Image

തച്ചങ്കരിക്കെതിരായ അന്വേഷണം

Published on 15 April, 2012
തച്ചങ്കരിക്കെതിരായ അന്വേഷണം
തിരുവനന്തപുരം: എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരായ അന്വേഷണം ഏല്‍പ്പിച്ച മൂന്നാം ഉദ്യോഗസ്ഥനും പിന്മാറുന്നതായി സര്‍ക്കാറിനെ അറിയിച്ചതായാണ് വിവരം.
എ.ഡി.ജി.പി മഹേഷ്കുമാര്‍ സിംഗ്ളയെയാണ് ആദ്യം അന്വേഷണ ചുമതല ഏല്‍പിച്ചത്. തച്ചങ്കരിക്ക് പാസ്പോര്‍ട്ട് അനുദിക്കുന്നതിന് എന്‍.ഒ.സി നല്‍കിയതില്‍ തനിക്കെതിരെ ആരോപണമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ സിംഗ്ള ആവശ്യപ്പെട്ടു.
ഇതംഗീകരിച്ച് അന്വേഷണ ചുമതല എ.ഡി.ജി.പി ഹേമചന്ദ്രന് നല്‍കി. എന്നാല്‍ അന്വേഷണത്തിന് നില്‍ക്കാതെ ഹേമചന്ദ്രന്‍ പരിശീലനത്തിനായി അവധിയില്‍ പോയി. ഇതിനെതുടര്‍ന്ന് എ.ഡി.ജി.പി അനില്‍കാന്തിനെ ചുമതല ഏല്‍പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇദ്ദേഹവും അന്വേഷണം ഒഴിയാന്‍ നീക്കം നടത്തുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക