Image

സഫിയ അജിത്തിന്റെ ഓര്‍മ്മയില്‍ ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നവയുഗം രക്തദാന ക്യാമ്പ് ...

Published on 28 January, 2019
സഫിയ അജിത്തിന്റെ ഓര്‍മ്മയില്‍ ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നവയുഗം  രക്തദാന  ക്യാമ്പ് ...
ദമ്മാം: സഫിയ അജിത്തെന്ന, മണ്മറഞ്ഞ ജീവകാരുണ്യത്തിന്റെ മാലാഖയുടെ സ്മരണയില്‍, പ്രവാസികളുടെ സമൂഹ്യസേവനത്തിന്റെ ഉദാത്തമാതൃക തീര്‍ത്ത്, നവയുഗം ദമ്മാം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍,  രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. 

നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും  സുപ്രസിദ്ധ ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന സഫിയ അജിത്തിന്റെ ചരമവാര്‍ഷികത്തിന്റെ ഭാഗമായി നടത്തി വരുന്ന, സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി നടന്ന രക്തദാനക്യാമ്പില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു.
 
ദമ്മാം  സെന്‍ട്രല്‍  ഹോസ്പിറ്റല്‍  പരിസരത്ത് സ്ഥിതിചെയ്യുന്ന  ബ്ലഡ്  ബാങ്കില്‍  രാവിലെ  8 മണിക്ക് തുടങ്ങിയ  രക്തദാനക്യാമ്പില്‍ രാവിലെ മുതലേ പ്രവാസികളുടെ നീണ്ട ക്യൂ ദ്രിശ്യമായി. നവയുഗം നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും പുറമെ ഐ.എം.സി.സി നേതാക്കളായ ഹനീഫ അറബി, മുഫീദ് കുരിയാടന്‍, അബ്ദുള്‍ കരീം എന്നിവരും, ഒട്ടനവധി പ്രവാസികളും രക്തം ദാനം ചെയ്തു. അവധിദിനമായിട്ട് കൂടി  ജനപങ്കാളിത്തം മൂലമുണ്ടായ തിരക്ക് അതിശയിപ്പിയ്ക്കുന്നതായും, മലയാളികളുടെ സാമൂഹ്യസേവനബോധം അഭിനന്ദനാര്‍ഹമാണെന്നും ബ്ലഡ്  ബാങ്ക്  അതികൃതര്‍ പറഞ്ഞു. 
 
നവയുഗം  കേന്ദ്ര  കമ്മറ്റി  രക്ഷാധികാരി  ഷാജി മതിലകം, ജനറല്‍ സെക്രട്ടറി  എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍, കേന്ദ്ര ട്രെഷറര്‍ സാജന്‍ കണിയാപുരം, ജീവകാരുണ്യവിഭാഗം  കണ്‍വീനര്‍ ഷിബുകുമാര്‍, കേന്ദ്ര വൈസ്പ്രസിഡന്റുമാരായ ജമാല്‍ വില്യാപ്പള്ളി,  മഞ്ജു  മണികുട്ടന്‍, ദമ്മാം  മേഖല  പ്രസിഡന്റ്  ഗോപകുമാര്‍, മേഖലാ  സെക്രട്ടറി  ശ്രീകുമാര്‍ വെള്ളല്ലൂര്‍, കേന്ദ്രനേതാക്കളായ  ഉണ്ണി പൂച്ചെടിയല്‍, ദാസന്‍ രാഘവന്‍, അരുണ്‍  ചാത്തനൂര്‍, ബിജു വര്‍ക്കി, പദ്മനാഭന്‍ മണിക്കുട്ടന്‍, സുമി ശ്രീലാല്‍, മിനി ഷാജി, അനീഷ കലാം, നിസ്സാം കൊല്ലം, ശ്രീലാല്‍, അബ്ദുള്‍ കലാം, നഹാസ്, ഷാജി അടൂര്‍,  ബിനുകുഞ്ഞു, സനു മഠത്തില്‍, പ്രഭാകരന്‍ എടപ്പാള്‍ എന്നിവര്‍  നേതൃത്വം  നല്‍കി.

സഫിയ അജിത്തിന്റെ ഓര്‍മ്മയില്‍ ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നവയുഗം  രക്തദാന  ക്യാമ്പ് ...സഫിയ അജിത്തിന്റെ ഓര്‍മ്മയില്‍ ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നവയുഗം  രക്തദാന  ക്യാമ്പ് ...സഫിയ അജിത്തിന്റെ ഓര്‍മ്മയില്‍ ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നവയുഗം  രക്തദാന  ക്യാമ്പ് ...സഫിയ അജിത്തിന്റെ ഓര്‍മ്മയില്‍ ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നവയുഗം  രക്തദാന  ക്യാമ്പ് ...സഫിയ അജിത്തിന്റെ ഓര്‍മ്മയില്‍ ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നവയുഗം  രക്തദാന  ക്യാമ്പ് ...സഫിയ അജിത്തിന്റെ ഓര്‍മ്മയില്‍ ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നവയുഗം  രക്തദാന  ക്യാമ്പ് ...സഫിയ അജിത്തിന്റെ ഓര്‍മ്മയില്‍ ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നവയുഗം  രക്തദാന  ക്യാമ്പ് ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക