Image

ഗ്രാന്മയുടെ പുതിയ ഡാന്‍സ് ക്ലാസുകള്‍ ഏപ്രില്‍ മുതല്‍

Published on 02 April, 2018
ഗ്രാന്മയുടെ പുതിയ ഡാന്‍സ് ക്ലാസുകള്‍ ഏപ്രില്‍ മുതല്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ പുരോഗമന മതേതര സാംസ്‌കാരിക സംഘടനയായ ഗ്രാന്‍ഡ് ഓസ്‌ട്രേലിയന്‍ നാഷണല്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പുതിയ ഡാന്‍സ് ക്ലാസുകള്‍ ഏപ്രില്‍ മുതല്‍ മെല്‍ബണിന്റ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്നു. 

വെറിബീ,ക്ലെയ്ഡ്,ഫ്രാങ്കസ്റ്റന്‍,റോസ്ബഡ് എന്നിവിടങ്ങളിലാണ് പുതിയ ക്ലാസുകള്‍ തുടങ്ങുന്നത്.വിവിധ പ്രായത്തിലുള്ള കുട്ടികളുടേയും മുതിര്‍ന്നവരുടേയും വ്യത്യസ്ത ബാച്ചുകളായാണ് ക്ലാസുകള്‍ നടത്തുന്നത്. 

പങ്കടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 0404667181 ,0422049783 ,0450890641 എന്ന നന്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്. 

മറ്റു സബര്‍ബുകളിലും ഉടന്‍തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്നും ഏതെങ്കിലും സ്ഥലങ്ങളില്‍ ക്ലാസുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംഘടനയുമായി ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക