Image

ചൂടപ്പം പോലെ വിപണി കയ്യടക്കി ചാക്കോസ് കേക്കുകള്‍

Published on 20 September, 2017
ചൂടപ്പം പോലെ വിപണി കയ്യടക്കി ചാക്കോസ് കേക്കുകള്‍

ന്യൂയോര്‍ക്ക്: ട്രൈസ്റ്റേറ്റ് മേഖലയിലെ ഏറ്റവും വലിയ ഓണാഘോഷം കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി സംഘടിപ്പിച്ചപ്പോള്‍ ഇരട്ടി മധുരം പകര്‍ന്ന് ചാക്കോസ് കേക്കുകള്‍ സൗജന്യമായി വിതരണം ചെയ്തു. ചൂടപ്പം പോലെ കേക്കുകള്‍ ജനം വാങ്ങി.

വിതരണത്തിനു നേതൃത്വം നല്‍കിയ റോബി ചാക്കോ, അനീഷ്, ഷിബു ചെറിയാന്‍, തോംസണ്‍ജേക്കബ് എന്നിവര്‍ക്കും സന്തോഷം. കേക്കിന് നല്ല ഭാവിയുണ്ടെന്നു വിപണിയില്‍ നിന്നുതന്നെ ബോധ്യമായി.

ഫിലഡല്‍ഫിയയില്‍ പ്യൂമെക്‌സ് എന്ന ഐടി കമ്പനി ഉടമയായ റോബി ചാക്കോയും പിതാവ് ചാക്കോ ജോസഫും, മാതാവ് അന്ന ചാക്കോയും ചേര്‍ന്ന് നടത്തുന്ന സംരംഭമാണ് ചാക്കോസ് കേക്കുകള്‍. ഏറെക്കാലം ഇ-മലയാളി ഹോസ്റ്റ് ചെയ്തതും സാങ്കേതിക കാര്യങ്ങളുടെ ചുമതല വഹിച്ചതും റോബിയുടെ കമ്പനിയാണ്.

എടത്വ സ്വദേശിയായ ചാക്കോ ജോസഫും ഭാര്യയും 1980 മുതല്‍ കേക്കുകള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്നു. 1995-ല്‍ ഫിലാഡല്‍ഫിയയിലെത്തിയപ്പോള്‍ ചെറിയ തോതില്‍ അതു തുടര്‍ന്നു. ജനങ്ങളുടെ നിര്‍ലോപമായ പിന്തുണ ഉറപ്പായതോടെ ഏതാനും നാള്‍ അതു വിപുലീകരിച്ചു. ഇപ്പോള്‍ 250-ല്‍പ്പരം സ്റ്റോറുകളില്‍ ചാക്കോസ് കേക്ക് ലഭ്യം. അമേരിക്കന്‍ സ്റ്റോറുകളാണ് ഭൂരിപക്ഷം. പ്രതിവാരം 1500 കേക്കെങ്കിലും ഉണ്ടാക്കുന്നു. ഏഴു ജോലിക്കാരുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയാണ് നാടന്‍ രീതിയിലുള്ള കേക്ക് തയാറാക്കുന്നത്.

പൂര്‍ണ്ണമായും നാച്വറല്‍ എന്നതുടാണ് കേക്കുകളുടെ പ്രത്യേകത. നിയമപ്രകാരം ചേര്‍ത്തിരിക്കേണ്ട ഘടകങ്ങള്‍ മാത്രമേ ചേര്‍ത്തിട്ടുള്ളൂ. രുചിക്കൂട്ടുകളോ, ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രത്യേക രാസവസ്തുക്കളോ ചേര്‍ക്കുന്നില്ല. അതിനാല്‍ പേടിക്കേണ്ട, വാങ്ങി കഴിക്കാം. 700 ഗ്രാം കേക്കിന് 7.99 ആണ് വില. 400 ഗ്രാമിനു 4.99. വിവിധ സൈസുകളില്‍ ലഭിക്കും.

മൂന്നു തരം കേക്കുകളാണ് പ്രധാനമായും തയ്യാറാക്കുന്നത്.വ്യത്യസ്ത അവസരങ്ങള്‍ക്ക് അനുയോജ്യം. ഏലക്കായും മറ്റും ചേര്‍ത്തുള്ള പൗണ്ട്, ചോക്കലേറ്റ്, കേരളാ സ്റ്റൈല്‍ എന്നിവ. ക്രിസ്മസിനുള്ള പ്ലം കേക്കുകള്‍ ഉടന്‍ വിപണിയിലെത്തും

കേക്കിന്റെ പൂര്‍ണ്ണമായ വിതരണം ന്യൂയോര്‍ക്ക് ലോംഗ്‌ഐലന്റിലെ ഡാനിഷ് എം.കെ. ഗ്രൂപ്പിനാണ്. മയില്‍ മാര്‍ക്ക് മട്ട അരിയുടെ വിതരണവും ഈ ഗ്രൂപ്പിനാണ്. ഏറെ വില്‍പ്പനയുള്ള ബ്രാന്റാണിത്.

ഇത്തവണ ക്രിസ്മസ് വരുമ്പോള്‍ നാട്ടില്‍ നിന്നു കേക്ക് കൊണ്ടുവരേണ്ട കാര്യമൊന്നുമില്ല. 

CHACKOS BAKERY

ROB CHACKO 
hello
@chackosbakery.com / (267) 415 6288

CHACKOS BAKERY 
2840 PINE RD. UNIT B 
HUNTINGDON VALLEY-PA 19006 
www.chackosbakery.com

ചൂടപ്പം പോലെ വിപണി കയ്യടക്കി ചാക്കോസ് കേക്കുകള്‍ചൂടപ്പം പോലെ വിപണി കയ്യടക്കി ചാക്കോസ് കേക്കുകള്‍ചൂടപ്പം പോലെ വിപണി കയ്യടക്കി ചാക്കോസ് കേക്കുകള്‍ചൂടപ്പം പോലെ വിപണി കയ്യടക്കി ചാക്കോസ് കേക്കുകള്‍
Join WhatsApp News
നാരദന്‍ 2017-09-22 06:49:27
 എന്‍റെ ചാക്കോച്ച 
 സവു ജന്യം  ആയി കൊടുത്താല്‍  മലയാളി എന്തും തിന്നും . മാറി നിന്ന് ചീത്തയും  വിളിക്കും .
മന കോട്ട  ആദികം  കെട്ടാതെ  കാസ് വാങ്ങി  കേക്ക് കൊടുക്ക്‌ , അപ്പോള്‍ അറിയാം മലയാളിയുടെ  തനിനിറം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക