Image

കടമെങ്ങനെ തീര്‍ക്കുവനാകും (കവിത: പി ഡി ജോര്‍ജ് നടവയല്‍)

Published on 03 December, 2017
കടമെങ്ങനെ തീര്‍ക്കുവനാകും (കവിത: പി ഡി ജോര്‍ജ് നടവയല്‍)
ഈയുള്ളോന്‍:
ശ്വസിച്ച വാതകമത്രയും
കരുതിവച്ചിêന്നേല്‍
അതൊരു തീക്കാറ്റാകുമായിരുന്നു.
ഉച്ചരിച്ച വാക്കുകളത്രയും
ചേര്‍ത്തുവച്ചിരുന്നേല്‍
ഇടിവെട്ടാകുമായിരുന്നു.
താണ്ടിയ പദനിസ്വനം
ഒന്നായാലതു
രണഭേരിയാകുമായിരുന്നു.
പൊഴിച്ച മിഴിനീരത്രയും
ഒരുമിച്ചൊഴുക്കിയാലതു
പേമാരിയാകുമായിരുന്നു.

ഭുജിച്ചതൊക്കെയും
കൂട്ടി വച്ചലൊരു
സഹ്യപര്‍വതമാകുമായിരുന്നു.
കുടിച്ച ദ്രാവകങ്ങളാകെ
ചൊരിഞ്ഞാലതു
പെരിയാറാകുമായിരുന്നു.
നിത്യമൊരു
കടമാം കഥയായ്;
കടങ്കഥയായ്
ജീവിത പ്രയാണ നെറുകയില്‍
നിറകൊള്ളുമ്പോളമ്മേ,
വിശ്വമഹാദേവീ,
നന്ദിയെന്നല്ലാതെന്തു
നിനപ്പാനമ്മേ?
സര്‍വം സഹേ,
ഈ കടമെങ്ങനെ
തീര്‍ക്കുവനാകുമമ്മേ?
ഈ കടം ഞാന്‍ കൊണ്ടിരുന്നില്ലേല്‍
വിശ്വം വിശ്വമാകയില്ലായിരുന്നെന്ന്
നിനക്കറിയുമല്ലോ അമ്മേ!
എങ്കിലും,
ഈ കടമെങ്ങനെ തീര്‍ക്കുവനാകുമമ്മേ?

Join WhatsApp News
വിദ്യാധരൻ 2017-12-03 13:10:50
ഇരിക്കുന്ന കൊമ്പ് അറക്കുന്നു മനുഷ്യർ 
നിൽക്കുന്നിടം കുഴിക്കുന്നു കഷ്ടമവർ!
നാം നിശ്വസിക്കും  വിഷവാതകത്തെ
ശ്വസിക്കുന്നു വൃക്ഷലതാതികൾ 
പക്ഷെ, വെട്ടിവീഴ്ത്തുന്നവയെ നിഷ്ക്കരുണം 
മണൽ മാന്തിയും മല നിരത്തിയും 
ഒരുക്കുന്നവർ അവരുടെ പട്ടട
പരിസ്ഥിതി വ്യതിയാനം മിഥ്യയെന്ന-
ലറിവിളിക്കുന്നു ട്രംപും കൂട്ടരും 
നാം തിന്നു ചീർക്കും ആഹാരത്തെ 
വെട്ടിച്ചുരുക്കിൽ രക്ഷിക്കാം  നമ്മളെയും 
പട്ടിണിയാൽ നട്ടം തിരിയും സഹസ്രങ്ങളെയും 
ഇല്ല! നമുക്കാവില്ല നടന്നടുക്കുന്നത് 
നാശഗർത്തങ്ങളിലേക്കെങ്കിലും, 
കാത്തു രക്ഷിക്കാനാവില്ലീ  ധരണിയെ 
അന്ധമാക്കും അതിമോഹങ്ങളാൽ 
കുതിച്ചു കയറുന്നു സ്റ്റോക്ക് മാർക്കറ്റ്
കൂട്ടുകൂടുന്നു ശത്രുവുമായി 
ഒറ്റുന്നു സ്വന്തനാടിനെ  
ജീവിതമൂല്യങ്ങളെ കാറ്റിൽ പരത്തുന്നു
"നീ നശിച്ചാലും എനിക്ക് ജീവിക്കണം" സസുഖം!
 ദുർബലരാം കവികളെ എഴുത്തുകാരെ.

നല്ലൊരു കവിതയ്ക്ക് അഭിനന്ദനം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക