Image

ഹൈനസ് ബിനോയിയെ ഒഐസിസി ഓസ്‌ട്രേലിയ പ്രസിഡന്റായി നോമിനേറ്റു ചെയ്തു

Published on 27 July, 2018
ഹൈനസ് ബിനോയിയെ ഒഐസിസി ഓസ്‌ട്രേലിയ പ്രസിഡന്റായി നോമിനേറ്റു ചെയ്തു

തിരുവനന്തപുരം: കെപിസിസിയുടെ പോഷക സംഘടനയായ ഒഐസിസി ഓസ്‌ട്രേലിയയുടെ പ്രസിഡന്റായി ഹൈനസ് ബിനോയിയെ(മെല്‍ബണ്‍) കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ നോമിനേറ്റു ചെയ്തു. 

കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസിലും വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ബിനോയി ഓസ്‌ട്രേലിയയില്‍ കുടിയേറുന്‌പോള്‍ കോണ്‍ഗ്രസിന്റെ തൊടുപുഴ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായിരുന്നു. ഓസ്‌ട്രേലിയായിലെ ഒഐസിസി രൂപീകരണത്തില്‍ നിര്‍ണായാക പങ്കുവഹിച്ച ബിനോയി കഴിഞ്ഞ ഒന്നരവര്‍ഷമായി ഒഐസിസിയുടെ കണ്‍വീനറായി തുടരുകയായിരുന്നു.

ഓസ്‌ട്രേലിയായിലെ എല്ലാ മലയാളി അസോസിയേഷനുകളോടും നല്ല ബന്ധം പുലര്‍ത്തുന്നതിനോടൊപ്പം തന്നെ ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയയുടേയും മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയായുടെയും കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു വരുന്നു. സംഘടനാരംഗത്ത് പുതിയ മാറ്റങ്ങള്‍ വരുത്തുവാനും സംഘടനയെ ശക്തിപ്പെടുത്തുവാനും ശ്രമിക്കുമെന്ന് ബിനോയി അറിയിച്ചു. ഓസ്‌ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും കമ്മിറ്റികള്‍ ശക്തിപ്പെടുത്തുമെന്നും ജീവകാരുണ്യ പ്രവര്‍ത്തനത്തിനു മുന്‍തൂക്കം നല്‍കുമെന്നും അതോടൊപ്പം തന്നെ രാജ്യത്തെ വര്‍ഗീയ ശക്തികള്‍ക്കെതിരേയുള്ള രാഹുല്‍ഗാന്ധിയുടെ പോരോട്ടങ്ങള്‍ക്ക് ഒഐസിസി ഓസ്‌ട്രേലിയയുടെ ശക്തമായ പിന്തുണ നല്‍കുമെന്നും ബിനോയി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക