Image

ലാല്‍കെയേര്‍സ് കുവൈറ്റ് പ്രതിമാസ ചാരിറ്റി തുക മോഹന്‍ലാലിന് കൈമാറി

Published on 24 January, 2019
ലാല്‍കെയേര്‍സ് കുവൈറ്റ് പ്രതിമാസ ചാരിറ്റി തുക മോഹന്‍ലാലിന് കൈമാറി

കുവൈത്ത്: മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ആരാധകരുടെ ആഗോള ഓണ്‍ലൈന്‍ ചാരിറ്റി കൂട്ടായ്മയായ ലാല്‍കെയേര്‍സ് കുവൈത്ത് ചാപ്റ്റര്‍ പ്രതിമാസ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി മാസത്തെ വിഹിതമായി ഒരുലക്ഷം രൂപയുടെ ചെക്ക് അര്‍ഹരായവര്‍ക്ക് നല്‍കുന്നതിനായി മോഹന്‍ലാലിന് നേരിട്ട് കൈമാറി. 

ധന്യമായ അഭിനയ ജീവിതത്തിന്റെ 40 വര്‍ഷങ്ങള്‍പൂര്‍ത്തിയായതിന്റെ ആഘോഷങ്ങളുടെ ഭാഗമായി കുവൈത്തില്‍ സംഘടിപ്പിച്ച 'തിരനോട്ടം 2019' എന്ന താരനിശയില്‍ പങ്കെടുക്കാന്‍ കുവൈത്തിലെത്തിയ നടന്‍ മോഹന്‍ലാലിനെ ലാല്‍കെയേര്‍സ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് കുവൈത്ത് ചാപ്റ്റര്‍ നടത്തിവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 

ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിച്ച മോഹന്‍ലാല്‍, പ്രവര്‍ത്തകരെ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക