Image

രക്തസാക്ഷി ദിനത്തില്‍ ഗാന്ധി രൂപത്തിലേക്ക്‌ വെടിയുതിര്‍ത്ത്‌ ഹിന്ദുമഹാസഭാ നേതാവ്‌

Published on 30 January, 2019
രക്തസാക്ഷി ദിനത്തില്‍ ഗാന്ധി രൂപത്തിലേക്ക്‌ വെടിയുതിര്‍ത്ത്‌ ഹിന്ദുമഹാസഭാ നേതാവ്‌

രക്തസാക്ഷി ദിനത്തില്‍  ഗാന്ധി രൂപത്തിലേക്ക്‌ വെടിയുതിര്‍ത്ത്‌  ഹിന്ദുമഹാസഭാ നേതാവ്‌. രാഷ്ട്രപിതാവിന്റെ നെഞ്ചില്‍ വെടിയുതിര്‍ത്ത ക്രൂരതയ്‌ക്ക്‌ തുടര്‍ച്ചയായായിരുന്നു ഹിന്ദു മഹാസഭാ നേതാവിന്റെ പ്രതീകാത്മക പ്രകടനം.

അലിഗഡില്‍ഹിന്ദു മഹാസഭ സംഘടിപ്പിച്ച ചടങ്ങില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ്‌ ഗാന്ധിയുടെ കോലത്തിലേക്ക്‌ കളിത്തോക്കുകൊണ്ട്‌ വെടിയുതിര്‍ത്തത്‌.

വെടിയേറ്റ ഗാന്ധിയുടെ കോലത്തില്‍ നിന്നും ചോര ഒഴുകുന്നതായും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന്‌ ഹിന്ദു മഹാസഭ നേതാവും ഗാന്ധിയുടെ ഘാതകനുമായ നാഥുറാം വിനായക്‌ ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി.

ഗാന്ധിവധത്തിന്റെ ഓര്‍മ്മ പുതുക്കി സന്തോഷ സൂചകമായി മധുര വിതരണവും നടത്തി. ഹിന്ദു മഹാസഭ പരസ്യമായി രക്തസാക്ഷി ദിനത്തില്‍ ഇന്ത്യ വിരുദ്ധ നടപടികള്‍ കൈക്കൊളളുന്നത്‌ ഇത്‌ ആദ്യമല്ല.

മുമ്പ്‌ ദിനം മധുരം നല്‍കിയും ഡ്രം മുഴക്കിയും ഡാന്‍സ്‌ കളിച്ചും ഹിന്ദു മഹാസഭാ ആഘോഷിച്ചിരുന്നു.

നാഥുറാം ഗോഡ്‌സെയ്‌ക്ക്‌ മുമ്പ്‌ ജനിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധിജിയെ സ്വന്തം കൈകൊണ്ട്‌ വെടിവെച്ചു കൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്‌താവന നേരത്തെ വിവാദമായിരുന്നു. കോളജില്‍ ഗണിത ശാസ്‌ത്രം പഠിപ്പിക്കുന്ന ആളാണ്‌ വെടിയുതിര്‍ത്ത പുജ.

ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന്‌ വിളിക്കരുത്‌. വിഭജന സമയത്ത്‌ നിരവധി ഹിന്ദുക്കളുടെ മരണത്തിന്‌ കാരണക്കാരനായ ഗാന്ധിജിയെ ആ പേര്‌ വിളിക്കുന്നത്‌ അവസാനിപ്പിക്കണമെന്നും പൂജ ശകുന്‍ പാണ്ഡെ അന്ന്‌ ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക