നഴ്‌സ് ലിനിക്ക് സര്‍ക്കാരിന്റെ ആദരം; സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള പുരസ്‌ക്കാരം ഇനി ലിനിയുടെ പേരില്‍
nursing ramgam
25-Jan-2019
nursing ramgam
25-Jan-2019

തിരുവനന്തപുരം: നിപ വൈറസ് ബാധയേറ്റവരെ ചികിത്സിക്കുന്നതിനിടെ മരണമടഞ്ഞ നഴ്‌സ് ലിനിക്ക് സര്‍ക്കാരിന്റെ ആദരം.
ആദരസൂചകമായി ലിനിയുടെ പേരില്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള പുരസ്‌ക്കാരം ഏര്‍പ്പെടുത്തി.
പുരസ്‌ക്കാരം `സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് ' എന്ന പേരിലായിരിക്കും അറിയപ്പെടുക. ലോകാരോഗ്യ സംഘടനയും എക്കണോമിക്‌സ് മാസികയും ലിനിയുടെ സേവനത്തെ നേരത്തെ അംഗീകരിച്ചിരുന്നു.
ലിനിയുടെ ഭര്‍ത്താവിന് ആരോഗ്യവകുപ്പിന്റെ കീഴില്‍ എല്‍.ഡി ക്ലാര്‍ക്കായി സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു. പേരാമ്പ്ര താലൂക്ക് ഹോസ്‌പിറ്റലിലെ നഴ്‌സായിരുന്നു ലിനി.
തന്റെ ജീവന് വില കല്‍പിക്കാതെ നിപാ ബാധിതരെ പരിചരിച്ച ലിനിയുടെ ജീവനെടുത്തതും നിപാ വൈറസ് ആയിരുന്നു.
വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു പോലും വിട്ടുകൊടുക്കാതെ സംസ്‌കരിക്കുകയായിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments