Image

മുപ്പത്തൊന്നാമത് നോര്‍ത്ത് അമേരിക്കന്‍ മലങ്കര സിറിയക് ആര്‍ച്ച് ഡയോസിസ് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 20 July, 2017
മുപ്പത്തൊന്നാമത് നോര്‍ത്ത് അമേരിക്കന്‍ മലങ്കര സിറിയക് ആര്‍ച്ച് ഡയോസിസ് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് ആരംഭിച്ചു
ന്യൂയോര്‍ക്ക്: മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് ദി സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് നോര്‍ത്ത് അമേരിക്കയുടെ മുപ്പത്തൊന്നാമത് യൂത്ത് & ഫാമിലി കോണ്‍ഫറന്‍സ് 2017 ജൂലൈ 19-ന് ഹോണേഴ്‌സ് ഹെവന്‍ റിസോര്‍ട്ട് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ ആരംഭിച്ചു.

ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച രജിസ്‌ട്രേഷനില്‍ നോര്‍ത്ത് അമേരിക്കയിലേയും കാനഡയിലേയും അമ്പത് പള്ളികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ഡെലിഗേറ്റ്‌സ് മീറ്റിംഗിനു തുടക്കംകുറിച്ചു. അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. മോര്‍ തീത്തോസ് യല്‍ദോ കൊടി ഉയര്‍ത്തി. യാക്കോബായ സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ ഏബ്രഹാം മാര്‍ സേവേറിയോസ്, യാക്കോബായ സുറിയാനി സഭയിലെ പ്രശസ്ത പ്രാസംഗീകനായ പൗലോസ് പാറക്കാട്ടില്‍ കോര്‍എപ്പിസ്‌കോപ്പ, ജേക്കബ് ചാലിശേരി കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ സന്നിഹിതരായിരുന്നു. ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് ചാലിശേരി, ട്രസ്റ്റി ചാണ്ടി തോമസ്, ജനറല്‍ കണ്‍വീനര്‍ സാജു മാരോത്ത്, ജോയിന്റ് സെക്രട്ടറി ഫാ. എബി മാത്യു, ജോയിന്റ് ട്രഷറര്‍ സിമി ജോസഫ്, ഷെവലിയാര്‍ ഏബ്രഹാം മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്കി. ജയിംസ് ജോര്‍ജ് (നോര്‍ത്ത് അമേരിക്കന്‍ ഡയോസിസ് കൗണ്‍സിലര്‍) അറിയിച്ചതാണിത്.
മുപ്പത്തൊന്നാമത് നോര്‍ത്ത് അമേരിക്കന്‍ മലങ്കര സിറിയക് ആര്‍ച്ച് ഡയോസിസ് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് ആരംഭിച്ചുമുപ്പത്തൊന്നാമത് നോര്‍ത്ത് അമേരിക്കന്‍ മലങ്കര സിറിയക് ആര്‍ച്ച് ഡയോസിസ് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് ആരംഭിച്ചുമുപ്പത്തൊന്നാമത് നോര്‍ത്ത് അമേരിക്കന്‍ മലങ്കര സിറിയക് ആര്‍ച്ച് ഡയോസിസ് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് ആരംഭിച്ചുമുപ്പത്തൊന്നാമത് നോര്‍ത്ത് അമേരിക്കന്‍ മലങ്കര സിറിയക് ആര്‍ച്ച് ഡയോസിസ് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് ആരംഭിച്ചു
Join WhatsApp News
ഒരു വിശ്വാസി 2017-07-21 06:04:58

സിറിയക് - = ഒരു ഭാഷ അല്ലേ , സിറിയന്‍ എന്നാല്‍ ഒരു പ്രത്യേക ജനത്തെ കാണിക്കുന്നു. ഇതില്‍ ഏതാണോ ഇവിടെ ഉദേശിക്കുന്നത്.

Philip 2017-07-21 10:24:05
ഇത് അമേരിക്ക ആണ്, ശരിക്കും ഉള്ള പേര് പറഞ്ഞാൽ ശരിയാകില്ല. 1934 ഞങ്ങൾ അംഗീകരിച്ചാൽ പിന്നെ പേര് മാറ്റും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക