Image

തോമസ് ചാണ്ടി ഫോമയുടെ 2020 - 2022 വര്‍ഷത്തെ ജോയിന്റ് ട്രഷററായി മത്സരിക്കുന്നു .

ജോയിച്ചന്‍ പുതുക്കുളം Published on 16 December, 2018
തോമസ് ചാണ്ടി ഫോമയുടെ 2020 - 2022 വര്‍ഷത്തെ ജോയിന്റ് ട്രഷററായി മത്സരിക്കുന്നു .
ഫിലാഡല്‍ഫിയ, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡെല്‍ഫിയായുടെ (മാപ്പ്) ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടിയെ ഫോമയുടെ 2020 -2022 വര്‍ഷത്തെ ജോയിന്‍റ് ട്രഷററായി മത്സരിപ്പിക്കുവാന്‍ മാപ്പ് പ്രസിഡന്റ് അനു സ്കറിയായുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു .

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയത ഇദ്ദേഹം അക്കാലയളവില്‍ കോളേജ് രാഷ്ട്രീയത്തിലൂടെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ചു ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പിന്നീട് മാഞ്ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഉന്നത ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം കെഎസ്എ, യുഎഇ എന്നിവിടങ്ങളിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം അമേരിക്കയില്‍ എത്തി. ഇപ്പോള്‍ അറിയപ്പെടുന്ന സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിക്കുന്നു .

2000- 2006 കാലയളവില്‍ കേരളാ കള്‍ച്ചറല്‍ സെന്റര്‍ ആക്റ്റീവ് അംഗം ആയിരുന്നു . മാപ്പിന്റെ ഐടി കോര്‍ഡിനേറ്റര്‍ , ഫണ്ട് റേസിംഗ് ചെയര്‍മാന്‍ , ട്രഷറാര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ള തോമസ് ചാണ്ടി 2018 2019 വര്‍ഷങ്ങളിലെ മാപ്പ് ജനറല്‍ സെക്രട്ടറിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു . ഒപ്പം , എക്യൂമെനിക്കല്‍ ചര്‍ച്ചസ് ഓഫ് ഫിലാഡെല്‍ഫിയായുടെ ജോയിന്‍റ് ട്രഷറാര്‍ , ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ഫോമയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നതില്‍ സംശയമില്ല .

രാജു ശങ്കരത്തില്‍ , ഫിലാഡെല്‍ഫിയാ അറിയിച്ചതാണിത് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക