Image

ഇന്ത്യന്‍ നഴ്‌സസ് നാഷണല്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സിനു വെള്ളിയാഴ്ച തുടക്കം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 23 October, 2018
ഇന്ത്യന്‍ നഴ്‌സസ്  നാഷണല്‍ അസോസിയേഷന്‍  കോണ്‍ഫറന്‍സിനു വെള്ളിയാഴ്ച തുടക്കം
ഡാളസ്  : അമേരിക്കയിലെ ഇന്ത്യന്‍  നഴ്‌സുമാരുടെ  സംഘടനകളുടെ അംബ്രല്ലാ ഓര്‍ഗനൈസേഷന്‍  ആയ നാഷണല്‍ അസോസിയേഷന്‍ ഓഫ്  ഇന്ത്യന്‍ നഴ്‌സസ് ഓഫ്  അമേരിക്ക (NAINA) യുടെ ആറാമതു ദ്വൈവല്‍സര കോണ്‍ഫറന്‍സിനു  വെള്ളിയാഴ്ച  ഡാലസില്‍ തുടക്കം .

ഒക്‌റ്റോബര്‍ 26, 27  വെള്ളി ,ശനി തിയതികളിലായി    ഡാലസിലെ  ഏട്രിയം ഹോട്ടലാലാണ്  കോണ്‍ഫറന്‍സ്. നൈനയുടെ ശക്തമായ ചാപ്റ്ററുകളിലൊന്നായ ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് (IANA-NT) ആണു ഇത്തവണ  കോണ്‍ഫറന്‍സിന്റെ ആതിഥേയര്‍. 

എഡ്യൂക്കേഷന്‍  സെമിനാറുകള്‍ ,  പ്രൊഫഷണല്‍ സിമ്പോസിയങ്ങള്‍ തുടങ്ങി വിവിധ  പരിപാടികള്‍ ഏകോപിപ്പിച്ചാണ് കോണ്‍ഫറന്‍സ് അരങ്ങേറുക. അമേരിക്കയുടെ വിവിധ സ്‌റ്റേറ്റുകളില്‍ നിന്നു  രജിസ്റ്റര്‍ ചെയ്‌തെത്തുന്ന   ഇന്‍ഡ്യന്‍  നഴ്‌സുമാര്‍  കോണ്ഫറന്‍സില്‍ പങ്കെടുക്കും. 

'Excellence through Advocacy: Engage, Transform, Translate' എന്നതാണു ഇത്തവണ കോണ്‍ഫറന്‍സിന്റെ മുഖ്യ തീം.
പരിപാടിയില്‍ ഈ രംഗത്തെ പ്രഗത്ഭരും,  പ്രഭാഷകരും, അധ്യാപകരും പങ്കെടുത്തു  സംസാരിക്കും.
കണ്‍വന്‍ഷന്റെ സമാപന ദിന സായാഹ്നത്തില്‍  നഴ്‌സുമാരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗാല ഡിന്നര്‍ ബാന്‍ക്വറ്റ് ഇര്‍വിങ്ങിലൂള്ള എസ്എല്‍പിഎസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ശനിയാഴ്ച നടക്കും. ഡാലസിലെ  പ്രമുഖ ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡായ ഫൈവ് ഓഫ് എയ്റ്റ്ത്ത്  നടത്തുന്ന മ്യൂസിക് കണ്‍സേര്‍ട്ട്   ബാന്‍ക്വറ്റ് സായാഹ്നത്തില്‍ നടക്കും.

നൈന നാഷണല്‍ പ്രസിഡന്റ് ജാക്കി മൈക്കിള്‍,  ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്കനോര്‍ത്ത് ടെക്‌സാസ് ആന്‍ഡ് ഹോസ്റ്റിംഗ് ചാപ്റ്റര്‍  പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍,  കോണ്‍ഫറന്‍സ്  കണ്‍വീനര്‍  മഹേഷ് പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

ഇന്ത്യന്‍ നഴ്‌സസ്  നാഷണല്‍ അസോസിയേഷന്‍  കോണ്‍ഫറന്‍സിനു വെള്ളിയാഴ്ച തുടക്കംഇന്ത്യന്‍ നഴ്‌സസ്  നാഷണല്‍ അസോസിയേഷന്‍  കോണ്‍ഫറന്‍സിനു വെള്ളിയാഴ്ച തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക