പുറത്താക്കപ്പെട്ട നഴ്‌സിനെ അധികൃതര്‍ എച്ച് വണ്‍ ബി വിസയില്‍ തിരികെ കൊണ്ടുവന്നു
nursing ramgam
17-Dec-2018
പി പി ചെറിയാന്‍
nursing ramgam
17-Dec-2018
പി പി ചെറിയാന്‍

സാന്‍ഫ്രാന്‍സിസ്‌ക്കൊ (കാലിഫോര്‍ണിയ): അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ കുറ്റത്തിന് ഇവിടെ നിന്നും പുറത്താക്കപ്പെട്ട നഴ്‌സ് മറിയ മെന്‍ഡോസായെ ഇമ്മിഗ്രേഷന്‍ അധികൃതര്‍ എച്ച് വണ്‍ ബി വിസയില്‍ തിരികെ കൊണ്ടുവന്നു.
ഓക്ക്‌ലാന്റ് ഐലാന്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് 2017 ആഗസ്റ്റില്‍ ഇവരേയും ഭര്‍ത്താവിനേയും, അമേരിക്കയില്‍ നിന്നും നാട് കടത്തിയത്.
ഡിസംബര്‍ 15 ശനിയാഴ്ച സാന്‍ഫ്രാന്‍സിസ്‌ക്കൊ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെക്‌സിക്കോയില്‍ നിന്നും എത്തിച്ചേര്‍ന്ന മറിയക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.
ജീവിതത്തില്‍ എനിക്ക് ലഭിച്ച ഏറ്റവും നല്ല ക്രിസ്തുമസ് സമ്മാനമാണിതെന്ന് മറിയ പറഞ്ഞു.
ട്രംമ്പിന്റെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള കര്‍ശന നടപടികളുടെ ഭാഗമാണ് ഇരുവരേയും പത്ത് വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ പ്രവേശിക്കരുതെന്ന് വിലക്കി നാടുകടത്തിയത്.
ഈ ദമ്പതിമാരുടെ നാല് മക്കളില്‍ മൂന്ന് പേരെ ഇവിടെ നിര്‍ത്തി ഇളയമകനുമായാണ് മെക്‌സിക്കോയിലേക്ക് പോയത്. നാല് കുട്ടികളുടെ മാതാപിതാക്കളെ നാടുകടത്തിയത്. ദേശീയ മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയകളിലും ചര്‍ച്ചാവിഷയമായിരുന്നു.
ഓക്ക്‌ലാന്റ് ഐലാന്‍ ആശുപത്രിയില്‍ ജോലിയില്‍ വീണ്ടും പ്രവേശിക്കും.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments