കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ സഹായനിധി വിതരണം ചെയ്തു
nursing ramgam
14-Mar-2018
ജോയിച്ചന്‍ പുതുക്കുളം
nursing ramgam
14-Mar-2018
ജോയിച്ചന്‍ പുതുക്കുളം

കാനഡയിലെ മലയാളി നഴ്‌സുമാരുടേയും
കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സി.എം.എന്‍.എയുടെ
"നിങ്ങള്‍ക്കുമാകാം മനുഷ്യസ്‌നേഹി' പദ്ധതിയിലൂടെ സമാഹരിച്ച സഹായനിധി
ഷൊര്‍ണൂരിലെ തെരുവോരങ്ങളില്‍ അലയുന്ന അശരണര്‍ക്ക് ഞായറാഴ്ചകളില്‍
ഉച്ചഭക്ഷണം നല്‍കുന്ന ദിവസവേതനക്കാരിയായ ലിജി എന്ന സന്മനസ്സിനു കൈമാറി.
കാനഡയിലെ സാമൂഹ്യ-സാംസ്കാരിക- സാമ്പത്തിക- ആരോഗ്യമേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന സി.എം.എന്‍.എ ഇതിനോടകം കേരളത്തില്‍ നിരാലംബരെ സഹായിക്കുന്ന നിരവധി സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്ക് സഹായനിധി കൈമാറുകയുണ്ടായി.

കൂടാതെ കനേഡിയന്‍ മലയാളി സമൂഹത്തിനുവേണ്ടിയും, പുതുതായി എത്തിച്ചേരുന്ന
നഴ്‌സുമാര്‍ക്കുവേണ്ടിയും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ബ്ലഡ്
ഡോണര്‍ ക്ലിനിക്കുകള്‍, ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സെഷനുകള്‍, റിട്ടയര്‍
ചെയ്ത നഴ്‌സുമാര്‍ക്ക് പദ്ധതികളും നടത്തിവരുന്നു. പുതുതായി എത്തിച്ചേരുന്ന
നഴ്‌സുമാര്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, ഉദ്യോഗാര്‍ത്ഥികളായി
നഴ്‌സുമാര്‍ക്കുവേണ്ടി ടിപ്‌സ് ഫോര്‍ സക്‌സസ് ഇന്‍ ഇന്റര്‍വ്യൂ എന്നീ
പരിപാടികളും വിജയകരമായി നടത്തിവരുന്നു.
സാമ്പത്തിക മേഖലയില്‍ നഴ്‌സുമാരേയും, പൊതു സമൂഹത്തേയും സഹായിക്കുന്നതിനായി ഫസ്റ്റ് ഹോം ബയേഴ്‌സിനുവേണ്ടി ഹോംലൈഫ് മിറക്കിള്‍ റിയാലിറ്റിയുമായി സഹകരിച്ച് Earn Half of Realestate Agents Commition to Furnish Your New Home എന്ന പരിപാടിയും, നോര്‍ത്ത് വുഡ് മോര്‍ട്ട്‌ഗേജുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കില്‍ പുതുതായി വീട് വാങ്ങുന്നവര്‍ക്ക് വായ്പ തരപ്പെടുത്തുന്ന പദ്ധതിയും നടത്തിവരുന്നു.
ഈവര്‍ഷത്തെ ആനുവല്‍ ഡിന്നര്‍ ആന്‍ഡ് റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 21-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് മിസിസ്സാഗായിലെ നാഷണല്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ചു വിവിധ പരിപാടികളോടെ നടത്തപ്പെടും.
സി.എം.എന്‍.എയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ഷിജി ബോബിയില്‍ നിന്നും സഹായനിധി കൈമാറുന്നതിനായി സി.എം.എന്‍.എ ചാരിറ്റീസ് പ്രമോഷന്‍ ഡയറക്ടര്‍ സിനി തോമസ് ഏറ്റുവാങ്ങി.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments