Image

ബാംഗ്ലൂരില്‍ മലയാളി വിദ്യാര്‍ത്ഥിയെ കൊള്ളയടിച്ച്‌ പണം തട്ടി

Published on 15 April, 2012
ബാംഗ്ലൂരില്‍ മലയാളി വിദ്യാര്‍ത്ഥിയെ കൊള്ളയടിച്ച്‌ പണം തട്ടി
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ മലയാളികള്‍ക്ക്‌ നേരേ വീണ്ടും ആക്രമണം. ഇന്നലെ രാവിലെ മലയാളി വിദ്യാര്‍ത്ഥിയെ കൊള്ളയടിച്ച്‌ പണം തട്ടി. തൃശൂര്‍ സ്വദേശിയായ സഫീറിന്റെ 3000 രൂപയും രണ്ടുമൊബൈലുകള്‍, എടിഎം കാര്‍ഡ്‌, പാന്‍കാര്‍ഡ്‌ എന്നിവയും മോഷ്‌ടാക്കള്‍ തട്ടിയെടുത്തു.

ഇന്നലെ രാവിലെ ഏഴുമണിയോടെ ശാന്തിനഗറില്‍ ഇറങ്ങി. അഞ്ചു മിനിറ്റ്‌ നടക്കാവുന്ന ദൂരമേയുള്ളു താമസസ്‌ഥലത്തേക്ക്‌. ലാല്‍ബാഗ്‌ ഗേറ്റിനടുത്തെത്തിയപ്പോള്‍ ഓട്ടോയിലെത്തിയ അഞ്ചംഗ സംഘം മൊബൈല്‍ഫോണ്‍ ചോദിച്ചു. ബന്ധുവിനെ വിളിക്കാനാണെന്നു പറഞ്ഞാണ്‌ മൊബൈല്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ മൊബൈല്‍ നല്‍കാന്‍ വിസമ്മതിച്ചതോടെ ഇവരിലൊരാള്‍ കത്തിയെടുത്തു വയറിനോടു ചേര്‍ത്തുവച്ചു. ഉടന്‍ തന്നെ മറ്റുനാലും പേരും ചേര്‍ന്നു പോക്കറ്റില്‍ നിന്നും പണമടങ്ങിയ പഴ്‌സും രണ്ടുമൊബൈല്‍ ഫോണുകളും എടിഎം-പാന്‍ കാര്‍ഡുകളും ബലം പ്രയോഗിച്ച്‌ എടുത്തു രക്ഷപെടുകയായിരുന്നു.

ബാംഗ്ലൂരില്‍ മലയാളികള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്‌. നേരത്തെ സമാന സംഭവങ്ങള്‍ ഉണ്ടായി. കഴിഞ്ഞയാഴ്‌ചയാണ്‌ മലയാളി നഴ്‌സിനെ കൊലപ്പെടുത്തി ആഭരണങ്ങള്‍ അടക്കം കവര്‍ന്നെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക