Image

എന്തുകൊണ്ട് വോട്ട് ചെയ്യണം? (2018 മിഡ്‌റ്റേം പോള്‍ കൗണ്ട് ഡൗണ്‍- ഭാഗം 1: ഡോ മാത്യു ജോയ്‌സ്)

Published on 23 October, 2018
എന്തുകൊണ്ട് വോട്ട് ചെയ്യണം? (2018 മിഡ്‌റ്റേം പോള്‍ കൗണ്ട് ഡൗണ്‍- ഭാഗം 1: ഡോ മാത്യു ജോയ്‌സ്)
ഭാഗ്യത്തിന് അമേരിക്കയില്‍ രണ്ടു പ്രധാന രാഷ്ട്രീയ പാര്ട്ടി്കളെ ഉള്ളുവെന്നത് ആശ്വാസകരം. കൂടുതല്‍ ചിന്തിച്ച്, അപഗ്രഥിച്ചു, പ്രകടനപത്രിക അരച്ച് കലക്കി വിശകലനം ചെയ്ത്, താരതമ്യപ്പെടുത്തി പ്രത്യേകിച്ച് തല പുണ്ണാക്കേണ്ട കാര്യമില്ലല്ലോ. “തമ്മില്‌ഭേദം തൊമ്മനെ” എന്ന മനോഭാവത്തില്‍ ഇഷ്ടപ്പെട്ടവര്ക്ക്ാ വോട്ടു രേഖപ്പെടുത്തിയാല്‍ മാത്രം മതി. നാട്ടിലെ പോലെ വീടുതോറും കയറി ഇറങ്ങുന്ന വിവിധ പാര്ട്ടി അണികളുടെ വാചകമടിയും കേള്‌ക്കേ ണ്ട, കാതടപ്പിക്കുന്ന നാലായിരം ആമ്പിയറിന്റെ മൈക്ക് പ്രചാരണം കേള്‌ക്കേ ണ്ട, മാത്രമല്ലപിരിവും പേടിക്കേണ്ട.

അമേരിക്കയിലെപ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ അവസാന വിധി ഒഹായോ അല്ലെങ്കില്‍ ഫ്‌ലോറിഡയിലെ വോട്ടുകള്‍ ആണെന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. പക്ഷെ ഇത് ഇടക്കാല തിരഞ്ഞെടുപ്പായതിനാല്‍ അത്രയും വികാര വിജ്രുംഭിതന്‍ ആകേണ്ട കാര്യവുമില്ല. പക്ഷേ“ആര് വന്നാലും നമുക്ക് യാതൊരു പ്രയോജനവുമില്ല, നമ്മള് പണിതെടുത്താല്‍ നമുക്ക് സുഖമായി ജീവിക്കാം.” എന്ന നമ്മുടെ ഭാരതീയ ചിന്തകള്‍ സ്വല്പം മാറ്റിവെച്ച്, നമ്മുടെ ഉത്തരവാദിത്വം നിര്വമഹിക്കുന്നത് ഭാവിയില്‍ നന്നായിരിക്കും.

പ്രത്യേകിച്ചും സോഷ്യല്‍ സെക്യൂരിറ്റി, മെഡിക്കെയര്‍, ഹെല്ത്ത് കെയര്‍, റിട്ടയര്‌മെ്ന്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവയുടെ ഫണ്ടിംഗ്, ഇമിഗ്രേഷന്‍, ഇത്യാദിസംബന്ധമായ നയരൂപീകരണങ്ങള്‍ നടക്കുമ്പോള്‍പൊതുജനങ്ങളുടെ താല്പര്യങ്ങള്‍ പരിരക്ഷിക്കുന്നവര്‍ ആയിരിക്കണം നമ്മള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍.
ഈ മിഡ് റ്റേം തിരഞ്ഞെടുപ്പില്‍ വളരെ നിര്ണ്ണാ യകമായ സ്ഥാനങ്ങളില്‍ വ്യതിയാനം പ്രതീക്ഷിക്കാവുന്നതാണ്. കൂട്ടത്തില്‍ ട്രമ്പ് ഭരണത്തിനോടുള്ള ജനവികാരവും ഒരു പരിധി വരെ വെളിപ്പെടുത്താനും അവസ്സരം ഇപ്പോള്‍ ഇത് മാത്രമായിരിക്കും.

അമേരിക്കന്‍ സെനറ്റിലെ 100 ല്‍ 35 സീറ്റുകള്‍, 50ല്‍36 സ്‌റ്റേറ്റുകളിലെ ഗവര്ണ്ണകര്‍മാര്‍, ഹൌസ് ഒഫ് റെപ്രസന്റെട്ടെവ്‌സിലെ 435 സീറ്റുകള്‍ എന്നിവ തുടങ്ങി 71 സുപ്രീംകോടതി ജസ്റ്റീസ്, 6070 സ്‌റ്റേറ്റ് ലെജിസ്ലേച്ചര്‍ സീറ്റുകള്‍, ഫീനിക്‌സ്, സാന്ഫ്രാ ന്‌സി,സ്‌കോ, ഓസ്ടിന്‍ പോലെയുള്ള 25 വന്‍ സിറ്റികളിലെ മേയര്മാ്ര്! വരെ ഈ ഇടക്കാല തിരഞ്ഞെടുപ്പില്‍ വിധി കാത്തിരിക്കുന്നവര്‍ ആണെന്ന കണക്കുകൂടി ഓര്ത്താ ല്‍ നമ്മുടെ വോട്ടിങ്ങിന്റെ പ്രാധാന്യവും മനസ്സിലാകും.

ഹെല്ത്ത് ഇന്ഷുറന്‌സ് പൊതുവേ എല്ലാവരെയും അലട്ടുന്ന വിഷയം ആണ്. അഫോര്ഡബിള്‍ കെയര്‍ ആക്റ്റ് അഥവാ ഒബാമാകെയര്‍ സെനറ്റില്‍ 2017 ല്‍ റിപ്പീല്‍ ചെയ്യാന്‍ നേരിയ പരാജയം നേരിട്ടതാണ്.
പൂര്വറ രോഗസ്ഥിതികള്‍ കണക്കിലെടുത്ത് നിരവധി മുതിര്ന്ന് പൌരന്മാര്ക്ക് മെഡിക്കെയരിലെ ആനുകൂല്യങ്ങള്ക്ക് അയോഗ്യരാക്കുന്ന ഹനയങ്ങള്എ!തിര്‌ക്കേ ണ്ടതു തന്നെയാണ്. നവമ്പറിലെ തിരഞ്ഞെടുപ്പിലൂടെ കടന്ന്വരുന്നവര്‍ യോജ്യമായ തീരുമാനങ്ങള്‍ ഹെല്ത്ത് കെയര്‍ സിസ്റ്റത്തില്‍ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കാം.

2034ആകുമ്പോഴേക്കും സോഷ്യല്‍ സെക്യൂരിറ്റിയില്‍ മിച്ചം ഒന്നും കാണില്ലെന്നും ആയതിനാല്‍ ആനുകൂല്യങ്ങള്‍ 20% കുറഞ്ഞു പോകുമെന്നും
റിപ്പോര്ട്ടു കള്‍ വെളിവാക്കിയിട്ടുണ്ട്. റിപ്പബ്ലിക്കന്‌സ്ഞ തുടര്ന്നും ഭരണത്തിലിരുന്നാല്‍, ജീവിത നിലവാര സൂചിക (കോസ്റ്റ് ഓഫ് ലിവിംഗ് ഇന്ഡക്‌സ്) യുമായി ബന്ധിപ്പിച്ചുള്ള സോഷ്യല്‍ സെക്യൂരിറ്റിയില്പ്രാത്യാശപരമായ മാറ്റങ്ങള്‍ വന്നേക്കാം.

അതേപോലെ പണപ്പെരുപ്പത്തിനേക്കാള്‍ പത്തു മടങ്ങ് ഉയരുന്ന മരുന്നുവിലകള്‍ പിടിച്ചുനിര്‌ത്തേണ്ടതുണ്ട്.2017 ല്‍പല സ്‌റ്റേറ്റുകളിലായി 80 ലധികം നിയമങ്ങള്‍ ഇതിനായികൊണ്ടുവന്നെങ്കിലും, അവയില്‍ കുറച്ചുമാത്രമേ പാസ്സാക്കി പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ളൂ. മെഡിക്കെയര്‍ മുഖേന മരുന്നുകളുടെ വിലയില്‍ ഇളവുകള്‍ വരുത്തുന്ന കാര്യത്തില്‍ ട്രമ്പ് അനുകൂലമായ പ്രസ്താവനകള്‍ മുന്പ്‌റ നടത്തിയിട്ടുണ്ട്.

റിട്ടയര്‌മെ്ന്റ് സമ്പാദ്യം എന്നത് വലിയ സ്ഥാപനങ്ങളില്‍ ജോലിയുള്ളവര്ക്ക് 401(ഗ) പോലുള്ളപദ്ധതികള്‍ മുഖേന സഹായം ചെയ്യുന്നുവെന്നതു ശരി തന്നെ. െ്രെപവറ്റ് കമ്പനികളില്‍ മുമ്പത്തെപോലെ പെന്ഷുന്‍ വ്യവസ്ഥ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.. 60 മില്ല്യന്‍ ആള്ക്കാിര്‍ ചെറു സ്ഥാപനങ്ങളില്‍ ഒരു സമ്പാദ്യ രീതികളിലും പെടാതെ ആശങ്കയിലാണ്. കുറെ സംസ്ഥാനങ്ങളില്‍സമ്പാദ്യ ശീലം ത്വരിതപ്പെടുത്തുന്നതിനായി പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. രാജ്യവ്യാപകമായി ഇത് നടപ്പിലാക്കണമെങ്കില്‍ ദേശീയ നയങ്ങളും പദ്ധതികളും പ്രാബല്യത്തില്‍ വരണം.

സൈബര്‍ സെക്യൂരിറ്റിയില്‍ കൂടുതല്‍ ശ്രദ്ധ നടപ്പിലാക്കെണ്ടിയിരിക്കുന്നു. ഇതെല്ലാം വിധത്തില്‍ തട്ടിപ്പുകളും വെട്ടിപ്പുകളും നടമാടുന്നു. കൂടുതലും തട്ടിപ്പുകള്ക്ക് ഇരയാവുന്നത് പ്രായമേറിയവരാണ്. പ്രായമേറിയവരെ പരിചരിക്കാനും അവരുടെപരിരക്ഷക്കുമായി പകുതിയലധികം സംസ്താനങ്ങളില്‍ കെയര്‍ ആക്റ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. അവര്ക്ക് വേണ്ടുന്ന ട്രെയിനിംഗ് മുതല്‍ പല സംവിധാനങ്ങളും രാജ്യത്താകെ വ്യാപകമാക്കേണ്ടിയിരിക്കുന്നു. മെഡിക്കെയര്‍ വൌച്ചര്‍ പ്ലാനുകള്‍, മെടിക്കേയ്ട് ബ്ലോക്ക് ഗ്രാന്റ്തു ടങ്ങിയ ചര്ച്ചചകള്‍ വന്‍ കുത്തക സ്ഥാപനങ്ങളെ സഹായിക്കാനുള്ളവ ആകുമെന്ന് പരക്കെ പരാതികള്‍ ഉയര്ന്നി ട്ടുണ്ട്.

വിവേചനങ്ങളും അസമത്വങ്ങളും പലയിടത്തും തല പൊക്കിക്കൊണ്ടിരിക്കുന്നു.ലഹരി മരുന്നുകളും മാര്വ്വാ നയുടെ വ്യാപകമായ സ്വതന്ത്ര വില്പനയും, ഒരു വശത്ത് യുവതലമുറയെ അടിമകള്‍ ആക്കിക്കൊണ്ടിരിക്കുന്നു. മറുവശത്ത് ഇലക്ട്രിസിറ്റി, ഗ്യാസ് തുടങ്ങിയവയുടെ വിലക്കയറ്റം, ഇങ്ങനെ പലപല പ്രശ്‌നങ്ങള്‍ ഉരുത്തിരിയുമ്പോള്‍ നാം വോട്ടു ചെയ്തു ജയിപ്പിച്ചു വിടുന്നവര്‍ ജനതാല്പരര്യങ്ങള്‍ പരിരക്ഷിക്കുമെന്ന് പ്രത്യാശിക്കണമെങ്കില്‍, നമ്മുടെ ഉത്തരവാദിത്വം വേണ്ട രീതിയില്‍ വിനിയോഗിക്കുക. നമ്മുടെ ശബ്ദം നമ്മുടെ വോട്ടിലൂടെ തലസ്ഥാന നഗരിയില്‍ മുഴങ്ങട്ടെ..

(തുടരും)
Join WhatsApp News
Move your butt and vote 2018-10-23 22:49:38
റിപ്പബ്ലിക്കൻസ് അധികാരത്തിൽ ഇരുന്നാൽ 

സോഷ്യൽ സെക്യൂരിറ്റി, മെഡികെയർ, മെഡിക്കെയിഡ് (നിങ്ങള്ടെ ഏതെങ്കിലും കുട്ടികൾ അംഗവൈകല്യം ഉള്ളരായിട്ടുണ്ടെങ്കിൽ അവർ മിക്കവാറും മെഡിക്കെയറിനെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ) ഇവയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ കാര്യം കട്ട പുക )

റിപ്പബ്ലിക്കൻസിന്റെ ടാക്സ് പരിഷ്ക്കാരം കൊണ്ട് ഗുണം ഉണ്ടായ വർഗ്ഗം ഒരു ശതമാനം വരുന്ന ട്രംപിനെ പോലുള്ള പണക്കാർക്കാണ്. നിങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടി ചുരുക്കിയാണ് അവർക്ക് ടാക്സ് ബെനിഫിറ്റ് കൊടുത്തത് .  . ട്രംപിനെ നാല് വർഷത്തിൽ കൂടുതൽ ഇരുത്തിയാൽ ഈ രാജ്യത്തിന്റ കടത്തിലേക്ക് അയാൾ ഒരു ട്രില്യൺ ഡോളർ കൂടി കൂട്ടും. അതായത്  നിങ്ങളും ഞാനും $ 60000 കടക്കാരായി എന്ന് ചുരുക്കം. ബഡ്ജറ്റിൽ ഡെഫിസിറ്റ് ഉണ്ടാകുമ്പോൾ അത് നികത്താൻ മറ്റു ചിലവുകൾ വെട്ടി ചുരുക്കെണ്ടാതായിട്ടു വരും. ഇവിടെ ഡിഫിസിറ്റ് ഉണ്ടാകാൻ കാരണം ട്രംപിന്റെ പുതിയ നികുതിയാണ് . അതുകൊണ്ടു  സോഷ്യൽ സെക്യൂരിറ്റി, മെഡികെയർ, മെഡിക്കെയിഡ് ഇങ്ങനെ മിഡിൽ ക്ലാസ്സിന്റെ പണം അപഹരിച്ചെടുത്തു അത് നികുത്തുകായാണ് .  

അമേരിക്കയിൽ 320 മില്യൺ ജനങ്ങളെ ഭരിക്കുന്നത് ഒരു ശതമാനത്തോളം വരുന്ന പണക്കാരാണ് . എന്നാൽ അവർ അധികാരത്തിൽ വരുന്നത് ട്രംപിനെ സപ്പോർട്ട് ചെയ്യുന്ന വിവരകെട്ടവരെപോലുള്ളവരാണ് അതിൽ കുറെ കൂറ മലയാളികളും ഉണ്ട് .  ഇവരിൽ പലരും ദൈവത്തിനു വേണ്ടി ജീവൻ വരെ കൊടുക്കാൻ തയാറായി നടക്കുനനവരാണ് . ട്രംപ് ഒരു ദിവസം ആറ് കള്ളം പറയുന്നവനും,  , സോളമനെപ്പോലെ അനേകം  ഭാര്യമാരുള്ള പ്രവചനകനാണെന്നാണ് പറയുന്നത് . ഇടയ്ക്ക് അയാളുടെ കയ്യിൽ എബ്രഹാം പിതാവും ദാവീദും ചെയ്തപോലുള്ള പരിപാടിയും ഉണ്ട് 

അയാൾ ഒരു നാഷണലിസ്റ്റാണെന്നാണ് ഇന്നലെ ഹ്യുസ്റ്റണിൽ പറഞ്ഞത് .  അമേരിക്കയുടെ തെക്കൻ ഭാഗങ്ങളിൾ വർഗ്ഗീയവാദികളുടെ തറവാടാണ് . കെ കെ കെ തുടങ്ങിയ തീവ്രവാദ സംഘടനയുടെ നാട്ടിൽ വന്നാണ് അയാൾ വർഗ്ഗീയതേ ഇളക്കിയത്.  അയാൾക്ക് ഇമിഗ്രന്റ്സിനോട് ഒന്നും യാതൊരു കടപ്പാടും ഇല്ല . ഇതറിയാൻ വയ്യാത്ത, സായിപ്പിനെ കണ്ടാൽ കവാത്തു മറക്കുന്ന കുറെ മലയാളി കൂത്രകൾ ട്രംപ് ട്രംപ് എന്ന് വിളിച്ചു കൂവി നടക്കുന്നുണ്ട് .  ഇയാളെയും ഇയാളുടെ പോളിസികളെയും നിങ്ങൾ എതിർക്കുന്നുണ്ടങ്കിൽ കേരളത്തിലെ കൂറ രാഷ്ട്രീയം പറഞ്ഞിരിക്കാതെ പോയി വോട്ടു ചെയ്യുക .  നട്ടെല്ലുണ്ടായാൽ പോരാ നിവർന്നു നിൽക്കണം 

അതുകൊണ്ട് നമ്മുടെ സ്വന്തം പാർട്ടിയായ ഡെമോക്രാപ്റ്റിക്ക് പാർട്ടിക്ക് വോട്ടു ചെയ്യുക .  ഇല്ലെങ്കിൽ ഇവന്റെ സന്തത സഹചാരിയും ഹൃദയ സൂക്ഷിപ്പുകാരനായ മൈക്കൽ കോവൻ പറഞ്ഞതുപോലെ, അടുത്തആറുവർഷങ്ങൾ ഈയോബിനെപ്പോലെ കഷ്ടതയുടെ സമയം ആയിരിക്കും . പിന്നെ കരഞ്ഞിട്ട് ഫലമില്ല 

ഓരോ വോട്ടും ഡെമോക്രാറ്റിക്ക് പാർട്ടിക്ക് .  റിപ്പബ്ലിക്കൻസിനെ (മിച്ചു മക്കലിന് വരെ പറഞ്ഞു വിടാനുള്ള വോട്ട്) കേട്ട് കെട്ടിക്കാനുള്ള വോട്ട് അവിടെ ഉണ്ട് .    അത്‌കൊണ്ട് മൂവ് യുവർ ചന്തി ഫ്രം ദി  കൗച്ച് ആൻഡ് വോട്ട് 
Boby Varghese 2018-10-24 07:41:10
Are you better off? Ask yourself. If your answer is " Yes", then vote for Republicans. If your answer is  " No ", then please see a financial expert and get some professional help.
Obama added more than 9 trillion to the deficit, which is more than the deficit added by the previous 43 Presidents combined,
We came to this country for only one reason, ie better financial opportunities. Because of Trump and the Republicans, we are at the right place at the right time.
Anthappan 2018-10-24 11:28:01
Boby is misguiding the public . The truth is, 

There’s no hiding from the fact that the United States is mired in debt.  As of March 2018, the total outstanding debt was $20,958,230,936,189.63 and counting.  That’s over $20 trillion. When you try to think about the size of that number, it’s terrifying.
It’s way more than the combined cost of the Louisiana Purchase, the Panama Canal, the Hoover Dam, World War II, the Korean War, the Vietnam War, and NASA’s entire space program since it started.  Over the decades, the country’s leadership has allowed this figure to balloon to this level, either by implementing ineffective means of combating debt, or by turning a blind eye towards the issue.
So which presidents are to blame?

When G. Bush (Father)   became president it was 2.50 Trillion and his adventures war in Kuwait increased the debt to 7.5 Trillion ie he added 5 Trillion 

Clinton started with 7.5 T and ended up with a surplus 

G. Bush (Son) started with a surplus and ended up adding another 7 Trillion with his Iraq war 14.5 Trillion and squandered all the surplus. 

Obama took office with 14.5 trillion and left with 20 Trillion in debt (5.5 Trillion)

Now with Trump   it is 22.5 Trillion . At this phase Trump goes and end up 8 years in the office, You and I will be in deeper debt and Trump will be a rich man.

It is better for you to go to the same financial adviser Trump and Boby goes and learn how to evade the Tax and make money..The whole purpose of life is making money according to Trump and his  mafia group.  

I have been in this country for over forty years and I have never seen this country is pulled down this low in every aspects of life.  

Day before yesterday Trump declared that he is a Nationalist and today his followers start sending explosives to various people. 
People who do not have moral compass can vote for Republican Party. If you believe in a government by the people, of the people and for the people then vote for Democrats.  it is a party for all 
Ninan Mathulla 2018-10-24 12:20:00


The truth about debt as presented by a different source here. Also keep in mind that most of them did not use the debt to personally enrich themselves but as part of public policy. Federal Reserve has also a part in it. So we were living at the expense of future generations.

https://www.snopes.com/fact-check/who-increased-the-debt/

Ronald Reagan:
Took office January 1981. Total debt: $848 billion
Left office January 1989. Total debt: $2,698 billion
Percent change in total debt: +218%

George H.W. Bush:
Took office January 1989. Total debt: $2,698 billion
Left office 20 January 1993. Total debt: $4,188 billion
Percent change in total debt: +55%

Bill Clinton:
Took office 20 January 1993. Total debt: $4,188 billion
Left office 20 January 2001. Total debt: $5,728 billion
Percent change in total debt: +37%

George W. Bush:
Took office 20 January 2001. Total debt: $5,728 billion
Left office 20 January 2009. Total debt: $10,627 billion
Percent change in total debt: +86%

Barack Obama:
Took office 20 January 2009. Total debt: $10,627 billion
Total debt (as of the end of April 2011): $14,288 billion
Percent change in total debt: +34%

john kunthara 2018-10-24 14:17:13
At this time there is no Republican talking about take out insurance for preexisting conditions. Yes they are talking about ways to bring premium for Obama care recipients in several states. Social medicine which Democrats are promoting will only bring rationed medical care and long waiting lines in care center No politician will touch social security. Economy is booming and pension plans of most people seeing gains. So many workers seeing gain in their pay checks. But what is at risk? An attempt to move the country towards socialism. Remember socialism failed in where ever tried. Second, growth of illegal immigrants in this country. We are lucky the mythical Blue wave is going away the Republicans will hold the majority in the House and will gain three seats in the Senate.
Vote For Democrats 2018-10-24 15:29:49
ചേട്ടന്റെ അനിയൻ കൊന്തക്കുറുപ്പ് എത്തി .The rhetoric of your President is working .  People started sending explosives to democrats with an intention to undermine the election and hold on to the house and senate. Their intention is to save the Russian collaborator  and the tax evader 
RACIST TERRORISTS 2018-10-24 16:30:14
Clintons Obamas Soros Eric Holder Debbie Wasserman Schultz John Brennan Maxine Waters Andrew Cuomo
all were targeted. This is what radical right-wing terrorism looks like.
terrorists are not coming from outside. They are here white radical racists.
traitor to Jail 2018-10-25 05:42:44
In 2016, Trump said Hillary Clinton’s secret service should stop protecting her so we could “see what happens to her.” He also suggested - maybe, just maybe - the “Second Amendment people” should do something about her if she were to get elected President.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക