെ യൂദാസ് എന്ന് പറഞ്ഞെഴുതിയിരിക്കുന്ന ഓൾ മാത്യവിനേക്കാൾ നല്ല മനുഷ്യനാണ്. ഉള്ളിൽ സ്നേഹമുള്ളവൻ. എനിക്ക് തോന്നുന്നത് യേശുവിന്റ ശിഷ്യന്മാർ എല്ലാം കൂടി ജൂദാസാണ് യേശുവിനെ ഒറ്റുകൊടുത്തതെന്ന് പറഞ്ഞു പരത്തിയതിനുശേഷം തല്ലിക്കൊന്ന് കെട്ടി തൂക്കിയിരിക്കും. ജൂദാസിന്റെ മൃദദേഹം പൊക്കിയെടുത്ത് ഒരു ഡി എൻ എ ടെസ്റ്റ് നടത്തിയാൽ ഒരു പക്ഷെ ഈ കേസിലേക്ക് തുമ്പ് ഉണ്ടാക്കാൻ കഴിഞ്ഞേക്കും. അന്ദ്രൂസിന്റെ കൈവശം ചരിത്രപരമായ തെളിവുകൾ കാണാതിരിക്കില്ല . അങ്ങനെ എല്ലാംകൂടി കൂട്ടിച്ചേർത്ത് നമ്മൾക്ക് ഒരു കേസുണ്ടാക്കിയെടുക്കാം. അങ്ങനെ വന്നാൽ പല മാത്യുമാരേം മാത്തുള്ളമാരേം കയ്യോടെ പിടികൂടാൻ സാധിക്കും .


J MATHEW 2017-06-19 12:36:14
വിഷം ചീറ്റുന്നതു നിരീശ്വര വാദി കൾ ആണ്.ഞാൻ മറ്റൊരു മത വിശ്വാസിയെയും മര്ശിച്ചിട്ടില്ല.ഞാൻ ദൈവത്തിൽവിശ്വസിക്കുന്നു അതിൽ അഭിമാനിക്കുന്നു.അതെന്റെ വ്യക്തി സ്വാതന്ദ്ര്യത്തിൽ പെട്ട കാര്യം ആണ്.ആ സ്വാതന്ദ്ര്യം ആർക്കും അടിയറ  വെച്ചിട്ടില്ല.നിത്യ വിശുദ്ധയാം കന്യാ മറിയമേ,ശബരി മലയിൽ തങ്ക സൂര്യോദയം  എന്നീഗാനങ്ങളും വയലാർ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അതിന്റെ പ്രതിഫലവുംകി  ട്ടിയിട്ടുണ്ട്.
george 2017-06-19 12:52:56
ചിലരുടെ കമന്റ് വായിക്കുമ്പോൾ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ആരോ പറഞ്ഞത് എത്രയോ ശരി എന്ന് തോന്നുന്നു. ആ കറുപ്പ് കഴിച്ചവർ ചോദിക്കുന്നു പൊട്ടിത്തെറിച്ചാണോ മനുഷ്യൻ ഉണ്ടായത് എന്ന്? തീർച്ചയായും ഒരു പൊട്ടിത്തെറിയിൽ കൂടിയാണ് എല്ലാ ജീവികളും ഉണ്ടാവുന്നത്. അപ്പനിലും  അമ്മയിലും ഉള്ള അഗ്നി പൊട്ടി തെറിക്കുമ്പോൾ ആണ് അടുത്ത തലമുറയ്ക്ക് തുടക്കം കുറിക്കുന്നത്. പിന്നെ ചോദിക്കുന്നു പേരിന്റെ കൂടെ പള്ളി എന്ന് ഉപയോഗിക്കുന്നത് എന്തിനാണെന്ന്. ഈ പള്ളി എന്ന വാക്കു ഒരു ക്രിസ്തീയ ഗ്രന്തത്തിലും ഉള്ളതല്ല. യേശു ക്രിസ്തു ഒരു പള്ളിയും സ്ഥാപിച്ചിട്ടില്ല. പാലി ഭാഷയിൽ നിന്നും കടം എടുത്ത വാക്കാണ് പള്ളി. ബുദ്ധ വിഹാരം എന്നോ മറ്റോ ആ വാക്കിനർത്ഥം. ആരാണ് മൂഢൻ എന്ന് സ്വയം തീരുമാനിക്കുക
ദൈവം 2017-06-19 13:25:36

നീയാണെടാ കുട്ടാ എന്റെ വിശ്വസ്ത ഭടൻ. നിന്റെ തല കഴുകിയതിന്റെ ഗുണം അറിയാനുണ്ട്. ഞാൻ ജീവിക്കുന്നത് തന്നെ നിങ്ങളെപ്പോലുള്ള ചാവേറു പടയുള്ളതുകൊണ്ടാണ്. നീ  ചീറ്റണം ചീറ്റിക്കൊണ്ടേയിരിക്കണം. എന്നെക്കുറിച്ച് എരിവുള്ളവർണായിരിക്കണം നീ. നിന്നെ ഞാൻ മാത്യു സെയിന്റാക്കി മറ്റും


Johny 2017-06-19 13:43:24
കൂപ മണ്ഡൂപം അഥവാ കിണറിലെ തവള,  വേറെയും കിണറുകളും കുളങ്ങളും നദികളും സമുദ്രങ്ങളും ഒക്കെ ഉണ്ടെന്നും അതിലൊക്കെ പലതരം തവളകളും മറ്റു ജീവജാലങ്ങളും ഒക്കെ ഉണ്ടെന്നും കേൾക്കുമ്പോൾ ഒരു തരം വെപ്രാളം. അസഹിഷ്ണത. ഇതാണ് ചില കമന്റ് എഴുത്തു കാരുടെ അവസ്ഥ. 
നാലാമതൊരു ഡ്രസ്സ് വാങ്ങുന്ന കാശുകൊണ്ട് ഒരു പുസ്തകം വാങ്ങൂ. സ്വീകരണ മുറിയിൽ വില കൂടിയ കാഴച വസ്തുക്കൾ വാങ്ങി അലങ്കരിക്കുന്നതിനു പകരം കുറെ പുസ്തകങ്ങൾ കൊണ്ട് നിറക്കൂ. സമയം കിട്ടുമ്പോളൊക്കെ ചിലതൊക്കെ വായിക്കൂ. 
Dallas Malayalee 2017-06-19 14:05:00

പൂരത്തിന് ഉഴുന്താട വില്‍ക്കുന്നവര്‍ …....

കോടിയേറ്റി, നട തുറന്നു, ആറാട്ട് , കുടമാറ്റം ,വെടിക്കെട്ട്‌ ഇതിന്‍ ഇടയില്‍ ഉഴുന്താട വില്‍ക്കുന്നവനെ പോലെ പടന്നമാക്കന്റ്റ് അശ്വമേധം നടക്കുന്നു മാത്തുള്ള ഏതോ ചവറ് വില്‍ക്കാന്‍ നോക്കുന്നു. ഹൂസ്ടനില്‍ ഉണ്ടല്ലോ അനേകം, അവരെകൊണ്ട് ഒരു റിവ്യൂ എഴുതിക്ക് എന്നിട്ട് കമന്റ്റ് എഴുത് . ഇത്രയും കുശുമ്പും അസൂയയും വേണോ ?

J.MATHEW 2017-06-20 13:00:56
ഈനാംപേച്ചിയും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക