Image

കോണ്‍ഗ്രസില്‍ അസാധാരണ സ്ഥിതി വിശേഷം: സുധീരന്‍

Published on 15 April, 2012
കോണ്‍ഗ്രസില്‍ അസാധാരണ സ്ഥിതി വിശേഷം: സുധീരന്‍

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ അസാധാരണ സ്ഥിതി വിശേഷമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കോണ്‍ഗ്രസില്‍ അസാധാരണ സ്ഥിതി വിശേഷമാണുള്ളത്. അഞ്ചാം മന്ത്രി പദവിയും മന്ത്രിസഭ പുനസംഘടനയും അടിയന്തരമായി ചര്‍ച്ച ചെയ്യണം.

നിര്‍വാഹക സമിതി യോഗം ഉടന്‍ വിളിക്കണം. ഇല്ലെങ്കില്‍ പരസ്യ പ്രസതാവന നടത്തേണ്ടി വരും. ഇപ്പോഴുണ്ടായ വിവാദം പിറവം ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം കെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനകത്ത് തനിക്കെതിരെ ഒരു ഗൂഢാലോചനയും ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടിയില്‍ നിന്ന് തനിക്ക് എല്ലാ വിധ പിന്തുണയും ലഭിക്കുന്നുണ്ട്. ആവശ്യപ്പെടുന്നതിലേറെ പിന്തുണയാണ് തനിക്ക് പാര്‍ട്ടി നല്‍കുന്നതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസില്‍ ഗൂഢാലോചന നടക്കുന്നതായും ഹൈകമാന്റ് ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നും പി.ടി തോമസ് എം.പി ഞായറാഴ്ച രാവിലെ പറഞ്ഞിരുന്നു.

യു.ഡി.എഫ് സര്‍ക്കാര്‍ അധിക കാലം മുന്നോട്ടു പോകില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. മതേതരത്വ സങ്കല്‍പം തന്നെ സര്‍ക്കാര്‍ ഇല്ലാതാക്കി. ജനം ഏറെനാള്‍ ഇതൊന്നും ക്ഷമയോടെ കണ്ടിരിക്കില്ല. യു.ഡി.എഫ് ഘടകകക്ഷികളില്‍ വലിയ ഭിന്നത രൂപപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മതസാമുദായിക ശക്തികള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ജനത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. തമ്മിലടിയും മന്ത്രിസ്ഥാനം നിലനിര്‍ത്താനുള്ള ഗുസ്തിയുമാണ് നടക്കുന്നത്. ഇതിനെതിരെ ജനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരുമെന്നും വി.എസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക