Image

യുവതിയെ പീഡിപ്പിച്ചതായി പരാതി; കര്‍ണ്ണാടക ശിശുക്ഷേമ ഡയറക്‌ടര്‍ അറസ്റ്റില്‍

Published on 15 April, 2012
യുവതിയെ പീഡിപ്പിച്ചതായി പരാതി; കര്‍ണ്ണാടക ശിശുക്ഷേമ ഡയറക്‌ടര്‍ അറസ്റ്റില്‍
ബാംഗളൂര്‍: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക ശിശുക്ഷേമ വിഭാഗം ഡെപ്യൂട്ടി ഡയറക്‌ടര്‍ രാധാകൃഷ്‌ണയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. 38 കാരി യുവതിയുടെ പരാതിയെ തുടര്‍ന്നാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. അംഗവൈകല്യമുള്ള കുട്ടികള്‍ക്കായി നടത്തുന്ന സ്‌കൂളിലെ അധ്യാപികയാണ്‌ യുവതി.

സ്‌കൂളിന്‌ മെഡിക്കല്‍ ഗ്രാന്‍ഡ്‌ അനുവദിക്കണമെന്ന ആവശ്യവുമായി രാധാകൃഷ്‌ണയെ കാണാന്‍ ചെന്ന ഇവരെ ഹോട്ടലില്‍ വെച്ച്‌ ഇയാള്‍ പീഡിപ്പിച്ചതായിട്ടാണ്‌ പരാതി. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു സംഭവം. അറസ്റ്റ്‌ ചെയ്‌ത ഇയാളെ കോടതിയില്‍ ഹാജരാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക