Image

അറേബ്യന്‍ മുക്ക് ചെറുവണ്ണൂര്‍ കൂട്ടായ്മ

Published on 27 January, 2019
അറേബ്യന്‍ മുക്ക് ചെറുവണ്ണൂര്‍ കൂട്ടായ്മ

ദോഹ : പ്രവാസി ക്ഷേമം മുന്‍നിര്‍ത്തി അറേബ്യന്‍ മുക്ക് ചെറുവണ്ണൂര്‍ കൂട്ടായ്മ രൂപീകരിച്ചു. ചെറുവണ്ണൂര്‍ സൂര്യ ഗ്യാലക്‌സി ഹോട്ടലില്‍ നടന്ന ലോഞ്ചിംഗ് ചടങ്ങ് വി.കെ.സി മമ്മദ് കോയ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിന്‍ പ്രതാപ് ലോഗോ പ്രകാശനം ചെയ്തു.

വിദേശത്ത് നിന്ന് മടങ്ങി വരുന്ന പ്രവാസികളുടെ ക്ഷേമം, പുനരധിവാസം, ജീവകാരുണ്യം, ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ ആരംഭിച്ച കൂട്ടായ്മയില്‍ ഇന്ന് 150 ഓളം പേര്‍ അംഗങ്ങളാണ്.

കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക മേഖലകളില്‍ അറബ് മേഖലയുടെ പങ്ക് അനുസ്മരിക്കുന്ന കൂട്ടായ്മയാണ് അറേബ്യന്‍ മുക്ക്. സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ ശ്രദ്ദേയമായ സേവനം കാഴ്ച്ചവയ്ക്കുന്ന മൊയ്തീന്‍ ചെറുവണ്ണൂര്‍, യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണലിന്റെ അബ്രഹാം ലിങ്കണ്‍ അവാര്‍ഡ് നേടിയ ലിപി അക്ബര്‍, വൈകല്യങ്ങളെ അതിജീവിച്ച് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഇര്‍ഫാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഖൈസ് അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അറേബ്യന്‍ മുക്ക് ചെറുവണ്ണൂര്‍ സ്ഥാപക നേതാവ് മൊയ്തീന്‍ ചെറുവണ്ണൂര്‍ സ്വാഗതവും ഇബ്‌റാഹീം കളത്തിങ്ങല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നു ഫ്രണ്ട്‌സ് ഇശല്‍ ഗ്രൂപ്പിന്റെ ഗാനമേളയും അരങ്ങേറി.

റിപ്പോര്‍ട്ട്: അഫ്‌സല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക