Image

സീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍: ഫിലഡല്‍ഫിയയില്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി

ജോസ് മാളേയ്ക്കല്‍ Published on 22 October, 2018
സീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍: ഫിലഡല്‍ഫിയയില്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി
ഫിലാഡല്‍ഫിയാ: 2019 ആഗസ്റ്റ് 1 മുതല്‍ 4 വരെ ഹൂസ്റ്റണില്‍ നടക്കാന്‍ പോകുന്ന ഏഴാമതു സീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ ഫൊറോനാതല രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഫിലാഡല്‍ഫിയാ സെ. തോമസ് സീറോമലബാര്‍ പള്ളിയില്‍ ഒക്ടോബര്‍ 14 ഞായറാഴ്ച്ച ചിക്കാഗോ രൂപതാ സഹായമെത്രാëം, കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു. 

ഞായറാഴ്ച്ച രാവിലെ അഭിവന്ദ്യ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികനും, ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ സഹകാര്‍മ്മികനുമായി അര്‍പ്പിക്കപ്പെട്ട വിശുദ്ധ æര്‍ബാനയ്ക്കുശേഷം നടന്ന ഹൃസ്വമായ ചടങ്ങില്‍ എസ്. എം സി. സി സ്ഥാപകനേതാവ് ജോര്‍ജ് മാത്യു സി. പി. എ. യുടെ പക്കല്‍നിന്നും സില്‍വര്‍ സ്‌പോണ്‍സര്‍ഷിപ് സ്വീകരിച്ചുകൊണ്ട് മാര്‍ ആലപ്പാട്ട് നിര്‍വഹിച്ചു. ഹൂസ്റ്റണില്‍നിന്നും എത്തിയ കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ക്കൊപ്പം കൈക്കാരന്മാരായ ജോസ് തോമസ്, മോഡി ജേക്കബ്, ഷാജി മിറ്റത്താനി, റോഷിന്‍ പ്ലാമൂട്ടില്‍ എന്നിവരും, ഇടവകയില്‍നിന്നും കണ്‍വന്‍ഷന്‍ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് വി. ജോര്‍ജ് (സണ്ണി), അഭിലാഷ് രാജന്‍, അമയ ജോര്‍ജ്, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്ടേസ്കൂള്‍ അധ്യാപകരായ ജേക്കബ് ചാക്കോ, ജോസ് മാളേയ്ക്കല്‍, മുന്‍ സ്കൂള്‍ ഡി. ആര്‍. ഇ. ഡോ. ജയിംസ് കുറിച്ചി, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, സംഘടനാഭാരവാഹികള്‍ എന്നിവêം ചടങ്ങില്‍ പങ്കെടുത്തു. ഏതാണ്ട് ഇരുപതിലധികം കുടുംബങ്ങള്‍ തദവസരത്തില്‍ രജിസ്‌ട്രേഷന്‍ നല്‍കുകയുണ്ടായി. 

മാര്‍ ജോയ് ആലപ്പാട്ട് തന്റെ ആമുഖ പ്രസംഗത്തില്‍ കണ്‍വന്‍ഷന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. അമേരിക്കയിലുടനീളം വ്യാപിച്ചുകിടക്കുന്ന സീറോമലബാര്‍ വിശ്വാസികള്‍ക്ക് ഒരുമിക്കുന്നതിനും, തങ്ങളുടെ വിശ്വാസ പാരമ്പര്യത്തിലൂന്നി സ്‌നേഹത്തില്‍ വളരൂന്നതിനും കണ്‍വന്‍ഷന്‍ പ്രയോജനപ്പെടുമെന്നു അഭിപ്രായപ്പെട്ടു.

ചിക്കാഗോ രൂപത അമേരിക്കയില്‍ സ്ഥാപിതമാകുന്നതിന് മുന്‍പ് 1999 ല്‍ അത്മായര്‍ നേതൃത്വം നല്‍കി ഫിലാഡല്ഫിയായില്‍ നടത്തപ്പെട്ട ആദ്യത്തെ സീറോമലബാര്‍ കണ്‍വന്‍ഷനില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പിന്നീട് രൂപതാതലത്തില്‍ കണ്‍വന്‍ഷന്‍ നടത്താന്‍ ആരംഭിച്ചതെന്ന് പിതാവ് ഊന്നിപ്പറഞ്ഞു. അതിന് മുന്‍കൈ എടുത്ത ജോര്‍ജ് മാത്യു, ഡോ. ജയിംസ് æറിച്ചി എന്നിവരെ മാര്‍ ആലപ്പാട്ട് അഭിനന്ദിച്ചു. സീറോമലബാര്‍ കൂട്ടായ്മയുടെ ആവശ്യം മനസിലാക്കി എല്ലാകുടുംബങ്ങളും കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൂസ്റ്റണില്‍നിന്നും എത്തിയ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കണ്‍വന്‍ഷനോടëബന്ധിച്ച് നടത്തപ്പെടുന്ന റാഫിളിന്റെ ഉത്ഘാടനവും റോയ് വര്‍ഗീസില്‍നിന്നും ചെക്ക് സ്വീകരിച്ചുകൊണ്ട് മാര്‍ ആലപ്പാട്ട് തദവസരത്തില്‍ നിര്‍വഹിച്ചു.
ഫോട്ടോ: ജോസ് തോമസ്
സീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍: ഫിലഡല്‍ഫിയയില്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തിസീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍: ഫിലഡല്‍ഫിയയില്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തിസീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍: ഫിലഡല്‍ഫിയയില്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തിസീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍: ഫിലഡല്‍ഫിയയില്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തിസീറോമലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍: ഫിലഡല്‍ഫിയയില്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി
Join WhatsApp News
സിറോമലബാർ കിക്കോഫ് മാത്തൻ 2018-10-22 22:55:33
നല്ലവരും  ചീത്തവരും  ഫ്രാങ്കോ  ടൈപ്പുകളും  ആഡംബര  ബിഷോപ്‌  മാരും  ഇവിടെ  USA  യിലും  ഉണ്ട് .  ഫൊക്കാന  ഫോമാകരുടേ  കോൺവെൻഷന്  പിരിക്കുന്നതിൻ്റെ  ഇരട്ടി  പിരിവാണിവിടെ ഈ മതക്കാർ  നടത്തുന്നത്  . ആരും  ചോദിക്കാനില്ല .  വികാരികളും  പിതാക്കന്മാരും  കുറെ  വാലാട്ടികളും  റേറ്റ്  വക്കുന്നു . കൽപന  ഇറക്കുന്നു . തോന്ന്യവാസം  ചെലവിടുന്നു . നാട്ടിലെ  ഭൂമി  കുംബകോണ , ഫ്രാങ്കോ  ടൈപ്പികളായവരെ  കെട്ടി  സകല  ആഡംബര  പണവും  കൊടുത്തിവിടേ  എഴുന്നള്ളിക്കുന്നു . സംസ്‌ക്കരം , സിറോ  മലബാർ എന്നൊക്കെ  പറഞ്ഞു , പാവം  കുഞ്ഞാടുകളെ  കളിപ്പിക്കുന്നു . ക്ര കുറെ  പള്ളി  ഗുണ്ടകളും  പിറകേ . ഒന്നിനും  ഒരു  കണക്കും  കിണക്കുമില്ല . കിക്ക്ഓഫ്  യാത്രക്കും  അഡമ്പരത്തിനും  മാത്രമായി  വലിയ  തുക  ചിലവാക്കുന്ന .  കഷ്ട്ടം  ഇതൊന്നും  ചോദിക്കാനും  പറയാനും  ഒരു  കുഞ്ഞാടും  ഒരു  സാമൂഹ്യ  പ്രവർത്തകരും  ഇവിടില്ലയൊ . ഉണരൂ ജനമേ .  നിങ്ങളുടെ  തുക  പാവങ്ങക്കായി  ചിലവിട് . അവരിലാണ്  ദൈവം . അല്ലാതെ  ഈ ആഡംബര  ളോഹ  കാറിൽ അല്ല . അവർ  സെലക്ട്  ചെയ്യുന്ന  വലതുങ്ങികളിൽ  ഇല്ലാ . ഈ  കൺവെൻഷൻ  എല്ലാം അവരുടെ  പ്രിസ്റ്റുകളുടെ സുഖത്തിനും  അവർക്കു  ഷൈൻ  ചെയ്യാൻ  മാത്രം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക